Saturday, May 8, 2010

അമൃതാനന്ദമയീ ദേവിയെ ദൈവം തെരഞ്ഞെടുത്തു: മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത

പാര്‍വതി കൈമള്‍
മാതാ അമൃതാനന്ദമയീ ദേവി ഇന്ന്‌ കോട്ടയം സന്ദര്‍ശിക്കുകയാണ്‌. ഒരുലക്ഷത്തിലധികം പേരാണ്‌ അമ്മയെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നത്‌ അമ്മയുടെ സന്ദര്‍ശന പശ്ചാത്തലത്തില്‍ മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം തിരുമേനി അമ്മയെകുറിച്ചു നടത്തുന്ന സംഭാഷണം വായനക്കാര്‍ക്ക്‌ താല്‍പ്പര്യമുണര്‍ത്തുമെന്നതിനാല്‍ ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്‌- എഡിറ്റര്‍

: അമ്മയുടെ ആശ്രമത്തില്‍ ചെന്നപ്പോള്‍ ആദ്യം തിരുമേനി തിരഞ്ഞതെന്തായിരുന്നു?

തിരുമേനി: മാതാ അമൃതാനന്ദമയി അമ്മയുടെ ആശ്രമത്തില്‍ ആദ്യം തിരിച്ചറിഞ്ഞത്‌ സ്‌നേഹം ആയിരുന്നു. പിന്നെ കരുതലും ഞാന്‍ അമ്മയോടൊപ്പം അവിടുത്തെ പ്രാര്‍ത്ഥനാ ഹാളിലേക്ക്‌ നടക്കുകയായിരുന്നു. ചുറുചുറുക്കോടെ നടന്നുനീങ്ങുന്ന അമ്മയോടൊപ്പം തൊണ്ണൂറ്റിരണ്ട്  വയസ്സുകാരനായ എനിക്ക്‌ നടന്നെത്താന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് കുറച്ചുദൂരം നടന്നിട്ട്‌ അമ്മ നില്‍ക്കും. ഇങ്ങനെ രണ്ട് മൂന്നുപ്രാവശ്യമായപ്പോള്‍ എനിക്കുതന്നെ ചമ്മലും വിഷമവും തോന്നി. അമ്മയെപ്പോലൊരാള്‍ എനിക്കുവേണ്ടി കാത്തുനില്‍ക്കുന്നു. അപ്പോള്‍ ഞാന്‍ അമ്മയോട്‌ പറഞ്ഞു. -   -
‘തൊണ്ണൂറ്‌ വയസ്സാകുമ്പോള്‍ അമ്മ എങ്ങനെ നടക്കണം എന്ന്‌ പഠിപ്പിക്കാന്‍ വന്നതാണ്‌ ഞാന്‍-   -
‘അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. -   -
‘തിരുമേനി വലിയ തമാശക്കാരനാണ്‌ എന്ന്‌ എല്ലാവരും പറഞ്ഞുകേട്ടത്‌ വളരെ ശരിയാണ്‌,-   -
‘ പക്ഷേ എനിക്കുവേണ്ടി കാത്തുനില്‍ക്കാനുള്ള സ്‌നേഹം കരുതല്‍ ഇവയെല്ലാം എന്നെ ആകര്‍ഷിച്ചു.

http://www.britishmalayali.co.uk/index.php?menu=3&fullstory=view&news=News&sub_menu=kerala&id=3792

സാവിത്രി ജിന്‍ഡാല്‍ ‘പണക്കാരി അമ്മ’


PRO
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നയായ സാവിത്രി ജിന്‍ഡാല്‍ ലോകത്തിലെ ഏറ്റവും ധനികരായ അഞ്ച് അമ്മമാരുടെ പട്ടികയിലും ഇടം തേടി. ഫോര്‍ബ്സ് മാഗസിന്‍ നടത്തിയ സര്‍വെയിലാണ് സാവിത്രിക്ക് ഈ ബഹുമതി ലഭിച്ചത്.

ധനികരായ അമ്മമാരെ തെരഞ്ഞെടുത്തപ്പോള്‍ ഏറ്റവും കൂടുതല്‍ മക്കളുള്ള ധനിക എന്ന ബഹുമതിയും സാവിത്രിക്ക് സ്വന്തമാക്കാനായി. ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിയായ ഇവര്‍ക്ക് ഒമ്പത് മക്കളാണ് ഉള്ളത്.

ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഓം‌പ്രകാശ് ജിന്‍ഡാലിന്റെ വിധവയായ സാവിത്രി ജിന്‍ഡാലിന് 12.2 ബില്യന്‍ യുഎസ് ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. ഏറ്റവും ധനികരായ അമ്മമാരെ തെരഞ്ഞെടുത്തത് ലോകത്തിലെ 70 ധനിക അമ്മമാരില്‍ നിന്നാണ്.

