Saturday, April 10, 2010

മോഹന്‍ലാലിനെ വധിക്കാനും ലഷ്‌കറെ പദ്ധതിയിട്ടു

നടന്‍ മോഹന്‍ലാലിനെ അപായപ്പെടുത്താനും ലഷ്‌കറെ ഭീകരന്‍ തടിയന്‍റവിട നസീര്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്ന്‌ അന്വേഷണ സംഘത്തിന്‌ വിവരം ലഭിച്ചു. കേരളത്തിലോ ഗള്‍ഫിലോ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം. സൂപ്പര്‍ താരത്തെ അപായപ്പെടുത്തുന്നതിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കാനായിരുന്നു ലക്ഷ്യം.


രാജ്യത്തെ പ്രമുഖ വ്യക്തികളെ ആക്രമിക്കുക എന്ന്‌ തന്ത്രം ലഷ്‌കറെ തോയ്‌ബ നേരത്തെ ആവിഷ്‌കരിച്ചിരുന്നു. അതിനായി വി.ഐ.പി കളുടെ പട്ടികയും അവര്‍ തയ്യാറാക്കി. തടിയന്‍റവിട നസീറിനേയും സര്‍ഫറാസ്‌ നവാസിനേയും അറസ്റ്റ്‌ ചെയ്‌തതിലൂടെയാണ്‌ മോഹന്‍ലാലിനെ അപായപ്പെടുത്താനുള്ള നീക്കം പരാജയപ്പെട്ടത്‌.

ബാല്യകാല പീഡനം ഗര്‍ഭത്തെ ബാധിക്കും


സമ്മതത്തോടെയല്ലാത്ത ലൈംഗികത വര്‍ഷങ്ങള്‍ കഴിഞ്ഞാലും സ്ത്രീ മനസ്സിനെ വിട്ടുപോകില്ല എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനു വിധേയരായവര്‍ ഭാവിയില്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് പുതിയ കണ്ടെത്തല്‍.

ഈ വിഭാഗത്തില്‍ പെടുന്നവര്‍ പൂര്‍ണ മനസ്സോടെയും സന്തോഷത്തോടെയും ഗര്‍ഭം ധരിച്ചാലും പ്രശ്നം തന്നെയായിരിക്കും. ഇവര്‍ ഗര്‍ഭം ധരിക്കാനിടയായ ലൈംഗിക ബന്ധത്തെയും പീഡനം നടന്നതിനെയും പരസ്പരം ബന്ധിപ്പിക്കുന്നത് അനാരോഗ്യകരമായ മാനസിക വിചാരങ്ങള്‍ സൃഷ്ടിക്കും. ഇത് ഗൈനക്കോളജി സംബന്ധമായതും അല്ലാത്തതുമായ ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നാണ് പഠനം നടത്തിയവര്‍ അഭിപ്രായപ്പെടുന്നത്.

ഹൈഫ സര്‍വകലാശാലയിലെ പ്രഫസര്‍ ലെവ്-വീസെലിന്റെ നേതൃത്വത്തിലുള്ള പഠന സംഘമാണ് ശിശുപീഡനം കാരണമുള്ള വൈകാരിക ക്ഷതം ആവര്‍ത്തിക്കുന്നതിനെ കുറിച്ച് പഠനം നടത്തിയത്. 1,830 ഗര്‍ഭിണികള്‍ അടങ്ങുന്ന സംഘത്തെ കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനു വിധേയരായവര്‍‍, കുട്ടിക്കാലത്ത് മറ്റ് പീഡനങ്ങള്‍ക്ക് വിധേയരായവര്‍, പീഡനമൊന്നും അനുഭവിച്ചിട്ടില്ലാത്തവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരുന്നു നിരീക്ഷണം നടത്തിയത്.

