Showing posts with label ശുഭ ചിന്ത. Show all posts
Showing posts with label ശുഭ ചിന്ത. Show all posts

Sunday, November 1, 2009

ഇന്നച്ചന്റെ വെടിക്കെട്ടുകള്‍

ഇരിങ്ങാലക്കുടയിലെ ഒരു പൊതുചടങ്ങ്. ചലചിത്ര നടന്‍ ഇന്നസെന്റും ഡോ.രാധാകൃഷ്ണനും വേദിയിലുണ്ട്.. ചന്ദ്രയാന്‍ ഒന്നിന്റെ വിക്ഷേപണം വിജയകരമായി നടത്തിയ സമയം. ഇന്നസെന്റ് പ്രസംഗിക്കാനെഴുന്നേറ്റു. "ചന്ദ്രയാന്‍ വിക്ഷേപണ പദ്ധതി നടന്നുകൊണ്ടിരിക്കുമ്പോള്‍ രാധാകൃഷ്ണന്‍ എന്റെ സുഹൃത്താണെന്ന കാര്യം ഞാന്‍ എന്റെ സുഹൃത്തക്കളായ മമ്മുട്ടിയോടും മോഹന്‍ ലാലിനോടും മുകേഷിനോടുമൊന്നും പറഞ്ഞില്ല. കാരണം, നമ്മളു വിടുന്ന സാധനമെങ്ങാനും താഴെ വീണു പൊട്ടിയാല്‍ അവരെന്നോടു ചോദിക്കില്ലേ നിങ്ങടെ കൂട്ടുകാരന്‍ വിട്ട സാധനത്തിന്റെ ഗതി കണ്ടില്ലെ എന്ന്. ചന്ദ്രയാന്‍ വിജയിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു കണ്ടില്ലേ എന്റെ കൂട്ടുകാരന്റെ മിടുക്ക് എന്ന്. ഇപ്പോള്‍ എവിടെപ്പോയാലും ആദ്യം പറയുന്ന പേര് എന്റെ കൂട്ടുകാരന്‍ രാധാകൃഷ്ണന്റേതാണ്."

(ഇന്നച്ചന്റെ കൂട്ടുകാരന് ‍- മാതൃഭൂമി വാരാന്തപ്പതിപ്പ് - 01/11/2009)

Thursday, September 10, 2009

ഒരാളുടെ വില എത്ര?

സമ്പന്നരുടെ സ്നാനഗൃഹത്തില്‍ നസ്റുദ്ദീന്‍ മുള്ള കടന്നു ചെന്നു. അവിടെ ധനികരെ അടിമകള്‍ എണ്ണ തേച്ചുപിടിപ്പിച്ച് തടവുകയാണ്. കൂട്ടത്തില്‍ എണ്ണയില്‍ കുതിര്‍ത്തിരിക്കുന്ന ഒരു ധനികന്‍ മുള്ളയോടു ചോദിച്ചു: "മുള്ള, ഞാനൊരു അടിമയാണെങ്കില്‍ എനിക്കെത്ര വിലവരും?"

"50 ദിനാര്‍" മുള്ളയുടെ മറുപടി പെട്ടന്നായിരുന്നു.

ധനികനു കലിയിളകി. "ഞാനുടുത്ത ബാത്ത് ടവ്വലിനു തന്നെ 50 ദിനാര്‍ വിലയുണ്ട്."

അതുതന്നെയല്ലെ ഞാന്‍ കിറുകൃത്യമായി പറഞ്ഞതും. ആ വിലയേ താങ്കള്‍ക്ക് കിട്ടു."

മനുഷ്യന്‍റെ വിലയളക്കുന്നത് അവന്‍റെ സ്വഭാവശുദ്ധികൊണ്ടും അവന്‍ ഉരുവിടുന്ന വാക്കുകള്‍ കൊണ്ടുമാണ്. അതില്ലാത്തവന് അവന്‍ ഉടുക്കുന്ന വസ്ത്രത്തിന്‍റെ വില മാത്രമേയുള്ളുവെന്നാണ് ഈ മുള്ളക്കഥ നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ വാക്കും പ്രവൃത്തിയും എപ്പോഴും നന്നായിരിക്കണം. എന്നാലേ നമുക്ക് മറ്റുള്ളവരുടെ മുന്നില്‍ വിലയുണ്ടാകു.

(മനോരമ ആഴ്ചപ്പതിപ്പ് 2009,സെപ്റ്റംബര്‍,19)

<