Tuesday, April 13, 2010

രവിയെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം!

കോണ്‍ഗ്രസില്‍ ഗ്രൂ‍പ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ചൂടു പിടിക്കുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്‍ഷ്യം വച്ചാണ് നീക്കങ്ങള്‍. ഉമ്മന്‍‌ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ലെന്ന നിലപാടില്‍ രമേശ് ചെന്നിത്തലയെയും വയലാര്‍ രവിയെയും പിന്തുണയ്ക്കുന്നവര്‍ ഉറച്ചു നില്‍ക്കുകയാണ്.

ഉമ്മന്‍‌ചാണ്ടിക്കു പകരം വയലാര്‍ രവിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി ‘ഐ’ ഗ്രൂപ്പിന്‍റെ പഴയ പടക്കുതിരകളെ കൂട്ടുപിടിച്ച് വിശാല ഐ ഗ്രൂപ്പ് നിലവില്‍ വന്നിരിക്കുകയാണ്. കെ സി വേണുഗോപാല്‍, കെ സുധാകരന്‍, സി എന്‍ ബാലകൃഷ്ണന്‍, അജയ് തറയില്‍, ജോസഫ് വാഴയ്ക്കന്‍, കെ പി അനില്‍‌കുമാര്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ഗ്രൂപ്പ് യോഗം ചേന്നത് ഈ ലക്‍ഷ്യം മുന്നില്‍ കണ്ടാണ്.

ഉമ്മന്‍‌ചാണ്ടിയെ എതിര്‍ക്കുന്നവരുടെ കൂട്ടായ്മ എന്നു വേണമെങ്കില്‍ ഈ നീക്കത്തെ വിശേഷിപ്പിക്കാം. ഏതു ഗ്രൂപ്പായാലും, ഏത് ആശയം വച്ചു പുലര്‍ത്തുന്നവരായാലും വേണ്ടില്ല, ഉമ്മന്‍‌ചാണ്ടിയോട് എതിര്‍പ്പുണ്ടെങ്കില്‍ അതാണ് വിശാല ഐ ഗ്രൂപ്പില്‍ ഇടം നേടാനുള്ള യോഗ്യത. എന്നാല്‍ കെ കരുണാകരന്‍റെ മകള്‍ പത്‌മജ വേണുഗോപാല്‍ ഈ നീക്കത്തിലില്ല.

Group fight in Congress Kerala unit | രവിയെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം!

അന്ധര്‍ക്കും പോര്‍ണോ മാഗസിന്‍!


കാഴ്ച ശക്തിയില്ല എന്ന് കരുതി ലൈംഗികത വിഷയമാക്കുന്ന പുസ്തകങ്ങള്‍ നിഷേധിക്കപ്പെടരുത് എന്നാണ് ലിസ മര്‍ഫിയുടെ വാദം. തന്റെ വാദം ശരിവയ്ക്കാനായി അന്ധരായ വായനക്കാരെ ലക്‍ഷ്യമിട്ട് കാനഡക്കാരിയായ ലിസ ബ്രെയ്‌ലി ലിപിയില്‍ ഒരു പോര്‍ണോ മാഗസിന്‍ പുറത്തിറക്കി!

ബ്രെയ്‌ലി ഭാഷയിലുള്ള മാഗസിനില്‍ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലോകത്തില്‍ ആദ്യമായി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്രെയ്‌ലി പോര്‍ണോ മാഗസിന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

‘ടാസിറ്റൈല്‍ മൈന്‍ഡ്സ്’ എന്ന മാഗസിന് 150 പൌണ്ടാണ് വില. ഡിസ്കോ പോസില്‍ നില്‍ക്കുന്ന ഒരു നഗ്നയായസ്ത്രീയുടെയും മാറിടങ്ങളുടെ ആകാരഭംഗി പ്രദര്‍ശിപ്പിക്കുന്ന ഒരു വനിതയുടെയും ഒരു പുരുഷ ലവ് റോബിട്ടിന്റെയും ബ്രെയ്‌ലി ചിത്രങ്ങള്‍ ഉള്‍പ്പെടെ മാഗസിനില്‍ ആകെ 17 ചിത്രങ്ങളാണുള്ളത്.

Porno Magazine for the blind too! | അന്ധര്‍ക്കും പോര്‍ണോ മാഗസിന്‍!

