Thursday, May 13, 2010
കോണ്‍ഗ്രസ് വഞ്ചകരുടെ പാര്‍ട്ടിയാണെന്ന് മമതാ ബാനര്‍ജി
കോണ്‍ഗ്രസ് വഞ്ചകരുടെ പാര്‍ട്ടിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പറഞ്ഞു. ഈ മാസം 30 ന് പിമബംഗാളില് നടക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത. തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ജനങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യരുതെന്ന് മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സിന്‍റെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തുകൊണ്‌ട് കേന്ദ്ര ധനമന്ത്രി പ്രണബ്‌കുമാര്‍ മുഖര്‍ജി കഴിഞ്ഞ ദിവസം പേരെടുത്ത് പറയാതെ മമതയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ്സിനെ വഞ്ചകരുടെ പാര്‍ട്ടിയെന്ന് മമത വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കൊല്‍ക്കത്തയില്‍ നടത്തിയ രണ്‌ടുമണിക്കൂര്‍ നീണ്‌ട പ്രസംഗത്തില്‍, കോണ്‍ഗ്രസ് നേതാക്കളെ പേരെടുത്ത് വിമര്‍ശിക്കാന്‍ മമതാ ബാനര്‍ജി തയ്യാറായില്ല
കേരളത്തില്‍ സതര്‍ലന്‍ഡിന്റെ ലോകോത്തര കാമ്പസ് വരുന്നു - Kerala, India, World News - Mathrubhumi Newspaper Edition
സതര്‍ലന്‍ഡിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണെന്ന് ചെയര്‍മാന്‍ ദിലീപ് പറഞ്ഞു. കൊച്ചിക്കടുത്ത് കാക്കനാട്ട് സതര്‍ലന്‍ഡിന് കേരള സര്‍ക്കാര്‍ 25 ഏക്കര്‍ ഭൂമി കൈമാറിയിട്ടുണ്ട്. ''ഇവിടെ ലോകോത്തര നിലവാരമുള്ള ബി.പി.ഒ. കേന്ദ്രം സ്ഥാപിക്കുകയാണ് സതര്‍ലന്‍ഡിന്റെ ലക്ഷ്യം. ഞങ്ങളുടെ അക്കാദമി ഓഫ് എക്‌സലന്‍സും ഇവിടെയായിരിക്കും'' -ദിലീപ് പറഞ്ഞു.
കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്നും ലോകോത്തര നിലവാരമുള്ള വാസ്തുശില്പ വിദഗ്ധരാണ് ഈ കേന്ദ്രത്തിന്റെ കെട്ടിട സമുച്ചയം രൂപകല്പന ചെയ്യുന്നതെന്നും ദിലീപ് വ്യക്തമാക്കി. നൂറുകോടി രൂപയോളമാണ് ഇവിടെ സതര്‍ലന്‍ഡ് മുതല്‍മുടക്കുകയെന്നറിയുന്നു. ''പരിസ്ഥിതി വകുപ്പിന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ ഉടനെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്.''
നിലവില്‍ കൊച്ചിയില്‍ സതര്‍ലന്‍ഡിനുള്ള കേന്ദ്രത്തില്‍ 2,500 പേര്‍ ജോലി നോക്കുന്നുണ്ട്. കേരളത്തിലുള്ള കഴിവുറ്റ ചെറുപ്പക്കാര്‍ക്ക് ഏറ്റവും മികച്ച തൊഴിലവസരം നല്‍കണമെന്നതാണ് സതര്‍ലന്‍ഡിന്റെ ആഗ്രഹമെന്ന് ദിലീപ് പറഞ്ഞു. ''അളന്നറിയാന്‍ കഴിയുന്ന ഫലത്തിലാണ് സതര്‍ലന്‍ഡ് വിശ്വസിക്കുന്നത്. ഏറ്റവും കാര്യക്ഷമമാര്‍ന്ന രീതിയില്‍ സേവനം നല്‍കുക എന്നതാണ് സതര്‍ലന്‍ഡിന്റെ അടിസ്ഥാനതത്ത്വം.''
ചൈനയിലും ഈജിപ്തിലും പുതിയ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും ദിലീപ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം സതര്‍ലന്‍ഡിന്റെ മൊത്തം വിറ്റുവരവ് രണ്ടായിരം കോടി കവിഞ്ഞിരുന്നു.
Business News - കേരളത്തില്‍ സതര്‍ലന്‍ഡിന്റെ ലോകോത്തര കാമ്പസ് വരുന്നു - Kerala, India, World News - Mathrubhumi Newspaper Edition

പ്രതിരോധ സര്‍വകലാശാലയ്ക്ക് കേന്ദ്രാനുമതിയായി
രാജ്യം നേരിടുന്ന സുരക്ഷാഭീഷണികള്‍ കൈകാര്യം ചെയ്യാനായി ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി രൂപവല്‍ക്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രാരംഭ നടപടികള്‍ക്കായി 295 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
പൂര്‍ണമായും സ്വയംഭരണാധികാരങ്ങളോട് കൂടിയതായിരിക്കും പുതിയ പ്രതിരോധ സര്‍വകലാശാല. ഹരിയാനയിലെ ഗുരാഗോണ്‍ ജില്ലയില്‍ ബിനോലയിലെ 200 ഏക്കര്‍ സ്ഥലം സര്‍വകലാശാലയക്കായി ഏറ്റെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
സൈനിക-യുദ്ധതന്ത്രങ്ങള്‍ക്കായി ദീര്‍ഘകാല കോഴ്‌സുകളായിരിക്കും സര്‍വകലാശാലയില്‍ ഉണ്ടായിരിക്കുക. ദേശീയ സുരക്ഷയ്ക്കാവശ്യമായ ഗവേഷണങ്ങളും ഇവിടെ നടക്കും.
1999 ലെ ഇന്ത്യാ പാക് കാര്‍ഗില്‍ യുദ്ധത്തിനുശേഷം പ്രസിദ്ധ സുരക്ഷാ അവലോകനവിദഗ്ധന്‍ കെ. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രതിരോധ സര്‍വകലാശാല എന്ന ആശയം നിര്‍ദേശിച്ചത്.
Mathrubhumi - പ്രതിരോധ സര്‍വകലാശാലയ്ക്ക് കേന്ദ്രാനുമതിയായി

ആരോപണമുന്നയിച്ചവര്‍ ആരെന്ന് വ്യക്തമാക്കണം: മോഡി
PRO
ഞാന്‍ എന്‍റെ കത്തില്‍ നിങ്ങളോട് ആവശ്യപ്പെട്ടിരുന്നു ആരാണ് ഈ വിശ്വസനീയ കേന്ദ്രങ്ങളെന്ന് വ്യക്തമാക്കണമെന്നാണ്. എന്നാല്‍ ബോര്‍ഡിനോട് നേരിട്ട് പറഞ്ഞ വിവരങ്ങള്‍ പുറത്തു വിടുന്നത് നിയമവിരുദ്ധവും നീതികേടുമാണ് എന്നാണ് നിങ്ങള്‍ പറയുന്നത്. എന്‍റെ നിഗമനങ്ങള്‍ ശരിയാണെന്നാണ് ഇത് കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലൊരു വിശ്വസനീയ കേന്ദ്രമില്ല. എല്ലാം വെറും പുകമറമാത്രമാണ്.
