Sunday, March 14, 2010

കണ്ണാടിക്കൂട്ടിലിരുന്ന്‌ വരദരാജനെ കല്ലെറിയരുതേ

സ്വഭാവദൂഷ്യം ആരോപിച്ച്‌, പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്നും സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗം ഡബ്ല്യൂ ആര്‍ വരദരാജനെ നീക്കം ചെയ്യാന്‍ പാര്‍ട്ടി കൈക്കൊണ്ട തീരുമാനം അദ്ദേഹത്തിന്റെ വിലപ്പെട്ട ജീവന്‍ അപഹരിക്കുന്നതില്‍ കൊണ്ടെത്തിച്ചത്‌ രാഷ്‌ട്രീയ അതിര്‍വരമ്പുകള്‍ക്കപ്പുറം രോഷവും പ്രതിഷേധവും ക്ഷണിച്ചുവരുത്തിയിരിക്കുകയാണല്ലോ. അനുചിതമായ എസ്‌ എം എസ്‌ സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പ്രമീള എന്നൊരു സ്‌ത്രീക്ക്‌ അയച്ചതാണ്‌ ഈ കടുത്ത നടപടിക്ക്‌ കാരണമെന്നാണ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക ഭാഷ്യം. നാലു പതിറ്റാണ്ടിലേറെക്കാലം തുടര്‍ച്ചയായി പാര്‍ട്ടിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുകയും പൊരുതുകയും ത്യാഗം സഹിക്കുകയും ചെയ്‌ത വരദരാജനെ പാര്‍ട്ടിയില്‍ നിന്നും ജീവിതത്തില്‍ നിന്നും പടിയടച്ച്‌ പിണ്‌ഡം വെക്കാന്‍ കാരണമായ കുറ്റം ഏതെങ്കിലും സ്‌ത്രീക്ക്‌ എസ്‌ എം എസ്‌ സന്ദേശം അയച്ച സ്വഭാവദൂഷ്യമാണെന്നവാദം സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ല. ഇത്‌ ഒരു നിമിത്തം മാത്രമാകാനാണിട.
വരദരാജന്‍ ലക്ഷണമൊത്ത കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്നോ എന്നതില്‍ രണ്ടഭിപ്രായമുണ്ടാകാം. മധ്യവര്‍ഗവിഭാഗത്തില്‍ നിന്ന്‌ ആദ്യം ട്രേഡ്‌ യൂണിയന്‍ പ്രസ്ഥാനത്തിലേക്കും പില്‌ക്കാലത്ത്‌ പാര്‍ട്ടിയിലേക്കും കടന്നുവന്ന നേതാവാണ്‌ വരദരാജന്‍. വരദരാജന്റെ ഭാര്യ സരസ്വതിയും പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നെങ്കിലും അവരുടെ കുടുംബജീവിതം അസ്വാരസ്യങ്ങള്‍ നിറഞ്ഞതായിരുന്നു. ആദ്യവിവാഹം വേര്‍പെടുത്തിയായിരുന്നു സരസ്വതി വരദരാജനെ ഭര്‍ത്താവാക്കിയത്‌. വീണ്ടും വിവാഹമോചനത്തിന്റെ വക്കോളമെത്തിയ ശിഥിലമായ ഈ ബന്ധത്തിനിടയിലാണ്‌ പ്രമീള എന്നൊരു സ്‌ത്രീ കടന്നുവരുന്നത്‌. അവരുടെ പശ്ചാത്തലവും സുതാര്യമോ സംശുദ്ധമോ അല്ല. വിവാഹവാഗ്‌ദാനം നല്‌കി ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച്‌ ഒരു ഡി എം കെ എം എല്‍ എ ക്കെതിരെ അവര്‍ നല്‌കിയ കേസ്‌ കോടതിയുടെ പരിഗണനയിലാണ്‌. പ്രമീളയുടെ മൊഴിയില്‍ വിശ്വാസയോഗ്യമായി കാണാനാകാത്ത പശ്ചാത്തലമുണ്ടെന്നത്‌ നിസ്‌തര്‍ക്കമാണ്‌. ഈ വസ്‌തുതകള്‍ വരദരാജന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനയച്ച കത്തില്‍ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്‌. അദ്ദേഹം എഴുതുന്നു: ?