Childhood sexual abuse and Pregnancy | ബാല്യകാല പീഡനം ഗര്‍ഭത്തെ ബാധിക്കും

ഇംഗ്ലണ്ടില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ തട്ടിയ സാംസ്‌ക്കാരിക നായകന്‍ സി.ബി.ഐ കസ്റ്റഡിയില്‍

ഇംഗ്ലണ്ടിലും സൈപ്രസിലും ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ തട്ടിയ മുംബൈയിലെ അറിയപ്പെടുന്ന മലയാളിയായ സാംസ്‌ക്കാരിക നായകനെ സി.ബി.ഐ അറസ്റ്റ്‌ ചെയ്‌തു. മുബൈ മലാഡ്‌ ഓര്‍ലം ഡൊമനിക്‌ കോളനിയില്‍ താമസിക്കുന്ന യാന്‍ബോ അസോസിയേഷന്‍ ഉടമ പിസി ചെറിയാനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. നാടക നടന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പിസി ചെറിയാന്‍ മുംബൈയിലെ മലയാളി സമൂഹത്തില്‍ ചിരപരിചിതനാണ്‌. ഇയാളെ എട്ട്‌ ദിസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് എറണാകുളം ചീഫ്‌ ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിറക്കി

http://www.britishmalayali.co.uk/index.php?menu=3&fullstory=view&news=News&sub_menu=kerala&id=3417

വലമ്പിരി ചുരുള്‍ മുടി

മമ്മൂട്ടി കുഞ്ഞാലിമരയ്ക്കാര്‍, സംവിധാനം ജയരാജ്

ഇനി മെഗാസ്റ്റാറിന്‍റെ പുതിയ അവതാരം. അതേ, മമ്മൂട്ടി മറ്റൊരു പരീക്ഷണത്തിന്‍റെ അണിയറയിലാണ്. പഴശ്ശിരാജയ്ക്ക് പിന്നാലെ ‘കര്‍ണന്‍’ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഗൌരവമുള്ള സിനിമകളിലേക്കുള്ള ഒരു ട്രാക്കുമാറ്റത്തിന്‍റെ തുടക്കമാണതെന്ന് ഊഹങ്ങള്‍ പ്രചരിച്ചിരുന്നു. അത്തരം ഊഹങ്ങള്‍ക്ക് ബലം പകര്‍ന്നുകൊണ്ട് ഇതാ മറ്റൊരു സിനിമ - കുഞ്ഞാലിമരയ്ക്കാര്‍.

വിദേശകുത്തകള്‍ക്കെതിരെ വാളോങ്ങിയ ആ ധീരയോദ്ധാവിന്‍റെ കഥ അഭ്രപാളിയില്‍ ആവിഷ്കരിക്കുന്നത് സംവിധായകന്‍ ജയരാജാണ്. ജയരാജിന്‍റെ ആദ്യ ചരിത്ര സിനിമയായിരിക്കും കുഞ്ഞാലിമരയ്ക്കാര്‍. ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കാനാണ് ജയരാജ് ആലോചിക്കുന്നത്.

അവതാരകര്‍ തമ്മിലടി...ലൈവ് ഷോ!


മൂന്ന് ടെലിവിഷന്‍ അവതാരകരും ഒരു അവതാരകയും തമ്മില്‍ പൊരിഞ്ഞ അടി. സംഭവം നടക്കുന്നത് ലൈവ് പരിപാടി നടക്കുന്നതിനിടയില്‍. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലാണ് അപൂര്‍വമായ ഈ ടെലികാസ്റ്റ് നടന്നത്.

ബുധനാഴ്ച രാത്രി നടന്ന ‘ലോസ് ഡ്യുനോസ് ദെല്‍ സര്‍കൊ’ എന്ന വിവാദ ലൈവ് ഷോയ്ക്ക് ഒരു വനിത ഉള്‍പ്പെടെ നാല് അവതാരകരാണ് ഉണ്ടായിരുന്നത്. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ വിമര്‍ശിച്ചതിന് മറുപടിയായി മൂന്ന് പുരുഷന്‍‌മാരെയും സ്വവര്‍ഗാനുരാഗികള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചതാണ് ‘ലൈവ്’ അടിയില്‍ കലാശിച്ചത്. വെന്യാ കരോലിന എന്ന അവതാരകയെ പുരുഷന്‍‌മാര്‍ വേശ്യ എന്ന് വിളിച്ച് മറുപടി നല്‍കിയപ്പോള്‍ അവര്‍ ക്രെസ്പോ എന്ന അവതാരകനെ ആക്രമിക്കാന്‍ ശ്രമിച്ചു. ക്രെസ്പോയാവട്ടെ അവരെ എടുത്ത് സോഫയിലേക്ക് എറിഞ്ഞു.

