കഴിക്കാന്‍ ഇഷ്ടമില്ലാത്ത മീനെണ്ണ അടിച്ചു തീറ്റി കുട്ടികളെ ബുദ്ധിമാന്മാരും ബുദ്ധിമതികളും ആക്കിക്കളയാമെന്നൊന്നും ഇനി കരുതേണ്ടതില്ല. മീനെണ്ണയ്ക്ക് ഇത്തരത്തിലുള്ള ഗുണമൊന്നുമില്ല എന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.
കുട്ടികളുടെ പഠനത്തില്‍ മീനെണ്ണ കഴിച്ചതുകൊണ്ട് പ്രത്യേകിച്ച് മുന്നേറ്റമൊന്നും കാണാനായില്ല എന്നാണ് പഠനം നയിച്ച വെയില്‍സ് സര്‍വകലാശാലയിലെ പ്രഫസര്‍ അമാന്‍ഡ കിര്‍ബി പറയുന്നത്. കുട്ടികളുടെ വായനയിലും എഴുത്തിലും മറ്റുകാര്യങ്ങളിലും മീനെണ്ണയിലെ ഒമേഗ-3 സപ്ലിമെന്റുകള്‍ക്ക് പ്രത്യേക സ്വാധീനമൊന്നും ചെലുത്താന്‍ കഴിഞ്ഞില്ല എന്നാണ് പഠനം തെളിയിച്ചത്.
നാല് മാസമാണ് പഠനം നീണ്ടു നിന്നത്. 450 വിദ്യാര്‍ത്ഥികളെ പഠനത്തില്‍ നിരീക്ഷണ വിധേയരാക്കി. ന്യൂപോര്‍ട്ടിലെ 17 സ്കൂളുകളില്‍ നിന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 8-10 വയസ്സു പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ പഠനവും മീനെണ്ണ ഉപയോഗവുമാണ് പഠന വിധേയമാക്കിയത്.
Fish oil cannot boost brainpower | മീനെണ്ണ കുട്ടികളില്‍ ബുദ്ധിവികാസമുണ്ടാക്കില്ല
വി.ടി എന്ന രണ്ടക്ഷരത്തിലൂടെ അറിയപ്പെടുന്ന കുറിയ മനുഷ്യന്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ വിപ്ളവകാരിയാണ്.
നമ്പൂതിരിയെ മനുഷ്യനാക്കി മാറ്റുക, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കെട്ടുപാടുകളില്‍ നിന്ന് മുക്തനാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങി മനുഷ്യനെ നേരും നെറിയുമുള്ളവനാക്കുക, സംസ്കാര സമ്പന്നനാക്കുക എന്ന ബൃ ഹദ് ലക്ഷ്യത്തിലേക്ക് നടന്നു പോയ ജ-്വലിക്കുന്ന തീപ്പന്തമായിരുന്നു വി.ടി.ഭട്ടതിരിപ്പാട്.
വി.ടി യുടെ നേതൃത്വത്തില്‍ ഒട്ടേറെ പുരോഗമന നടപടികളുണ്ടായി. നമ്പൂതിരിമാര്‍ വിധവാ വിവാഹം നടത്തി, കനിഷ് ഠന്മാര്‍ സ്വസമുദായത്തില്‍ നിന്ന് വേളികഴിച്ചു, മിശ്ര ഭോജ-നം നടത്തി, മിശ്ര വിവാഹത്തിന് മടി കാണിച്ചില്ല, അവര്‍ണ്ണന്‍മാരുടെ ക്ഷേത്ര പ്രവേശനത്തിന് എതിരു നിന്നില്ല, മാത്രമല്ല സ്ത്രീകള്‍ മറക്കുട തല്ലിപ്പൊളിച്ചു, ചെറുപ്പക്കാര്‍ കുടുമ മുറിച്ചെറിഞ്ഞു.
അതോടെ നമ്പൂതിരി സമുദായം സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തി. സ്ത്രീകള്‍ മറക്കുടയ്ക്കുള്ളിലെ മഹാനരകം വിട്ട് അടുക്കളയില്‍ നിന്ന് സമൂഹത്തിന്‍റെ തിരുവരങ്ങിലേക്ക് എത്തി.
http://malayalam.webdunia.com/miscellaneous/literature/remembrance/0803/25/1080325053_1.htm