നക്ഷത്ര പുള്ളികള്‍

“ഇനി സുരേഷ്ഗോപി ജീവിച്ചിരിപ്പില്ല”


“കേരളത്തിലെ ഒരു പ്രശ്നത്തിലും ഇനി അഭിപ്രായം പറയില്ല. ഇനി സുരേഷ്‌ ഗോപി ജീവിച്ചിരിപ്പില്ല” - ആക്ഷന്‍ ഹീറോ സുരേഷ്ഗോപിയുടെ വാക്കുകള്‍. തനിക്കെതിരെ നടന്‍ ജഗദീഷ് നടത്തിയ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ്ഗോപി.

സിനിമാതാരങ്ങള്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നത് നിയന്ത്രിക്കണമെന്ന് അഭിപ്രായം പറഞ്ഞതില്‍ താന്‍ ഇപ്പോള്‍ ഖേദിക്കുന്നതായും സുരേഷ്ഗോപി പറഞ്ഞു. ഒരു ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സുരേഷ്ഗോപി ഇങ്ങനെ പറഞ്ഞത്. സുരേഷ്ഗോപിയുടെ അഭിപ്രായപ്രകടനത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ കഴിഞ്ഞ ദിവസം ജഗദീഷ് പ്രതികരിച്ചിരുന്നു.

“ജഗദീഷേട്ടനെ പ്രതികൂലമായി ബാധിക്കുന്ന എന്തെങ്കിലും ഞാന്‍ പറഞ്ഞതായി കരുതുന്നില്ല. ജഗദീഷേട്ടന്‍ എനിക്കെതിരെ പറഞ്ഞ പലകാര്യങ്ങളും വ്യക്തിപരമായിപ്പോയി. അതില്‍ വേദനയുണ്ട്. അദ്ദേഹം ഇപ്പോള്‍ നടത്തുന്ന ആരോപണങ്ങളുടെ പ്ലാനിംഗ് എന്താണെന്ന് എനിക്കറിയില്ല. കൊല്ലം സ്വദേശിയായ നടനുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. അദ്ദേഹത്തിനൊപ്പം ഒരു മാസം മുമ്പും ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചതാണ്.” - സുരേഷ്ഗോപി വ്യക്തമാക്കി.

Sureshgopi VS Jagadeesh | “ഇനി സുരേഷ്ഗോപി ജീവിച്ചിരിപ്പില്ല”

ടെലിവിഷന്‍ ചാനലുകള്‍ക്ക് സംഘടന

കേരളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിച്ചു. സിനിമാതാരങ്ങള്‍ ടെലിവിഷന്‍ റിയാല്‍‌റ്റി ഷോകളില്‍ പങ്കെടുക്കരുതെന്ന ഫിലിം ചേമ്പര്‍ നിലപാട് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് സംഘടനാഭാരവാഹികള്‍ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് അമ്മയുമായും ഫിലിം ചേമ്പറുമായും ചര്‍ച്ച നടത്തും.

ഓരോ ചാനലില്‍ നിന്നും രണ്ട് പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സംഘടനയുടെ ഭരണ സമിതി രൂപീകരിച്ചിരിക്കുന്നത്. ചാനല്‍ സി‌ഒയും മാനേജിംഗ് ഡയറക്ടറുമാണ് ഇതില്‍ ഉള്‍പ്പെടുക. ഏഷ്യാനെറ്റ് എംഡി കെ മാധവനാണ് സംഘടനയുടെ പ്രസിഡന്‍റ്. കൈരളി പീപ്പിള്‍ ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ആണ് ജനറല്‍ സെക്രട്ടറി.

New organization Formed for Kerala Television channels | ടെലിവിഷന്‍ ചാനലുകള്‍ക്ക് സംഘടന

മടിവേണ്ട; ഇതാ കോണ്ടം ഓണ്‍ലൈനില്‍

ലൈംഗികബന്ധത്തിനിടയില്‍ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കണമെന്നകാര്യം അറിയാത്തവര്‍ ഇന്ന് ചുരുക്കമാണ്. ലൈംഗികതയില്‍ താല്‍പര്യമില്ലാത്തവര്‍ അതിലും എത്രയോ ചുരുക്കമാണ്.


എന്നാല്‍ കാര്യമിങ്ങനെയൊക്കെയാണെങ്കിലും പൊതുവെ ഏറ്റവും നല്ല സുരക്ഷാ മാര്‍ഗ്ഗമായി കരുപ്പെടുന്ന കോണ്ടങ്ങള്‍ വാങ്ങുകയെന്നത് പുരുഷന്മാര്‍ക്ക് പോലും നാണക്കേടാവന്ന കാര്യമാണ്. പുരുഷന്മാര്‍ക്ക് നാണക്കേടാണെങ്കില്‍പ്പിന്നെ സ്ത്രീകളുടെ കാര്യം പറയേണ്ടതുണ്ടോ?