അടുത്തതായി മറ്റ് രണ്ട് അവതാരകരായ കാസ്റ്റിലോയ്ക്കും ഡേവിഡിനും നേര്‍ക്ക് ആക്രമണം നടത്താന്‍ കരോലിന ശ്രമം നടത്തി. എന്നാല്‍, അവര്‍ കരോലിനയെ നിലത്തേക്ക് എറിയുകയും തലമുടി വലിച്ചു പിഴുകയും ചെയ്തു. ഇവര്‍ പ്രേക്ഷകര്‍ക്ക് നേര്‍ക്ക് കരോലിനയുടെ പിഴുതെടുത്ത മുടി ഉയര്‍ത്തിക്കാട്ടി ആര്‍ത്തട്ടഹസിക്കുകയും ചെയ്തു.

എന്താലായും ‘എന്റര്‍ടെയിന്‍‌മെന്റ് ആന്‍ഡ് റേഡിയോ ഫോണി’ സമിതിക്ക് ഈ ഷോ അത്ര രസിച്ചില്ല. മൂന്ന് പേരെയും പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് സമിതി ആറ് മാസത്തേക്ക് വിലക്കിയിരിക്കുകയാണ്.

TV presenters fought during live show | അവതാരകര്‍ തമ്മിലടി...ലൈവ് ഷോ!

‘ആര്‍ത്തവം’ സര്‍ക്കാര്‍ ആഗോളകമ്പനികള്‍ക്ക് വില്ക്കുമോ?

സര്‍ക്കാരിന്‍റെ ‘നാപ്കിന്‍’ പദ്ധതിയെക്കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ എടുത്തുകാണിക്കുന്ന വ്യക്തിയാണ് കോയമ്പത്തൂരുള്ള എം മുരുകാനന്ദത്തെ. കുറഞ്ഞ ചെലവില്‍ നാപ്കിന്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയ അദ്ദേഹത്തെ കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ ആദരിച്ചിരുന്നു. കുറഞ്ഞ ചെലവില്‍ നാപ്കിന്‍ നിര്‍മ്മിക്കാന്‍ സ്വന്തമായി ഒരു യന്ത്രമായിരുന്നു മുരുകാനന്ദം കണ്ടുപിടിച്ചത്. ഒരു ലക്ഷം രൂപ മാത്രമാണ് ഇദ്ദേഹം കണ്ടുപിടിച്ച യന്ത്രത്തിന്‍റെ വില. കുത്തകകമ്പനികളുടെ മെഷീനുകള്‍ മൂന്നരക്കോടി രൂപയുടേതാണെന്ന സത്യമാണ് ഇവിടെ സ്മരിക്കേണ്ടത്. ഇപ്പോള്‍ തമിഴ്നാട്ടില്‍ ഇരുനൂറോളം സ്ഥലങ്ങളിലായി സ്ത്രീകളുടെ സ്വാശ്രയസംഘങ്ങള്‍ ഈ മെഷീന്‍ ഉപയോഗിച്ച് നാപ്കിനുകള്‍ നിര്‍മ്മിക്കുന്നുണ്ട്. വന്‍കിട കമ്പനികളോട് കിടപിടിക്കുന്ന പാഡുകള്‍ തന്നെയാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. ഒരു പാഡിന് ഒരു രൂപയാണ് വില, എട്ടുമണിക്കൂര്‍ ഷിഫ്റ്റില്‍ ആയിരം പാഡുകള്‍ ഉണ്ടാക്കാം, ഒരു യൂണിറ്റില്‍ പത്തു സ്ത്രീകള്‍ക്ക് ജോലിയും ചെയ്യാം. ചുരുക്കത്തില്‍ സര്‍ക്കാര്‍ പദ്ധതി മുരുകാനന്ദനുമായി കൂടിയാലോചിച്ച് ചെയ്യുകയാണെങ്കില്‍ ഇന്ത്യയിലെ സ്ത്രീകള്‍ സ്വയം പര്യാപ്തരുമായി.

