Wednesday, April 28, 2010

അര്‍മാനി ഹോട്ടലില്‍ രാത്രിക്ക് 40,000 ദിര്‍ഹം!

പ്രമുഖ ഡിസൈനറായ ജിയോര്‍ജിയോ അര്‍മാനിയുടെ ആദ്യ ഹോട്ടല്‍ ദുബായിയില്‍ തുറന്നു. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ്‌ ഖലീഫയിലാണ്‌ ഹോട്ടല്‍ തുറന്നിരിക്കുന്നത്. ഫാഷന്‍ ലോകത്ത് ശ്രദ്ധേയനായ അര്‍മാനി നക്ഷത്ര ഹോട്ടലുകളുടെ ഡിസൈനിംഗിലും ചരിത്രം തിരുത്തിക്കുറിക്കുകയാണ്‌. അര്‍മാനിയുടെ രണ്ടാമത്തെ ഹോട്ടല്‍ ജന്മനാടായ ഇറ്റലിയിലെ മിലാനില്‍ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ്‌ അല്‍ അബ്ബാറും അര്‍മാനിയും ചേര്‍ന്നാണു ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്‌. ബുര്‍ജ് ഖലീഫ കെട്ടിടത്തിലെ താഴത്തെ എട്ടു നിലകളിലും 38, 39 നിലകളിലുമായാണ്‌ അര്‍മാനി ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യേകമായി ഡിസൈന്‍ ചെയ്ത 160 മുറികളാണ്‌ സന്ദര്‍ശകരെ കത്തിരിക്കുന്നത്‌. ലോകത്തിലെ എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കുമെന്ന് ഹോട്ടല്‍ നടത്തിപ്പുക്കാര്‍ അറിയിച്ചു.

ഹോട്ടലിലെ ഏറ്റവും ചെലവേറിയ താമസയിടം അര്‍മാനി ദുബായ്‌ സ്വീറ്റാണ്. സീസണ്‍ അനുസരിച്ച്‌ 4000 മുതല്‍ 40000 ദിര്‍ഹം വരെയാണ്‌ ഇവിടെ ഒരു രാത്രി ചെലവഴിക്കാന്‍ വേണ്ടിവരികയെന്നാണ് കണക്കാക്കുന്നത്. ലോകമെമ്പാടുമായി 13 ഫാക്ടറികളും അയ്യായിരം ജീവനക്കാരുമുള്ള ജിയോര്‍ജിയോ അര്‍മാനി ഗ്രൂപ്പ്‌ ലോകത്തിലെ പ്രമുഖ ഫാഷന്‍ സംരംഭമാണ്‌.

രഞ്ജിത കുടുങ്ങി; വിവരം നല്‍കിയത് നിത്യാനന്ദ


ranjitha
PRO
PRO
നടി രഞ്ജിത എവിടെയാണുള്ളതെന്ന വിവരം, ലൈംഗികാപവാദക്കേസില്‍ കുടുങ്ങിയ നിത്യാനന്ദ ബുധനാഴ്ച കര്‍ണാടക പൊലീസിന് വെളിപ്പെടുത്തി. രഞ്ജിതയുടെ പുതിയ മൊബൈല്‍ നമ്പറും നിത്യാനന്ദ പൊലീസിന് കൈമാറിയിട്ടുണ്ട്. നിത്യാനന്ദയുടെ മൊബൈല്‍ പൊലീസ് പിടിച്ചെടുത്തതിനാല്‍ രഞ്ജിതയെ ഒറ്റുകൊടുക്കാന്‍ നിത്യാനന്ദ നിര്‍ബന്ധിതനാവുകയായിരുന്നു എന്നാണറിയുന്നത്.

നിത്യാനന്ദയില്‍ നിന്ന് ലഭിച്ച മൊബൈല്‍ നമ്പര്‍ വഴി പൊലീസ് രഞ്ജിതയെ ബന്ധപ്പെട്ടു. ഒളിച്ചിരിക്കുന്ന ഇടം തങ്ങള്‍ക്ക് അറിയാമെന്നും ഉടനടി കേസന്വേഷണത്തില്‍ സഹകരിക്കാനായി ബാംഗ്ലൂരില്‍ എത്തിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ ബാംഗ്ലൂരില്‍ എത്താമെന്ന് രഞ്ജിത സമ്മതിച്ചിട്ടുണ്ട്.

