Monday, March 1, 2010

പുതിയ എഴുത്തുകാരില്‍ ഒട്ടും പ്രതീക്ഷയില്ല’

മലയാളത്തിലെ പുതിയ എഴുത്തുകാരില്‍ താന്‍ യാതൊരു വിധ പ്രതീക്ഷയും വച്ച് പുലര്‍ത്തുന്നില്ലെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. കഥയെഴുത്തിന്റെ 60 വര്‍ഷം പിന്നിട്ട പദ്മനാഭന് കുട്ടമത്ത് മലബാര്‍ പി രാമന്‍ നായര്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം ഒരുക്കിയ 'കഥാപദ്മനാഭം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പത്മനാഭന്‍.“കഴിഞ്ഞ അറുപത് വര്‍ഷങ്ങള്‍ കൊണ്ട് എനിക്ക് എഴുതാനായത് വെറും 160 കഥകളാണ്. എന്നാല്‍ പുതിയ എഴുത്തുകാരെ നോക്കൂ. ആറുവര്‍ഷം കൊണ്ട് 600 കഥകളാണ് ഇവര്‍ പടച്ചുവിടുന്നത്. ഇവരില്‍ എന്ത് പ്രതീക്ഷ വച്ച് പുലര്‍ത്താനാണ്. എനിക്കിവരില്‍ തരിമ്പും പ്രതീക്ഷയില്ല