ഉയരം കുറവാണെങ്കിലും കാര്‍ഷികമേഖലയില്‍ ഉയരത്തിലെത്തണമെന്നാണ് പൗളിക്ക് മോഹം. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കുരീത്തറ വീട്ടില്‍ പരേതനായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും രണ്ടു മക്കളില്‍ മൂത്തയാളായ പൗളി (45)ക്ക് കേവലം രണ്ടരയടി പൊക്കം മാത്രമാണുളളത്.
നിത്യവൃത്തിക്ക് മറ്റുമാര്‍ഗമില്ലാതായപ്പോള്‍ വൈകല്യം മറന്ന് കൃഷിയില്‍ സജീവമാകുകയായിരുന്നു പൗളി. ആകെയുളള 27 സെന്റില്‍ ഇടവിള കൃഷിചെയ്‌ത് ഉപജീവനം കഴിക്കുന്ന പൗളി എ.എസ് കനാലിന്റെ തീരത്തും വാഴ, ചേമ്പ്, ചീര എന്നിവ കൃഷിചെയ്‌തിട്ടുണ്ട്. കൃഷിക്കാവശ്യമായ വെള്ളം ഏറെപണിപ്പെട്ട് എ.എസ് കനാലില്‍ നിന്ന് കോരിയെടുക്കുകയാണ് ചെയ്യുന്നത്.
http://mangalam.com/index.php?page=detail&nid=282733&lang=malayalam
Friday, March 19, 2010
സഫലമീ ജീവിതം
ഒരിക്കല്‍ ഒരു ശിവക്ഷേത്രത്തിനു സമീപത്തു കൂടി യാത്രചെയ്യവേ അഷ്‌ടവൈദ്യരില്‍ പ്രമുഖനായ ആലത്തിയൂര്‍ നമ്പിയോടു ആലിനുമുകളിലിരുന്ന രണ്ടു പക്ഷികള്‍ വിളിച്ചു ചോദിച്ചു: 'കോരുക്ക്, കോരുക്ക്'. കോ അരുക്ക് എന്ന സംസ്‌കൃതവാക്കിന് രോഗമില്ലാത്തവനാര് എന്നാണര്‍ത്ഥം. ഈ പക്ഷികള്‍ അസാധാരണത്വമുള്ളവയെന്നു മനസ്സിലാക്കിയ നമ്പി ഇങ്ങിനെ മറുപടി പറഞ്ഞു:
''കാലേ മിതഹിതഭോജീ കൃതചംക്രമണ വാമശയഃ
അവിധൃത മൂത്ര പുരീഷഃ സ്‌ത്രീഷുയതാത്മാ ച യോഃ നരഃ സോരുക്''
(വേണ്ടുന്ന കാലത്ത് ഹിതമായും മിതമായും ഭക്ഷിക്കുന്നവനും ഊണുകഴിഞ്ഞാല്‍ കുറച്ചുനടക്കുകയും ഇടതുവശം ചരിഞ്ഞു കിടക്കുന്നവനും മലമൂത്രങ്ങളെ തടുക്കാതെ വേണ്ടുന്ന കാലത്ത് വിസര്‍ജിക്കുന്നവനും സ്‌ത്രീകളില്‍ അത്യാസക്‌തി ഇല്ലാതെ ഇരിക്കുന്നവനും ആരോ, ആ മനുഷ്യന്‍ അരോഗിയായിരിക്കും).
തമ്പിയുടെ മറുപടി കേട്ട പക്ഷികള്‍ ഉടന്‍ അപ്രത്യക്ഷരായി. വേഷംമാറിയെത്തിയ അശ്വിനിദേവകളായിരുന്നു അവ എന്നാണ് ഐതിഹ്യം.
ആയൂര്‍വേദാചാര്യന്‍ പത്മഭൂഷന്‍ ഇ.ടി.നാരായണന്‍ മൂസ്സ് പറയുകയാണ്, മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ച്, അതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച്.....
ആരോഗ്യ പരിപാലനത്തെക്കുറിച്ച് പുലര്‍ത്തുന്ന നിഷ്‌കര്‍ഷ അദ്ദേഹത്തിന്റെ വാക്കിലും നോക്കിലും നടപ്പിലുമുണ്ട്.'ആയൂര്‍വേദമെന്നാല്‍ രോഗചികിത്സയല്ല.രോഗം എങ്ങനെ തടയാം എന്നനുശാസിക്കുന്ന ശാസ്‌ത്രമാണ്'.