നിത്യാനന്ദയുടെ മുന്‍ ശിഷ്യനായ ലെനിന്‍ കറുപ്പന്‍ രഞ്ജിതയും നിത്യാനന്ദയും ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ നല്‍കിയതോടെ നിത്യാനന്ദ മുങ്ങുകയായിരുന്നു. നാല്‍‌പ്പത്തിയഞ്ച് ദിവസങ്ങളോളം ഹിമാചല്‍ പ്രദേശിലാണ് നിത്യാനന്ദ ഒളിച്ച് താമസിച്ചത്. ഹിമാചലില്‍ നിന്ന് നടി രഞ്ജിതയെ 174 തവണ നിത്യാനന്ദ മൊബൈലില്‍ വിളിച്ചിട്ടുണ്ടെന്ന് ബാംഗ്ലൂര്‍ പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.

രഞ്ജിതയെ നിത്യാനന്ദ ബന്ധപ്പെടാറുണ്ടായിരുന്ന നമ്പറില്‍ പൊലീസ് വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ ‘സ്വിച്ച് ഓഫ്’ ആണെന്ന സന്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് നിത്യാനന്ദയോട് കുറച്ചുകൂടി കടുത്ത ഭാഷയില്‍ പൊലീസ് ചോദിച്ചപ്പോള്‍ വെറെ നിവൃത്തിയില്ലാതെ രഞ്ജിതയുടെ പുതിയ ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു.

നിത്യാനന്ദയെ ചോദ്യം ചെയ്യുന്നത് ഏറെ ദുഷ്കരമാണെന്നാണ് പൊലീസ് പറയുന്നത്. ചോദ്യങ്ങള്‍ തുടങ്ങിയാല്‍ നിത്യാനന്ദ ധ്യാനനിമഗ്നനായി അഭിനയിക്കുമെത്രെ. ഇക്കഴിഞ്ഞ ദിവസം നെഞ്ചില്‍ ഇരുകൈകളും അമര്‍ത്തിപ്പിടിച്ച് തനിക്ക് ഹൃദയാഘാതം ഉണ്ടായതായി നിത്യാനന്ദ നാടകം കളിച്ചിരുന്നു. എന്നാല്‍ ഹൃദ്രോഗ വിദഗ്‌ധര്‍ പരിശോധിച്ചപ്പോള്‍ നിത്യാനന്ദയ്ക്ക് ഒരു രോഗവുമില്ലെന്ന് കണ്ടെത്തി.

ബലാത്സംഗം വേണ്ട, ലൈംഗികപീഡനം മതി!PRO
കേന്ദ്രസര്‍ക്കാര്‍ ഒരു ആശയക്കുഴപ്പത്തിലാണ്. ‘ബലാത്സംഗം’ വേണോ ‘ലൈംഗികപീഡനം’ വേണോ എന്നതാണ് പ്രശ്നം. ഇന്ത്യന്‍ പീനല്‍ കോഡില്‍ ബലാത്സംഗം( Rape) എന്ന വാക്കിന് പകരം ലൈംഗിക പീഡനം(Sexual Assault) എന്ന് ഉപയോഗിക്കുന്നതിനെക്കുറിച്ച് അഭിപ്രായം സ്വരൂപിച്ചു വരികയാണ് സര്‍ക്കാര്‍.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജ്യസഭയില്‍ അറിയിച്ചു.

ബലാത്സംഗം എന്ന വാക്കിന് പകരം ലൈംഗിക പീഡനം എന്നാക്കണമെന്ന്, ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഒരു ഉന്നതാധികാര സമിതി രൂപം നല്‍കിയ ‘പരിഷ്കരിച്ച ക്രിമിനല്‍ നിയമബില്‍’ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്
.
Govt for suggestions on replacing 'rape' by 'sexual assault' | ബലാത്സംഗം വേണ്ട, ലൈംഗികപീഡനം മതി!