അതുകൊണ്ട് തന്നെ അജ്ഞാതരായ വ്യക്തികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല. അല്ലെങ്കില്‍ ഈ വിശ്വസനീയ കേന്ദ്രങ്ങള്‍ ആരായിരുന്നുവെന്ന് നിങ്ങള്‍ വ്യക്തമാക്കണമെന്നും മോഡി കത്തില്‍ ആവശ്യപ്പെട്ടു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നാലെണ്ണത്തിന് മാത്രമാണ് ബി സി സി ഐ രേഖകള്‍ നല്‍കിയതെന്നും മോഡി പറഞ്ഞു.
ബാക്കിയുള്ളവയെല്ലാം വ്യക്തികള്‍ വാക്കാല്‍ പറഞ്ഞവയാണെന്നായിരുന്നു ബി സി സി ഐയുടെ വിശദീകരണം. അതിനാല്‍ ഈ വ്യക്തികളാരെന്ന് വ്യക്തമാക്കാതെ മറുപടി നല്‍കാനുമാവില്ലെന്നും മോഡി വ്യക്തമാക്കി.
കളിക്കാര്‍ക്കെതിരെ കിര്‍സ്റ്റണും
PRO
യുവരാജ് സിംഗിന്‍റെയും രോഹിത് ശര്‍മയുടെയും പ്രതിബദ്ധതയെയും കിര്‍സ്റ്റണ്‍ റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സംഘത്തിലെ എട്ട് കളിക്കാര്‍ അമിത ഭാരമുള്ളവരായിരുന്നുവെന്നും മൂന്നു പേര്‍ ശാരീരികക്ഷമത ഇല്ലാത്തവരായിരുന്നുവെന്നുമാണ് കിര്‍സ്റ്റണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് സൂചന. ഇക്കാര്യം കളിക്കാരെ ബോധ്യപ്പെടുത്തിയെങ്കിലും തെറ്റ് തിരുത്താന്‍ പലരും തയ്യാറായില്ലെന്നും കിര്‍സ്റ്റന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 42കാരനായ താന്‍ ടീമിലെ പല താരങ്ങളേക്കാളും ശാരീകക്ഷമതയുള്ളവനാണെന്നും കിര്‍സ്റ്റണ്‍ പറഞ്ഞു.
ശാരീരികക്ഷമത ഇല്ലാത്ത ടീമിലെ മൂന്നു കളിക്കാര്‍ ഒരു തരത്തിലും ഏതെങ്കിലും അന്താരാഷ്ട്ര കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യരായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ടീ മാനേജ്‌മെന്‍റ് ഓരോ കളിക്കാരനെയും വ്യക്തിപരമായി കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ടീം അച്ചടക്കം പാലിക്കാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് പലതാരങ്ങളും മാനേജ്‌മെന്‍റിനോട് വ്യക്തമാക്കുകയാണ് ചെയ്തത്. പാര്‍ട്ടികളില്‍ പങ്കെടുക്കരുത്, മദ്യപിക്കരുത്, പബ്ബുകളില്‍ പോകരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്നും പലതാരങ്ങളും അഭിപ്രായപ്പെട്ടു.
പാര്‍ട്ടികളിലും സല്‍ക്കാരങ്ങളിലും പങ്കെടുക്കുമ്പോള്‍ തങ്ങള്‍ക്ക് സ്വയം നിയന്ത്രണം നഷ്ടമാവുന്നുണ്ടെന്ന് പല താരങ്ങളും സമ്മതിച്ചു. കളിക്കളത്തിന് പുറത്ത് തങ്ങള്‍ക്ക് എന്തു ചെയ്യാനും പൂര്‍ണ സ്വാതന്ത്ര്യം വേണമെന്നും കളിക്കാര്‍ ആവശ്യപ്പെട്ടു. അച്ചടക്കം ലംഘിക്കുകയാണെങ്കില്‍ പിഴ ഈടാക്കിക്കൊള്ളാനായിരുന്നു ചില താരങ്ങളുടെ നിര്‍ദേശം. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ തന്നോട് ആലോച്ചിച്ചിട്ടില്ലെന്നും കിര്‍സറ്റണ്‍ പറഞ്ഞു.
സിംബാബ്‌വെ പര്യടനത്തിനുളള ടീമില്‍ ഇഷാന്ത് ശര്‍മയെ കൂടി ഉള്‍പ്പെടുത്തണമെന്നും ഫോമിലേയ്ക്ക് തിരിച്ചെത്താന്‍ ഇഷാന്തിന് ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും ഇതെന്നും സെലക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ ശ്രീകാന്തിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തന്‍റെ അഭിപ്രായത്തിന് പുല്ലുവിലയാണ് കല്‍പ്പിച്ചതെന്നും കിര്‍സ്റ്റണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.
ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം കിര്‍സ്റ്റണ്‍ കളിക്കാരെ തനിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷം നടന്ന ടീം മീറ്റിംഗിലും കിര്‍സ്റ്റണ്‍ ഓരോ കളിക്കാരന്‍റെയും പേരെടുത്ത് പറഞ്ഞ് കുറവുകള്‍ ചൂണ്ടിക്കാട്ടി. ഇത്രയും കാലം താന്‍ സൌമ്യനായിരുന്നെന്നും ഇനി അങ്ങനെ ആയിരിക്കില്ലെന്നും കിര്‍സ്റ്റണ്‍ കളിക്കാര്‍ക്ക് മുന്നറിപ്പി നല്‍കിയിട്ടുണ്ട്. മോശമായി കളിച്ചാല്‍ അത് തുറന്നു പറയുമെന്നും കിര്‍സ്റ്റണ്‍ കളിക്കാരെ ഓര്‍മിപ്പിച്ചു.
അതേസമയം ബുധനാഴ്ച ശ്രീലങ്കയ്ക്കെതിരായ തോല്‍വിയ്ക്ക് ശേഷം സെന്‍റ്‌ലൂസിയയിലെ പബ്ബിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ വഴക്കുണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്. പബ്ബിലുള്ള ചില ആരാധകര്‍ ടൂര്‍ണമെന്‍റിലെ ഇന്ത്യന്‍ താരങ്ങളുടെ മോശം പ്രകടനത്തെക്കുറിച്ച് അധിക്ഷേപിച്ചപ്പോഴാണ് സഹീര്‍ ഖാനും ആശിഷ് നെഹ്‌റയും ആരാധകര്‍ക്ക് നേരെ തിരിഞ്ഞത്. ഒടുവില്‍ യുവരാജ് സിംഗ് ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്. സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിംഗ്, രോഹിത് ശര്‍മ എന്നിവരും ഈ സമയം പബ്ബിലുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും വാര്‍ത്തയ്ക്ക് വേണ്ടി വാര്‍ത്ത ഉണ്ടാക്കരുതെന്നുമാണ് സംഭവത്തെക്കുറിച്ച് യുവരാജ് ട്വീറ്റ് ചെയ്തത്
വിദ്യാഭ്യാസനിയമം: കേരളത്തിന് കൂടുതല്‍ സമയം
PRO
ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വന്ന വിദ്യാഭ്യാസ അവകാശ നിയമം ഇക്കാരണത്താല്‍ ഈ വര്‍ഷം മുതല്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്നും മന്ത്രി അറിയിച്ചു. എട്ടാം തരം അപ്പര്‍ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റുക, അഞ്ചാം തരം ലോവര്‍ പ്രൈമറി തലത്തിലേക്ക് മാറ്റുക, കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്ന പ്രായം അഞ്ചു വയസ്സില്‍ നിന്ന് ആറു വയസ്സായി ഉയര്‍ത്തുക എന്നിവയാണ് പുതിയ വിദ്യാഭ്യാസ നിയമത്തിലെ നിര്‍ദ്ദേശങ്ങള്‍.
കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിച്ച സാഹചര്യത്തില്‍ ഇത്തവണ ഈ നിയമം കേരളത്തിന്‍റെ കാര്യത്തില്‍ യാന്ത്രികമായി നടപ്പാക്കേണ്ടതില്ല. കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ച് അടുത്തവര്‍ഷം ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷം നിയമം നടപ്പിലാക്കുന്നതിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപില്‍ സിബലുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും എം എ ബേബി പറഞ്ഞു
കാവല്‍ക്കാരന്‍: വിജയ് തിരക്കഥ മാറ്റുന്നു?
PRO
ഏറ്റവും പുതിയ വാര്‍ത്ത സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘കാവല്‍ക്കാരന്‍’(പേര് മാറാനിടയുണ്ട്) എന്ന ചിത്രത്തിന്‍റെ തിരക്കഥയില്‍ വിജയ്‌ക്ക് അഭിപ്രയവ്യത്യാസമുണ്ട് എന്നാണ്. തന്‍റെ ഫാന്‍സിന് ഇഷ്ടപ്പെടുന്ന രീതിയില്‍ തിരക്കഥയില്‍ വീണ്ടും മാറ്റം വരുത്താന്‍ വിജയ് നിര്‍ദ്ദേശിച്ചിരിക്കുകയാണത്രേ. സിദ്ദിഖിന് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. ഇരുവരും തമ്മില്‍ ഇപ്പോള്‍ അത്ര രസത്തിലല്ലെന്നും കോളിവുഡ് ഗോസിപ്പുകോളക്കാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം സിദ്ദിഖിന്‍റെ മകള്‍ സുമയ്യയുടെ വിവാഹസല്‍ക്കാരത്തിന് വിജയ് പങ്കെടുക്കാത്തതും ഇരുവരും തമ്മിലുള്ള അസ്വാരസ്യത്തിന്‍റെ ഭാഗമാണെന്നും സംസാരമുണ്ട്. നയന്‍താര, പ്രഭുദേവ, സൂര്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ കാവല്‍ക്കാരനിലെ ജോഡിയായ വിജയ്, അസിന്‍ എന്നിവര്‍ വിട്ടുനില്‍ക്കുകയായിരുന്നു.
പാലം കടന്നതിനു ശേഷവും നാരായണാ...
PRO
പോളിറ്റ്ബ്യൂറോയിലെ പണി പോയതിനു ശേഷം പൂച്ചയെപ്പോലെ പതുങ്ങിയാണ് മുഖ്യമന്ത്രി സഖാവ് നടന്നിരുന്നത്. അച്ചടക്കത്തിന്‍റെ വാള്‍ തൂങ്ങുന്ന ഭാഗത്തേക്കേ പോകില്ല. ‘ഞാനും എന്‍റെ പാര്‍ട്ടിയും..” എന്ന് പ്രസംഗത്തിലുടനീളം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. പിണറായി സഖാവ് പറയുന്നതിനപ്പുറം പോകില്ല. ജോസഫിനെ പുറത്താക്കണമെന്ന് പിണറായി സഖാവ് പറഞ്ഞു, മുഖ്യമന്ത്രി സഖാവ് കണ്ണുംപൂട്ടി അനുസരിച്ചു.
എന്നാല്‍ സി പി നാരായണന്‍റെ കാര്യത്തില്‍ മാത്രം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, ഉറച്ച നിലപാടാണ് തനിക്കുള്ളതെന്ന് വി എസ് ആവര്‍ത്തിച്ചു. നാരായണനെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തീരുമാനിക്കുന്ന പാര്‍ട്ടിയോഗത്തില്‍ വി എസും പങ്കെടുത്തിരുന്നു. അപ്പോള്‍ അതിനെതിരെ ‘കമാ...’ എന്ന് മിണ്ടിയില്ല. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ് ആലോചിച്ചപ്പോള്‍ മനസിലായി, നാരായണനൊപ്പം കുറച്ചു ബുദ്ധിമുട്ടുണ്ട്. തന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകുന്നയാള്‍ തനിക്കുകൂടി സ്വീകാര്യനായിരിക്കണമെന്ന് ഒരു കാച്ചങ്ങുകാച്ചി.
ഹലോ ബിബിസി, അയാം കുടിയന്‍ ഫ്രം കേരള!
PRO
ദൈവത്തിന്‍റെ സ്വന്തം നാട് മദ്യ വില്പനയില്‍ ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ്. കൂടാതെ, മദ്യ വില്പനയിലൂടെ ഒരു സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സംസ്ഥാനവുമാണ് പരശുരാമന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയ കേരളം. ഇതു വല്ലതും പരശുരാമന്‍ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ മഴുപോയിട്ട് ഒരു മൊട്ടുസൂചി പോലും അറബിക്കടലിലേക്ക് എറിയില്ലായിരുന്നു. കേരളത്തിലെ ഒരു ബിവറേജസ് ഷോപ്പില്‍ ഒരു ദിവസം 8000 കുടിയന്മാര്‍ വരെ എത്തുന്നുണ്ടെന്നാണ് ബി ബി സി കണക്ക്. കേരളത്തില്‍ മദ്യപാനത്തിനായി വെറും 337 ഷോപ്പുകളാണുള്ളത്. തൊട്ടടുത്തു കിടക്കുന്ന തമിഴ്നാട്ടിലാകട്ടെ എണ്ണായിരത്തോളം ഷോപ്പുകളും. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. കുടിച്ചു സ്വയം മുടിഞ്ഞ് സര്‍ക്കാരിനെ നന്നാക്കുന്ന കാര്യത്തില്‍ കേരളത്തെ കടത്തിവിട്ടാന്‍ മാത്രം ഈ ഇന്ത്യാ മഹാരാജ്യത്ത് ആരും വളര്‍ന്നിട്ടില്ല. കേരളത്തില്‍ ചെലവാകുന്ന മദ്യത്തിന്‍റെ പകുതിപോലും തമിഴ്നാട്ടില്‍ ചെലവാകുന്നില്ലെന്നതാണ് സത്യം.
രണ്ട് വര്‍ഷത്തിനുള്ളില്‍ ആയുസ്സ് നീട്ടാന്‍ ഗുളിക
PRO
അല്‍ഷിമേഴ്സിനും അനുബന്ധ രോഗങ്ങള്‍ക്കുമുള്ള ചികിത്സയെ കുറിച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ അത്ഭുത മരുന്ന് ഉരുത്തിരിഞ്ഞത്. ഈ അത്ഭുതമരുന്ന് വികസിപ്പിച്ചു കഴിഞ്ഞു എന്നാണ് വയസ്സാകുന്നതിനെ കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ഉള്ള പഠനത്തില്‍ ലോകപ്രശസ്തനായ പ്രൊഫസര്‍ നിര്‍ ബര്‍സിലായി ലണ്ടനില്‍ നടന്ന ഒരു സമ്മേളനത്തില്‍ പറഞ്ഞത്.
