Thursday, May 13, 2010

കേരളത്തില്‍ സതര്‍ലന്‍ഡിന്റെ ലോകോത്തര കാമ്പസ് വരുന്നു - Kerala, India, World News - Mathrubhumi Newspaper Edition

സതര്‍ലന്‍ഡിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണെന്ന് ചെയര്‍മാന്‍ ദിലീപ് പറഞ്ഞു. കൊച്ചിക്കടുത്ത് കാക്കനാട്ട് സതര്‍ലന്‍ഡിന് കേരള സര്‍ക്കാര്‍ 25 ഏക്കര്‍ ഭൂമി കൈമാറിയിട്ടുണ്ട്. ''ഇവിടെ ലോകോത്തര നിലവാരമുള്ള ബി.പി.ഒ. കേന്ദ്രം സ്ഥാപിക്കുകയാണ് സതര്‍ലന്‍ഡിന്റെ ലക്ഷ്യം. ഞങ്ങളുടെ അക്കാദമി ഓഫ് എക്‌സലന്‍സും ഇവിടെയായിരിക്കും'' -ദിലീപ് പറഞ്ഞു.

കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്നും ലോകോത്തര നിലവാരമുള്ള വാസ്തുശില്പ വിദഗ്ധരാണ് ഈ കേന്ദ്രത്തിന്റെ കെട്ടിട സമുച്ചയം രൂപകല്പന ചെയ്യുന്നതെന്നും ദിലീപ് വ്യക്തമാക്കി. നൂറുകോടി രൂപയോളമാണ് ഇവിടെ സതര്‍ലന്‍ഡ് മുതല്‍മുടക്കുകയെന്നറിയുന്നു. ''പരിസ്ഥിതി വകുപ്പിന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ ഉടനെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്.''

നിലവില്‍ കൊച്ചിയില്‍ സതര്‍ലന്‍ഡിനുള്ള കേന്ദ്രത്തില്‍ 2,500 പേര്‍ ജോലി നോക്കുന്നുണ്ട്. കേരളത്തിലുള്ള കഴിവുറ്റ ചെറുപ്പക്കാര്‍ക്ക് ഏറ്റവും മികച്ച തൊഴിലവസരം നല്‍കണമെന്നതാണ് സതര്‍ലന്‍ഡിന്റെ ആഗ്രഹമെന്ന് ദിലീപ് പറഞ്ഞു. ''അളന്നറിയാന്‍ കഴിയുന്ന ഫലത്തിലാണ് സതര്‍ലന്‍ഡ് വിശ്വസിക്കുന്നത്. ഏറ്റവും കാര്യക്ഷമമാര്‍ന്ന രീതിയില്‍ സേവനം നല്‍കുക എന്നതാണ് സതര്‍ലന്‍ഡിന്റെ അടിസ്ഥാനതത്ത്വം.''

ചൈനയിലും ഈജിപ്തിലും പുതിയ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും ദിലീപ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം സതര്‍ലന്‍ഡിന്റെ മൊത്തം വിറ്റുവരവ് രണ്ടായിരം കോടി കവിഞ്ഞിരുന്നു.


 Business News - കേരളത്തില്‍ സതര്‍ലന്‍ഡിന്റെ ലോകോത്തര കാമ്പസ് വരുന്നു - Kerala, India, World News - Mathrubhumi Newspaper Edition

No comments: