Monday, March 22, 2010

നാവ് ചതിച്ചു; ലാലിന് രാജ്യസഭാ സ്ഥാനം പോയി!

ലെഫ്റ്റ്‌നന്റ് കേണല്‍ പദവിക്ക് പിന്നാലെ രാജ്യസഭാ സ്ഥാനവും മോഹന്‍ലാലിനെ കാത്തിരുന്നതാണെന്നും എന്നാല്‍ ‘തിലകന്‍’ വിവാദത്തില്‍ നാവ് ചതിച്ചതിനാല്‍ തലനാരിഴയ്ക്ക് ലാലിന് രാജ്യസഭാ സ്ഥാനം നഷ്ടമായെന്നും അണിയറക്കഥകള്‍! രാജ്യസഭയിലേക്ക് കഴിഞ്ഞ ദിവസം നോമിനേറ്റ് ചെയ്യപ്പെട്ട കലാകാരന്മാരുടെ ലിസ്റ്റില്‍ മോഹന്‍‌ലാലിന്റെ പേരും ഉണ്ടായിരുന്നുവെത്രെ. എന്നാല്‍ സാംസ്കാരിക നേതാവായ സുകുമാര്‍ അഴീക്കോടിനെ ‘അയാള്‍’ എന്നും മറ്റും വിളിച്ച് പരിഹസിച്ച ലാലിനെ ഉള്‍‌പ്പെടുത്തിയാല്‍ വിമര്‍ശനമുണ്ടാകും എന്നതിനാല്‍ അവസാന നിമിഷം ലാലിന്റെ പേര് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന കഥ!


രാജ്യസഭയില്‍ കയറിപ്പറ്റാന്‍ ലാലും സൌഹൃദവൃന്ദവും ഏറെ നാളുകളായി ഡല്‍‌ഹി കേന്ദ്രീകരിച്ച് ചരടുവലികള്‍ നടത്തിവരികയായിരുന്നു എന്ന് മുമ്പ് പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എം നായര്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള, വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, തുടങ്ങി കേന്ദ്രസര്‍ക്കാരില്‍ വന്‍ സ്വാധീനമുള്ള മലയാളി ലോബിയും കേരളത്തില്‍നിന്നുള്ള ചില പ്രമുഖ നേതാക്കളുമാണ്‌ മോഹന്‍ലാലിന്‌ രാജ്യസഭാംഗത്വം ലഭിക്കുന്നതിനു വേണ്ടി ശ്രമിച്ചിരുന്നത്. പ്രതിരോധമന്ത്രി എ‌കെ ആന്റണിക്കും ലാലിനെ താല്‍‌പര്യം ഉണ്ടായിരുന്നു.
Mohanlal thrown away from Rajyasabha nomination list! നാവ് ചതിച്ചു; ലാലിന് രാജ്യസഭാ സ്ഥാനം പോയി!