ഇപ്പോള്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ് പ്രായത്തെ വെല്ലാനുള്ള മരുന്ന് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ഇവ 2012ല്‍ പരീക്ഷണത്തിന് ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത് - പ്രൊഫസര്‍ ലണ്ടനില്‍ പുതിയ മരുന്നിനെ കുറിച്ച് വിശദീകരിക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെളിപ്പെടുത്തി.
ഒരു കോശം എന്തുകൊണ്ടാണ് മരിക്കുന്നത്, പ്രമേഹം, ഓര്‍മ്മയില്ലാതാകല്‍, അര്‍ബുദം എന്നിവയൊന്നുമില്ലാതെ ചിലര്‍ ദീര്‍ഘകാലം ജീവിക്കുന്നത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടായിരുന്നു ആയുസ്സിന്റെ പുസ്തകത്തിന്റെ താളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് കരുതുന്ന ഈ മരുന്നിന്റെ ജനനം.
എമിറേറ്റ്സ് ഗ്രൂപ്പിന് 248 % ലാഭവര്‍ധന
PRO
PROലോക വിമാനസര്‍വീസുകളില്‍ മുന്നില്‍ നില്‍ക്കുന്ന എമിറേറ്റ്സ് എയര്‍ലൈനില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 4.7 ദശലക്ഷത്തോളം പേര്‍ യാത്ര ചെയ്തു. യാത്രക്കാരുടെ എണ്ണം 21 ശതമാനം വര്‍ധിച്ച് 27.5 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ആഗോള തലത്തിലുള്ള മിക്ക എയര്‍ലൈന്‍സ് സര്‍വീസുകളും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് എമിറേറ്റ്സിന്റെ മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്.
എമിറേറ്റ്സിന്റെ കാര്‍ഗോ സേവനവും ഉയര്‍ന്നു. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ എമിറേറ്റ്സ് സ്കൈകാര്‍ഗോ 1.6 ദശലക്ഷം ടണ്‍ ചരക്ക് നീക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 12.2 ശതമാനത്തിന്റെ മുന്നേറ്റമാണ് ഇത് കാണിക്കുന്നത്. 150 രാജ്യങ്ങളിലായി അമ്പതിനായിരം തൊഴിലാളികള്‍ എമിറേറ്റ്സ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു
പുതുമകളുമായി മൈക്രോസോഫ്റ്റ് ഓഫീസ് 2010
PRO
PROമൈക്രോസോഫ്റ്റ് ബിസിനസ് ഡിവിഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ഇലോപാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ പുത്തിറക്കിയതായി അറിയിച്ചത്. അതേസമയം, വ്യക്തി ആവശ്യങ്ങള്‍ക്കുള്ള ഓഫിസ് 2010 പതിപ്പ് ജൂണില്‍ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. നിരവധി പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓഫീസ് 2010 പതിപ്പ് കമ്പ്യൂട്ടര്‍, ഫോണ്‍, ബ്രൗസര്‍ തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്ക് മികവുറ്റ സേവനം ലഭ്യമാക്കും.
പുതിയ ഓഫീസ് പതിപ്പില്‍ വേര്‍ഡ്, എക്സല്‍, പവര്‍പോയിന്റ്, വണ്‍നോട്ട് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ വെബ്‌അധിഷ്ഠിത സേവനവും ലഭ്യമാകും. ഓണ്‍ലൈന്‍ മേഖലയില്‍ ഓഫീസ് സേവനം നല്‍കുന്ന ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിനെ മറിക്കടക്കാന്‍ വേണ്ടിയാണ് മൈക്രോസോഫ്റ്റ് ഇത്തരമൊരു സോഫ്റ്റ്വയര്‍ വിപണിയിലിറക്കിയിരിക്കുന്നത്
ആഭ്യന്തര വിപണിയില്‍ നേട്ടം
തുടര്‍ച്ചയായ രണ്ടാം ദിവസവും ആഭ്യന്തര വിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. തുടക്കത്തില്‍ വന്‍ മുന്നേറ്റം നടത്തിയ വിപണികള്‍ ഒരിക്കല്‍ കുത്തനെ ഇടിഞ്ഞിരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 74.85 പോയിന്റ് നേട്ടത്തോടെ 17270.66 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.
സെന്‍സെക്സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 22.60 പോയിന്റ് നേട്ടത്തോടെ 5179.25 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. ബി എസ് ഇയില്‍ റിയാലിറ്റി, ഓട്ടോ, ഹെല്‍ത്ത് കെയര്‍ ഓഹരികളാണ് മികച്ച നേട്ടം കൈവരിച്ചത്.
ടാറ്റാ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡി എല്‍ എഫ്, റിലയന്‍സ് ഇന്‍ഫ്ര, ജയപ്രകാശ് അസോസിയേറ്റ്സ് ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചു. അതേസമയം, ടാറ്റാ സ്റ്റീല്‍, ആര്‍ ഐ എല്‍, എസ് ബി ഐ, ഭാരതി എയര്‍ടെല്‍, വിപ്രോ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ബി എസ് ഇയിലെ 1558 ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോള്‍ 1249 ഓഹരികള്‍ ഇടിഞ്ഞു

അവിവാഹിതയുടെ മരണം അഭിമാനക്കൊലപാതകം?
PRO
നേതാനഗര്‍ കോളനിയിലെ വീട്ടിലെ സ്വന്തം മുറിയിലാണ് രജനിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രണയപരാജയം കാരണമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ഇവര്‍ എഴുതിയതെന്ന് കരുതുന്ന ഒരു കത്തും മൃതദേഹത്തിന് അടുത്തുനിന്ന് പൊലീസിനു ലഭിച്ചിരുന്നു.
എന്നാല്‍, രജനിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് തലയ്ക്ക് ഏറ്റ പരുക്കാണ് മരണകാരണമെന്ന് വ്യക്തമായി. ഇതോടെ, രജനി മരിച്ച ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു എന്ന സംശയം ബലപ്പെടുകയാണ്.
രജനിയുടെ പിതാവിനെയും സഹോദരനെയും പൊലീസ് ചോദ്യംചെയ്തു വരുന്നു. മൃതദേഹത്തിനു സമീപത്തു നിന്ന് ലഭിച്ച കത്ത് വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിക്കുന്നു. രജനിയുടെ കാമുകന് വേണ്ടിയുള്ള തെരച്ചിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്
512 ഗ്രാമങ്ങളില്‍ എസ്‌ബിഐ സമ്പൂര്‍ണ്ണ ശാഖകള്‍ തുറക്കും
ബാങ്കിംഗ് സേവനം ഏറ്റവും കുറവുള്ള പന്ത്രണ്‌ടായിരം ഗ്രാമങ്ങളില്‍ സേവന സൗകര്യം വ്യാപിപ്പിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശമനുസരിച്ചാണ് സ്റ്റേറ്റ് ബാങ്ക് പ്രത്യേക പദ്ധതി തയ്യാറാക്കുന്നത്. മറ്റ് ബാങ്കുകളോടും റിസര്‍വ് ബാങ്ക് വികസന പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്‌ട്. ജനസംഖ്യ രണ്‌ടായിരത്തിന് അടുത്തുള്ള 64,000 ഗ്രാമങ്ങള്‍ ബാങ്കിംഗ് സൗകര്യം ഇല്ലാത്തവയാണെന്ന് റിസര്‍വ് ബാങ്ക് കണെ്‌ടത്തിയിട്ടുണ്‌ട്. 512 ഗ്രാമങ്ങളില്‍ എസ്‌ബിഐ സമ്പൂര്‍ണ്ണ ശാഖകള്‍ തുറക്കും.
ടെലിവിഷന്‍ ചാനലുകളുടെ റേറ്റിംഗ് അളക്കാന്‍ പുതിയ സംവിധാനം
ടെലിവിഷന്‍ ചാനലുകളുടെ റേറ്റിംഗ് അളക്കാന്‍ നിലവിലുള്ള സമ്പ്രദായത്തിന് പകരം കൂടുതല്‍ സുതാര്യമായ പുതിയ സംവിധാനം നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം സമിതിയെ നിയോഗിച്ചു. ഫിക്കി സെക്രട്ടറി ജനറല്‍ അമിത് മിശ്രയാണ് സമിതിയുടെ ചെയര്‍മാന്‍. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഏഴംഗങ്ങളാണ് സമിതിയില്‍ ഉള്ളത്. നിലവിലുള്ള ടിആര്‍പി സമ്പ്രദായം പ്രേക്ഷകരേയും പരസ്യദാതാക്കളേയും തെറ്റിദ്ധരിപ്പിക്കുന്നു എന്ന ആരോപണമുള്ള സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്
അമേഠിയെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കുമെന്ന് ബില്‍ഗേറ്റ്‌സ്
അമേഠി രാജ്യത്തെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കുമെന്ന് മൈക്രോസോഫ്‌റ്റ് ചെയര്‍മാന്‍ ബില്‍ഗേറ്റ്‌സ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിക്കൊപ്പം അമേഠി സന്ദര്‍ശിച്ചപ്പോഴാണ് ബില്‍ഗേറ്റ്‌സ് ഈ പ്രഖ്യാപനം നടത്തിയത്. അമേഠിക്കൊപ്പം റായ്‌ബറേലിയേയും മികച്ച ഐടി കേന്ദ്രമാക്കാന്‍ ശ്രമിക്കുമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ബഹാദൂര്‍ പൂരിലെ രാജീവ്‌ഗാന്ധി മഹിളാ വികാസ് പരിയോജനാകേന്ദ്രം ബില്‍ ഗേറ്റ്‌സ് സന്ദര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്‌ഡലം കൂടിയാണ് അമേഠി
ഭക്‍ഷ്യവിലപ്പെരുപ്പം ഉയര്‍ന്നു
PRO
PROഅതെസയം, രാജ്യത്തെ ഇന്ധനവില സൂചിക കുറഞ്ഞു. മെയ് ഒന്നിന് അവസാനിച്ച ആഴ്ചയിലെ ഇന്ധനവില സൂചിക 12.33 ശതമാനമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധന വില സൂചിക മുന്‍ ആഴ്ചയില്‍ 12.69 ശതമാനമായിരുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും വില ഉയര്‍ന്നിട്ടുണ്ട്.
അടിസ്ഥാന ഉല്‍പ്പന്ന വിലസൂചികയും ഉയര്‍ന്നിട്ടുണ്ട്. സൂചിക മെയ് ഒന്നിന് വിലസൂചിക 0.40 ശതമാനം ഉയര്‍ന്ന് 16.76 ശതമാനത്തിലെത്തിയിട്ടുണ്ട്. പച്ചക്കറികളുടേയും പയറുവര്‍ഗങ്ങളുടെയും വിലയിലുണ്ടായ ഉയര്‍ച്ചയാണ് വിലപ്പെരുപ്പം ഉയര്‍ത്തിയത്. എണ്ണവിലയിലുണ്ടായ വര്‍ധനയും നാണ്യപ്പെരുപ്പം ഉയരാനിടയാക്കിയിട്ടുണ്ട്
11,000 വിദ്യാര്‍ഥികള്‍ ഒരുമിച്ച് ക്ലാസ് കട്ടു ചെയ്തു!
PRO
PROഅര്‍ജന്റീനിയയിലെ സ്കൂള്‍ കുട്ടികള്‍ ഫേസ്ബുക്കിലുണ്ടാക്കിയ കമ്മ്യൂണിറ്റി ഗ്രൂപ്പ് ഉപയോഗിച്ചാണ് ഒരുമിച്ച് ക്ലാസ് കട്ട് ചെയ്യാന്‍ തീരുമാനിച്ചത്. സ്കൂളിലെത്തുന്ന കുട്ടികള്‍ ചെറിയൊരു ചര്‍ച്ച പോലും നടത്താതെ ഒരു ദിവസം ക്ലാസ് കട്ട് ചെയ്തത് അധ്യാപകരെ പോലും അത്ഭുതപ്പെടുത്തി. അവസാനം അന്വേഷണം നടത്തിയപ്പോഴാണ് ഫേസ്ബുക്ക് സഹായം അറിഞ്ഞത്.
സ്കൂളിലെ 11,000 വിദ്യാര്‍ഥികള്‍ ഫേസ്ബുക്ക് കമ്മ്യൂണിറ്റിയില്‍ അംഗങ്ങളാണ്. അതെ, പതിനൊന്നായിരം കുട്ടികളും കമ്മ്യൂണിറ്റി വഴി സന്ദേശം കൈമാറി സ്കൂള്‍ കട്ട് ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് അര്‍ജന്റീനയിലെ കോടതിയും രംഗത്തെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നിര്‍മ്മിക്കുന്ന ഇത്തരം കമ്മ്യൂണിറ്റികള്‍ ഫേസ്ബുക്ക് അനുവദിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. നിലവിലെ കുട്ടികളുടെ കമ്മ്യൂണിറ്റികള്‍ നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്
സ്റ്റീവ് വോ കൊച്ചി ടീമിന്‍റെ പരിശീലകനായേക്കും
PRO
ഇതിനു പുറമെ ഐ പി എല്ലില്‍ പഞ്ചാബ് കിംഗ്സ് ഇലവന്‍ താരമായിരുന്ന മഹേള ജയവര്‍ധനയെ ടീമില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മേത്ത പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിലെ ടോപ് സ്കോററാണ് മുന്‍ ലങ്കന്‍ നായകന്‍ കൂടിയായ ജയവര്‍ധനെ.
ജയവര്‍ധനെയുമായി തനിക്കുള്ള വ്യക്തിപരമായ അടുപ്പം ഉപയോഗിച്ച് അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് മേത്ത പറഞ്ഞു. ജയവര്‍ധനെയുമായി എനിക്ക് 20 വര്‍ഷത്തെ ബന്ധമുണ്ട്. അദ്ദേഹത്തെ ആദ്യമായി ലങ്കയ്ക്ക് പുറത്ത് (ദക്ഷിണാഫ്രിക്കയില്‍) കളിക്കാന്‍ കൊണ്ടുപോയത് ഞാനാണ്. ജയവര്‍ധനയ്ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ കൊച്ചി ടീമില്‍ ഉള്‍പ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തും.
