മനുഷ്യശരീരം നിര്‍മിക്കപ്പെട്ടിരിക്കുന്നത് പ്രോട്ടോപ്ലാസം കൊണ്ടാണ്. പഞ്ചഭൂതങ്ങളുടേയും പഞ്ചകോശങ്ങളുടേയും കൃത്യമായ അനുപാതമാണ് ആരോഗ്യം. ഈ അനുപാതത്തില്‍ വ്യതിയാനം സംഭവിച്ചാല്‍ നാം രോഗികളാകുന്നു. മനസിനും ശരീരത്തിനും വേണ്ടത്ര പോഷണം ലഭിക്കാത്തതും മാലിന്യ സ്വഭാവമുള്ളതുമായ സാഹചര്യങ്ങള്‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു.പ്രകൃതി തന്റെ സൃഷ്ടിജാലങ്ങള്‍ക്കെല്ലാംതന്നെ അത്യന്തം ശ്രേഷ്ഠതയില്‍ നിലനില്‍ക്കുവാനുള്ള പരിതസ്ഥിതികളാണ് ഒരുക്കിവെച്ചിരിക്കുന്നത്. നമ്മുടെ ആവാസവ്യവസ്ഥയെക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും ഇക്കാര്യം വ്യക്തമാകും. ചേതനവും അചേതനവുമായ ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരസ്പ്പരം ആശ്രയിച്ചും പ്രയോജനപ്പെട്ടുമാണ് നിലനില്‍ക്കുന്നത്. ഈ സത്യം മനസിലാക്കി ഒന്നിനേയും ചൂഷണം ചെയ്യാതെ, നശിപ്പിക്കാതെ പ്രകൃതിയുടെ താളവും ലയവും എന്തെന്നറിഞ്ഞ് ജീവിക്കുകയാണ് ഓരോ ജീവികളുടേയും മഹത്തായ ധര്‍മം.
http://www.janmabhumidaily.com/detailed-story?newsID=46219
No comments:
Post a Comment