PRO
PROമൈക്രോസോഫ്റ്റ് ബിസിനസ് ഡിവിഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ഇലോപാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ പുത്തിറക്കിയതായി അറിയിച്ചത്. അതേസമയം, വ്യക്തി ആവശ്യങ്ങള്‍ക്കുള്ള ഓഫിസ് 2010 പതിപ്പ് ജൂണില്‍ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. നിരവധി പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓഫീസ് 2010 പതിപ്പ് കമ്പ്യൂട്ടര്‍, ഫോണ്‍, ബ്രൗസര്‍ തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്ക് മികവുറ്റ സേവനം ലഭ്യമാക്കും.
പുതിയ ഓഫീസ് പതിപ്പില്‍ വേര്‍ഡ്, എക്സല്‍, പവര്‍പോയിന്റ്, വണ്‍നോട്ട് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ വെബ്‌അധിഷ്ഠിത സേവനവും ലഭ്യമാകും. ഓണ്‍ലൈന്‍ മേഖലയില്‍ ഓഫീസ് സേവനം നല്‍കുന്ന ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിനെ മറിക്കടക്കാന്‍ വേണ്ടിയാണ് മൈക്രോസോഫ്റ്റ് ഇത്തരമൊരു സോഫ്റ്റ്വയര്‍ വിപണിയിലിറക്കിയിരിക്കുന്നത്
No comments:
Post a Comment