Monday, March 8, 2010

റഫീക്ക്‌ അഹമ്മദ്‌- കാഴ്ചപ്പാട്‌ » അഭിമുഖം

ചോ: കവിത വന്ന വഴി?
ഉ: സ്കൂളില്‍ പഠിക്കുമ്പോഴേ കവിത എഴുതിയിരുന്നു. എട്ടാംക്ലാസില്‍ മലയാളം പഠിപ്പിച്ചിരുന്ന നീലകണ്ഠന്‍മാഷ്‌ എന്നെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷെ ഞാനെഴുതിയതൊന്നും ആരെയും കാണിക്കാറില്ല. ആത്മവിശ്വാസക്കുറവും ലജ്ജയും എന്നെ പൂഴ്ത്തിവെപ്പുകാരനാക്കി. ഇന്നും ഞാന്‍ വളരെക്കുറച്ചുപേരെയേ എന്റെ രചനകള്‍ കാണിക്കാറുള്ളൂ. അച്ചടിച്ചുവരുമ്പോഴും എന്തോ ഒരു നാണം ബാക്കിയാവുന്നു. അതുകൊണ്ട്‌ എന്റെ രചന കാര്യമായിട്ടൊന്നും തിരുത്തിയില്ല. ഞാന്‍ ബാലപംക്തിയിലെഴുതിയില്ല. കവിതാക്യാമ്പുകളില്‍ പങ്കെടുത്തില്ല. കോളേജില്‍ പഠിക്കുമ്പോള്‍ 1983ല്‍ 'തോണിയാത്ര' എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതോടെയാണ്‌ എനിക്ക്‌ കുറച്ചെങ്കിലും മാറ്റം വന്നത്‌. കവിത എഴുതാമെന്നും എഴുത്തിനെ ഗൗരവത്തിലെടുക്കണമെന്നും തോന്നലുറച്ചത്‌.


No comments: