Thursday, March 4, 2010

ചാച്ചിക്ക് ഇന്ഷൂറന്സ് കിട്ടാതെ പോയത് എങ്ങനെ ?

മസ്തിഷ്കാഘാതം മൂലം ഗുരുതരാവസ്ഥയില്‍ ആയ കോട്ടയം കിടങ്ങൂര്‍ സ്വദേശി ചാച്ചി ഉതുപ്പിനു മെഡിക്കല്‍ ഇന്ഷൂറന്സ് എടുത്തിട്ടും സഹായം ലഭിക്കാതെ പോയത് എങ്ങനെ? ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചാ വിഷയം ആയിരിക്കുകയാണ് . ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് വായിച്ച ശേഷം ഇവര്‍ക്ക് റിലയന്സ് നല്‍കിയ കോസിമോ ട്രാവല്‍സ് ഉടമ കെ.സെബാസ്ട്യന്‍ പ്രതികരിക്കുകയുണ്ടായി .

http://www.britishmalayali.co.uk/index.php?news=News&sub_menu=kerala&id=2799&&fullstory=view&start=&p_f=

സിനിമാക്കാരേ രഞ്ജിതയും നിങ്ങളിലൊരാളല്ലേ?

ലൈം‌ഗികവിവാദത്തില്‍ പെട്ട് നാറിയ നിത്യാനന്ദാ പരമഹംസ സ്വാമി തിരുവടികളുടെ അശ്ലീല ഫോട്ടോകളും ക്ലിപ്പിംഗുകളും ഇന്ത്യയിലൊട്ടാകെ പടരുകയാണ്. ക്ലിപ്പിംഗുകളിലെ, കൈമെയ് മറന്ന് സ്വാമികള്‍ക്ക് ആനന്ദമേകുന്ന, ആ ‘സ്ത്രീ’ തെന്നിന്ത്യന്‍ നടി രഞ്ജിതയാണെന്ന് തമിഴകത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തുകഴിഞ്ഞു. ‘ഭുവനേശ്വരി വിവാദ’ത്തില്‍ മാധ്യമങ്ങള്‍ക്ക് നേരെ കുതിരകയറിയ താരങ്ങളോട് ‘രഞ്ജിത’യുടെ ലീലകളെ പറ്റി പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍ തമിഴ് മാധ്യമലോകം. ദിനമലര്‍ അടക്കമുള്ള ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് താരലോകത്തിനോടുള്ള ചോദ്യമുയര്‍ന്നിരിക്കുന്നത്.