അതേസമയം മലയാളി താരം ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മേത്ത പറഞ്ഞു. ശ്രീശാന്ത് ടീമില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്നോ ഇല്ലെന്നോ അറിയിച്ചിട്ടില്ല. അദ്ദേഹം മികച്ച ബൌളറാണ്. എന്നാല്‍ പെരുമാറ്റത്തില്‍ കുറച്ചു കൂടി പക്വത കാണിക്കേണ്ടതുണ്ട്. ഈ മാസം അവസാനത്തോടെ ടീമിന്‍റെ പേര് പരിശീലകന്‍, കളിക്കാരുടെ ഏകദേശ നിര എന്നിവ പുറത്തുവിടുമെന്നും മേത്ത പറഞ്ഞു
ടോട്ടല്‍ തട്ടിപ്പ്: ശബരിയുടെ കൂട്ടുകാരി ഒടുവില്‍ കീഴടങ്ങി
ടോട്ടല്‍ ഫോര്‍ യു കേസിലെ പ്രതിയും ശബരിനാഥിന്റെ കൂട്ടുകാരിയുമായ എയര്‍ഹോസ്റ്റസ് ലക്ഷ്മിമോഹന്‍ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തു. രണ്ടുവര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു ലക്ഷ്മിമോഹന്‍.
തട്ടിപ്പു കേസില്‍ വിചാരണ നേരിട്ടുകൊള്ളാമെന്ന് ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. തുടര്‍ന്നാണ് കീഴ്‌ക്കോടതിയില്‍ ജാമ്യക്കാര്‍ സഹിതം കീഴടങ്ങി ജാമ്യമെടുത്തത്.
തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു മുന്നിലാണ് കേസിലെ എട്ടാം പ്രതി കൂടിയായ എയര്‍ഹോസ്റ്റസ് ഹാജരായത്. ശബരിനാഥ് കോടതിയില്‍ എത്തിയില്ല.
ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ജാമ്യം നേടിയത്. ഇനി ആറു കേസുകളില്‍ ജാമ്യം കിട്ടേണ്ടതുണ്ട്. മെയ് 20 വരെ ലക്ഷ്മിമോഹനെ അറസ്റ്റ് ചെയ്യരുതെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2008 ആഗസ്തിലാണ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവരും ഇപ്പോള്‍ ജാമ്യത്തിലാണ്.
Mathrubhumi - ടോട്ടല്‍ തട്ടിപ്പ്: ശബരിയുടെ കൂട്ടുകാരി ഒടുവില്‍ കീഴടങ്ങി

ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വയസ്സ് 10!
ബ്രിട്ടനില്‍ ഒരു എട്ട് വയസ്സുകാരിയെ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയെന്ന് കേസ്. കേസിലെ കുറ്റാരോപിതരായ ആണ്‍കുട്ടികള്‍ക്ക് 10 വയസ്സ് മാത്രമാണ് പ്രായം! രാജ്യത്തെ ബലാത്സംഗ കേസുകളിലെ ഏറ്റവും പ്രായം കുറഞ്ഞ കുറ്റാരോപിതരുടെ നിരയിലാണ് ഇവരുടെ സ്ഥാനം.
പെണ്‍കുട്ടിക്ക് ഒരു ‘ടെഡി ബീര്‍’ പാവ നല്‍കിയാണ് ബലാത്സംഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. പാവയെ മാറോടടുക്കി എട്ട് വയസ്സുകാരി നടത്തിയ വിവരണം റിക്കോഡ് ചെയ്ത് കോടതിയില്‍ ‘പ്ലേ’ ചെയ്യുകയായിരുന്നു. തന്നെ പാടത്തും ഫ്ലാറ്റുകള്‍ക്ക് പിന്നിലുള്ള ഒരു ഷെഡിലും കൊണ്ടുപോയാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി അഭിമുഖത്തില്‍ പറഞ്ഞതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ മിഡില്‍സെക്സിലെ ഹേയ്സിലാണ് സംഭവം നടന്നത്. ഇളയ അനുജത്തിയുമൊത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് തന്നെ ആണ്‍കുട്ടികള്‍ പിടിച്ചുകൊണ്ട് പോയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ബലാത്സംഗത്തിന് ഇരയായ ശേഷം വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍, ആണ്‍കുട്ടികള്‍ തങ്ങള്‍ക്ക് മേല്‍ ആരോപിച്ചിരിക്കുന്ന ബലാത്സംഗ കുറ്റം നിഷേധിച്ചിട്ടുണ്ട്

സുസുകിയെ പിന്നിലാക്കി മാരുതി
ലാഭത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കമ്പനിയായ മാരുതിയുടെ സഖ്യ കമ്പനിയായ ജാപ്പാനിലെ സുസുകിയെ പിന്നിലാക്കി. സുസുകിയുടെ 2009-10 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അനുസരിച്ച് അറ്റാദായം1,395 കോടി രൂപയ്‌ക്ക് തുല്യമാണ്. എന്നാല്‍ ഇത് മാരുതിയുടെ അറ്റാദായത്തിന് പകുതി മാത്രമാണ്. മാരുതിയുടെ ആകെ വരുമാനം 30,122 കോടി രൂപയായി
സ്പ്രിന്റ് ഫോര്‍ജി ഫോണ്‍ ജൂണ്‍ നാലിന്
ടെലികോം മേഖലയിലെ പ്രമുഖ കമ്പനിയായ എച്ച് ടി സിയില്‍ നിന്നുള്ള നാലാം തലമുറയിലെ ഫോണ്‍ അമേരിക്കന്‍ വിപണിയിലെത്തുന്നു. എച്ച് ടി സിയുടെ ഇവോ എന്ന പേരിലറിയപ്പെടുന്ന സെറ്റ് ജൂണ്‍ നാലിന് അമേരിക്കന്‍ വിപണിയിലെത്തുമെന്ന് സ്പ്രിന്റ് ടെക്സ്റ്റെല്‍ അറിയിച്ചു. ഏകദേശം 199 ഡോളര്‍ വിലവരുന്ന സെറ്റ് സാങ്കേതിക ലോകത്ത് വന്‍ മുന്നേറ്റം നറ്റത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
സെല്‍ഫോണ്‍ നിര്‍മ്മാണ മേഖലയിലെ മുന്‍നിര കമ്പനികള്‍ക്ക് വന്‍ ഭീഷണിസൃഷ്ടിച്ചുക്കൊണ്ടാണ് ഇവോയുടെ വരവ്. ഫോര്‍ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന അമേരിക്കന്‍ വിപണിയിലെത്തുന്ന ആദ്യ സെറ്റ് കൂടിയാണിത്. ആപ്പിളിന്റെ ഐഫോണിന് വന്‍ ഭീഷണിസൃഷ്ടിക്കുന്നതാണ് ഇവോ. അടുത്ത് ഇറങ്ങാനിരിക്കുന്ന ഐഫോണില്‍ ഫോര്‍ജി സേവനങ്ങളും ഉള്‍പ്പെടുത്തിയേക്കുമെന്നും വിപണിവൃത്തങ്ങള്‍ സൂചന നല്‍കുന്നു.
അമേരിക്കന്‍ വിപണിയിലെ മറ്റൊരു സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ വെരിസണ്‍ വയര്‍ലസിന് ഇവോ ഭീഷണി തന്നെ. വെരിസണ്‍ കമ്മ്യൂണിക്കേഷന്‍സും വോഡാഫോണ്‍ ഗ്രൂപ്പും ചേര്‍ന്ന് 2011ല്‍ ആദ്യ ഫോര്‍ജി ഫോണിറക്കാന്‍ പദ്ധതിയിട്ടിരുന്നു. അതേസമയം, ഫോര്‍ജി ഫോണ്‍ നേരത്തെ വിപണിയിലെത്തിയതോടെ വരും സെറ്റുകള്‍ക്ക് ആദ്യ ജനപ്രീതി പിടിച്ചെടുക്കാനായേക്കില്ല.