നാപ്കിന്‍ പദ്ധതിക്കായി സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്ന 2000 കോടി രൂപയുണ്ടെങ്കില്‍ ഇതു പോലത്തെ ഒരു ലക്ഷം യന്ത്രങ്ങള്‍ വാങ്ങാം, പത്തു ലക്ഷം സ്ത്രീകള്‍ക്ക് തൊഴിലും ലഭിക്കും. അങ്ങനെ വരുമ്പോള്‍ അത് ആഗോളകമ്പനികള്‍ക്ക് ഭീഷണിയാകും. ആ ചോദ്യമാണ് ഇവിടെ ഉയരുന്നതും. സര്‍ക്കാരിന് ആഗോള കമ്പനികളെ ‘ഫേവര്‍’ ചെയ്യേണ്ടി വരുമോ? സ്ത്രീകള്‍ക്ക് പാഡ് മാത്രം എത്തിച്ച് കൊടുത്താല്‍ പോരാ. അത് എങ്ങനെ ഉപയോഗിക്കണമെന്നും ഉപയോഗിച്ചതിനു ശേഷം എങ്ങനെ കളയണമെന്നും സംബന്ധിച്ച് ബോധവല്‍ക്കരണം നല്കണം. എങ്കില്‍ മാത്രമേ ‘ആര്‍ത്തവ’ കാലത്തെ സര്‍ക്കാരിന്‍റെ സ്ത്രീശാക്തീകരണം പൂര്‍ണമാകുകയുള്ളൂ.
Sanitary napkin project by Central govt: | ‘ആര്‍ത്തവം’ സര്‍ക്കാര്‍ ആഗോളകമ്പനികള്‍ക്ക് വില്ക്കുമോ?

ഇന്ത്യാപാക് അതിര്‍ത്തിയില്‍ വ്യോമതാവളം ഒരുങ്ങുന്നു

 ഇന്ത്യാ പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കായി താവളം ഒരുങ്ങുന്നു. പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്ത് ഇന്ത്യന്‍ വ്യോമസേനയുടെ സാന്നിധ്യം ഉറപ്പാക്കാനാണ് രാജസ്ഥാനിലെ മരുഭൂമിയില്‍ മിസൈല്‍ ബേസും പരിശീലനകേന്ദ്രവും ഒരുക്കുന്നത്. 

എല്ലാവിഭാഗത്തിലുമുള്ള ഫൈറ്റര്‍ വിമാനങ്ങളും ചരക്ക് വിമാനങ്ങളും റോട്ടറിവിങ്ങ് വിമാനങ്ങളും ഇവിടെ ഇറക്കാനാകുമെന്ന് വ്യോമസേനാ വക്താവ് അറിയിച്ചു. 

എയര്‍ചീഫ് മാര്‍ഷല്‍ പി.വി. നായിക് ഞായറാഴ്ച വിമാനത്താവളം ഉദ്ഘാടനം ചെയ്യും. പാകിസ്താന്‍ അതിര്‍ത്തിയില്‍നിന്നും 102 കിലോമീറ്റര്‍ അകലെയാണ് പുതിയ താവളം തയ്യാറാക്കിയിരിക്കുന്നത്. 2000 ഏപ്രിലിലാണ് വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. 


 Mathrubhumi - ഇന്ത്യാപാക് അതിര്‍ത്തിയില്‍ വ്യോമതാവളം ഒരുങ്ങുന്നു

സ്ത്രീകളുടെ ഷോപ്പിംഗിന് 8 വര്‍ഷം!

സ്ത്രീകള്‍ കുടുംബത്തിനു വേണ്ടിയും സ്വന്തം ആ‍വശ്യങ്ങള്‍ക്കുമായുള്ള ഷോപ്പിംഗിന് എത്ര നേരം ചെലവഴിക്കും? ഇതെ കുറിച്ച് ‘വണ്‍പോള്‍ ഡോട്ട് കോം” നടത്തിയ സര്‍വെ രസകരമായ കാര്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് ശരാശരി എട്ട് വഷം ഷോപ്പിംഗിനായാണ് ചെലവഴിക്കുന്നതെന്ന കണ്ടെത്തലാണ് ഇതില്‍ ഏറ്റവും കൌതുകമുണര്‍ത്തുന്നത്.

