Wednesday, March 31, 2010
വിജയസ്മൃതി
സി.ജി. ചന്ദ്രമോഹന്‍
ഖസാക്കിന്റെ ഇതിഹാസകാരന്‍. എക്സിസ്റ്റന്‍ഷ്യലിസത്തിന്റെ നോവുകള്‍ അടുത്തറിഞ്ഞ കഥാകാരന്‍. അതിന്റെ ചിത്രങ്ങള്‍, അനുഭവങ്ങളിലൂടെ വ്യക്തമായി പറഞ്ഞുതന്ന നോവലിസ്റ്റ്. ധര്‍മ്മപുരാണത്തിലൂടെ, നിലനിന്നിരുന്ന അഴിമതിക്കും അധര്‍മ്മങ്ങള്‍ക്കും അന്യായങ്ങള്‍ക്കുമെതിരെ സന്ധിയില്ലാതെ, തന്റെ തൂലികകൊണ്ട് സമരം ചെയ്തവന്‍, പിന്നീട് ഗുരുസാഗരത്തിലൂടെ, പ്രവാചകന്റെ വഴിയിലൂടെ, തലമുറകളിലൂടെ നമുക്ക് ഭാരതസംസ്കാര മൂല്യങ്ങളും ചൈതന്യങ്ങളും പകര്‍ന്നുതന്ന വിശ്വപ്രസിദ്ധനായ ചിന്തകന്‍... ഒ.വി. വിജയന്‍. ഇദ്ദേഹത്തിന്റെ അവസാനനാളുകളില്‍ ചുരുക്കം ചിലരെപ്പോലെ സി.ജി. ചന്ദ്രമോഹനും ചില സന്ദര്‍ഭങ്ങളില്‍ അടുത്തുണ്ടായിരുന്നു.
അദ്ദേഹത്തിന് തപസ്യയുടെ സഞ്ജയന്‍ പുരസ്കാരം നല്‍കാനായി മഹാകവി അക്കിത്തവും സുഹൃത്തുക്കളും നാട്ടില്‍നിന്ന് സെക്കന്തരാബാദില്‍ എത്തിയിരുന്നു. വെസ്റ്റ് മാരേഡ് പള്ളിയിലെ തിരക്ക് പിടിച്ച റോഡിലെ, തെരേസാ വിജയന്റെ വീട്. ഇവിടെയാണ് ഒ.വി. വിജയന്‍ തന്റെ അവസാന നാളുകള്‍ ചെലവഴിച്ചത്. തെരേസാ വിജയന്റെ സഹോദരിയുടെ പുത്രന്‍ ഡോ. ഉദയ് കൂടെയുള്ളതിനാല്‍, വിജയന്റെ മോശമായിക്കൊണ്ടിരുന്ന ആരോഗ്യനില പരിശോധിക്കാനും, കഴിയാവുന്നത്ര ചികിത്സകള്‍ നല്‍കാനും കഴിഞ്ഞത് തെരേസക്കൊരാശ്വാസമായിരുന്നു.
മഹാകവി അക്കിത്തമെത്തുമ്പോള്‍ ഒ.വി. വിജയന്റെ സഹോദരി പ്രശസ്ത കവിയത്രി ഒ.വി. ഉഷയും ഞാനും തെരേസയുടെ വസതിയിലുണ്ടായിരുന്നു. മഹാകവി അക്കിത്തത്തെ കണ്ടയുടനെ വിജയന്റെ ക്ഷീണിച്ച കണ്ണുകളില്‍ തിളക്കം. ആരാധന നിറഞ്ഞ മുഖഭാവം. സംസാരിക്കാന്‍ കഴിയില്ല. എഴുതി അറിയിക്കാനും വയ്യ. എങ്കിലും ഭാര്യ തെരേസയെയും സഹോദരി ഉഷയെയും വിളിച്ച് തനിക്ക് അക്കിത്തത്തില്‍നിന്ന് "ശാന്തിമന്ത്രം" കേള്‍ക്കണമെന്നായി.
ഉടനെ നിലവിളക്ക് കൊളുത്തി. ലോകോത്തര കഥാകാരനെ ഒരുവിധത്തില്‍ കസേരയിലിരുത്തി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, ഹൃദയത്തിന്റെ ഭാഷയില്‍ അക്കിത്തവും എല്ലാവരും ചേര്‍ന്ന് 'ശാന്തിമന്ത്രം' ചൊല്ലി. വിജയന്റെ മുഖത്ത് വിവരിക്കാനാവാത്ത അനുഭൂതി. എന്തൊക്കെയോ ഓര്‍മ്മകള്‍ മിന്നിമറയുന്നുണ്ടായിരുന്നു. തൊഴുകൈകളുമായി, ചിന്താധീനനായി, മറ്റേതോ ലോകത്തുകൂടി അദ്ദേഹം സഞ്ചരിക്കുന്നുണ്ടായിരുന്നു. ഉഷ പൊട്ടിക്കരഞ്ഞുപോയി. അക്കിത്തം സാന്ത്വനപ്പെടുത്തി. നിര്‍ന്നിമേഷമായ ചില നിമിഷങ്ങള്‍. ആ 'ശാന്തിമന്ത്രം' വിജയന്റെ മനസ്സിന് ശാന്തി നല്‍കിയിരിക്കണം. പിന്നീട് അധികനാള്‍ അദ്ദേഹം ജീവിച്ചിരുന്നില്ല. ഒരു വിശ്വകഥാകാരന്റെ മനസ്സിനെ അവസാനകാലത്ത് സമാശ്വസിപ്പിച്ചത് അക്കിത്തത്തിന്റെ ശാന്തിമന്ത്രം.
സ്നേഹത്തിന്റെ ഒരു അടയാളം
ഗണേശ് പന്നിയത്ത്
വായനയെ ഉത്സവമാക്കിയ ഒരു കാലഘട്ടത്തില്‍ ചില എഴുത്തുകാരുടെ വിരലുകളെ സ്പര്‍ശിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. അച്ചടിച്ചെത്തിയ വാക്കുകളത്രയും ഊര്‍ന്നിറങ്ങിയ വിരലുകളില്‍ സ്നേഹനിര്‍ഭരമായൊരു സ്പര്‍ശം. ഒ.വി. വിജയന്റെ വിരലുകളെ സ്പര്‍ശിക്കണമെന്നായിരുന്നു ഏറെ മോഹിച്ചത്. 'ഖസാക്കിന്റെ ഇതിഹാസം'
http://www.janmabhumidaily.com/detailed-story?newsID=50875
Tuesday, March 30, 2010
ശ്രീരംഗനാഥന്റെ പുണ്യക്ഷേത്രം
നാഥമുനി മുതല്‍ക്കുള്ള വൈഷ്ണവ ആചാര്യന്മാര്‍ ഈ ക്ഷേത്രത്തെ സംരക്ഷിക്കാന്‍ അതീവതല്‍പരരായിരുന്നു. ശ്രീ രാമാനുജന്റെ കാലം മുതല്‍ മതപരവും മതേതരവുമായ പല പരിഷ്കാരങ്ങളും ഇവിടെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വൈഷ്ണവ പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദു എന്നതുകൊണ്ട് മതപരവും മതേതരവുമായ സംഭവബഹുലമായ ചരിത്രം ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നു.
വൈഷ്ണവശൈലിയില്‍ 'കോവില്‍' എന്നാല്‍ ശ്രീരംഗം ക്ഷേത്രമാണ് സൂച്യമാകുന്നത്. 156 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചിട്ടുള്ള ഈ ക്ഷേത്രം അതിബൃഹത്തായ ഒന്നാണ്. ശ്രീകോവിലിനെ ഏഴ് ഗോപുരങ്ങള്‍ വലയം ചെയ്തിരിക്കുന്നു. ഈ ഗോപുരങ്ങളുടെ ഉയരത്തിന്റെ ആകെത്തുക 32592 അടിയാണ്. തികച്ചും അത്ഭുതകരമായ കാഴ്ച. ദക്ഷിണഭാഗത്തുള്ള അതിവിശിഷ്ടമായ 236 അടി ഉയരമുള്ള ഗോപുരം അഹോബില മഠത്തിലെ നാല്‍പത്തിനാലാമത്തെ ജീയാറാണ് നിര്‍മിച്ചത്. ശ്രീകോവിലിലേക്കടുക്കുന്തോറും ബാഹ്യഗോപുരങ്ങളുടെ പൊലിമ കുറയാന്‍ തുടങ്ങുന്നു. ആത്മീയചൈതന്യത്തിലേക്ക് ഉയരുന്തോറും ലോകാകര്‍ഷണം കുറയുന്നതുപോലെ.
പെരിയകോവില്‍ പൂര്‍ണതയുടെ പ്രതീകമാണ്. അതിനുചുറ്റും ഏഴു ഗോപുരങ്ങളുണ്ട്. ആദിശേഷനില്‍ ശയിച്ചുകൊണ്ടിരിക്കുന്ന രംഗനാഥനാണ് അവിടത്തെ പ്രതിഷ്ഠ. കൂടാതെ വിശ്വക്സേന, രാമന്‍, കൃഷ്ണന്‍, നാച്ചിയാര്‍, ചക്രത്താള്‍വാര്‍, ഗരുഡന്‍, ഹനുമാന്‍, ആണ്ടാള്‍, വേദാന്ത ദേശികര്‍ വരെയുള്ള എല്ലാ ആള്‍വാര്‍മാരുടെയും പ്രതിഷ്ഠകള്‍ ഇവിടെ ദൃശ്യമാണ്.
കാവേരി, കൊല്ലിഡം എന്ന ഇരു നദികളില്‍നിന്ന് സംജാതമായ ഒരു ചെറുദ്വീപിലാണ് പെരിയ കോവില്‍ സ്ഥിതി ചെയ്യുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളിലും ഹൈന്ദവ സ്ഥാപനങ്ങളിലും നദി വളരെ സമാദരണീയമാണ്. അതുകൊണ്ടുതന്നെ ഇതിനെ ക്ഷേത്രം പോലെ പാവനമായും കരുതപ്പെടുന്നു.
'ശ്രീരംഗ മാഹാത്മ്യ'ത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായ ശ്രീരംഗത്തിലെ വിമാനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് രുദ്രന്‍ നാരദനോട് പറയുന്നതായി ആലേഖനം ചെയ്തിട്ടുണ്ട്. ക്ഷീരസാഗരത്തില്‍ ബ്രഹ്മാവിന്റെ കടുത്ത തപസിന്റെ ഫലമായാണ് ഈ വിമാനം പൊന്തിവന്നത്. ഗരുഡന്‍ അതിന്റെ ഭാരം വഹിച്ചു.