ഇതിനിടെ ഫോര്‍ജി കവറേജ് ലഭ്യമാക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങളും തുടരുകയാണ്. വൈമാക്സ് സാങ്കേതിക സഹായത്തോടെയാണ് ഫോര്‍ജി നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുക. നിലവില്‍ അമേരിക്കയിലെ 40 ദശലക്ഷം പേര്‍ക്ക് ഫോര്‍ജി സേവനം ലഭിക്കുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം അവസാനത്തോടു കൂടി 120 ദശലക്ഷം പേര്‍ക്കും ഫോര്‍ജി സേവനം ലഭ്യമാക്കും

ഹുവാവെ ബാംഗ്ലൂരില്‍ കാമ്പസ് തുടങ്ങുന്നു
ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ടെലികോം ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനിയായ ഹുവാവെ ബാംഗ്ലൂരില്‍ പുതിയ കാമ്പസ് തുടങ്ങുമെന്ന് അറിയിച്ചു. ഇതിനായി നൂറ് ദശലക്ഷം ഡോളര്‍ ചെലവഴിക്കുമെന്നും കമ്പനി ഡയറക്ടര്‍ എല്‍ പിയുസ് മരിയ അറിയിച്ചു.
പുതിയ കാമ്പസില്‍ 3,500 തൊഴിലാളികളെ ജോലിക്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ കാമ്പസിന്റെ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. അതേസമയം, രാജ്യത്ത് ടെലികോം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന നിരവധി ചൈനീസ് കമ്പനികള്‍ വിലക്ക് ഭീഷണി നേരിടുകയാണ്.
ഹുവാവെയ്ക്ക് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഹുവാവെയ്ക്കു പുറമെ കൂടുതല്‍ ചൈനീസ് ടെലികോം കമ്പനികള്‍ നിരീക്ഷണത്തിലാണ്. ജി എസ് എം, സ ഡി എം എ ബേസ് സ്റ്റേഷന്‍ നിര്‍മാണക്കമ്പനിയായ സോങ്‌സിങ് ടെലികമ്യൂണിക്കേഷന്‍ എക്യുപ്‌മെന്റ് കമ്പനി ആണ് നിരീക്ഷണത്തില്‍.
ഇതിനിടെ ഇന്ത്യയിലെ ചൈനീസ് തൊഴിലാളികളെ പിന്‍വലിക്കാനും ഹുവാവെ തീരുമാനിച്ചിട്ടുണ്ട്. ഹുവാവെയ്ക്ക് ഇന്ത്യയില്‍ 6000 ജീവനക്കാരുണ്ട്. ഇതില്‍ 15 ശതമാനം ചൈനക്കാരാണ്. പൂര്‍ണമായും ഇന്ത്യക്കാരെ നിയമിക്കുകയാണ് കമ്പനിയുടെ നയമെന്ന് ഹുവാവെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എ സേതുരാമന്‍ പറഞ്ഞു

ഐഒസി റിലയന്‍സില്‍ നിന്ന് പ്രകൃതിവാതകം വാങ്ങും
PRO
റിഫൈനറികളില്‍ ഹൈഡ്രജന്‍ ഉല്‍പാദനത്തിനാവശ്യമായ ഇന്ധനമായിട്ടാണ് പ്രകൃതിവാതകം ഉപയോഗിക്കുക. നിലവില്‍ ക്രൂഡ് ഓയില്‍ ഉപയോഗിച്ചാണ് ഉല്‍പാദനം നടത്തുന്നത്. എന്നാല്‍ ഇതിന് ചെലവേറിയതിനാലാണ് ഐഒസിയുടെ തീരുമാനം.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയെ ആണ് വാതകം റിലയന്‍സ് കേന്ദ്രത്തില്‍ നിന്ന് ഐഒസി റിഫൈനറികളിലേക്ക് എത്തിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. റിലയന്‍സുമായി ഇത് സംബന്ധിച്ച കരാര്‍ ഒപ്പിടുന്നതിന്‍റെ അന്തിമഘട്ടത്തിലാണെന്ന് ഐഒസി വൃത്തങ്ങള്‍ വ്യക്തമാക്കി
റഷ്യയില്‍ ‘സാര്‍’ കൊലക്കേസ് അവസാനിക്കുന്നില്ല
റഷ്യയിലെ അവസാന ‘സാര്‍’ വെടിയേറ്റ് മരിച്ചിട്ട് തൊണ്ണൂറ് വര്‍ഷം കഴിഞ്ഞിട്ടും അതു സംബന്ധിച്ച നിയമ നടപടികള്‍ അവസാനിക്കുന്നില്ല. മോസ്കോയിലെ ഒരു കോടതി സാര്‍ ചക്രവര്‍ത്തിയുടെയും കുടുംബാംഗങ്ങളുടെയും കൊലപാതകം സംബന്ധിച്ച് ക്രിമിനല്‍ കേസ് എടുക്കാന്‍ തീരുമാനിച്ചു.
1917 ഫെബ്രുവരിയില്‍ നടന്ന ബോള്‍ഷെവിക് വിപ്ലവത്തില്‍ റഷ്യയിലെ അവസാനത്തെ ചക്രവര്‍ത്തിയായ സാര്‍ നിക്കോളാസ് രണ്ടാമനെയും കുടുംബത്തെയും തടവിലാക്കിയിരുന്നു. പിന്നീട്, 1918 ജൂലൈ 17 സാര്‍ ചക്രവര്‍ത്തിയെയും ഭാര്യയെയും നാല് പുത്രിമാരെയും നിരവധി കൊട്ടാരം ജോലിക്കാരെയും തടവിലിട്ട സ്ഥലത്തുവച്ചു തന്നെ വെടിവച്ചു കൊന്നു.
2008 ല്‍ ഗ്രാന്‍ഡ് ഡച്ചസ് മരിയ റോമനോവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ റഷ്യന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ബസ്മന്നി ജില്ലാ കോടതി കൊലപാതകം ക്രിമിനല്‍ കുറ്റമായി പരിഗണിച്ചില്ല. സ്റ്റേറ്റിന് വേണ്ടിയുള്ള ചെയ്തികളായി കൊലപാതകത്തെ പരിഗണിച്ചതിനൊപ്പം കൊലപാതകം നടത്തിയവരാരും ജീവിച്ചിരിക്കുന്നില്ല എന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
കേസ് വീണ്ടും തുറക്കുമ്പോള്‍ ഗ്രാന്‍ഡ് ഡച്ചസും പ്രോസിക്യൂഷനും നടത്തിയ വാദമുഖങ്ങള്‍ വിശകലനം ചെയ്യുമെന്നാണ് കരുതുന്നത്

സെമിപ്രവേശനം അര്‍ഹിക്കുന്നില്ല: ഗാംഗുലി
ട്വന്‍റി-20 ലോകകപ്പിലെ ദയനീയ തോല്‍വിയ്ക്കെതിരെ മുന്‍ നായകന്‍ സൌരവ് ഗാംഗുലിയും രംഗത്തെത്തി. ഇന്ത്യ സെമിപ്രവേശനം അര്‍ഹിച്ചിരുന്നില്ലെന്നാണ് ഗാംഗുലി പറഞ്ഞത്. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം കണ്ടപ്പോള്‍ ഏറെ സങ്കടം തോന്നിയെന്നും മുന്‍ നായകന്‍ പറഞ്ഞു.