എന്റെ വിവാഹജീവിതത്തില്‍ ഏറെക്കാലമായി പ്രശ്‌നങ്ങളുണ്ടെന്നു പാര്‍ട്ടി നേതൃത്വത്തിനു അറിയാവുന്ന വസ്‌തുതയാണ്‌.? താനും ഭാര്യയും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്‌മ വരദരാജന്‍ തന്നെ മറയില്ലാതെ തുറന്നുപറയുമ്പോള്‍ പാര്‍ട്ടിയെ കബളിപ്പിക്കാന്‍ അദ്ദേഹത്തിനു തരിമ്പും ഉദ്ദേശമില്ലായിരുന്നുവെന്നു വേണം കരുതാന്‍. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണത്തിന്മേലുള്ള അന്വേഷണം വെറും പ്രഹസനമായിരുന്നുവെന്ന്‌ പ്രകാശ്‌ കാരാട്ടിനെ ബോധ്യപ്പെടുത്താന്‍ സമചിത്തതയോടും തികഞ്ഞ ആത്മവിശ്വാസത്തോടെയും ശ്രമിച്ച വരദരാജന്റെ മനസ്സ്‌ അതില്‍ നിന്ന്‌ വ്യതിചലിച്ച്‌ പൊടുന്നനെ ആത്മഹത്യാമുനമ്പിലെത്തിയത്‌ എങ്ങിനെയെന്നത്‌ ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയാണ്‌. കണ്ടെത്താവുന്ന ഒറ്റ ഉത്തരമേയുള്ളൂ - സി പി ഐ എം തമിഴ്‌നാട്‌ ഘടകത്തില്‍ വരദരാജന്റെ സാന്നിധ്യം ഇഷ്‌ടപ്പെടാത്ത ചിലരുടെ കൈക്കോടാലിയായി പാര്‍ട്ടി കേന്ദ്രനേതൃത്വവും മാറിയപ്പോഴുണ്ടായ കടുത്ത നിരാശ.
പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണപ്രഹസനത്തിന്റെ തെളിവുകളാണ്‌ കാരാട്ടിനുള്ള കത്തില്‍ നിറഞ്ഞുതുളുമ്പുന്നത്‌. മിതവും സുതാര്യവും പക്വവുമായ ഭാഷയിലാണ്‌ വരദരാജന്‍ ഇതിനു പിന്നിലെ കള്ളക്കളിയെ മറനീക്കിയിരിക്കുന്നതും. തന്റെ പേരിലുള്ള ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ ഒരിക്കല്‍പോലും ഒന്നിച്ച്‌ മുഖത്തോട്‌ മുഖം ഇരുന്ന്‌ തെളിവുകള്‍ പരിശോധിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന്‌ വരദരാജന്‍ കത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. ചിലരുമായി ടെലിഫോണിലൂടെ നടത്തിയ തെളിവെടുപ്പല്ലാതെ ഒറ്റയാളെപ്പോലും കമ്മിഷന്‍ നേരില്‍ കണ്ടോ എഴുതിവാങ്ങിയോ തെളിവെടുത്തിട്ടില്ലെന്ന്‌ വരദരാജന്‍ അവകാശപ്പെടുന്നുണ്ട്‌. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട്‌ പോലും പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വാക്കാലല്ലാതെ രേഖാമൂലമല്ലവെച്ചതെന്ന ഞെട്ടിക്കുന്ന വിവരവും കത്തിലുണ്ട്‌. എന്നാല്‍ കാരാട്ടിന്റെ യുക്തിബോധം ഇതൊന്നും ഗൗരവമായി കണ്ടില്ല. കാരാട്ടിന്റെ നിസ്സംഗസമീപനമാണ്‌ വയോവൃദ്ധനായ ഈ കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ ജീവന്‍ അപഹരിച്ചതെന്നുവേണം കരുതാന്‍.

