Monday, April 12, 2010

തമ്മിലടിയുടെ സിനിമാരാഷ്ട്രീയം

മലയാളത്തില്‍ നല്ല സിനിമകളുടെ വരവിനായി കാത്തിരിക്കുന്ന ആസ്വാദകര്‍ക്ക് മാപ്പ്. കാരണം പ്രേക്ഷകരുടെ പ്രാര്‍ത്ഥനയും നെഞ്ചത്തടിയും നിലവിളിയുമൊന്നും ശ്രദ്ധിക്കാന്‍ താരദൈവങ്ങള്‍ക്ക് സമയമില്ല. അവര്‍ ഇപ്പോള്‍ സ്വന്തം പല്ലിട കുത്തി നാറ്റിച്ചുകൊണ്ടിരിക്കുകയാണ്. ഷക്കീലയും സില്‍ക്ക് സ്മിതയും ഉള്‍പ്പെടെയുള്ള നടിമാരുടെ അണിയറക്കഥകള്‍ കേള്‍ക്കാനായിരുന്നു ഇന്നലെ വരെ ജനങ്ങള്‍ കാതുകൂര്‍പ്പിച്ചതെങ്കില്‍ ഇനി ഈ ശീലം മാറ്റാം. അതിലും വലിയ ഗോസിപ്പുകളാണ് മലയാള സിനിമയിലെ പുരുഷകേസരികളായ പ്രമാണിയും മാടമ്പിയും കമ്മീഷണറും എച്ച്യൂസ്മീയുമൊക്കെ വിളമ്പിത്തരുന്നത്. പ്രിയനന്ദനെപ്പോലെയുള്ള ഒറ്റപ്പെട്ട പുലിജന്‍‌മങ്ങളെ ഈ പട്ടികയില്‍ നിന്ന് കദനഹൃദയത്തോടെ നമുക്ക് ഇറക്കിവിടാം.

കൂടെക്കിടക്കുന്നവനെ എങ്ങനെ ചവുട്ടിപ്പുറത്താക്കാം എന്ന ഗവേഷണത്തിലാണ് താരദൈവങ്ങള്‍ ഇപ്പോള്‍. ‘ഒരമ്മ’യുടെ മക്കളാണെന്നൊക്കെ വെറുതെ പറയാം. അല്ലാതെ ഇതിലൊക്കെ എന്തുകാര്യം?. തിലകന്‍ വിഷയത്തിലായിരുന്നു തുടക്കമെന്ന് പറയുന്നുണ്ടെങ്കിലും ഇത് പച്ചക്കള്ളമാണ്. സംഗതി പുറം ലോകത്തെത്തിയത് ഈ വിഷയത്തിലൂടെയാണെന്ന് മാത്രം. സ്റ്റോറി ബോര്‍ഡും ക്ലാപ്പും സ്റ്റാര്‍ട്ടും ആക്ഷനും ഒന്നുമില്ലാതെ നമ്മുടെ താരങ്ങള്‍ അഭിനയിച്ചുതകര്‍ത്തു. പരസ്പരം ചെളി വാരിയെറിഞ്ഞ് സിനിമാലോകം മുഴുവന്‍ അവര്‍ നാറ്റിച്ചു. അരിയും തിന്ന് ആശാ‍രിച്ചിയെയും കടിച്ചു. എന്നിട്ടും പട്ടിക്ക് മുറുമുറുപ്പെന്ന് പറഞ്ഞതുപോലെയായിരുന്നു പിന്നീട് കാര്യങ്ങള്‍.

Start, action.....CUT! | തമ്മിലടിയുടെ സിനിമാരാഷ്ട്രീയം

ബിനീഷിന്‍റെ മുതലാളിക്ക് പാര്‍ട്ടിയുടെ സ്വീകരണം!


ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ മുതലാളിക്ക് സിപി‌എം ഒത്താശയോടെ സ്വീകരണം. പക്ഷെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഇനിയും കൈവിട്ടിട്ടില്ലാത്ത പ്രവര്‍ത്തകര്‍ പാര്‍ട്ടി ആഹ്വാനം അവഗണിച്ച് സ്വീകരണച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. പത്മശ്രീ ലഭിച്ച പ്രവാസി വ്യവസായി ബി രവിപിള്ളയ്ക്ക് ജന്‍‌മനാടായ ചവറയില്‍ നല്‍കിയ സ്വീകരണത്തിലൂടെയാണ് സിപി‌എം പുതിയ വിവാദത്തില്‍ തലയിട്ടിരിക്കുന്നത്.

രവിപിള്ളയുടെ ദുബായിലെ സ്ഥാപനത്തിന്‍റെ വൈസ് പ്രസിഡന്‍റാണ് ബിനീഷ് കോടിയേരി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ ഒത്താശയോടെയായിരുന്നു സ്വീകരണം കൊഴുപ്പിക്കാന്‍ സിപി‌എം ചവറ നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചത്. ഓരോ ഘടകത്തില്‍ നിന്നും എത്തേണ്ട പ്രവര്‍ത്തകരുടെ എണ്ണം കാണിച്ച് ലോക്കല്‍ കമ്മറ്റികള്‍ക്കായി നിയോജക മണ്ഡലം കമ്മറ്റി സര്‍ക്കുലറും പുറത്തിറക്കിയിരുന്നു.

CPM in another controversy | ബിനീഷിന്‍റെ മുതലാളിക്ക് പാര്‍ട്ടിയുടെ സ്വീകരണം!