ആദിശേഷന്‍ പത്തിവിടര്‍ത്തി അതിനെ സംരക്ഷിച്ചു. വിശ്വക്സേന വിമാനത്തിന് യാത്ര ചെയ്യാനുള്ള പാത ഒരുക്കി. സൂര്യചന്ദ്രന്മാര്‍ അകമ്പടി സേവിച്ചു. ദേവഗായകരായ നാരദനും തുമ്പുരുവും വിമാനത്തിന്റെ മഹത്വത്തെചൊല്ലി ഗാനമാലപിച്ചു. രുദ്രനും അന്യദേവതകളും ജയഘോഷം മുഴക്കി. ദേവസ്ത്രീകള്‍ നൃത്തം ചെയ്തു. പുഷ്പവൃഷ്ടി തുടര്‍ന്നുകൊണ്ടേയിരുന്നു.
തപസില്‍ നിന്ന് ഉണര്‍ന്ന് ബ്രഹ്മാവ് വിമാനത്തെ പ്രണമിച്ചു. നാലുവേദങ്ങളും ആലപിച്ചുകൊണ്ട് ബ്രഹ്മാവ് ആശ്ചര്യത്തോടെ വിമാനത്തെ വീക്ഷിച്ചു. സുനന്ദന്‍ എന്ന ദ്വാരപാലകന്‍ ദേവത സന്തുഷ്ടനാണെന്ന് ബ്രഹ്മാവിനെ അറിയിച്ച....
http://www.janmabhumidaily.com/detailed-story?newsID=50656
Friday, March 26, 2010
മൂര്‍ദ്ധാവിലെ അഹങ്കാരമുദ്ര
ഇതൊക്കെയാണ് എന്റെ അടിത്തറയെന്ന് അഹങ്കാരത്തോടെ പറയട്ടെ''- എല്ലാം ജഗദീശ്വരനിലര്‍പ്പിച്ചുകൊണ്ട് വിനയാന്വിതനായി പ്രശംസകളേറ്റുവാങ്ങാന്‍ ഗിരീഷ് പുത്തഞ്ചേരി ഒരിക്കലും തയ്യാറായിരുന്നില്ല. എഴുതുന്ന ഓരോ വരികളിലും തന്റെ പ്രതിഭയുടെ മുദ്ര പതിയണമെന്ന് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്ന ഗിരീഷ് ആര്‍ക്കുമുന്നിലും തല കുനിക്കാനും ഒരുക്കമായിരുന്നില്ല. അതുകൊണ്ടു തന്നെ കലഹപ്രിയനായ ആത്മസുഹൃത്തായിരുന്നു സിനിമാലോകത്തെ പ്രിയപ്പെട്ടവര്‍ക്ക് ഗിരീഷ് പുത്തഞ്ചേരി. 'ദില്‍സേ' സിനിമയ്ക്ക് പാട്ടെഴുതാന്‍ മദ്രാസില്‍ ചെന്നിട്ട് സാക്ഷാല്‍ എ.ആര്‍. റഹ്മാനോടു പരിഭവിച്ച് മടങ്ങിപ്പോന്ന കഥ ഗിരീഷ് പുത്തഞ്ചേരി തന്നെ പറഞ്ഞിട്ടുണ്ട്
http://www.mathrubhumi.com/static/others/newspecial/index.php?id=82655&cat=554
Wednesday, March 24, 2010
സസ്യഭുക്കായാല്‍ പലതുണ്ട് കാര്യം
അല്‍പ്പമൊന്നു ബുദ്ധിമുട്ടിയാലും മാംസാഹാരം തീര്‍ത്തും ഉപേക്ഷിച്ചാല്‍ കൈവരുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നല്ലേ. കാന്‍സര്‍, ഹൃദ്രോഹം, പൊണ്ണത്തടി, പ്രമേഹം തുടങ്ങി രോഗങ്ങളിലെ മുമ്പന്മാരെയെല്ലാം തുരത്തിവിടാം.
ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ വിന്‍സ്റ്റണ്‍ ക്രെയ്ഗ്, ബാല്‍ട്ടിമോറിലെ വെജിറ്റേറിയന്‍ റിസോര്‍സ് ഗ്രൂപ്പിലെ ന്യൂട്രീഷന്‍ റീഡ് മാന്‍ഗിള്‍സ് എന്നിവരാണ് പച്ചക്കറി മഹാത്മ്യത്തെക്കുറിച്ച് ആധികാരികമായി പഠനം നടത്തിയത്.
അമേരിക്കന്‍ ഡയറ്ററ്റിക് അസോസിയേഷന് വേണ്ടിയാണ് ഇവര്‍ പഠനം നടത്തിയത്. പച്ചക്കറിയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഭക്ഷണ രീതിയാണ് ആരോഗ്യകരമായി ഗുണം ചെയ്യുന്നത്. രക്തത്തിലെ കുറഞ്ഞ കൊളസ്‌ട്രോള്‍, നാരുകളുടെ സമ്പന്നത, രക്തസമ്മര്‍ദ്ദം കുറവ്, ദോഷകരമായ ടൈപ്പ് രണ്ട് പ്രമേഹത്തെ ചെറുക്കാനുള്ള കഴിവ് എന്നിവയെല്ലാം സസ്യഭുക്കാവുന്നതിലൂടെ നേടിയെടുക്കാം.
http://thatsmalayalam.oneindia.in/health/food/2010/03-23-turn-veggie-prevent-chronic-diseases.html
കെപി സുധീരയുമായി ഒരഭിമുഖം
സുധീരയുടെ കഥകള്‍, ഗംഗ, നീലക്കടമ്പ്, സ്‌നേഹത്തിന്റെ മുഖങ്ങള്‍, സ്‌നേഹസ്‌പര്‍ശങ്ങള്‍, ശിവേനസഹനര്‍ത്തനം തുടങ്ങി ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുള്ള എഴുത്തുകാരി കെപി സുധീരയുമായി വെബ്‌ദുനിയ മലയാളം നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍. സാഹിത്യത്തിന്റെ പുരോഗമന പാത എങ്ങോട്ടാണ് ?
Tuesday, March 23, 2010
എച്ചിക്കാനത്തെ അളക്കാറായില്ല
പുതിയ മലയാള കഥാസാഹിത്യത്തെ പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യം വരുന്ന പേരുകളിലൊന്നാണ് സന്തോഷ് എച്ചിക്കാനം എന്ന എഴുത്തുകാരന്റേത്. ഉത്തരാധുനിക കഥാ പരിസരത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള കഥകളാണ് ഈ എഴുത്തുകാരന്റേത്. സിനിമ, ടെലിവിഷന്‍ സീരില്‍, സാഹിത്യം തുടങ്ങി ഒരുപിടി മേഖലകളില്‍ പയറ്റുന്ന സന്തോഷ് എച്ചിക്കാനവുമായി വെബ്‌ദുനിയയുടെ അരുണ്‍ തുളസീദാസ് തടത്തിയ നീണ്ട അഭിമുഖത്തിന്റെ ഒന്നാം ഭാഗം ഇതാ -അരുണ്‍ തുളസീദാസ് - സന്തോഷ് എച്ചിക്കാനത്തെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ വായനക്കാരായ മലയാളികള്‍ക്ക് ഓര്‍മ്മവരുന്ന ഒരു പേരാണ് “കൊമാല” എന്നത്. പെഡ്രോ പരാമ സാഹിത്യലോകത്ത് സൃഷ്ടിച്ച പുതുമയുടെ മണവും അനുഭവപരിസരവുമാണ് കൊമാലയും മലയാളിക്ക് നല്‍കിയത് ഇത് ശരിക്കും മലയാളിയുടെ ഭാവുകത്വത്തിനേറ്റ ഒരു ആഘാതവും കൂടിയായിരുന്നു. അതെ പറ്റി?
സന്തോഷ് എച്ചിക്കാനം - പെഡ്രോ പരാമ സൃഷ്ടിച്ച അനുഭവ പരിസരത്തില്‍ നിന്നല്ല കൊമാല ഉണ്ടാവുന്നത്. ഞാന്‍ പ്രാഥമികമായും കാര്‍ഷിക ജീവിത പരിസരത്തില്‍ നിന്നുള്ള ആളാണ്. ഞാന്‍ ജീവിതം പഠിച്ചിട്ടുള്ളത് അവിടെനിന്നാണ് കാലത്ത് പോയി വെള്ളരിവള്ളികള്‍ നനയ്ക്കുകയും പൂക്കള്‍ വച്ചുപിടിപ്പിക്കുകയും മറ്റുതരത്തിലുള്ള കൃഷി നടത്തുകയും കാളകള്‍ക്ക് പേരിടുകയും അവയുടെ കൂടെ നടക്കുകയും അവയ്ക്ക് പുല്ലിട്ട് കൊടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു അനുഭവ പരിസരമായിരുന്നു എന്റെ കുട്ടിക്കാലം.
എത്ര കാലം നാഗരികജീവിതം നയിച്ചാലും മനസില്‍ ഞാനിപ്പോഴും ഒരു കര്‍ഷകന്റെ മകന്‍ തന്നെയാണ്. അത്തരത്തിലുള്ളൊരു മാനസിക അവസ്ഥയില്‍, ഗ്ലോബലൈസേഷന്റെ ഭാഗമായിട്ട് കാര്‍ഷിക മേഖലയ്ക്കുണ്ടാവുന്ന വലിയ വലിയ ആഘാതങ്ങള്‍, മറ്റേതൊരു നാഗരികനെയും സ്പര്‍ശിക്കുന്നതില്‍ കൂടുതലായിട്ട് എന്നെ സ്പര്‍ശിക്കും. അത്തരത്തിലുള്ള ഒരു പ്രമേയം മനസില്‍ സൂക്ഷിച്ചാണ് ഞാന്‍ കൊമാല എന്ന കഥ എഴുതുന്നത്.
http://malayalam.webdunia.com/newsworld/news/currentaffairs/0901/18/1090118044_1.htm
http://malayalam.webdunia.com/newsworld/news/currentaffairs/0901/26/1090126057_1.htm
http://malayalam.webdunia.com/newsworld/news/currentaffairs/0901/31/1090131065_1.htm
കനു സന്യാല്‍ ആത്മഹത്യ ചെയ്തു
അവിവാഹിതനായ കനു സന്യാല്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണെന്ന് വടക്കന്‍ ബംഗാള്‍ ഐ ജി കെ എല്‍ താംത പറഞ്ഞു. 1969 മേയ് 25ന് വടക്കന്‍ ബംഗാളിലെ നക്സല്‍ ബാരി എന്ന ഗ്രാമത്തില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തെ മുന്നില്‍ നിന്ന് നയിച്ചിരുന്നത് കനു സന്യാലായിരുന്നു. എന്നാല്‍ പരാജയമായിരുന്നു ഈ കലാപത്തിന്‍റെ വിധി.
Naxal movement founder Kanu Sanyal commits suicide | കനു സന്യാല്‍ ആത്മഹത്യ ചെയ്തു
Monday, March 22, 2010
നാവ് ചതിച്ചു; ലാലിന് രാജ്യസഭാ സ്ഥാനം പോയി!