http://www.janashakthionline.com/coverstorydetails.php?id=5

കാന്‍സറിനും ഹൃദ്രോഗത്തിനും വെളിച്ചെണ്ണ


വെളിച്ചെണ്ണ കാണുമ്പഴേ 'കൊളസ്‌ട്രോള്‍, കൊളസ്‌ട്രോള്‍' എന്നു പറയുന്നതാണ് നമ്മള്‍ മലയാളികളുടെ ഇപ്പോഴത്തെ പതിവ്. പലകാര്യങ്ങളിലും വില്ലനാണെങ്കിലും ജീവിതശൈലീ രോഗങ്ങളോട് പൊരുതാന്‍ വെളിച്ചെണ്ണയ്ക്ക് കഴിവുണ്ടെന്നാണ് പുതിയ വാര്‍ത്ത.ഉത്തര്‍പ്രദേശിലെ ലഖ്‌നൊവില്‍ ഞായറാഴ്ചയാരംഭിച്ച സമ്പോസിയത്തിലാണ് വെളിച്ചെണ്ണയുടെ ഈ ഗുണഗണങ്ങള്‍ വെളിപ്പെടുത്തപ്പെട്ടത്

പ്രവാസത്തിന്റെ കണ്ണീരും കിനാവും

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ എന്റെ വീട്ടിലെ തൊഴിലാളിയാണ്‌." ഇങ്ങനെ ഏറ്റുപറയുന്ന ഒരാള്‍ക്ക്‌ എത്രകാലം അവിടെ കഴിയാനാവും? "ഇവനെ നാടുകടത്തിക്കോ, അതാ നിങ്ങള്‍ക്ക്‌ നല്ലത്‌" ഹൈസ്ക്കൂള്‍ കാലത്ത്‌ നാടകമെഴുതി നോട്ടപ്പുള്ളിയായവനെ ചൂണ്ടിയുള്ള പോലീസിന്റെ ഈ താക്കീതുകൂടിയായപ്പോള്‍ മുന്നില്‍ പലായനത്തിന്റെ വഴി തുറക്കുകയായിരുന്നു. നേരെ ഉത്തരേന്ത്യയിലേയ്ക്ക്‌. റാഞ്ചിയിലെത്തി വീണ്ടും നാടകരചനയില്‍. റാഞ്ചി, ആഗ്ര, ദല്‍ഹി, ബൊക്കാറോ, ലുധിയാന, മുംബൈ എന്നിവിടങ്ങളില്‍ അരങ്ങേറി.കാരൂര്‍ സോമന്‍ എന്ന എഴുത്തുകാരന്റേയും പ്രവാസിയുടേയും ജീവിതം തുടര്‍ന്നങ്ങോട്ട്‌ പുതിയ വിതാനത്തിലേയ്ക്ക്‌ പ്രവേശിക്കുകയായിരുന്നു. ഇരുപതിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. യൂറോപ്പ്‌, അമേരിക്ക, ഗള്‍ഫ്‌ എന്നിവിടങ്ങളിലെ പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി എഴുതി. നാടകം, നോവല്‍, കഥാസമാഹാരം, കവിതകള്‍, ലേഖനസമാഹാരം, യാത്രാവിവരണം എന്നിങ്ങനെ പതിനേഴിലേറെ കൃതികള്‍. 'കാണാപ്പുറങ്ങള്‍' യൂറോപ്പില്‍ നിന്നുള്ള ആദ്യ മലയാള നോവല്‍. 'കടലിനക്കരെ എംബസി സ്കൂള്‍' ഗള്‍ഫില്‍നിന്ന്‌ പ്രസിദ്ധീകരിച്ച ആദ്യ സംഗീതനാടകം. തകഴി അവതാരിക എഴുതിയ 'കണ്ണീര്‍പ്പൂക്കള്‍' നോവലിനുള്ള വിദേശമലയാളി കൗണ്‍സില്‍ പുരസ്ക്കാരം നേടി. 'കറുത്തപക്ഷികള്‍' എന്ന കവിതാസമാഹാരത്തിന്‌ ലണ്ടന്‍ മലയാളി കൗണ്‍സില്‍ പുരസ്ക്കാരം. നോവലായ 'കിനാവുകളുടെ തീരം' ലിപി ഫൗണ്ടേഷന്‍ പുരസ്ക്കാരം നേടി. 'കദനമഴ നനഞ്ഞപ്പോള്‍' എന്ന നോവലിന്‌ പാറപ്പുറം പ്രവാസി പുരസ്ക്കാരം. നോവലിനുള്ള ആഗോളമലയാളി കൗണ്‍സില്‍ പുരസ്ക്കാരം 'കനല്‍' നേടി. കാരൂര്‍ കൊച്ചുകുഞ്ഞ്‌, കിനാവുകളുടെ തീരം കാവല്‍ മാലാഖ, കത്തനാര്‍ (നോവല്‍) കര്‍ട്ടനിടൂ, കാര്‍മേഘം(നാടകം), കടല്‍ക്കര(സംഗീതനാടകം), സുഗന്ധ സൂനങ്ങള്‍, കടലാസ്‌(കവിതാസമാഹാരം), കാണാപ്പുറങ്ങള്‍, കന്യാവനങ്ങള്‍(കഥാസമാഹാരം), വിയന്നയിലെ സ്വര്‍ഗം(യാത്രാവിവരണം), സൗദിയുടെ മനസ്സില്‍, കഥകളുറങ്ങുന്ന പുണ്യഭൂമി(ലേഖനസമാഹാരങ്ങള്‍)എന്നിവയാണ്‌ മറ്റ്‌ കൃതികള്‍. ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികളില്‍ അവസാനിക്കുന്ന മലയാളി എഴുത്തുകാരുടെ പ്രവാസ ജീവിതത്തിന്‌ ഒരു തിരുത്താണ്‌ കാരൂര്‍ സോമന്‍. പതിറ്റാണ്ടുകളായി ലണ്ടനില്‍ താമസിക്കുന്ന ഈ മാവേലിക്കരക്കാരന്റെ മനസ്സുനിറയെ മലയാളഭാഷയും സാഹിത്യവുമാണ്‌.
http://www.janmabhumidaily.com/detailed-story?newsID=43638