ലങ്കയ്ക്കെതിരെ നടന്ന അവസാന മത്സരത്തില്‍ അവസാന നാലു ഓവറില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ നല്‍കിയത് 52 റണ്‍സ്. ദയനീയം തന്നെ, ഈ ടീം ഒരിക്കലും സെമിപ്രവേശം അര്‍ഹിക്കുന്നില്ല- ഗാംഗുലി പറഞ്ഞു. മിക്ക താരങ്ങളുടെയും പ്രകടനം ടീമിന് വേണ്ടിയായിരുന്നില്ല. ഈ നിലയ്ക്ക് പോയാല്‍ യുവരാജ് സിംഗിനെ നീല ജേഴ്സില്‍ കൂടുതല്‍ കാലം കാണാനാകില്ലെന്നും ഗാംഗുലി പറഞ്ഞു.
തോല്‍വിയില്‍ ഒഴികഴിവുകള്‍ നിരത്തി രക്ഷപ്പെടാന്‍ ധോണിയ്ക്കും സംഘത്തിനുമാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടു. നായകനെന്ന നിലയില്‍ ധോണിയുടെ മോശം തന്ത്രങ്ങളും ഐ പി എല്ലില്‍ കളിച്ചു തളര്‍ന്ന കളിക്കാരുമാണ് ഇന്ത്യയുടെ തോല്‍വിയ്ക്ക് മുഖ്യകാരണമെന്ന് മുന്‍കാല നായകന്‍മാര്‍ ഒരേസ്വരത്തില്‍ വ്യക്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ഏറ്റവും മോശം ടൂര്‍ണമെന്‍റായിരുന്നു ഇതെന്ന് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി പറഞ്ഞു.
തോല്‍വിയ്ക്ക് എന്തെങ്കിലും ഒരു കാരണം മാത്രാമായി ചുണ്ടിക്കാട്ടാനാവില്ലെങ്കിലും ഇന്ത്യയുടെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നുവെന്നും രവി ശാസ്ത്രി വ്യക്തമാക്കി. നായകനെന്ന നിലയില്‍ ധോണി കുറച്ചുകൂടി വഴക്കമുള്ള സമീപനം കൈക്കൊള്ളാന്‍ തയ്യാറാവണം. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ അവസാന 10 ഓവറില്‍ വെറും 73 റണ്‍സേ ഇന്ത്യയ്ക്ക് നേടാനായുള്ളു എന്നതിന് യാതൊരു വിശദീകരണവും ഇല്ല.
ബാറ്റിംഗ് ഓര്‍ഡറില്‍ യുവരാജിനും മുന്‍പേ യൂസഫ് പത്താനെ ഇറക്കാന്‍ ധോണി ശ്രദ്ധിക്കണമായിരുന്നു. എല്ലാം സാഹചര്യങ്ങളിലും കളിക്കാന്‍ കഴിയുന്ന താരങ്ങളെ തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു. ഐ പി എല്‍ പാര്‍ട്ടികളും യാത്രകളും കളിക്കാരുടെ ഊര്‍ജ്ജം ചോര്‍ത്തിക്കളഞ്ഞുവെന്ന ധോണിയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെങ്കിലും തോല്‍വിയ്ക്ക് അതൊരു വിശദീകരണമല്ലെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസഹ്‌റുദ്ദീന്‍ പറഞ്ഞു.
പാര്‍ട്ടികളേക്കാള്‍ വലുത് കളിയാണെന്ന് കളിക്കാര്‍ മനസ്സിലാക്കണം. കളിക്കാരനെന്ന നിലയില്‍ ആദ്യ പരിഗണന ക്രിക്കറ്റിനായിരിക്കണമെന്നും അസഹ്ര്‍ പറഞ്ഞു. എന്നാല്‍ ധോണി നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ നായകന്‍ മദന്‍ ലാല്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് തോല്‍വിയ്ക്ക് കാരണമെന്ന് ഞാന്‍ കരുതുന്നില്ല. ആരെങ്കിലും അവരെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചോ. അങ്ങിനെ നിര്‍ബന്ധിച്ചെങ്കില്‍ പറ്റില്ലെന്ന് അവര്‍ക്ക് പറയാന്‍ പാടില്ലായിരുന്നോ.
അവരത് പറയില്ലെന്ന് എനിക്കറിയാം. കാരണം ഇതെല്ലാം നിസ്സാരമായ കാര്യങ്ങളാണ്. ഇന്ത്യന്‍ താരങ്ങള്‍ ഏകാഗ്രതയോടെ കളിക്കാനോ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനോ ശ്രമിക്കാത്തതാണ് തോല്‍വിയ്ക്ക് കാരണമെന്ന് മുന്‍ ഇന്ത്യന്‍ താരം സയ്യീദ് കിര്‍മാനി പറഞ്ഞു

ഗഡ്കരിയുടെ ‘നായ’ പരാമര്‍ശം വിവാദമാവുന്നു
മുലായം സിംഗ് യാദവിനെയും ലാലുപ്രസാദ് യാദവിനെയും നന്ദിയുള്ള നായകളോട് ഉപമിച്ച ബിജെപി അധ്യക്ഷന്റെ പ്രസ്താവന വിവാദമാവുന്നു. ഖണ്ഡന പ്രമേയം കൊണ്ടുവന്നപ്പോള്‍ എസ്പി നേതാവും ആര്‍ജെഡി നേതാവും പ്രതിപക്ഷത്തിനൊപ്പം നില്‍ക്കാഞ്ഞതിനെ ചണ്ഡീഗഡില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി റാലിയിലാണ് ഗഡ്കരി കഠിനമായ ഭാഷയില്‍ വിമര്‍ശിച്ചത്.
മുലായവും ലാലുവും സിംഹങ്ങളെ പോലെയാണ് അലറിയത്. എന്നാല്‍, പിന്നീട് സോണിയയുടെയും കോണ്‍ഗ്രസിന്റെയും കാല് നക്കുന്ന നായകളെ പോലെ തലതാഴ്ത്തി. അവര്‍ സിബിഐയെ ഭയന്നാണ് എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കാഞ്ഞത്. ആര്‍ജെഡിയും എസ്പിയും ബിഎസ്പിയും പ്രതിപക്ഷത്താണെങ്കിലും അവര്‍ കോണ്‍ഗ്രസിന്റെ ഇഷ്ടമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഗഡ്കരി കുറ്റപ്പെടുത്തി.
ഗഡ്കരിയുടെ പരാമര്‍ശത്തെ എസ്പിയും ആര്‍ജെഡിയും രൂക്ഷമായി വിമര്‍ശിച്ചു. ഗഡ്കരി അസഭ്യ വാക്കുകള്‍ ഉപയോഗിച്ചത് പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം, തന്റെ പ്രസ്താവന നേതാക്കളെ മുറിപ്പെടുത്തിയെങ്കില്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്നാണ് ഗ്ഡ്കരിയുടെ നിലപാട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നതിനായാണ് അത്തരം വാചകം ഉപയോഗിച്ചതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു

Subscribe to:
Posts (Atom)