പരസ്യമായി എങ്ങനെ ഇത്തരം വസ്തുക്കള്‍ വാങ്ങും എന്നതാണ് പലരെയും ബുദ്ധിമുട്ടിക്കുന്ന ചിന്ത.

എന്നാല്‍ ഇപ്പോഴിതാ ഇത്തരം നാണംകുണുങ്ങികള്‍ക്ക് മറ്റൊരു വഴി. കടയില്‍പ്പോയി ഇനി സംഗതി വാങ്ങേണ്ടകാര്യമില്ല, ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം, സംഭവം ഒരു ബുദ്ധിമുട്ടുമില്ലാതെ വീട്ടിലെത്തും
http://thatsmalayalam.oneindia.in/health/living/2010/03-26-dont-be-a-drip-buy-condoms-online.html

സ്വപ്നപദ്ധതിയുമായി പ്രിയദര്‍ശന്‍

സിനിമാലോകത്തെ ബുദ്ധിജീവികളെ ‘കാഞ്ചീവരം’ എന്ന ഒറ്റച്ചിത്രത്തിലൂടെ ഞെട്ടിച്ച പ്രിയദര്‍ശന്‍ തന്‍റെ കരിയറില്‍ വഴിത്തിരിവു സൃഷ്ടിച്ചേക്കാവുന്ന മറ്റൊരു സിനിമയുമായി വരുന്നു. “ബം ബം ബോലേ” എന്ന പുതിയ സിനിമയില്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് പ്രിയന്‍. ലോകപ്രശസ്തമായ ‘ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’ എന്ന ഇറാനിയന്‍ ചിത്രത്തിന്‍റെ റീമേക്കാണ് ബം ബം ബോലേ.

ലോകം ആദരിക്കുന്ന മജീദ് മജീദി എന്ന സംവിധായകന്‍റെ സിനിമയില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് ഒരു ചിത്രമൊരുക്കാനായതിന്‍റെ ത്രില്ലിലാണ് പ്രിയദര്‍ശന്‍. “ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ എന്ന സിനിമ ഹിന്ദിയിലൊരുക്കാനുള്ള അവകാശത്തിനായി ഞാന്‍ മജീദ് മജീദിയെ കണ്ടപ്പോള്‍ അദ്ദേഹം വലിയ താല്പര്യം പ്രകടിപ്പിച്ചില്ല. ആ ചിത്രത്തിന്‍റെ ചൈനീസ് റീമേക്കായ ഹോം റണ്‍ അദ്ദേഹത്തെ നിരാശപ്പെടുത്തിയതാണ് കാരണം.“

Priyadarshan’s turning point | സ്വപ്നപദ്ധതിയുമായി പ്രിയദര്‍ശന്‍

ഓടക്കുഴലെ ഓടക്കുഴലെ

സിഗരറ്റ് വെജ്ജല്ല; നോണ്‍വെജ്ജുതന്നെ

ഞാനൊരു വെജിറ്റേറിയന്‍ ആണെന്ന് നെഞ്ചുവിരിച്ച് ഗമയില്‍ പറയുന്നവരെ കണ്ടിട്ടില്ലേ. മാംസാഹാരികളെ കളിയാക്കാനും ഇക്കൂട്ടരില്‍ ചിലര്‍ മടിക്കാറില്ല. എന്നാല്‍ പലപ്പോഴും കൈവിരലുകള്‍ക്കിടയില്‍ എരിയുന്നൊരു സിഗരറ്റ് ഇവര്‍ക്കൊപ്പം എപ്പോഴുമുണ്ടാകും.

സസ്യഭക്ഷണത്തിന്റെ മേന്മ പറയുകയും തങ്ങള്‍ സസ്യഭുക്കാണെന്ന് അഹങ്കാരത്തോടെ പറയുകയും ചെയ്യന്നവരെ കാണുമ്പോള്‍ നോക്കുക കയ്യില്‍ സിഗരറ്റുണ്ടോയെന്ന് ഉണ്ടെങ്കില്‍ ഉറപ്പിക്കാം ആളൊരു ശുദ്ധ വെജിറ്റേറിയന്‍ അല്ലെന്ന്.

കാര്യമെന്തെന്നല്ലേ അയാള്‍ വലിച്ചുതള്ളുന്ന സിഗരറ്റിന്റെ നിര്‍മ്മാണത്തിന് പന്നിയുടെ രക്തം ഉപയോഗിക്കുന്നുണ്ട്. സിഗരറ്റിന്റെ അടിയിലുള്ള ഫില്‍റ്റര്‍ ഉപയോഗിക്കാന്‍ വേണ്ടിയാണത്രേ പന്നിരക്തം ഉപയോഗിക്കുന്നത്.

