Monday, March 15, 2010

കീഴ്പ്പെടുത്താന്‍ തന്ത്രം മെനയുന്നോ?


നിങ്ങള്‍ എത്ര വിശ്വസ്തത കാട്ടിയാലും ചില അവസരങ്ങളില്‍ ആരും അത് മനസ്സിലാക്കിയെന്ന് വരില്ല. സ്വജനങ്ങള്‍ക്ക് നിങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്ത അവസരത്തില്‍ എതിരാളികള്‍ പിന്നില്‍ നിന്ന് കുത്താന്‍ ശ്രമിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ. അനാരോഗ്യകരമായ ഈ ഊര്‍ജ്ജ നിലകളെ തരണം ചെയ്യാന്‍ ഫെംഗ്ഷൂയിക്ക് സാധിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്
Someone wants to overpower you? കീഴ്പ്പെടുത്താന്‍ തന്ത്രം മെനയുന്നോ?

ബ്രിട്ടീഷ് പ്രഭുസഭ മുഖം മിനുക്കുന്നു

ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ ഉപരിസഭയായ ഹൌസ് ഓഫ് ലോര്‍ഡ്സ് ഉടച്ചുവാര്‍ക്കുന്നു. ഹൌസ് ഓഫ് ലോര്‍ഡ്സിന്‍റെ വലിപ്പം കുറച്ച് 300 അംഗങ്ങളുള്ള പുതിയ ഉപരിസഭ കൊണ്ടുവരാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായുള്ള ബില്‍ ബ്രിട്ടീഷ് നിയമ സെക്രട്ടറി ജാക് സ്ട്രോ അടുത്ത ആഴ്ച ഹൌസ് ഓഫ് ലോര്‍ഡ്സില്‍ അവതരിപ്പിക്കും.


ഐഡിഎംഎ പുരസ്കാരം വെബ്‌ദുനിയക്ക്


ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ ഏറ്റവും മികച്ച ഭാഷാ ഉപയോഗത്തിനുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ മീഡിയ അവാര്‍ഡ് (ഐ ഡി എം എ) ബഹുഭാഷാ പോര്‍ട്ടലായ വെബ്‌ദുനിയയ്ക്ക്. പരസ്യ, മാധ്യമ, വിപണന രംഗത്തെ വിദഗ്ധരടങ്ങിയ ജൂറിയാണ് വെബ്‌ദുനിയയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഡിജിറ്റല്‍ ഓണ്‍ലൈന്‍ പരസ്യരംഗത്തെ മികവിനുള്ള ഈ അംഗീകാരം ബഹുമതിയായി കരുതുന്നുവെന്ന് മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ട് വെബ്‌ദുനിയ പ്രസിഡന്‍റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ പങ്കജ് ജെയിന്‍ പറഞ്ഞു.











Webdunia Win Award for Best Use of Language in Online Advertising | ഐഡിഎംഎ പുരസ്കാരം വെബ്‌ദുനിയക്ക്