രാജ്യസഭയില്‍ കയറിപ്പറ്റാന്‍ ലാലും സൌഹൃദവൃന്ദവും ഏറെ നാളുകളായി ഡല്‍ഹി കേന്ദ്രീകരിച്ച് ചരടുവലികള്‍ നടത്തിവരികയായിരുന്നു എന്ന് മുമ്പ് പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എം നായര്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള, വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, തുടങ്ങി കേന്ദ്രസര്‍ക്കാരില്‍ വന്‍ സ്വാധീനമുള്ള മലയാളി ലോബിയും കേരളത്തില്‍നിന്നുള്ള ചില പ്രമുഖ നേതാക്കളുമാണ് മോഹന്‍ലാലിന് രാജ്യസഭാംഗത്വം ലഭിക്കുന്നതിനു വേണ്ടി ശ്രമിച്ചിരുന്നത്. പ്രതിരോധമന്ത്രി എകെ ആന്റണിക്കും ലാലിനെ താല്‍പര്യം ഉണ്ടായിരുന്നു.
Mohanlal thrown away from Rajyasabha nomination list! നാവ് ചതിച്ചു; ലാലിന് രാജ്യസഭാ സ്ഥാനം പോയി!
Sunday, March 21, 2010
ഇന്ന് അശോകന്‍, പണ്ടൊരു നരുന്തും
തിരുവനന്തപുരം ബാലരാമപുരത്ത് ‘പെരുവഴിയമ്പലത്തി’ന്റെ ഷൂട്ടിംഗ് നടക്കുന്നു. ഞാനന്ന് തീരെ മെലിഞ്ഞിട്ടാണ്. ചെറിയ ചില ‘ഹരാസ്മെന്റു’ണ്ടായിരുന്നു പല ഭാഗത്തുനിന്നും. യൂണിറ്റിലൊരാള്‍ എന്നോട് നാരങ്ങാവെള്ളം വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞു. ചാഞ്ഞുകിടക്കുന്ന കൊമ്പിലല്ലേ എല്ലാവരും കയറൂ. എനിക്കത് വിഷമമായി. പത്മരാജന്‍ സാര്‍ ഈ സംഭവം എങ്ങനെയോ അറിഞ്ഞു. അദ്ദേഹം അപ്പോള്‍ തന്നെ അയാളെ വിളിച്ചുമാറ്റി നിറുത്തി വഴക്ക് പറഞ്ഞു - നടന്‍ അശോകന്‍
സിസ്റ്റര്‍ക്ക് നിഷിദ്ധമായ പാദം
കുരിശില്‍ കിടന്ന് വേദന തിന്നുന്ന യേശുവിന്റെ രൂപം കാണുമ്പോള്‍ ‘ഒരു കൊച്ചു സ്വപ്നത്തിന്‍ ചുറകുമായ് അവിടുത്തെ അരികില്‍ ഞാനിപ്പോള്‍ വന്നെങ്കില്‍’ എന്ന വരികളാണ് മനസിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ ഇതിന്റെ രണ്ടാം പാദം ഒരു കന്യാസ്ത്രീക്ക് പാടാന്‍ പറ്റിയതല്ലെന്നത് വേറെ കാര്യം - സിസ്റ്റര്‍ ജെസ്മി
പട്ടിണിയില്‍ നിന്നൊരു സൂര്യോദയം
പട്ടിണി കിടന്നെഴുന്നേറ്റ് കൂലിപ്പണിക്ക് പോവുന്ന അച്ഛനേയും അമ്മയേയുമാണ് ഞാന്‍ കണ്ടിരുന്നത്. വരുമാനം ‘മൈനസ്’ ആകുന്ന ചില സന്ദര്‍ഭങ്ങളില്‍ മരച്ചീനിയാവും ആഹാരം. കാന്താരിമുളക് ഉപ്പുചേര്‍ത്തരച്ച ചമ്മന്തി മരച്ചീനിക്ക് കൂട്ടാവുമ്പോള്‍ ഞങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം ഇങ്ങനെയൊക്കെത്തന്നെയാവും എന്നായിരുന്നു അന്ന് കരുതിയിരുന്നത്. ഭക്ഷണം കഴിക്കാനില്ലാതെ പാടത്ത് പണിക്ക് പോയ അമ്മ പണിയെടുക്കാനാവാതെ തളര്‍ന്നുവീഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട് - പി.കെ. ബിജു, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്
ഭരതന്റെ ഉദയാ സ്റ്റൈല്‍ കലാസംവിധാനം
ചിലപ്പോഴൊക്കെ ഭരതനില്‍ ഉദയാസ്വാധീനം തലപൊക്കാറുണ്ടായിരുന്നു. വൈശാലിയിലെ സ്വപ്നനൌകയുടെ ‘അരയന്നക്കിളിച്ചുണ്ടന്‍ തോണി’ ഒരുദാഹരണം. പവിത്രനും ജോര്‍ജ്ജ് കിത്തുവും ഞാനും ഒരുപാട് കളിയാക്കുമായിരുന്നു ഭരതനെ ഇതിന്റെ പേരില്‍. ആരോപണം നിഷേധിക്കില്ല ഭരതന്‍. പിന്നിലേക്ക് നീണ്ടുകിടക്കുന്ന മുടി കൈകൊണ്ടൊന്ന് മാടിയൊതുക്കും. തലവെട്ടിച്ച് ഒരു ചെറുചിരിയോടെ ഒരു വിസിലിംഗ്! അതിലടങ്ങും മറുപടി - ജോണ്‍ പോള്‍, തിരക്കഥാകൃത്ത്
http://malayalam.webdunia.com/newsworld/news/currentaffairs/0901/25/1090125027_1.htm
Saturday, March 20, 2010
അറുപതാം രംഗം
മുപ്പത്തിമൂന്നു നാടകങ്ങള്‍... അഞ്ചു തിരക്കഥകള്‍... പന്ത്രണ്ട് നാടക ട്രൂപ്പുകളിലായി ആയിരത്തഞ്ഞൂറിലേറെ അരങ്ങില്‍, അഭിനയിച്ച വേഷങ്ങള്‍ നിരവധി..എം. ടി. വാസുദേവന്‍ നായരുടെ ഒരു ചെറുപുഞ്ചിരി, തീര്‍ത്ഥാടനം തുടങ്ങിയ മികച്ച ഒരു പിടി ചിത്രങ്ങളുടെ പിന്നണിയില്‍...മോഹന്‍റെ കലാജീവിതത്തിനു രംഗപടങ്ങള്‍ ഏറെ.പാടി, പയറ്റി മലയാളത്തിലേക്ക്
ഇരട്ട സഹോദരന്‍ ചൈതന്യയോടൊപ്പം നാനൂറിലേറെ വേദികളില്‍ 'ബാംഗ്ലൂര്‍ റ്റ്വിന്‍സ്' എന്ന പേരില്‍ ഭജനുകള്‍ അവതരിപ്പിച്ചിട്ടുമുണ്ട് ചൈത്ര. തൃശ്ശൂരിലെ രവി റെക്കോഡിങ് സ്റ്റുഡിയോയില്‍, പേരിട്ടിട്ടില്ലാത്ത മലയാള ചിത്രത്തിനായി പാടാനെത്തിയതായിരുന്നു അവര്‍.
Mathrubhumi Eves - success,articles,പാടി, പയറ്റി മലയാളത്തിലേക്ക്
സ്വന്തം കഥയറിയാന്‍ 12കാരി വിവാഹമോചിത
‘ഞാന്‍ നുജൂദ്, വയസ്സ് 10, വിവാഹമോചിത’ എന്ന തക്കെട്ടില്‍ നുജൂദിന്റെ ജീവചരിത്രം യു എസില്‍ പ്രകാശനം ചെയ്തത് ഈ മാസമായിരുന്നു. ഇംഗ്ലീഷ് അറിയാത്തതിനാല്‍, പുസ്തകത്തില്‍ എന്താണെന്ന് അറിയാതെ ദു:ഖിച്ച നുജൂദ് ഇപ്പോള്‍ സന്തോഷത്തിലാണ്. ഉടന്‍ തന്നെ പുസ്തകത്തിന്റെ അറബിക് പതിപ്പ് പുറത്തിറങ്ങുമെന്ന് പ്രസാധകര്‍ ഉറപ്പ് നല്‍കിയതാണ് സന്തോഷത്തിനു കാരണം.
നുജൂദിന്റെ അനുഭവം 19 ഭാഷകളില്‍ പുറത്തിറക്കാനാണ് പ്രസാധകരുടെ തീരുമാനം. ആദ്യ പതിപ്പ് കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലാണ് പുറത്തിറങ്ങിയത്.
nujood ali,memoir,12 yr divorcee | സ്വന്തം കഥയറിയാന്‍ 12കാരി വിവാഹമോചിത
വിസ്മയങ്ങളുടെ കാനനക്കാഴ്ചകളൊരുക്കി വയനാട്
ആഭ്യന്തരസഞ്ചാരികള്‍ മുതല്‍ വിദേശ ടൂറിസ്റ്റുകള്‍വരെ വയനാടിന്റെ ഖ്യാതിയറിഞ്ഞ് യാത്ര നിശ്ചയിക്കുന്നു. കേരളത്തിലെ മറ്റിടങ്ങളെക്കാളും ഇരുപത് ശതമാനം വര്‍ധന വിനോദസഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ തവണ വയനാട് രേഖപ്പെടുത്തിയിട്ടുണ്ട്.
കര്‍ണാടകയില്‍നിന്ന് അവധിദിനങ്ങളില്‍ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നു. വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവിസങ്കേതങ്ങള്‍ കാണാനാണ് സഞ്ചാരികളുടെ നീണ്ടനിര. മാന്‍കൂട്ടങ്ങളെയും കാട്ടാനകളെയും അടുത്തുകാണാന്‍ കഴിയുന്ന കാനനയാത്ര സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവം നല്‍കുന്നു.
Mathrubhumi
Friday, March 19, 2010
കൃഷിയിലൂടെ ഉയരത്തിലെത്താന്‍ കൊതിച്ച് 'കുഞ്ഞ്' പൗളി
നിത്യവൃത്തിക്ക് മറ്റുമാര്‍ഗമില്ലാതായപ്പോള്‍ വൈകല്യം മറന്ന് കൃഷിയില്‍ സജീവമാകുകയായിരുന്നു പൗളി. ആകെയുളള 27 സെന്റില്‍ ഇടവിള കൃഷിചെയ്‌ത് ഉപജീവനം കഴിക്കുന്ന പൗളി എ.എസ് കനാലിന്റെ തീരത്തും വാഴ, ചേമ്പ്, ചീര എന്നിവ കൃഷിചെയ്‌തിട്ടുണ്ട്. കൃഷിക്കാവശ്യമായ വെള്ളം ഏറെപണിപ്പെട്ട് എ.എസ് കനാലില്‍ നിന്ന് കോരിയെടുക്കുകയാണ് ചെയ്യുന്നത്.
http://mangalam.com/index.php?page=detail&nid=282733&lang=malayalam
സഫലമീ ജീവിതം
''കാലേ മിതഹിതഭോജീ കൃതചംക്രമണ വാമശയഃ
അവിധൃത മൂത്ര പുരീഷഃ സ്‌ത്രീഷുയതാത്മാ ച യോഃ നരഃ സോരുക്''
(വേണ്ടുന്ന കാലത്ത് ഹിതമായും മിതമായും ഭക്ഷിക്കുന്നവനും ഊണുകഴിഞ്ഞാല്‍ കുറച്ചുനടക്കുകയും ഇടതുവശം ചരിഞ്ഞു കിടക്കുന്നവനും മലമൂത്രങ്ങളെ തടുക്കാതെ വേണ്ടുന്ന കാലത്ത് വിസര്‍ജിക്കുന്നവനും സ്‌ത്രീകളില്‍ അത്യാസക്‌തി ഇല്ലാതെ ഇരിക്കുന്നവനും ആരോ, ആ മനുഷ്യന്‍ അരോഗിയായിരിക്കും).
