Thursday, September 10, 2009

ഒരാളുടെ വില എത്ര?

സമ്പന്നരുടെ സ്നാനഗൃഹത്തില്‍ നസ്റുദ്ദീന്‍ മുള്ള കടന്നു ചെന്നു. അവിടെ ധനികരെ അടിമകള്‍ എണ്ണ തേച്ചുപിടിപ്പിച്ച് തടവുകയാണ്. കൂട്ടത്തില്‍ എണ്ണയില്‍ കുതിര്‍ത്തിരിക്കുന്ന ഒരു ധനികന്‍ മുള്ളയോടു ചോദിച്ചു: "മുള്ള, ഞാനൊരു അടിമയാണെങ്കില്‍ എനിക്കെത്ര വിലവരും?"

"50 ദിനാര്‍" മുള്ളയുടെ മറുപടി പെട്ടന്നായിരുന്നു.

ധനികനു കലിയിളകി. "ഞാനുടുത്ത ബാത്ത് ടവ്വലിനു തന്നെ 50 ദിനാര്‍ വിലയുണ്ട്."

അതുതന്നെയല്ലെ ഞാന്‍ കിറുകൃത്യമായി പറഞ്ഞതും. ആ വിലയേ താങ്കള്‍ക്ക് കിട്ടു."

മനുഷ്യന്‍റെ വിലയളക്കുന്നത് അവന്‍റെ സ്വഭാവശുദ്ധികൊണ്ടും അവന്‍ ഉരുവിടുന്ന വാക്കുകള്‍ കൊണ്ടുമാണ്. അതില്ലാത്തവന് അവന്‍ ഉടുക്കുന്ന വസ്ത്രത്തിന്‍റെ വില മാത്രമേയുള്ളുവെന്നാണ് ഈ മുള്ളക്കഥ നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ വാക്കും പ്രവൃത്തിയും എപ്പോഴും നന്നായിരിക്കണം. എന്നാലേ നമുക്ക് മറ്റുള്ളവരുടെ മുന്നില്‍ വിലയുണ്ടാകു.

(മനോരമ ആഴ്ചപ്പതിപ്പ് 2009,സെപ്റ്റംബര്‍,19)

<

No comments: