മുസ്ലീങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള ലേഖനം ഒരു കന്നഡ ദിനപത്രം പ്രസിദ്ധീകരിച്ചതിനാണ് കര്‍ണാടകയില്‍ പലയിടത്തും അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ഔട്ട്‌ലുക്ക് മാഗസിനില്‍ തസ്ലീമ നസ്രീന്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷയായിരുന്നു ഈ ലേഖനം. യാഥാസ്ഥിതിക മുസ്ലീം ചിന്താഗതിക്കെതിരെയുള്ള ആഞ്ഞടിക്കലായിരുന്നു ആ ലേഖനത്തിലുടനീളം. 2007-ലാണ് ഔട്ട്‌ലുക്ക് ഈ ലേഖനം പ്രസിദ്ധീകരിച്ചത്. താന്‍ അങ്ങിനെയൊരു ലേഖനം എഴുതിയിട്ടില്ലെന്ന് തസ്‌ലിമ പറയുന്നുണ്ടെങ്കിലും തസ്‌ലിമയുടെ സ്വന്തം വെബ്‌സൈറ്റിലും ഔട്ട്‌ലുക്കിലും ഇപ്പോഴും ഈ ലേഖനം ലഭ്യമാണ്. മുസ്ലീം മതാചാരത്തിന്റെ ഭാഗമായ ബുര്‍ഖയ്ക്കെതിരെയാണ് ലേഖനം നിലകൊള്ളുന്നത്. ബുര്‍ഖകള്‍ എരിച്ചുകളയാന്‍ ആഹ്വാനം ചെയ്യുന്ന ഈ ലേഖനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