തമ്പിയുടെ മറുപടി കേട്ട പക്ഷികള്‍ ഉടന്‍ അപ്രത്യക്ഷരായി. വേഷംമാറിയെത്തിയ അശ്വിനിദേവകളായിരുന്നു അവ എന്നാണ് ഐതിഹ്യം.
ആയൂര്‍വേദാചാര്യന്‍ പത്മഭൂഷന്‍ ഇ.ടി.നാരായണന്‍ മൂസ്സ് പറയുകയാണ്, മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ച്, അതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച്.....
ആരോഗ്യ പരിപാലനത്തെക്കുറിച്ച് പുലര്‍ത്തുന്ന നിഷ്‌കര്‍ഷ അദ്ദേഹത്തിന്റെ വാക്കിലും നോക്കിലും നടപ്പിലുമുണ്ട്.'ആയൂര്‍വേദമെന്നാല്‍ രോഗചികിത്സയല്ല.രോഗം എങ്ങനെ തടയാം എന്നനുശാസിക്കുന്ന ശാസ്‌ത്രമാണ്'.
അഷ്‌ടവൈദ്യന്‍മാരായ തൈക്കാട്ട് മൂസുമാരുടെ മഹാപാരമ്പര്യത്തില്‍ ഇന്നും ചികിത്സാ നൈപുണ്യത്തിന്റെ അളവില്ലാത്ത അനുഗ്രഹം നിറഞ്ഞു നില്‍ക്കുന്നു. കേരളം സൃഷ്‌ടിച്ച പരശുരാമന്റെ കാലത്തോളം പഴക്കമുള്ള പാരമ്പര്യമാണ് എളേടത്ത് തൈക്കാട്ടു മനക്കാര്‍ക്കുള്ളത്‌്. ആയൂര്‍വേദത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി പരശുരാമന്‍ നിശ്‌ചയിച്ച പതിനെട്ടര വൈദ്യന്‍മാരിലൊന്നാണ് തൈക്കാട്ടു മൂസ്സുമാര്‍. തൈക്കാട്ടുമന മഹാപ്രതാപത്തിലേക്കുയര്‍ന്നത് 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നാരായണന്‍ മൂസ്സിന്റെയും ഇട്ടിരവിമൂസ്സിന്റെയും കാലത്താണ്. രാജകുടുംബങ്ങളും ആഢ്യകുടുംബങ്ങളും ഇവരുടെ ചികിത്സാ സഹായം തേടിയിരുന്നു. ഇട്ടിരവി മൂസ്സിന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ, മരണം മുന്‍കൂട്ടി അറിയാനുള്ള സിദ്ധി ഉണ്ടായിരുന്നുവെന്നാണ് ഐതിഹ്യം. വൈസ്രോയി ആയിരുന്ന ലോര്‍ഡ് റീഡിംഗ് ആണ് 'വൈദ്യരത്നം' എന്ന സ്‌ഥാനം നാരായണന്‍ മൂസ്സിന് നല്‍കിയത്.ഏറ്റവും ഒടുവില്‍ പത്മഭൂഷണ്‍ ബഹുമതിയും മൂസിനെ തേടിയെത്തി.
*** ***
ഉച്ചകഴിഞ്ഞാണ് ഒല്ലൂരിലെ തൈക്കാട്ടു മനയിലെത്തുന്നത്. പഴമയുടെ ഗാംഭീര്യം വെടിയാത്ത മനയിലേക്ക് കയറുമ്പോള്‍ ഉച്ചച്ചൂട് ഒട്ടും അനുഭവപ്പെട്ടില്ല. തൂവെള്ള വസ്‌ത്രം ധരിച്ച് ആചാര്യന്‍ അകത്തളത്തില്‍ കാത്തിരുന്നിരുന്നു. പത്മഭൂഷണ്‍ ബഹുമതിയില്‍ നിന്നു തന്നെ തുടങ്ങി:
http://mangalam.com/index.php?page=detail&nid=281031&lang=malayalam
അന്തിയ്ക്ക് വിരിയുന്ന ബുദ്ധി / ജീവികള്‍ - I
http://thatsmalayalam.oneindia.in/feature/satire/2009/11-19-television-news-pseudo-intellect-1.html
ഒരു സൂര്യതേജസിന്‍റെ ഓര്‍മ്മയ്ക്ക്
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂര്യതേജസ് മറഞ്ഞിട്ട് ഇന്ന് 12 വര്‍ഷം. 1998 മാര്‍ച്ച് 19നാണ് ഇ എം എസ് ഒരു ഓര്‍മ്മയായി മാറിയത്. തൊഴിലാളിവര്‍ഗത്തിന്‍റെ വിജയത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ലളിതവും ആദര്‍ശനിഷ്ഠവുമായ സ്വന്തം ജീവിതത്തിലൂടെ മലയാളിക്ക് മാതൃകയായി ഇ എം എസ് എന്ന ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് ഏഴ് ദശകത്തോളം നടന്ന വഴികള്‍ കേരളത്തിന്‍റെ തന്നെ ചരിത്രമാണ്. മരിക്കുമ്പോള്‍ സി പി എം പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു.സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമുന്നതനേതാവും താത്വികാചാര്യനും നവകേരള ശില്പിയും അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായാണ് ഇ എം എസ് കേരളീയരുടെ ജീവിതത്തിന്‍റെ വെളിച്ചമായി മാറിയത്.
1909 ജൂണ്‍ 13ന് പെരിന്തല്‍മണ്ണയില്‍ യാഥാസ്ഥിതിക നമ്പൂതിരി കുടുംബമായ ഏലംകുളം മനയില്‍ ജനിച്ചു. വേദപഠനത്തിനും സ്കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം പാലക്കാട് ഗവ. വിക്ടോറിയ കോളജിലും തൃശൂര്‍ സെന്‍റ് തോമസ് കോളജിലും പഠിച്ചു.
EMS - A remembrance | ഒരു സൂര്യതേജസിന്‍റെ ഓര്‍മ്മയ്ക്ക്
ഞാനിപ്പോഴും അഴീക്കോടിനെ കാത്തിരിക്കുന്നു: വിലാസിനി ടീച്ചര്‍

സുകുമാര്‍ അഴീക്കോടിനെ താന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് വിലാസിനി ടീച്ചര്‍. മാഷിനു മാനസാന്തരമുണ്ടാകുമെന്നാണു താന്‍ കരുതുന്നതെന്ന് ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയില്‍ അവര്‍ പറഞ്ഞു.അഭിമുഖത്തിന്റെ പ്രസക്‌തഭാഗങ്ങള്‍:? ടീച്ചറെ അഴിക്കോട് ഇഷ്‌ടപ്പെടുന്നത്= 1967 മാര്‍ച്ച് മൂന്ന്, തിരുവനന്തപുരം ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജില്‍ ബി.എഡ് വാചാപരീക്ഷയുടെ എക്‌സ്റ്റേണല്‍ ബോര്‍ഡ് മെമ്പറായി വന്നതായിരുന്നു അദ്ദേഹം. തന്റെ ശബ്‌ദവും സൗന്ദര്യവും ഇഷ്‌ടപ്പെട്ടതായി അദ്ദേഹം കത്തെഴുതി. വടിവൊത്ത കൈയക്ഷരം, അതിരറ്റ സ്‌നേഹം, എതിരറ്റ സംസ്‌കാരം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വര്‍ണന.? രണ്ടാമത്തെ കത്തിലായിരുന്നോ വിവാഹാഭ്യര്‍ഥന= അതേ. ഊരും പേരുമറിയാത്ത പെണ്ണിനോട് വിവാഹാഭ്യര്‍ഥന നടത്തിയത് ശരിയോ എന്നാരാഞ്ഞപ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ അടിമയായിപ്പോയെന്നായിരുന്നു മറുപടി. ഞാനെന്റെ കുടുംബത്തിന്റെ ദരിദ്രപശ്‌ചാത്തലവും ജീവിതലക്ഷ്യവുമൊക്കെ വിവരിച്ചു. അഴീക്കോടിന്റെ മറുപടി ഇതായിരുന്നു: എന്റെ മനസാണ് എന്റെ പ്രമാണം. എന്റെ മനസു പറയുന്നു നീയാണെന്റെ വധു. അതുകൊണ്ട് എനിക്കോരോടും ചോദിക്കേണ്ട. ആഴ്‌ചയില്‍ ഒരു കത്തയയ്‌ക്കുമായിരുന്നു. കത്തയയ്‌ക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. ബംഗ്ലാവില്‍ ജീവിക്കുന്നവളാണെങ്കില്‍ പോലും നിന്നെ ഞാന്‍ വിവാഹം കഴിക്കുമെന്നായിരുന്നു പറഞ്ഞത്. ബംഗ്ലാവില്‍ ജീവിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അയോഗ്യത.? വിവാഹം ഉറപ്പിച്ചത്= പ്രൊഫ. എം.കെ. സാനു, പോഞ്ഞിക്കര റാഫി, ഡോ. ആര്‍. പ്രസന്നന്‍ എന്നിവരോടൊപ്പമാണ് അഴീക്കോട് വീട്ടില്‍ വന്നത്. വര്‍ക്കല ശിവഗിരിയില്‍വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്റെ വീട്ടില്‍വന്നു തിരിച്ചുപോയ ഉടന്‍ വിവാഹത്തോട് അമ്മയ്‌ക്കിഷ്‌ടമില്ലെന്നു പറഞ്ഞ് പിന്തിരിയുകയായിരുന്നു. തുടര്‍ന്ന് കത്തെഴുതുന്നതു പോലും വിലക്കി. ആ വര്‍ഷം എനിക്ക് എം.എ. പരീക്ഷ എഴുതാനായില്ല. എന്റെ സമനില തെറ്റി. അമ്മയുടെ അനിയത്തി പറഞ്ഞു എനിക്കു ഭ്രാന്താണെന്ന്. വിവാഹത്തില്‍നിന്നുളള അദ്ദേഹത്തിന്റെ പിന്‍മാറ്റം ഉറക്കത്തില്‍ പോലും എന്നെ വല്ലാതെ തളര്‍ത്തി. 22 വര്‍ഷം സഹിക്കാനാവാത്ത തലവേദന കൊണ്ടു ഞാന്‍ പിടഞ്ഞു. കംപ്യൂട്ടര്‍ ഡയഗ്‌നോസിസില്‍ ഡോക്‌ടര്‍ ഒടുവില്‍ കണ്ടെത്തി, 'ഡിസപ്പോയിന്റഡ് ലവ്'.
http://mangalam.com/index.php?page=detail&nid=282621&lang=malayalam
പേരു മധുരമായ് തീരുന്നതെങ്ങനെ
പേരു മധുരമായ് തീരുന്നതെങ്ങനെ
നേരു പറയണമങ്ങു തൊടുമ്പോള്‍ ഞാന്‍
താരുപോലെ മൃദുവാകുന്നതെങ്ങനെ.........