ഈ മനോഹരതീരം ഇന്ന്‌ അറവുശാലയോ?

മനുഷ്യശരീരം നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌ പ്രോട്ടോപ്ലാസം കൊണ്ടാണ്‌. പഞ്ചഭൂതങ്ങളുടേയും പഞ്ചകോശങ്ങളുടേയും കൃത്യമായ അനുപാതമാണ്‌ ആരോഗ്യം. ഈ അനുപാതത്തില്‍ വ്യതിയാനം സംഭവിച്ചാല്‍ നാം രോഗികളാകുന്നു. മനസിനും ശരീരത്തിനും വേണ്ടത്ര പോഷണം ലഭിക്കാത്തതും മാലിന്യ സ്വഭാവമുള്ളതുമായ സാഹചര്യങ്ങള്‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു.പ്രകൃതി തന്റെ സൃഷ്ടിജാലങ്ങള്‍ക്കെല്ലാംതന്നെ അത്യന്തം ശ്രേഷ്ഠതയില്‍ നിലനില്‍ക്കുവാനുള്ള പരിതസ്ഥിതികളാണ്‌ ഒരുക്കിവെച്ചിരിക്കുന്നത്‌. നമ്മുടെ ആവാസവ്യവസ്ഥയെക്കുറിച്ച്‌ സൂക്ഷ്മമായ നിരീക്ഷണത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും ഇക്കാര്യം വ്യക്തമാകും. ചേതനവും അചേതനവുമായ ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരസ്പ്പരം ആശ്രയിച്ചും പ്രയോജനപ്പെട്ടുമാണ്‌ നിലനില്‍ക്കുന്നത്‌. ഈ സത്യം മനസിലാക്കി ഒന്നിനേയും ചൂഷണം ചെയ്യാതെ, നശിപ്പിക്കാതെ പ്രകൃതിയുടെ താളവും ലയവും എന്തെന്നറിഞ്ഞ്‌ ജീവിക്കുകയാണ്‌ ഓരോ ജീവികളുടേയും മഹത്തായ ധര്‍മം.

http://www.janmabhumidaily.com/detailed-story?newsID=46219