അഷ്‌ടവൈദ്യന്‍മാരായ തൈക്കാട്ട് മൂസുമാരുടെ മഹാപാരമ്പര്യത്തില്‍ ഇന്നും ചികിത്സാ നൈപുണ്യത്തിന്റെ അളവില്ലാത്ത അനുഗ്രഹം നിറഞ്ഞു നില്‍ക്കുന്നു. കേരളം സൃഷ്‌ടിച്ച പരശുരാമന്റെ കാലത്തോളം പഴക്കമുള്ള പാരമ്പര്യമാണ് എളേടത്ത് തൈക്കാട്ടു മനക്കാര്‍ക്കുള്ളത്‌്. ആയൂര്‍വേദത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി പരശുരാമന്‍ നിശ്‌ചയിച്ച പതിനെട്ടര വൈദ്യന്‍മാരിലൊന്നാണ് തൈക്കാട്ടു മൂസ്സുമാര്‍. തൈക്കാട്ടുമന മഹാപ്രതാപത്തിലേക്കുയര്‍ന്നത് 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നാരായണന്‍ മൂസ്സിന്റെയും ഇട്ടിരവിമൂസ്സിന്റെയും കാലത്താണ്. രാജകുടുംബങ്ങളും ആഢ്യകുടുംബങ്ങളും ഇവരുടെ ചികിത്സാ സഹായം തേടിയിരുന്നു. ഇട്ടിരവി മൂസ്സിന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ, മരണം മുന്‍കൂട്ടി അറിയാനുള്ള സിദ്ധി ഉണ്ടായിരുന്നുവെന്നാണ് ഐതിഹ്യം. വൈസ്രോയി ആയിരുന്ന ലോര്‍ഡ് റീഡിംഗ് ആണ് 'വൈദ്യരത്നം' എന്ന സ്‌ഥാനം നാരായണന്‍ മൂസ്സിന് നല്‍കിയത്.ഏറ്റവും ഒടുവില്‍ പത്മഭൂഷണ്‍ ബഹുമതിയും മൂസിനെ തേടിയെത്തി.
*** ***
ഉച്ചകഴിഞ്ഞാണ് ഒല്ലൂരിലെ തൈക്കാട്ടു മനയിലെത്തുന്നത്. പഴമയുടെ ഗാംഭീര്യം വെടിയാത്ത മനയിലേക്ക് കയറുമ്പോള്‍ ഉച്ചച്ചൂട് ഒട്ടും അനുഭവപ്പെട്ടില്ല. തൂവെള്ള വസ്‌ത്രം ധരിച്ച് ആചാര്യന്‍ അകത്തളത്തില്‍ കാത്തിരുന്നിരുന്നു. പത്മഭൂഷണ്‍ ബഹുമതിയില്‍ നിന്നു തന്നെ തുടങ്ങി:
http://mangalam.com/index.php?page=detail&nid=281031&lang=malayalam

അന്തിയ്ക്ക് വിരിയുന്ന ബുദ്ധി / ജീവികള്‍ - I
അന്തിയ്ക്ക് വിരിയുന്ന പൂവും അന്തിയ്ക്ക് പുറത്തിറങ്ങുന്ന ഈയാമ്പാറ്റകളും അറിയാം. ഇതെന്താണ് ഈ അന്തിയ്ക്ക് വിരിയുന്ന പുതിയ ജീവി.അങ്ങനെയും ഒരു തരം ജീവികള്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. ഏറെ കാലമായിട്ടില്ല ഇത് ഭൂമി മലയാളത്തിലും ഭാരത നാട്ടിലും പൊന്തി വന്നിട്ട്. മുമ്പും ഉണ്ടായിരുന്നെങ്കിലും നാട്ടാര് അറിയുന്നത് ഇപ്പോഴാണെന്ന് മാത്രം.എന്തായാലും ഒരു കാര്യം ആശ്വസിയ്ക്കാം ഈ ജീവികള്‍ അത്രപെട്ടെന്ന് അന്യം നിന്ന് പോകുന്ന വര്‍ഗ്ഗത്തില്‍ പെട്ടതല്ല. പുതിയ ജനുസായതുകൊണ്ട് കുറേകാലം കൂടി ഭൂമിയില്‍ ഉണ്ടാവും. മറ്റെല്ലാ ജീവികളേയും പോലെ തന്നെ ഇവയ്ക്കും പ്രത്യേക ആവാസ വ്യവസ്ഥ വേണം. ആ ആവാസ വ്യവസ്ഥ നിലനില്‍ക്കും കാലം ഈ ജീവികള്‍ അന്യം നില്‍ക്കാതെ തുടരും. അങ്ങനെ എന്‍ഡേഞ്ചേഡ് ആവാതെ തുടരുന്ന ഈ ജീവികള്‍ നമ്മുടെ ബുദ്ധിയും ജീവിതവും ഡേഞ്ചേഡ് ആക്കുമോയെന്നേ ഭയക്കേണ്ടതുള്ളു.
http://thatsmalayalam.oneindia.in/feature/satire/2009/11-19-television-news-pseudo-intellect-1.html
http://thatsmalayalam.oneindia.in/feature/satire/2009/11-19-television-news-pseudo-intellect-1.html
ഒരു സൂര്യതേജസിന്‍റെ ഓര്‍മ്മയ്ക്ക്
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂര്യതേജസ് മറഞ്ഞിട്ട് ഇന്ന് 12 വര്‍ഷം. 1998 മാര്‍ച്ച് 19നാണ് ഇ എം എസ് ഒരു ഓര്‍മ്മയായി മാറിയത്. തൊഴിലാളിവര്‍ഗത്തിന്‍റെ വിജയത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ലളിതവും ആദര്‍ശനിഷ്ഠവുമായ സ്വന്തം ജീവിതത്തിലൂടെ മലയാളിക്ക് മാതൃകയായി ഇ എം എസ് എന്ന ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് ഏഴ് ദശകത്തോളം നടന്ന വഴികള്‍ കേരളത്തിന്‍റെ തന്നെ ചരിത്രമാണ്. മരിക്കുമ്പോള്‍ സി പി എം പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു.
സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമുന്നതനേതാവും താത്വികാചാര്യനും നവകേരള ശില്പിയും അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായാണ് ഇ എം എസ് കേരളീയരുടെ ജീവിതത്തിന്‍റെ വെളിച്ചമായി മാറിയത്.
1909 ജൂണ്‍ 13ന് പെരിന്തല്‍മണ്ണയില്‍ യാഥാസ്ഥിതിക നമ്പൂതിരി കുടുംബമായ ഏലംകുളം മനയില്‍ ജനിച്ചു. വേദപഠനത്തിനും സ്കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം പാലക്കാട് ഗവ. വിക്ടോറിയ കോളജിലും തൃശൂര്‍ സെന്‍റ് തോമസ് കോളജിലും പഠിച്ചു.
EMS - A remembrance | ഒരു സൂര്യതേജസിന്‍റെ ഓര്‍മ്മയ്ക്ക്

ഞാനിപ്പോഴും അഴീക്കോടിനെ കാത്തിരിക്കുന്നു: വിലാസിനി ടീച്ചര്‍
സുകുമാര്‍ അഴീക്കോടിനെ താന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് വിലാസിനി ടീച്ചര്‍. മാഷിനു മാനസാന്തരമുണ്ടാകുമെന്നാണു താന്‍ കരുതുന്നതെന്ന് ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയില്‍ അവര്‍ പറഞ്ഞു.അഭിമുഖത്തിന്റെ പ്രസക്‌തഭാഗങ്ങള്‍:? ടീച്ചറെ അഴിക്കോട് ഇഷ്‌ടപ്പെടുന്നത്= 1967 മാര്‍ച്ച് മൂന്ന്, തിരുവനന്തപുരം ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജില്‍ ബി.എഡ് വാചാപരീക്ഷയുടെ എക്‌സ്റ്റേണല്‍ ബോര്‍ഡ് മെമ്പറായി വന്നതായിരുന്നു അദ്ദേഹം. തന്റെ ശബ്‌ദവും സൗന്ദര്യവും ഇഷ്‌ടപ്പെട്ടതായി അദ്ദേഹം കത്തെഴുതി. വടിവൊത്ത കൈയക്ഷരം, അതിരറ്റ സ്‌നേഹം, എതിരറ്റ സംസ്‌കാരം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വര്‍ണന.? രണ്ടാമത്തെ കത്തിലായിരുന്നോ വിവാഹാഭ്യര്‍ഥന= അതേ. ഊരും പേരുമറിയാത്ത പെണ്ണിനോട് വിവാഹാഭ്യര്‍ഥന നടത്തിയത് ശരിയോ എന്നാരാഞ്ഞപ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ അടിമയായിപ്പോയെന്നായിരുന്നു മറുപടി. ഞാനെന്റെ കുടുംബത്തിന്റെ ദരിദ്രപശ്‌ചാത്തലവും ജീവിതലക്ഷ്യവുമൊക്കെ വിവരിച്ചു. അഴീക്കോടിന്റെ മറുപടി ഇതായിരുന്നു: എന്റെ മനസാണ് എന്റെ പ്രമാണം. എന്റെ മനസു പറയുന്നു നീയാണെന്റെ വധു. അതുകൊണ്ട് എനിക്കോരോടും ചോദിക്കേണ്ട. ആഴ്‌ചയില്‍ ഒരു കത്തയയ്‌ക്കുമായിരുന്നു. കത്തയയ്‌ക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. ബംഗ്ലാവില്‍ ജീവിക്കുന്നവളാണെങ്കില്‍ പോലും നിന്നെ ഞാന്‍ വിവാഹം കഴിക്കുമെന്നായിരുന്നു പറഞ്ഞത്. ബംഗ്ലാവില്‍ ജീവിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അയോഗ്യത.? വിവാഹം ഉറപ്പിച്ചത്= പ്രൊഫ. എം.കെ. സാനു, പോഞ്ഞിക്കര റാഫി, ഡോ. ആര്‍. പ്രസന്നന്‍ എന്നിവരോടൊപ്പമാണ് അഴീക്കോട് വീട്ടില്‍ വന്നത്. വര്‍ക്കല ശിവഗിരിയില്‍വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്റെ വീട്ടില്‍വന്നു തിരിച്ചുപോയ ഉടന്‍ വിവാഹത്തോട് അമ്മയ്‌ക്കിഷ്‌ടമില്ലെന്നു പറഞ്ഞ് പിന്തിരിയുകയായിരുന്നു. തുടര്‍ന്ന് കത്തെഴുതുന്നതു പോലും വിലക്കി. ആ വര്‍ഷം എനിക്ക് എം.എ. പരീക്ഷ എഴുതാനായില്ല. എന്റെ സമനില തെറ്റി. അമ്മയുടെ അനിയത്തി പറഞ്ഞു എനിക്കു ഭ്രാന്താണെന്ന്. വിവാഹത്തില്‍നിന്നുളള അദ്ദേഹത്തിന്റെ പിന്‍മാറ്റം ഉറക്കത്തില്‍ പോലും എന്നെ വല്ലാതെ തളര്‍ത്തി. 22 വര്‍ഷം സഹിക്കാനാവാത്ത തലവേദന കൊണ്ടു ഞാന്‍ പിടഞ്ഞു. കംപ്യൂട്ടര്‍ ഡയഗ്‌നോസിസില്‍ ഡോക്‌ടര്‍ ഒടുവില്‍ കണ്ടെത്തി, 'ഡിസപ്പോയിന്റഡ് ലവ്'.
http://mangalam.com/index.php?page=detail&nid=282621&lang=malayalam
പേരു മധുരമായ് തീരുന്നതെങ്ങനെ
നേരു പറയണമങ്ങു വിളിക്കെയെന്‍
പേരു മധുരമായ് തീരുന്നതെങ്ങനെ
നേരു പറയണമങ്ങു തൊടുമ്പോള്‍ ഞാന്‍
താരുപോലെ മൃദുവാകുന്നതെങ്ങനെ.........
അമ്പതു കൊല്ലം മുമ്പെഴതപ്പെട്ട ജി ശങ്കരക്കുറുപ്പിന്‍റെ വരികളിലെ പ്രണയഭാത്തിന് മൊബൈലും, ഇമെയിലും മുഖഛായ മാറ്റിയ നമ്മുടെ കാലത്തെ പ്രണയികളില്‍ എത്തുമ്പോള്‍ മാറ്റം സംഭവിക്കുന്നുണ്ടോ "-ഞങ്ങളുടെ കാലത്തുണ്ടായത്ര മഴ പിന്നെവിടെ പെയ്യാന്‍‘- എന്ന പഴയ തലമുറയുടെ ചൊല്ലുകള്‍ പ്രണയത്തെ കുറിച്ചു മുണ്ട്. ആനുകാലികങ്ങളിലും മറ്റും യുവതലമുറയുടെ പ്രണയം വെറും ആവേശം മാത്രമാണെന്ന് നിരന്തരം ലേഖനങ്ങള്‍ നിറയുന്നു . എന്നാലവര്‍ക്കെന്താണ്പ്രണയം-? പുതിയ കാലത്തെ പ്രണയം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?
http://www.deshabhimani.com/htmlpages/sthree/pranayam.php

Subscribe to:
Posts (Atom)