അമ്പതു കൊല്ലം മുമ്പെഴതപ്പെട്ട ജി ശങ്കരക്കുറുപ്പിന്‍റെ വരികളിലെ പ്രണയഭാത്തിന് മൊബൈലും, ഇമെയിലും മുഖഛായ മാറ്റിയ നമ്മുടെ കാലത്തെ പ്രണയികളില്‍ എത്തുമ്പോള്‍ മാറ്റം സംഭവിക്കുന്നുണ്ടോ "-ഞങ്ങളുടെ കാലത്തുണ്ടായത്ര മഴ പിന്നെവിടെ പെയ്യാന്‍‘- എന്ന പഴയ തലമുറയുടെ ചൊല്ലുകള്‍ പ്രണയത്തെ കുറിച്ചു മുണ്ട്. ആനുകാലികങ്ങളിലും മറ്റും യുവതലമുറയുടെ പ്രണയം വെറും ആവേശം മാത്രമാണെന്ന് നിരന്തരം ലേഖനങ്ങള്‍ നിറയുന്നു . എന്നാലവര്‍ക്കെന്താണ്പ്രണയം-? പുതിയ കാലത്തെ പ്രണയം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?
http://www.deshabhimani.com/htmlpages/sthree/pranayam.php
Thursday, March 18, 2010
ഹൃദയം രക്ഷിക്കാന്‍ തക്കാളി വിരുതന്‍

http://thatsmalayalam.oneindia.in/health/food/2010/heart-dtomato-new-way-to-fight-heart-disease.html
ആരോഗ്യകരമായ പാചകം ഇങ്ങനെ

കുറവായിരിക്കും, കാരണം അത്രയേറെ തിരക്കുപിടിച്ച ഉത്തരവാദിത്തങ്ങള്‍ ഉള്ളപ്പോള്‍ വിശദമായ പാചകം എന്നത് നടക്കാത്ത ഒരു കാര്യം തന്നെയാണ്.ഇത്തരം സാഹചര്യങ്ങളില്‍ പലരും ഹോട്ടല്‍ ഭക്ഷണത്തെയാണ് കൂട്ടുപിടിക്കുന്നത്. അതല്ലെങ്കില്‍ ഒരു ഒഴിവുദിവസം പലതരം സാധനങ്ങള്‍ വേവിച്ച് ഫ്രഡ്ജില്‍ സൂക്ഷിച്ച് പിന്നീട് ഒരാഴ്ച മുഴുവന്‍ അവ മാറി മാറി ചൂടാക്കി ഉപയോഗിക്കും. കുറ്റം പറയാന്‍ പറ്റില്ലെങ്കിലും ഈ രീതി ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിന്റെ വലിയൊരു പങ്ക് നിര്‍ണ്ണയിക്കുന്നത് അതുകൊണ്ടുതന്നെ പാചകം ചെയ്യുന്ന അവസരങ്ങളില്‍ ഓര്‍ത്തിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. പാകം ചെയ്തുകഴിഞ്ഞ ഭക്ഷണം വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് തീര്‍ച്ചയായും നിര്‍ത്തിയേയ്ക്കുക. ആദ്യ തവണ വേവുമ്പോള്‍ത്തന്നെ അതിന്റെ ഗുണങ്ങള്‍ പാതി നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കും. രണ്ടാമതൊരു തവണകൂടി ചൂടാക്കുമ്പോള്‍ ബാക്കിയുള്ളതും നഷ്ടപ്പെടുന്നുഏകാന്തത രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമോ?
സര്‍വകലാശാല പുറത്തുവിട്ട പഠനത്തിലാണ് ‘ഏകാന്തതയുടെ സമ്മര്‍ദ്ദ’ത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടന്നിരിക്കുന്നത്.ഏകാന്ത ജീവിതം അല്ലെങ്കില്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍, പ്രായമായവരില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. പുകയില ഉപയോഗം, മദ്യപാനം തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്കും ഇത്തരത്തില്‍ രക്ത സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വെളിപ്പെടുത്തല്‍.മലയാളിയുടെ ആഢംബരഭ്രമത്തിന്‍റെ നേര്‍ക്കാഴ്‌ചകളുമായി ഓക്‌സ്‌ഫോര്‍ഡില്‍ നിന്നൊരു മലയാളി


ഓക്‌സ്‌ഫോര്‍ഡില്‍ താമസിക്കുന്ന ശ്രീകുമാര്‍ നിര്‍മിച്ച അതിജീവനം എന്ന ഹ്രസ്വചിത്രം വിദേശത്തും സ്വദേശത്തും ഒരുപോലെ സ്വീകാര്യമാകുകയാണ്. ആലപ്പുഴ ജില്ലയിലെ പാലമേല്‍ ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ ശ്രീകുമാര്‍ നിര്‍മിച്ച ഈ ഹ്രസ്വചിത്രത്തിന്‍റെ വിദേശത്തെ ആദ്യപ്രദര്‍ശനം ഏപ്രില്‍ പത്തിന് വൈകുന്നേരം ആറിന് ഓക്‌സ്‌ഫോര്‍ഡ് ജെ.ആര്‍. ട്വിന്‍ച്വിക്ക് ഹാളില്‍ നടത്തും. ഓക്‌സ്‌ഫോര്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി സമാജത്തിന്‍റെ (ഒക്‌സ്‌മാസ്) വിഷു- ഈസ്റ്റര്‍ ആഘോഷത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം നടത്തുക.
Wednesday, March 17, 2010
മേക്കപ്പില്‍ ഇത്രയും രാസപദാര്‍ത്ഥങ്ങളോ?
ചുള്ളന്‍ ആണ്‍കുട്ടികളുടെ മനസ്സില്‍ ആരാധനയുടെ നാമ്പ് പൊടിക്കാന്‍ ഇതൊക്കെ ധാരാളമാണെന്നും മേക്കപ്പിട്ട് സൌന്ദര്യത്തിന്റെ വാള്‍ത്തല മിന്നിക്കുന്ന സുന്ദരിമാര്‍ക്ക് നന്നായിട്ടറിയുകയും ചെയ്യും.എന്നാല്‍, അടുത്തിടെ ഒരു ഡിയോഡറന്റ് കമ്പനി നടത്തിയ സര്‍വേ പുറത്ത് കൊണ്ടുവന്ന കാര്യങ്ങള്‍ സുന്ദരിമാര്‍ക്ക് ഞെട്ടല്‍ നല്‍കുമെന്നത് സത്യം. സര്‍വേ പ്രകാരം, ശരാശരി 512 രാസപദാര്‍ത്ഥങ്ങളാണ് സുന്ദരിമാര്‍ ദിനവും മേക്കപ്പിന്റെ രൂപത്തില്‍ മുഖത്തും ശരീരത്തും പൂശുന്നത്! ബിയൊന്‍സന്‍ എന്ന കമ്പനിയാണ് സര്‍വേ നടത്തിയത്കുട്ടികളേ, ഇതിലേ... ഇതിലേ...എസ്. രമേശന്‍ നായര്‍
http://www.janmabhumidaily.com/detailed-story?newsID=47589
സത്യത്തിന് സാക്ഷിയായ കരിക്കകം ചാമുണ്ഡി ക്ഷേത്രം
വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ദേവി ഭക്തര്‍ക്ക് അഭീഷ്ടവരദായിനി ആയി പരിലസിച്ചുപോരുന്നു. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവില്‍ സ്ഥാനത്താണ് ദേവി കുടികൊള്ളുന്നത്. മുന്‍കാലങ്ങളില്‍ വെള്ളിമുഖത്തോടു കൂടിയ കലമാന്‍ കൊമ്പില്‍ മൂലസ്ഥാനത്ത് പീഠത്തിലുള്ള പ്രതിഷ്ഠയായിരുന്നു. പിന്നീട് വിഗ്രഹ പ്രതിഷ്ഠ വേണം എന്ന് കണ്ടതിനെത്തുടര്‍ന്ന് ദേവിയെ പഞ്ചലോഹ വിഗ്രഹത്തില്‍ ഷഢാധാരവിധിപ്രകാരം പ്രതിഷ്ഠിച്ചിരിക്കുന്നു. Tuesday, March 16, 2010
അരവിന്ദേട്ടന്‍ ആരായിരുന്നു?
കണുകള്‍. ആ മനുഷ്യന്‍ പിന്നീട് എനിക്കെന്തെല്ലാമായി മാറി. 35 വര്‍ഷം പിന്നിടുന്ന എന്‍റെ സിനിമാ ജീവിതത്തില്‍ പകുതി കാലയളവിലധികവും ഞാന്‍ അരവിന്ദേട്ടനോടൊപ്പമാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്‍റെ ആദ്യത്തേതും അവസാനത്തേതും ഒഴികെ എല്ലാ ചിത്രങ്ങളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത് ഞാനായിരുന്നു.അരവിന്ദേട്ടന്‍റെ തമ്പിനാണ് എനിക്ക് ആദ്യമായി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. അരവിന്ദേട്ടന്‍റെ ഛായാഗ്രാഹകന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലാണ് പിറവി ആദ്യം ശ്രദ്ധയാകര്‍ഷിച്ചത്. ഒന്നും ഞാന്‍ മ റന്നിട്ടില്ല. പരസ്‌പരം കുടുംബാംഗങ്ങളെപ്പോലെ സഹോദരന്‍മാരായിട്ടാണ് ഞങ്ങള്‍ ജീവിച്ചത്. എന്നിട്ടും അവസാന നാളുകളില്‍ ഞങ്ങള്‍ അകന്നു പോയി. ഇന്നും വേദനാ പൂര്‍ണമായ ഓര്‍മ്മയാണത്.
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ മരിച്ചു

World's smallest man dead at 21 ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ മരിച്ചു
Sunday, March 14, 2010
കണ്ണാടിക്കൂട്ടിലിരുന്ന് വരദരാജനെ കല്ലെറിയരുതേ
വരദരാജന്‍ ലക്ഷണമൊത്ത കമ്മ്യൂണിസ്റ്റ് നേതാവായിരുന്നോ എന്നതില്‍ രണ്ടഭിപ്രായമുണ്ടാകാം. മധ്യവര്‍ഗവിഭാഗത്തില്‍ നിന്ന് ആദ്യം ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലേക്കും പില്‌ക്കാലത്ത് പാര്‍ട്ടിയിലേക്കും കടന്നുവന്ന നേതാവാണ് വരദരാജന്‍. വരദരാജന്റെ ഭാര്യ സരസ്വതിയും പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നെങ്കിലും അവരുടെ കുടുംബജീവിതം അസ്വാരസ്യങ്ങള്‍ നിറഞ്ഞതായിരുന്നു. ആദ്യവിവാഹം വേര്‍പെടുത്തിയായിരുന്നു സരസ്വതി വരദരാജനെ ഭര്‍ത്താവാക്കിയത്. വീണ്ടും വിവാഹമോചനത്തിന്റെ വക്കോളമെത്തിയ ശിഥിലമായ ഈ ബന്ധത്തിനിടയിലാണ് പ്രമീള എന്നൊരു സ്‌ത്രീ കടന്നുവരുന്നത്. അവരുടെ പശ്ചാത്തലവും സുതാര്യമോ സംശുദ്ധമോ അല്ല. വിവാഹവാഗ്‌ദാനം നല്‌കി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഒരു ഡി എം കെ എം എല്‍ എ ക്കെതിരെ അവര്‍ നല്‌കിയ കേസ് കോടതിയുടെ പരിഗണനയിലാണ്. പ്രമീളയുടെ മൊഴിയില്‍ വിശ്വാസയോഗ്യമായി കാണാനാകാത്ത പശ്ചാത്തലമുണ്ടെന്നത് നിസ്‌തര്‍ക്കമാണ്. ഈ വസ്‌തുതകള്‍ വരദരാജന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനയച്ച കത്തില്‍ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ?എന്റെ വിവാഹജീവിതത്തില്‍ ഏറെക്കാലമായി പ്രശ്‌നങ്ങളുണ്ടെന്നു പാര്‍ട്ടി നേതൃത്വത്തിനു അറിയാവുന്ന വസ്‌തുതയാണ്.? താനും ഭാര്യയും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്‌മ വരദരാജന്‍ തന്നെ മറയില്ലാതെ തുറന്നുപറയുമ്പോള്‍ പാര്‍ട്ടിയെ കബളിപ്പിക്കാന്‍ അദ്ദേഹത്തിനു തരിമ്പും ഉദ്ദേശമില്ലായിരുന്നുവെന്നു വേണം കരുതാന്‍. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണത്തിന്മേലുള്ള അന്വേഷണം വെറും പ്രഹസനമായിരുന്നുവെന്ന് പ്രകാശ് കാരാട്ടിനെ ബോധ്യപ്പെടുത്താന്‍ സമചിത്തതയോടും തികഞ്ഞ ആത്മവിശ്വാസത്തോടെയും ശ്രമിച്ച വരദരാജന്റെ മനസ്സ് അതില്‍ നിന്ന് വ്യതിചലിച്ച് പൊടുന്നനെ ആത്മഹത്യാമുനമ്പിലെത്തിയത് എങ്ങിനെയെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയാണ്. കണ്ടെത്താവുന്ന ഒറ്റ ഉത്തരമേയുള്ളൂ - സി പി ഐ എം തമിഴ്‌നാട് ഘടകത്തില്‍ വരദരാജന്റെ സാന്നിധ്യം ഇഷ്‌ടപ്പെടാത്ത ചിലരുടെ കൈക്കോടാലിയായി പാര്‍ട്ടി കേന്ദ്രനേതൃത്വവും മാറിയപ്പോഴുണ്ടായ കടുത്ത നിരാശ.
പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണപ്രഹസനത്തിന്റെ തെളിവുകളാണ് കാരാട്ടിനുള്ള കത്തില്‍ നിറഞ്ഞുതുളുമ്പുന്നത്. മിതവും സുതാര്യവും പക്വവുമായ ഭാഷയിലാണ് വരദരാജന്‍ ഇതിനു പിന്നിലെ കള്ളക്കളിയെ മറനീക്കിയിരിക്കുന്നതും. തന്റെ പേരിലുള്ള ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ ഒരിക്കല്‍പോലും ഒന്നിച്ച് മുഖത്തോട് മുഖം ഇരുന്ന് തെളിവുകള്‍ പരിശോധിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് വരദരാജന്‍ കത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. ചിലരുമായി ടെലിഫോണിലൂടെ നടത്തിയ തെളിവെടുപ്പല്ലാതെ ഒറ്റയാളെപ്പോലും കമ്മിഷന്‍ നേരില്‍ കണ്ടോ എഴുതിവാങ്ങിയോ തെളിവെടുത്തിട്ടില്ലെന്ന് വരദരാജന്‍ അവകാശപ്പെടുന്നുണ്ട്. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് പോലും പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വാക്കാലല്ലാതെ രേഖാമൂലമല്ലവെച്ചതെന്ന ഞെട്ടിക്കുന്ന വിവരവും കത്തിലുണ്ട്. എന്നാല്‍ കാരാട്ടിന്റെ യുക്തിബോധം ഇതൊന്നും ഗൗരവമായി കണ്ടില്ല. കാരാട്ടിന്റെ നിസ്സംഗസമീപനമാണ് വയോവൃദ്ധനായ ഈ കമ്മ്യൂണിസ്റ്റ് നേതാവിന്റെ ജീവന്‍ അപഹരിച്ചതെന്നുവേണം കരുതാന്‍.
കാന്‍സറിനും ഹൃദ്രോഗത്തിനും വെളിച്ചെണ്ണ

പ്രവാസത്തിന്റെ കണ്ണീരും കിനാവും
നിങ്ങള്‍ക്ക് നല്ലത്" ഹൈസ്ക്കൂള്‍ കാലത്ത് നാടകമെഴുതി നോട്ടപ്പുള്ളിയായവനെ ചൂണ്ടിയുള്ള പോലീസിന്റെ ഈ താക്കീതുകൂടിയായപ്പോള്‍ മുന്നില്‍ പലായനത്തിന്റെ വഴി തുറക്കുകയായിരുന്നു. നേരെ ഉത്തരേന്ത്യയിലേയ്ക്ക്. റാഞ്ചിയിലെത്തി വീണ്ടും നാടകരചനയില്‍. റാഞ്ചി, ആഗ്ര, ദല്‍ഹി, ബൊക്കാറോ, ലുധിയാന, മുംബൈ എന്നിവിടങ്ങളില്‍ അരങ്ങേറി.കാരൂര്‍ സോമന്‍ എന്ന എഴുത്തുകാരന്റേയും പ്രവാസിയുടേയും ജീവിതം തുടര്‍ന്നങ്ങോട്ട് പുതിയ വിതാനത്തിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു. ഇരുപതിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. യൂറോപ്പ്, അമേരിക്ക, ഗള്‍ഫ് എന്നിവിടങ്ങളിലെ പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി എഴുതി. നാടകം, നോവല്‍, കഥാസമാഹാരം, കവിതകള്‍, ലേഖനസമാഹാരം, യാത്രാവിവരണം എന്നിങ്ങനെ പതിനേഴിലേറെ കൃതികള്‍. 'കാണാപ്പുറങ്ങള്‍' യൂറോപ്പില്‍ നിന്നുള്ള ആദ്യ മലയാള നോവല്‍. 'കടലിനക്കരെ എംബസി സ്കൂള്‍' ഗള്‍ഫില്‍നിന്ന് പ്രസിദ്ധീകരിച്ച ആദ്യ സംഗീതനാടകം. തകഴി അവതാരിക എഴുതിയ 'കണ്ണീര്‍പ്പൂക്കള്‍' നോവലിനുള്ള വിദേശമലയാളി കൗണ്‍സില്‍ പുരസ്ക്കാരം നേടി. 'കറുത്തപക്ഷികള്‍' എന്ന കവിതാസമാഹാരത്തിന് ലണ്ടന്‍ മലയാളി കൗണ്‍സില്‍ പുരസ്ക്കാരം. നോവലായ 'കിനാവുകളുടെ തീരം' ലിപി ഫൗണ്ടേഷന്‍ പുരസ്ക്കാരം നേടി. 'കദനമഴ നനഞ്ഞപ്പോള്‍' എന്ന നോവലിന് പാറപ്പുറം പ്രവാസി പുരസ്ക്കാരം. നോവലിനുള്ള ആഗോളമലയാളി കൗണ്‍സില്‍ പുരസ്ക്കാരം 'കനല്‍' നേടി. കാരൂര്‍ കൊച്ചുകുഞ്ഞ്, കിനാവുകളുടെ തീരം കാവല്‍ മാലാഖ, കത്തനാര്‍ (നോവല്‍) കര്‍ട്ടനിടൂ, കാര്‍മേഘം(നാടകം), കടല്‍ക്കര(സംഗീതനാടകം), സുഗന്ധ സൂനങ്ങള്‍, കടലാസ്(കവിതാസമാഹാരം), കാണാപ്പുറങ്ങള്‍, കന്യാവനങ്ങള്‍(കഥാസമാഹാരം), വിയന്നയിലെ സ്വര്‍ഗം(യാത്രാവിവരണം), സൗദിയുടെ മനസ്സില്‍, കഥകളുറങ്ങുന്ന പുണ്യഭൂമി(ലേഖനസമാഹാരങ്ങള്‍)എന്നിവയാണ് മറ്റ് കൃതികള്‍. ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികളില്‍ അവസാനിക്കുന്ന മലയാളി എഴുത്തുകാരുടെ പ്രവാസ ജീവിതത്തിന് ഒരു തിരുത്താണ് കാരൂര്‍ സോമന്‍. പതിറ്റാണ്ടുകളായി ലണ്ടനില്‍ താമസിക്കുന്ന ഈ മാവേലിക്കരക്കാരന്റെ മനസ്സുനിറയെ മലയാളഭാഷയും സാഹിത്യവുമാണ്.http://www.janmabhumidaily.com/detailed-story?newsID=43638
ഈ മനോഹരതീരം ഇന്ന് അറവുശാലയോ?