വീട്ടുസാധനങ്ങളും ആഹാരവും വസ്ത്രങ്ങളും വാങ്ങുന്നതിനായി വനിതാമണികള്‍ ശരാശരി 25,184 മണിക്കൂറും 53 മിനിറ്റും ചെലവഴിക്കുന്നു. 63 വര്‍ഷത്തെ കാര്യമാണിത്!

Women spending 8 yrs for shopping | സ്ത്രീകളുടെ ഷോപ്പിംഗിന് 8 വര്‍ഷം!

“ഗാന്ധിജി സെക്സില്‍ തല്‍പ്പരനായിരുന്നു”

ഗാന്ധിജിയുടെ ലൈംഗിക ചിന്തകളെ കുറിച്ച് വിശദീകരിക്കുന്ന ‘നേക്കഡ് അംബീഷന്‍’ എന്ന പുസ്തകം വിവാദ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. ഇന്ത്യക്കാര്‍ ദിവ്യപരിവേഷം നല്‍കുന്ന ഗാന്ധിജി ഒരു സാധാരണ മനുഷ്യനെ പോലെ ലൈംഗികതയെ കുറിച്ച് സംസാരിക്കാനും എഴുതാനും താല്പര്യപ്പെട്ടിരുന്നു എന്നാണ് ഗ്രന്ഥകര്‍ത്താവായ ബ്രിട്ടീഷ് ചരിത്രകാരന്‍ ജാഡ് ആഡംസ് അവകാശപ്പെടുന്നത്.ജാഡ് ആഡംസ് 1995 ല്‍ ‘ദ ഡൈനാസ്റ്റി’ എന്ന പേരില്‍ ഗാന്ധി-നെഹ്രു കുടുംബത്തെ കുറിച്ചുള്ള പുസ്തകം എഴുതി ശ്രദ്ധേയനായിരുന്നു. ഗാന്ധിയെ കുറിച്ച് അറിയാവുന്നവര്‍ എഴുതിയതും ഗാന്ധിജി സ്വയം എഴുതിയതും മറ്റ് വിശ്വസനീയ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുമാണ് തന്റെ പുതിയ പുസ്തകത്തിന് ആധാരമാക്കിയതെന്ന് ആഡംസ് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Gandhiji was interested in sex: Book “ഗാന്ധിജി സെക്സില്‍ തല്‍പ്പരനായിരുന്നു”

പ്രേമിച്ചിരുന്നു പക്ഷെ വഞ്ചിച്ചിട്ടില്ല: അഴീക്കോട്

എന്നോ ഉണ്ടായ പ്രണയത്തിന്‍റെ പേരില്‍ തന്നെ ആക്രമിക്കുന്നവര്‍ക്ക് അഴീക്കോടിന്‍റെ മറുപടി. കമലസുരയ്യ പോലും തന്‍റെ പ്രണയലേഖനത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ടെന്ന് അഴീക്കോട് പറഞ്ഞു. തന്നെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അഴീക്കോട്. “ഞാന്‍ പ്രേമലേഖനം എഴുതിയിട്ടുണ്ടെന്ന് പലതവണ സമ്മതിച്ചതാണ്. പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചില്ലെന്നതും സത്യമാണ്. എന്നാല്‍ ഞാന്‍ പ്രേമലേഖനങ്ങള്‍ നല്‍കിയ സ്ത്രീയെക്കാള്‍ സുന്ദരിയും പണക്കാരിയുമായ മറ്റൊരു പെണ്ണിനെ കല്യാണം കഴിച്ചിരുന്നെന്നെങ്കില്‍ ഈ കോലാഹലങ്ങള്‍ക്കൊക്കെ ന്യായമുണ്ടായിരുന്നു. അത് വഞ്ചനയുമാകുമായിരുന്നു” അഴീക്കോട് പറഞ്ഞു.
“I loved her; But never cheated" Azheekode പ്രേമിച്ചിരുന്നു പക്ഷെ വഞ്ചിച്ചിട്ടില്ല: അഴീക്കോട്