തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ദേവീ സങ്കല്‍പ്പമാണ് ഇവിടെ. ചാമുണ്ഡി ദേവിയുടെ മൂന്ന് ഭാവത്തിലുള്ള ആരാധനയാണ് ഇവിടെയുള്ളത്.ഏകദേശം 600 വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ദേവി ഭക്തര്‍ക്ക് അഭീഷ്ടവരദായിനി ആയി പരിലസിച്ചുപോരുന്നു. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവില്‍ സ്ഥാനത്താണ് ദേവി കുടികൊള്ളുന്നത്. മുന്‍കാലങ്ങളില്‍ വെള്ളിമുഖത്തോടു കൂടിയ കലമാന്‍ കൊമ്പില്‍ മൂലസ്ഥാനത്ത് പീഠത്തിലുള്ള പ്രതിഷ്ഠയായിരുന്നു. പിന്നീട് വിഗ്രഹ പ്രതിഷ്ഠ വേണം എന്ന് കണ്ടതിനെത്തുടര്‍ന്ന് ദേവിയെ പഞ്ചലോഹ വിഗ്രഹത്തില്‍ ഷഢാധാരവിധിപ്രകാരം പ്രതിഷ്ഠിച്ചിരിക്കുന്നു.
No comments:
Post a Comment