മനുഷ്യശരീരം നിര്‍മിക്കപ്പെട്ടിരിക്കുന്നത് പ്രോട്ടോപ്ലാസം കൊണ്ടാണ്. പഞ്ചഭൂതങ്ങളുടേയും പഞ്ചകോശങ്ങളുടേയും കൃത്യമായ അനുപാതമാണ് ആരോഗ്യം. ഈ അനുപാതത്തില്‍ വ്യതിയാനം
സംഭവിച്ചാല്‍ നാം രോഗികളാകുന്നു. മനസിനും ശരീരത്തിനും വേണ്ടത്ര പോഷണം ലഭിക്കാത്തതും മാലിന്യ സ്വഭാവമുള്ളതുമായ സാഹചര്യങ്ങള്‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു.പ്രകൃതി തന്റെ സൃഷ്ടിജാലങ്ങള്‍ക്കെല്ലാംതന്നെ അത്യന്തം ശ്രേഷ്ഠതയില്‍ നിലനില്‍ക്കുവാനുള്ള പരിതസ്ഥിതികളാണ് ഒരുക്കിവെച്ചിരിക്കുന്നത്. നമ്മുടെ ആവാസവ്യവസ്ഥയെക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും ഇക്കാര്യം വ്യക്തമാകും. ചേതനവും അചേതനവുമായ ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരസ്പ്പരം ആശ്രയിച്ചും പ്രയോജനപ്പെട്ടുമാണ് നിലനില്‍ക്കുന്നത്. ഈ സത്യം മനസിലാക്കി ഒന്നിനേയും ചൂഷണം ചെയ്യാതെ, നശിപ്പിക്കാതെ പ്രകൃതിയുടെ താളവും ലയവും എന്തെന്നറിഞ്ഞ് ജീവിക്കുകയാണ് ഓരോ ജീവികളുടേയും മഹത്തായ ധര്‍മം.
Saturday, March 13, 2010
ഇന്ത്യയെ ഉപേക്ഷിക്കാനാവില്ല: ഹുസൈന്
പ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ ഒരുക്കമല്ല. അതുകൊണ്ടു തന്നെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിന്(ഒസിഐ) ഹുസൈന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഖത്തര്‍ പൌരത്വം സ്വീകരിച്ച ഹുസൈന് ഒ സി ഐ കാര്‍ഡുണ്ടെങ്കില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് പ്രത്യേക വിസയുടെ ആവശ്യം വരില്ല.“ഇന്ത്യ എന്‍റെ മാതൃരാജ്യമാണ്. ആ നാട് ഉപേക്ഷിക്കാന്‍ എനിക്കാവില്ല. ഒരു കഷണം കടലാസ് മാത്രമാണ് ഞാന്‍ തിരികെ നല്‍കിയത്” - ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരികെ നല്‍കിയതിനെക്കുറിച്ച് എം എഫ് ഹുസൈന്‍ പറഞ്ഞു.Husain applies for 'Overseas Citizen' card ഇന്ത്യയെ ഉപേക്ഷിക്കാനാവില്ല: ഹുസൈന്‍
പേരില്ലാത്ത ബന്ധങ്ങള്‍...!
വിളിക്കുമ്പോള്‍ പേരില്ലാത്ത ചില ബന്ധങ്ങളെപ്പറ്റി ചിന്തിക്കുന്നതും രസകരമാണ്. ഒരു പ്രണയജോഡി - കാമുകനും കാമുകിയും. ആ ബന്ധം കുറച്ചുകാലം നീണ്ട ശേഷം പിന്നീട് മലയാള സിനിമകള്‍ പൊട്ടുന്നതു പോലെ പൊട്ടുന്നു. ഇപ്പോള്‍ കാമുകന്‍റെ സ്ഥാനത്ത് മറ്റൊരാള്‍. കാമുകിയുടെ സ്ഥാനത്ത് പുതിയ ഒരാള്‍. ‘അയാള്‍ എന്‍റെ പഴയ കാമുകനാണ്’ എന്ന് ആരോടെങ്കിലും പറയുമ്പോള്‍ ആ ബന്ധത്തിന് ഒരു പേരുണ്ടാകുന്നു - പഴയ കാമുകന്‍!മറവിയില്ലാത്തവര്‍ സ്ത്രീകള്‍!

അല്ല, എന്നാണ് ഓര്‍മ്മ ശക്തിയെ കുറിച്ച് നടത്തിയ ഒരു പഠനം വെളിവാക്കുന്നത്. മധ്യവയസ്സിലുള്ള സ്ത്രീകള്‍ ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ പുരുഷന്‍മാരെക്കാള്‍ ബഹുദൂരം മുന്നിലാണത്രേ!
ലണ്ടന്‍ സര്‍വകലാശാലയിലാണ് സ്ത്രീകളുടെ ഓര്‍മ്മശക്തിയെ തെളിയിക്കുന്ന പഠനം നടന്നത്. മധ്യവയസ്സിലുള്ള 9,600 ആളുകളെയാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷണ വിധേയരാക്കിയത്.
സൂര്യാഘാതം ഒഴിവാക്കാന്‍

അല്‍പ്പമൊന്നു മനസുവച്ചാല്‍ വേനലില്‍ വാടിത്തളരില്ല. വേണ്ട മുന്‍കരുതലെടുത്താല്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒരുപരിധി വരെ തടയാം.
അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ടു ശരീരത്തില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണു പ്രധാനം. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും മറ്റുമായി പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ സാധിക്കാത്തതുകൊണ്ടു പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി തുടങ്ങിയവ ഉപയോഗിക്കുക. കഴിയുന്നതും കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കണം.
http://www.metrovaartha.com/2010/03/12124634/SUNBURN.html
കമ്മ്യൂണിസ്റ്റുകാരുടെ ഇപ്പോഴത്തെ മാറ്റം അന്ധാളിപ്പിക്കുന്നത്
ജയപാലന്‍ മാസ്റ്റര്‍: ഞാനൊക്കെ കണ്ടുവളര്‍ന്നത് അധ്വാനത്തിന്റെ മഹത്വവും ഐക്യത്തിന്റെ പ്രാധാന്യവും ഉറപ്പിച്ചുപറയുന്ന കമ്മ്യൂണിസ്റ്റുകാരെയാണ്. സ്‌നേഹം, സഹകരണം, ആവശ്യങ്ങള്‍ പരസ്‌പരം പങ്കുവെക്കുന്ന ഒരു കൂട്ടായ്‌മ അതൊക്കെ അക്കാലത്തെ സവിശേഷതയാണ്. പ്രത്യേകിച്ച് നേതാവില്ല. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അടുത്തുള്ള വീടുകളിലെ ആളുകള്‍ സഹകരിക്കും, സംഘടിക്കും, ചര്‍ച്ച ചെയ്യും എന്നിട്ടൊരാളെ അങ്ങോട്ടു പറഞ്ഞുവിടും. ലോക്കല്‍ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നൊന്നും പറയുന്ന പ്രമാണികളില്ല. ഒരാളുടെ പേരു വന്നാല്‍ തന്നെ അയാള്‍ക്ക് അസൗകര്യമുണ്ടെങ്കില്‍ മറ്റൊരാള്‍ പകരക്കാരനാകുമായിരുന്നു. നമുക്കു സ്വീകരിക്കാന്‍ പറ്റാവുന്ന തീരുമാനങ്ങള്‍ മാത്രമേ നേതൃത്വത്തില്‍ നിന്ന് ഞങ്ങള്‍ സ്വീകരിക്കുമായിരുന്നുള്ളൂ. അന്ന് കമ്മ്യൂണിസം വളരേണ്ടത് ഒരു ആവശ്യമായിരുന്നു. അതുകൊണ്ടാവാം അടിച്ചേല്‌പിക്കലോ, ഇന്നത്തെപ്പോലെ പിരിച്ചുവിടലോ, പുറന്തള്ളലോ ഉണ്ടായിരുന്നില്ല.
Friday, March 12, 2010
മമ്മൂട്ടിക്കു വേണ്ടി സ്വഭാവം മാറ്റില്ല: ഭദ്രന്‍


അയ്യര്‍ ദി ഗ്രേറ്റിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നത് ഭദ്രന്‍റെ സ്വപ്നമാണ്. എന്നാല്‍ മമ്മൂട്ടി പറയുന്നത് ഭദ്രന്‍ ആനയെക്കാള്‍ കുഴപ്പക്കാരനാണെന്നാണ്. “ഞാന്‍ എന്‍റെ സ്വഭാവം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. പിന്നെയുള്ള വഴി ഭദ്രന്‍ മാറുക എന്നതാണ്” - മമ്മൂട്ടി പറഞ്ഞത്രേ. പക്ഷേ, സ്വഭാവം മാറ്റാന്‍ ഭദ്രനും തയ്യാറല്ല. ഭദ്രന്‍ - മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ സിനിമ ഉടനൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന് സാരം
I will not change my attitude: Bhadran മമ്മൂട്ടിക്കു വേണ്ടി സ്വഭാവം മാറ്റില്ല: ഭദ്രന്‍
യെസ് ലേഡീസ്, ആര്‍ യു സീരിയസ്?
ഉയര്‍ന്ന ഒരു ചോദ്യമാണിത്. ചോദിച്ചത് മറ്റാരുമല്ല, മലയാളത്തിന്‍റെ സാംസ്കാരിക മേഖലയിലെ വേറിട്ട ശബ്ദമായ സിവിക് ചന്ദ്രന്‍. പീരുമേട് എം എല്‍ എയും സി പി ഐ അനുഭാവിയുമായ ഇ എസ് ബിജിമോളോടും, മഹിളാ കോണ്‍ഗ്രസ് നേതാവായ ലതിക സുഭാഷിനോടുമായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്‍റെ സമകാലിക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Dear woman, Are you serious ? യെസ് ലേഡീസ്, ആര്‍ യു സീരിയസ്?
