Tuesday, March 16, 2010

അരവിന്ദേട്ടന്‍ ആരായിരുന്നു?

ഒരു രാത്രി മദ്രാസില്‍ വച്ചാണ്‌ ഞാന്‍ അരവിന്ദേട്ടനെ ആദ്യമായി കാണുന്നത്‌. ജെമിനി സ്‌റ്റുഡിയോ തിയറ്ററിന്‌ മുന്നില്‍കൂടി നടന്നു വരികയായിരുന്നു. ഡാര്‍ക്ക്‌ ഷര്‍ട്ട്‌. നല്ല കറുത്ത താടി. തിളങ്ങുന്ന കണുകള്‍. ആ മനുഷ്യന്‍ പിന്നീട്‌ എനിക്കെന്തെല്ലാമായി മാറി. 35 വര്‍ഷം പിന്നിടുന്ന എന്‍റെ സിനിമാ ജീവിതത്തില്‍ പകുതി കാലയളവിലധികവും ഞാന്‍ അരവിന്ദേട്ടനോടൊപ്പമാണ്‌ പ്രവര്‍ത്തിച്ചത്‌. അദ്ദേഹത്തിന്‍റെ ആദ്യത്തേതും അവസാനത്തേതും ഒഴികെ എല്ലാ ചിത്രങ്ങളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത്‌ ഞാനായിരുന്നു.

അരവിന്ദേട്ടന്‍റെ തമ്പിനാണ്‌ എനിക്ക്‌ ആദ്യമായി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത്‌. അരവിന്ദേട്ടന്‍റെ ഛായാഗ്രാഹകന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലാണ്‌ പിറവി ആദ്യം ശ്രദ്ധയാകര്‍ഷിച്ചത്‌. ഒന്നും ഞാന്‍ മ റന്നിട്ടില്ല. പരസ്‌പരം കുടുംബാംഗങ്ങളെപ്പോലെ സഹോദരന്‍മാരായിട്ടാണ്‌ ഞങ്ങള്‍ ജീവിച്ചത്‌. എന്നിട്ടും അവസാന നാളുകളില്‍ ഞങ്ങള്‍ അകന്നു പോയി. ഇന്നും വേദനാ പൂര്‍ണമായ ഓര്‍മ്മയാണത്‌.

2 comments:

Balu puduppadi said...

ഒന്നും മനസ്സിലായില്ല. ക്ഷമിക്കണം

muralidharan p p said...

ചിലപ്പൊഴെങ്കിലും നമ്മള്‍ മറ്റുള്ളവരെ മനസ്സിലാക്കാന്‍ ശ്രമിക്കണം. അതില്ലാതെ വരുമ്പോഴുണ്ടാവുന്ന വിപരീത ഫലങ്ങളെക്കുറിച്ചാണ് ശ്രീ.ഷാജി കരുണ്‍ പറയുന്നത് ഒട്ടൊരു വേദനയോടെ. കുറിപ്പ് മുഴുവനായി വായിച്ചാല്‍ അത് തിരിച്ചറിയാനും മനസ്സിലാക്കാനും ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നില്ല