ജെ.എന്‍.യു.വിലെ ചുവര്‍ചിത്രങ്ങള്‍PRO
കാമ്പസ് എന്നും ഒരു സുഖമുള്ള ഓര്‍മ്മയായിരിക്കും. സ്വന്തം കാമ്പസിനെ സ്നേഹിച്ചവര്‍ക്ക് മറ്റുള്ളവരുടെ കാമ്പസ് കഥകള്‍ കേള്‍ക്കാനും താല്‍‌പര്യം ഒട്ടും കുറയില്ല. ഷാജഹാന്‍ മാടമ്പാട്ട് എഴുതിയ ‘ജെ.എന്‍.യു.വിലെ ചുവര്‍ചിത്രങ്ങള്‍’ ഒരു അനുഭവ സാക്‍ഷ്യമാണ്, ഏഷ്യയിലെ തന്നെ ഏറ്റവും പ്രബുദ്ധമെന്ന് അറിപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ചെലവിട്ട നിമിഷങ്ങളെ കുറിച്ചുള്ള സാക്ഷിമൊഴി.

രാവിനെ പകലാക്കുന്ന ഹോസ്റ്റലുകളും സബര്‍മതിയും ഗോദാവരി ധാബയും നിശാജീവിത കേന്ദ്രങ്ങളാവുന്ന ജെ.എന്‍.യു.വിലെ അന്തരീക്ഷം ധൈഷണികവും വൈയക്തികവും രാഷ്ട്രീയവുമായ ഒരു രണ്ടാം ജന്‍‌മമോ മൂന്നാം ജന്‍‌മമോ ആണ് നല്‍കിയതെന്ന് ഷാജഹാന്‍ വിവരിക്കുന്നു. പേശീബലമോ കൈയ്യാങ്കളിയോ കീശയുടെ കനമോ ഘടകങ്ങളാവാത്ത കാമ്പസ് തെരഞ്ഞെടുപ്പ് അതിന്‍റെ നടത്തിപ്പിലും ഉള്ളടക്കത്തിലും സാധാരണ കാമ്പസ് തെരഞ്ഞെടുപ്പില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമാവുന്നു എന്നും മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ ജെ.എന്‍.യു. എങ്ങനെയാണ് കാത്തു സൂക്ഷിക്കുന്നതെന്നും ഇവിടെ പറയുന്നുണ്ട്.

ഫെമിനിസം ഒരു മലബാറുകാരന്‍ മാപ്പിളയില്‍ ഉണ്ടാക്കിയ ഉത്കണ്ഠകളെക്കുറിച്ച് പറയുമ്പോള്‍ ലിംഗനീതി ശക്തമായിരുന്ന കാമ്പസില്‍ പെണ്‍‌വേട്ടക്കിറങ്ങിയ ഇപ്പോഴത്തെ ഒരു ബോളിവുഡ് നായകന് താഡനമേല്‍ക്കേണ്ടി വന്ന സംഭവം കാമ്പസിലെ അപൂര്‍വം ഹിംസാത്മക സംഭവങ്ങളില്‍ ഒന്നായാണ് നമുക്ക് മുന്നിലെത്തുന്നത്. എങ്കിലും അത് ശക്തമായ ലിംഗനീതിയെ കുറിച്ചുള്ള പൊതുബോധത്തെ ന്യായീകരിക്കുന്നു.


PRO
ജെ.എന്‍.യു. കാമ്പസിലെ ധൈഷണികമായ കുത്തൊഴുക്കിന്‍റെ ദിവസങ്ങളിലൂടെ കടന്നുപോവുമ്പോള്‍ ചില ഏടുകള്‍ നമ്മുടെ മനസ്സില്‍ ചിരിയുണര്‍ത്തും. അതേസമയം, മറ്റുചിലവ എന്നും വിങ്ങുന്ന നോവുകളായിരിക്കും സമ്മാനിക്കുക. മലയാളിയായ സുബൈര്‍ ചിരിയുണര്‍ത്തുന്ന കഥാപാത്രമായി ലേഖകന്‍റെ മനസ്സില്‍ നിന്ന് നമ്മുടെ മനസ്സിലേക്കും ചേക്കേറുമെന്ന് ഉറപ്പ്. ജെ.എന്‍.യു. പാരമ്പര്യത്തോടും സംസ്കാരത്തോടും നിര്‍മമനായി കലാപം കൂട്ടിയ ആ രസികശിരോമണിയെ മറ്റൊരു രൂപത്തില്‍ മറ്റൊരു ഭാവത്തില്‍ നമ്മളും മറ്റൊരു കാമ്പസില്‍ കണ്ടുമറന്നിട്ടില്ലേ?

ബീഹാറിലെ സിവാനിലുള്ള ഒരു ദരിദ്ര കുടുംബത്തില്‍ നിന്ന് എത്തി ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായി, രാഷ്ട്രമീമാംസയില്‍ പി.എച്ച്.ഡി നേടിയ ചന്ദ്രശേഖര്‍ പ്രസാദിനെ കുറിച്ചുള്ള സാക്‍ഷ്യപ്പെടുത്തലുകള്‍ രാഷ്ട്രീയ കുതന്ത്രങ്ങളെക്കുറിച്ചുള്ള നേര്‍ക്കാഴ്ചയാവുന്നു. സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതിലുപരി സിവാനിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി പോരാടാന്‍ തീരുമാനിച്ച ചന്ദുവിന്റെ പോരാട്ട വീര്യത്തെ സിവാന്‍ എം‌ പി ശഹാബുദ്ദീന്റെ ക്രിമിനല്‍ രാഷ്ട്രീയം എന്നന്നേക്കുമായി ഉന്മൂലനം ചെയ്ത കഥ വായന നല്‍കുന്ന മറ്റൊരു വേദനയായി നമ്മില്‍ അവശേഷിക്കും.

'wall pictures at JNU' | ജെ.എന്‍.യു.വിലെ ചുവര്‍ചിത്രങ്ങള്‍

പാലക്കാട്‌ വന്‍ സ്ഫോടകശേഖരം പിടികൂടി

പാലക്കാട്‌ ജില്ലയിലെ മങ്കരയില്‍ നിന്ന് വന്‍ സ്ഫോടകശേഖരം പിടികൂടി. ആയിരം ഇലക്ട്രിക്‌ ഡിറ്റണേറ്ററുകള്‍ അടക്കം ആറായിരം ഡിറ്റണേറ്ററുകളും ആയിരം ജലാറ്റിന്‍ സ്റ്റിക്കുകളുമാണ്‌ പൊലീസ് പിടികൂടിയത്‌. 1200 മീറ്റര്‍ തിരിയും പിടികൂടിയിട്ടുണ്ട്‌.

ഇന്ന് രാവിലെ എട്ടരയോടെയാണ് അംബാസിഡര്‍ കാറില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടകശേഖരം മങ്കര പഞ്ചായത്ത് ഓഫീസിന് സമീപത്തു വെച്ച് പിടികൂടിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ കാര്‍ ഡ്രൈവര്‍ മുരളീധരന്‍, സ്ഫോടകശേഖരം വാങ്ങിച്ചുവെന്ന് സംശയിക്കുന്ന രാജ്‌കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ഒലവക്കോട്ടെ ഒരു കടയില്‍ നിന്ന് പട്ടാമ്പിയിലേക്ക് കൊണ്ടു പോകുകയായിരുന്നു സ്ഫോടകശേഖരം. എന്നാല്‍ ഒലവക്കോട്ടെ കടയിലേക്ക് എവിടെ നിന്നാണ് സ്ഫോടകശേഖരം എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല.

Explosives seized from Palakkad | പാലക്കാട്‌ വന്‍ സ്ഫോടകശേഖരം പിടികൂടി