Thursday, March 11, 2010
സിപിഎമ്മിന്‍റെ എതിര്‍പ്പ് അന്ധ വിശ്വാസങ്ങളോട്: ശിവദാസ മേനോന്‍
നിയമം കൊണ്ടു സംരക്ഷിക്കപ്പെടണം ന്യൂനപക്ഷ പദവി
എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (എന്‍സിഎംഇഐ) വ്യക്തമാക്കിയിരിക്കുന്നു. ഇതു സംബന്ധിച്ചുണ്ടായിട്ടുള്ള സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ചാണു കമ്മിഷന്‍ ഇടപെടല്‍. എങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ളതാണു ചെയര്‍മാന്‍ എംഎസ്എ സിദ്ദിഖിയുടെ നിര്‍ദേശം. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ന്യൂനപക്ഷ പദവി നല്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ക്രിസ്ത്യന്‍ മാനെജ്മെന്‍റുകള്‍ കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ചപ്പോഴാണു ന്യൂനപക്ഷ കമ്മിഷന്‍റെ പുതിയ നിര്‍ദേശമുണ്ടായത്. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട സമുദായങ്ങളില്‍ നിന്ന് ആവശ്യത്തിനു കുട്ടികളില്ലെങ്കില്‍ ന്യൂനപക്ഷ പദവി അനുവദിക്കില്ലെന്നു കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പദവി നിര്‍ണയിക്കുന്നതു സംബന്ധിച്ചു മുന്‍പും ചില തര്‍ക്കങ്ങളും വ്യവഹാരങ്ങളും ഉണ്ടായിട്ടുണ്ട്. 2005ല്‍ സുപ്രിം കോടതിയിലുണ്ടായ ഇനംദാര്‍ വിധിയിലാണു ന്യൂനപക്ഷ കമ്മിഷന്‍ ഇപ്പോള്‍ കുറേക്കൂടി വ്യക്തത വരുത്തുന്നത്.മരണത്തിലും മതവിവേചനം
Wednesday, March 10, 2010
സംവരണമില്ലാത്തത് ഇനി ഹിജഡകള്‍ക്കു മാത്രം
എന്നു പറഞ്ഞ പോലെയാണ് എല്ലാ സംവരണങ്ങളും. അര്‍ഹിക്കാത്തവര്‍ക്ക് സൂത്രത്തില്‍ ഉയരങ്ങളിലെത്താനുള്ള ഒരു എളുപ്പവഴി
സംവരണങ്ങളെ തട്ടിത്തടഞ്ഞ് നടക്കാന്‍ വയ്യാതായിട്ടുണ്ട് ഇവിടെ. കാക്കത്തൊള്ളായിരം ജാതികള്‍ക്ക് സംവരണം. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സംവരണം. വികലാംഗകര്‍ക്ക് സംവരണം........ഇതാ ഒടുവില്‍ സ്ത്രീകള്‍ക്കും സംവരണം. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി എല്ലാ പാര്‍ട്ടികളുടെ വനിതാ നേതാക്കളും കൈ കോര്‍ത്ത് ആര്‍പ്പു വിളിക്കുന്നു. തീര്‍ന്നില്ല. ന്യൂനപക്ഷ സമുദായങ്ങളിലെയും പിന്നോക്ക ജാതികളിലെയും അവശയതനുഭവിക്കുന്ന സ്ത്രീ വിഭാഗങ്ങള്‍ക്കും സംവരണം വന്നേക്കാം. മായാവതിയുടെ ശിങ്കിടികള്‍
അതിനാണ് കോപ്പു കൂട്ടുന്നത്. അവര്‍ സ്ത്രീ സംവരണം 50% ആക്കാത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഹായ്.....ഹായ്........എന്തൊരു ജനാധിപത്യം........ ഇനി ഇപ്പോള്‍ സംവരണമില്ലാത്തത് ഹിജഡകള്‍ക്കു മാത്രമാകും. അതും കൂടി ഒന്ന് ആലോചിച്ചാലോ? ഹിജഡകളെ നിങ്ങള്‍ വേഗം അണിയറ നീക്കങ്ങള്‍ തുടങ്ങിക്കോളു..........ഇല്ലെങ്കില്‍ സ്ത്രീ സംവരണം 50% ആകും ചുരുങ്ങിയ പക്ഷം ഒരു ഹിജഡയെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ ലോക് സഭയിലെത്തുമോ? പ്രണയം നഷ്ടപ്പെടുമ്പോള്‍ - വിആര്‍ സുധീഷ്
യാതനയില്‍ നിന്ന് എരിഞ്ഞുണ്ടായ കഥയാണ് ആകാശക്കൂട്ടുകള്‍. പൂരങ്ങളുടെ നാട്ടിലെ പെണ്‍കുട്ടി പിന്നെയും എനിക്കെഴുതി എന്റെ എഴുത്ത് അവളെ ആനന്ദിപ്പിച്ചുവെന്ന്. പിന്നെ നാടും വീടും വീട്ടുകാര്‍മെല്ലാം എഴുത്തില്‍ നിറഞ്ഞു നിന്നു. കുനുകുനായുള്ള അക്ഷരങ്ങളില്‍ മറയില്ലാത്ത ഹൃദയത്തിന്റെ തെളിഞ്ഞ ആഴങ്ങള്‍ കാണാമായിരുന്നു. ആ ഹൃദയത്തോടും നിഷ്കളങ്കമായ വാക്കുകളോടുമുള്ള മമതയില്‍ ഞാന്‍ പിന്നെയും അവള്‍ക്കെഴുതി.http://malayalam.webdunia.com/miscellaneous/romance/articles/0909/07/1090907087_1.htm
അടുക്കള വഴി സുന്ദരിയാകാം

ചുമ്മാ പറയുന്നതല്ല! പാചക പരീക്ഷണങ്ങള്‍ നടത്തുന്നതിനിടയ്‌ക്ക് മുഖത്തും ചില ‘കിച്ചണ്‍ ടിപ്‌സ്’ പയറ്റി നോക്കാവുന്നതേയുള്ളൂ. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എന്നൊക്കെ പറയുന്നത് പോലെ തക്കാളി മുതല്‍ മുട്ട വരെ ഈ സൌന്ദര്യ വര്‍ദ്ധക ടിപ്പുകളില്‍ ഉണ്ട്. ഇനി വെറുതേ ബ്യൂട്ടി പാര്‍ലറില്‍ പോയി ‘ക്യൂ’ നിന്ന് കാശ് കൊടുത്ത് കീശ കാലിയാക്കണ്ട. ആ സമയം കൊണ്ട് നേരെ അടുക്കളയിലിരിക്കുന്ന ‘വെജിറ്റബിള്‍സി’ന്‍റെ അടുത്തും മറ്റും ഒന്നു ചെന്ന് നോക്കാം.
ഇവരെക്കൊണ്‌ട് എന്താണു ചെയ്യുക?
http://www.thejasnews.com/#5878
ചാച്ചാജിയുടെ പ്രണയത്തിന് വിലക്കെന്തിന്?
പ്രണയം വെള്ളിത്തിരയിലെത്തുന്നത് ചിലര്‍ എതിര്‍ക്കുന്നത്. പ്രണയത്തിന് അധികാരകേന്ദ്രങ്ങളില്‍ ദശാബ്‌ദങ്ങള്‍ക്ക് ശേഷം വീണ്ടും കൂച്ചുവിലങ്ങ് വീഴുകയാണ്.നായികാ-നായക കഥാപത്രങ്ങളെക്കുറിച്ച് ഇപ്പോള്‍ തന്നെ മനസ്സിലായിട്ടുണ്ടാകും. നമ്മുടെ പ്രിയപ്പെട്ടെ ചാച്ചാജിയും ഇന്ത്യയിലെ അവസാന വൈസ്രോയി ആയിരുന്ന മൌണ്ട് ബാറ്റന്‍ പ്രഭുവിന്‍റെ ഭാര്യ എഡ്വിന മൌണ്ട് ബാറ്റനും. ചരിത്രത്തിന്‍റെ ഭാഗമായ പ്രണയ രംഗങ്ങള്‍ ‘ഇന്ത്യന്‍ സമ്മര്‍’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിക്കാന്‍ ചില തടസങ്ങള്‍ ഉണ്ടെന്ന് ചിത്രത്തിന്‍റെ സംവിധായകനായ ജോ റൈറ്റ് പറഞ്ഞതോടെയാണ്, ഈ ഗാഢസൌഹൃദം വെള്ളിത്തിരയിലെത്തില്ലെന്ന് ഉറപ്പായത്.http://malayalam.webdunia.com/miscellaneous/romance/articles/0910/22/1091022074_1.htm
Tuesday, March 9, 2010
അമ്മമാര്‍ ഗര്‍ജ്ജിക്കുന്നു
പ്രവര്‍ത്തിച്ചാല്‍ ശിക്ഷിക്കപ്പെടും.-തായ്‌ക്കുല സംഘംമദ്യവിരുദ്ധസമിതി, ചുണ്‌ടപ്പെട്ടി.2002 മാര്‍ച്ചില്‍ കേരളത്തിലെ ഗോത്രമേഖലയായ അട്ടപ്പാടിയിലെ നട്ടകല്‍ ചുണ്‌ടപ്പെട്ടി ഊരിലെ ആദിവാസി അമ്മമാരുടെ കൂട്ടായ്‌മയായ തായ്‌ക്കുല സംഘം സ്ഥാപിച്ച ബോര്‍ഡിലെ വരികളാണിവ. പലതരം ചൂഷണത്തിന്‍റെ ഇരകളായി സ്വന്തം ജീവിതം പോലും തീറെഴുതിക്കൊടുക്കേണ്‌ടിവരും ആദിവാസിസ്‌ത്രീകളുടെ ഉയിര്‍ത്തെഴുന്നെല്പ്പിന്റെ തുടക്കമായിരുന്നു അത്. ഇവിടത്തെ സ്‌ത്രീസമൂഹത്തിന്‍റെ രക്ഷയ്‌ക്കായി ആദിവാസി അമ്മമാരുടെ തന്നെ കൂട്ടായ്‌മയായ തായ്‌ക്കുല സംഘങ്ങള്‍ ഇന്നു പോരാട്ടത്തിന്‍റെ പാതയിലാണ്.
http://www.thejasnews.com/#4789
Monday, March 8, 2010
മൊധേരയിലെ സൂര്യ ക്ഷേത്രം
അകലെ പുഷ്പാവതി നദിക്കരയിലാണ് ഈ പുരാതന തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.ഭീമദേവ സോളങ്കിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1026 - 1025 ബി സിയിലാണ് ക്ഷേത്രനിര്‍മ്മിതി നടന്നതെന്ന് ക്ഷേത്രച്ചുമരില്‍ പതിച്ചിരിക്കുന്ന ലിഖിതത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. മുഹമ്മദ് ഗസ്നി സോമനാഥും പരിസരവും ആക്രമിച്ചു കീഴടക്കിയ സമയത്തായിരുന്നു മൊധേരയിലെ സൂര്യക്ഷേത്രം പണികഴിപ്പിച്ചത്. ഗസ്നിയുടെ തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് സോളങ്കിമാരുടെ ശക്തിയും സമ്പത്തും ക്ഷയിച്ചു.സഖാവേ, തിരുത്താന്‍ തെറ്റുകളില്ലെങ്കില്‍ എന്തുചെയ്യണം?

ആരാണപ്പാ ഈ തെറ്റുതിരുത്തല്‍ പരിപാടിയൊക്കെ കണ്ടുപിടിച്ചത്. ചെയ്ത തെറ്റൊക്കെ തിരുത്തിയാല്‍ പിന്നെ പാര്‍ട്ടി തന്നെ കാണില്ല. തെറ്റുകളുടെ പുറത്താണ് ഇപ്പോള്‍ ചവിട്ടി നില്‍ക്കുന്നതു തന്നെ. തിരുത്തുന്നതൊക്കെ കൊള്ളാം, അതില്‍ നിന്ന് പോളിറ്റ് ബ്യൂറോയിലെ പാവങ്ങളെ ഒഴിവാക്കിത്തരണമെന്ന് ആരോടാ ഇനി പറയുക. മനസിലിരിപ്പ് വായിച്ചിട്ടോ എന്തോ, തല്‍ക്കാലം പീബിയന്‍മാര്‍ക്ക് തെറ്റൊന്നും തിരുത്തേണ്ട. പകരം മറ്റൊരു കുരിശ്, പാര്‍ട്ടി പദവികളുടെ കാലാവധി കുറയ്ക്കും. പോരേ, ഇടിവെട്ടിയവന്‍റെ തലയില്‍ തന്നെ കാക്ക കാര്യം സാധിച്ചു!









