PRO
അല്‍ഷിമേഴ്സിനും അനുബന്ധ രോഗങ്ങള്‍ക്കുമുള്ള ചികിത്സയെ കുറിച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ അത്ഭുത മരുന്ന് ഉരുത്തിരിഞ്ഞത്. ഈ അത്ഭുതമരുന്ന് വികസിപ്പിച്ചു കഴിഞ്ഞു എന്നാണ് വയസ്സാകുന്നതിനെ കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ഉള്ള പഠനത്തില്‍ ലോകപ്രശസ്തനായ പ്രൊഫസര്‍ നിര്‍ ബര്‍സിലായി ലണ്ടനില്‍ നടന്ന ഒരു സമ്മേളനത്തില്‍ പറഞ്ഞത്.
ഇപ്പോള്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ് പ്രായത്തെ വെല്ലാനുള്ള മരുന്ന് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ഇവ 2012ല്‍ പരീക്ഷണത്തിന് ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത് - പ്രൊഫസര്‍ ലണ്ടനില്‍ പുതിയ മരുന്നിനെ കുറിച്ച് വിശദീകരിക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെളിപ്പെടുത്തി.
ഒരു കോശം എന്തുകൊണ്ടാണ് മരിക്കുന്നത്, പ്രമേഹം, ഓര്‍മ്മയില്ലാതാകല്‍, അര്‍ബുദം എന്നിവയൊന്നുമില്ലാതെ ചിലര്‍ ദീര്‍ഘകാലം ജീവിക്കുന്നത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടായിരുന്നു ആയുസ്സിന്റെ പുസ്തകത്തിന്റെ താളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് കരുതുന്ന ഈ മരുന്നിന്റെ ജനനം.
No comments:
Post a Comment