നാണമില്ലല്ലോ ഇങ്ങനെ കുടിക്കാന്‍. ലോകം മുഴുവന്‍ അറിഞ്ഞു മലയാളിയുടെ ‘കുടി’ സംസ്കാരം. മലയാളിയുടെ കുടിവൈഭവവത്തെക്കുറിച്ച് ഇവിടെയുള്ള ചാനല്‍ പക്ഷികളും പത്രാധിപന്മാരും എഴുതി തളര്‍ന്നിരിക്കുമ്പോഴാണ് അങ്ങ് സായിപ്പിന്‍റെ നാട്ടില്‍ നിന്ന് പുതിയൊരു വാര്‍ത്ത വരുന്നത്. കുടിയനായ മലയാളിയുടെ വൈകിട്ടത്തെ പരിപാടിയെക്കുറിച്ച് വാര്‍ത്ത കൊടുത്തിരിക്കുന്ന ചില്ലറക്കരല്ല. ബി ബി സിയാ...ബി ബിസി. ‘വൈകിട്ടെന്താ പരിപാടിയെന്ന്’ നമ്മുടെ പ്രിയതാരം ലാലേട്ടന്‍ എല്ലാ സന്ധ്യയ്ക്കും സ്വീകരണ മുറിയില്‍ അനുവാദമില്ലാതെ വന്നു ചോദിക്കുമായിരുന്നല്ലോ? അതിനെയും കൊന്നു കൊല വിളിച്ചു ബി ബി സിക്കാര്‍. കേരളത്തിന് ആല്‍ക്കഹോളിനോട് വലിയ ലൌ അഫയര്‍ ആണെന്നാണ് ഇവര്‍ കണ്ടെത്തിയത്. കാര്യം ശരി തന്നെയാ. ‘കേരളാസ് ലൌ അഫയര്‍ വിത്ത് ആല്‍ക്കഹോള്‍’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കുള്ള വാര്‍ത്തയിലാണു കുടിച്ചു മുടിയുന്ന മലയാളിയെക്കുറിച്ച് ബി ബി സി പ്രത്യേക ഫീച്ചര്‍ തയ്യാറാക്കിയത്.
ദൈവത്തിന്‍റെ സ്വന്തം നാട് മദ്യ വില്പനയില്‍ ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ്. കൂടാതെ, മദ്യ വില്പനയിലൂടെ ഒരു സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സംസ്ഥാനവുമാണ് പരശുരാമന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയ കേരളം. ഇതു വല്ലതും പരശുരാമന്‍ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ മഴുപോയിട്ട് ഒരു മൊട്ടുസൂചി പോലും അറബിക്കടലിലേക്ക് എറിയില്ലായിരുന്നു. കേരളത്തിലെ ഒരു ബിവറേജസ് ഷോപ്പില്‍ ഒരു ദിവസം 8000 കുടിയന്മാര്‍ വരെ എത്തുന്നുണ്ടെന്നാണ് ബി ബി സി കണക്ക്. കേരളത്തില്‍ മദ്യപാനത്തിനായി വെറും 337 ഷോപ്പുകളാണുള്ളത്. തൊട്ടടുത്തു കിടക്കുന്ന തമിഴ്നാട്ടിലാകട്ടെ എണ്ണായിരത്തോളം ഷോപ്പുകളും. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. കുടിച്ചു സ്വയം മുടിഞ്ഞ് സര്‍ക്കാരിനെ നന്നാക്കുന്ന കാര്യത്തില്‍ കേരളത്തെ കടത്തിവിട്ടാന്‍ മാത്രം ഈ ഇന്ത്യാ മഹാരാജ്യത്ത് ആരും വളര്‍ന്നിട്ടില്ല. കേരളത്തില്‍ ചെലവാകുന്ന മദ്യത്തിന്‍റെ പകുതിപോലും തമിഴ്നാട്ടില്‍ ചെലവാകുന്നില്ലെന്നതാണ് സത്യം.
Hello bbc.. Iam drunker from gods own country | ഹലോ ബിബിസി, അയാം കുടിയന്‍ ഫ്രം കേരള!
No comments:
Post a Comment