ആസ്‌ത്രേലിയയിലെ സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് ഹെല്‍ത്ത് വിഭാഗം പ്രൊഫസറായ സിമോണ്‍ ചമ്പാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമബാദില്‍ നടന്ന സയന്‍സ് കോണ്‍ഫറന്‍സിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പന്നിരക്തത്തിലെ ഹീമോഗ്ലോബിനാണ് ഫില്‍റ്ററിന്റെ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്നത്. ഫില്‍റ്ററിലൂടെ കടന്നുപോകുന്ന പുകയിലെ വിഷവസ്തുക്കളെ പന്നിരക്തത്തിലെ ഹീമോഗ്ലോബിന്‍ തടയുമെത്രെ.
http://thatsmalayalam.oneindia.in/health/news/2010/04-03-pig-blood-in-cigarette-filters.html

ക്ലബ്ബിലെ വസ്ത്രാക്ഷേപം: പോള്‍സണെതിരെ കേസ്


തലസ്ഥാന നഗരിയിലെ ഉന്നതരുടെ വിനോദകേന്ദ്രമായ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഒരു പാര്‍ട്ടിക്കിടെ യുവതിയെ വസ്ത്രാക്ഷേപം ചെയ്ത സംഭവത്തില്‍ ആലപ്പാട് പോള്‍സണെതിരെ പൊലീസ് കേസെടുത്തു. ക്ലബ്ബ് ഭാരവാഹികളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.

ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ക്ലബ്ബില്‍ ഒരു ബിസിനസ് ഗ്രൂപ്പ് നടത്തിയ സല്‍ക്കാരത്തിനിടെയായിരുന്നു സംഭവം. ഇതില്‍ അവതാരികയായി എത്തിയ യുവതിയെ മദ്യലഹരിയില്‍ പോള്‍സണ്‍ കയറിപ്പിടിക്കാന്‍ നോക്കുകയായിരുന്നു. യുവതി ഭയന്ന് ഓടി മറ്റ് മുറികളില്‍ അഭയം തേടുകയായിരുന്നു.

Police registered Case against alappatt Polson | ക്ലബ്ബിലെ വസ്ത്രാക്ഷേപം: പോള്‍സണെതിരെ കേസ്

പണക്കൊഴുപ്പിന്‍റെ ആഘോഷരാവുകള്‍

അധികാരവും പണവും ചേരുന്നിടത്ത് എല്ലം നിയമവിധേയമാകുമെന്നത് അലിഖിത നിയമമാണ്. സ്ത്രീയും മദ്യവും ഒന്നും അവിടെ നിയമവിരുദ്ധമല്ല. ഇനിയും സംശയമുണ്ടെങ്കില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന കുട്ടിക്രിക്കറ്റിന്‍റെ മാമാങ്ക വേദിയിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കു. ഈ ഭൂമിയിലുള്ള എല്ലാം ആസ്വദിക്കാനുള്ളതും വില്‍‌പ്പനയ്ക്കുള്ളതുമാണെന്ന ലളിത് മോഡിയുടെ ആപ്തവാക്യം നടപ്പില്‍ വരുമ്പോള്‍ പ്രേക്ഷകനെന്ന് വിളിക്കാന്‍ വിധിക്കപ്പെട്ടവന്‍ എന്തൊക്കെ കാണണം.

ഐ പി എല്ലിലെ സൂചികുത്താനുള്ള ഇടം പോലും വില്‍‌പ്പനയ്ക്ക് വെച്ച് കാശുവാരിയ ലളിത് മോഡി മത്സരശേഷം നടത്തുന്ന ആഘോഷരാവുകളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കളിയില്‍ തോറ്റവരും ജയിച്ചവരുമെല്ലാം മത്സരശേഷമുളള ഈ പാര്‍ട്ടി വിരുന്നില്‍ സമന്‍മാര്‍. എന്തിന് ഇവിടെ തൊഴിലാളി മുതലാളി ബന്ധം പോലുമില്ല. സര്‍വത്ര സോഷ്യലിസം. ടീം ഉടമയും ടീമിലെ താരങ്ങളും പരസ്പരം കെട്ടിപ്പിടിച്ച് നൃത്തം വയ്ക്കുന്നു. മദ്യം നുകരുന്നു. റാമ്പില്‍ പൂച്ച നടത്തം നടക്കുന്നു. ആടിപ്പാടുന്നു.

The IPL part bash | പണക്കൊഴുപ്പിന്‍റെ ആഘോഷരാവുകള്‍