ടെലികോം മേഖലയിലെ പ്രമുഖ കമ്പനിയായ എച്ച് ടി സിയില്‍ നിന്നുള്ള നാലാം തലമുറയിലെ ഫോണ്‍ അമേരിക്കന്‍ വിപണിയിലെത്തുന്നു. എച്ച് ടി സിയുടെ ഇവോ എന്ന പേരിലറിയപ്പെടുന്ന സെറ്റ് ജൂണ്‍ നാലിന് അമേരിക്കന്‍ വിപണിയിലെത്തുമെന്ന് സ്പ്രിന്റ് ടെക്സ്റ്റെല്‍ അറിയിച്ചു. ഏകദേശം 199 ഡോളര്‍ വിലവരുന്ന സെറ്റ് സാങ്കേതിക ലോകത്ത് വന്‍ മുന്നേറ്റം നറ്റത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
സെല്‍ഫോണ്‍ നിര്‍മ്മാണ മേഖലയിലെ മുന്‍നിര കമ്പനികള്‍ക്ക് വന്‍ ഭീഷണിസൃഷ്ടിച്ചുക്കൊണ്ടാണ് ഇവോയുടെ വരവ്. ഫോര്‍ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന അമേരിക്കന്‍ വിപണിയിലെത്തുന്ന ആദ്യ സെറ്റ് കൂടിയാണിത്. ആപ്പിളിന്റെ ഐഫോണിന് വന്‍ ഭീഷണിസൃഷ്ടിക്കുന്നതാണ് ഇവോ. അടുത്ത് ഇറങ്ങാനിരിക്കുന്ന ഐഫോണില്‍ ഫോര്‍ജി സേവനങ്ങളും ഉള്‍പ്പെടുത്തിയേക്കുമെന്നും വിപണിവൃത്തങ്ങള്‍ സൂചന നല്‍കുന്നു.
അമേരിക്കന്‍ വിപണിയിലെ മറ്റൊരു സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ വെരിസണ്‍ വയര്‍ലസിന് ഇവോ ഭീഷണി തന്നെ. വെരിസണ്‍ കമ്മ്യൂണിക്കേഷന്‍സും വോഡാഫോണ്‍ ഗ്രൂപ്പും ചേര്‍ന്ന് 2011ല്‍ ആദ്യ ഫോര്‍ജി ഫോണിറക്കാന്‍ പദ്ധതിയിട്ടിരുന്നു. അതേസമയം, ഫോര്‍ജി ഫോണ്‍ നേരത്തെ വിപണിയിലെത്തിയതോടെ വരും സെറ്റുകള്‍ക്ക് ആദ്യ ജനപ്രീതി പിടിച്ചെടുക്കാനായേക്കില്ല.
ഇതിനിടെ ഫോര്‍ജി കവറേജ് ലഭ്യമാക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങളും തുടരുകയാണ്. വൈമാക്സ് സാങ്കേതിക സഹായത്തോടെയാണ് ഫോര്‍ജി നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുക. നിലവില്‍ അമേരിക്കയിലെ 40 ദശലക്ഷം പേര്‍ക്ക് ഫോര്‍ജി സേവനം ലഭിക്കുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം അവസാനത്തോടു കൂടി 120 ദശലക്ഷം പേര്‍ക്കും ഫോര്‍ജി സേവനം ലഭ്യമാക്കും

No comments:
Post a Comment