ജോണ്‍ വാള്‍ട്ടന്റെ വിധവ ക്രിസ്റ്റി വാള്‍ട്ടനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇവര്‍ക്ക് 22. 5 ബില്യന്‍ ആസ്തിയാണ് ഉള്ളത്. സാവിത്രി ജിന്‍ഡാലിന് പട്ടികയില്‍ നാലാം സ്ഥാനമാണ് ഉള്ളത്. ഹാരി പോര്‍ട്ടര്‍ എഴുത്തുകാരി ജെ കെ റൌളിംഗിന് സ്വന്തം പ്രയത്നത്താല്‍ ഉയര്‍ന്നുവന്ന ധനിക മാതാക്കളുടെ പട്ടികയില്‍ സ്ഥാനം നേടാന്‍ സാധിച്ചു

Savitri Jindal in richest mom list | സാവിത്രി ജിന്‍ഡാല്‍ ‘പണക്കാരി അമ്മ’

പുത്തന്‍കുളം അനന്തപത്മനാഭന്‍

പുത്തന്‍കുളം അനന്തപത്മനാഭന്‍

Posted on: 11 May 2009-ശ്രീകുമാര്‍ അരൂക്കുറ്റി ഉയരക്കേമത്തത്തിനും തലയെടുപ്പിനും മറ്റെന്തിനേക്കാളുമേറെ നിലയും വിലയുമുള്ള ഉത്സവ കേരളത്തില്‍, 'പത്തടിപ്പെരുമ' യുമായി തിരുവിതാംകൂറിന്റെ മണ്ണിലെ ഏറ്റവും വലിയ ഉയരക്കേമന്‍.
പത്തടി ഉയരമുള്ള ഒരാന ഇന്ന് ആനപ്രേമികളുടേയും ആനയുടമകളുടേയുമെല്ലാം സ്വപ്‌നസാക്ഷാത്കാരമാണെങ്കില്‍, ഒരു മാതിരിപ്പെട്ട ഏതൊരു ആനയുടമയോട് ചോദിച്ചാലും തന്റെ ആന 'പത്തടി' എത്തുമെന്ന് ഒറ്റശ്വാസത്തില്‍ പറഞ്ഞുകളയുന്ന കാലത്ത്, പത്തടിത്തിളക്കത്തില്‍ നിന്നും ഒരു പണമിടത്തൂക്കം പോലും കുറയാത്ത ഒരാനക്കേമന്‍. ഒപ്പം പ്രായക്കുറവിന്റെ ആനുകൂല്യവും പൂത്തന്‍കുളം അനന്തപത്മനാഭനെ മലയാളമണ്ണിലെ മുന്‍നിരപ്പോരാളികളില്‍ പ്രധാനിയാക്കുന്നു.മുപ്പതിനും മുപ്പത്തിയഞ്ചിനും മധ്യേയാവും അനന്തന്റെ പ്രായം. ചില ആനകളെങ്കിലും നാല്പതു വയസ്സുവരെ കാര്യമായ വളര്‍ച്ച പ്രകടിപ്പിച്ചിട്ടുള്ള ചരിത്രം മുഖവിലയ്ക്ക്‌ക്കെടുത്താല്‍, ഈ പത്തടിക്കേമന്‍ അല്‍പ്പം കൂടിയൊക്കെ ഉയരംവയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.ജന്മം കൊണ്ട് ബീഹാറിയാണ് അനന്തന്‍. അംഗോപാംഗ ലക്ഷണത്തികവുകളേക്കാള്‍ ഏറെ, പെട്ടന്ന് ആര്‍ക്കും എത്തിപ്പിടിക്കാന്‍ ആവാത്ത ഉയരം തന്നെയാണ് ബീഹാറികളുടെ തുറുപ്പുചീട്ട്. 'വീണെടുത്ത കൊമ്പുകളും' നിലത്തിഴയുന്ന തുമ്പികൈയും മുറംപോലുള്ള വലിയ ചെവികളും...തേന്‍നിറമാര്‍ന്ന കൊമ്പുകളും......അങ്ങനെയങ്ങനെ മാതംഗശാസ്ത്രം അനുശാസിക്കുന്ന ലക്ഷണ കണക്കുകള്‍ പ്രകാരം അനന്തനെ എല്ലാ ലക്ഷണങ്ങളും തികഞ്ഞവന്‍ എന്ന് വിളിക്കാന്‍ ഒക്കില്ല.കീഴ്‌ക്കെമ്പുകളും, ആനയുടെ വലിപ്പം അനുസരിച്ച് അത്ര വലുതല്ലാത്ത ചെവികളും, കഷ്ടിച്ച് മാത്രം നിലംതൊടുന്ന തുമ്പികൈയും ചെറിയ ന്യൂനതകളായി പറയാം. നല്ല വെളുപ്പ് നിറമാര്‍ന്ന പതിനെട്ട് നഖങ്ങളും ഭംഗിയാര്‍ന്ന മദഗിരിയും ഉയര്‍ന്ന വായൂകൂംഭവും വളവുതിരിവില്ലാത്ത വാലും, പിന്നെ മോശമില്ലാത്ത ഇടനീളവും മേന്‍മകളുടെ ഗണത്തില്‍പ്പെടുത്താം.അതേസമയം, എല്ലാ ലക്ഷണങ്ങള്‍ക്കുമപ്പുറം ഉയരക്കേമത്തവും അതിനു തക്ക തലയെടുപ്പും തന്നെയാണ് അനന്തനെ ഉത്സവനഗരികളുടെ പ്രിയങ്കരനാക്കുന്നത്. തലപ്പൊക്ക മത്സരവേദികളായ ചക്കുമരശ്ശേരി ക്ഷേത്രത്തില്‍ ഒരിക്കല്‍ മംഗലാംകുന്ന് കര്‍ണനെയും, ചെറായി ക്ഷേത്രത്തില്‍ തെച്ചിക്കാട്ട്കാവ് രാമചന്ദ്രനെയും നന്നായി വിയര്‍പ്പിച്ചുവിട്ട ശേഷം മാത്രം വഴങ്ങിക്കൊടുത്ത ചരിത്രമുള്ള അനന്തന്‍ ഇപ്പോള്‍ തലപിടുത്തത്തിന്റെ സിദ്ധികളിലൂടെ ഉത്രാളിക്കാവ് പോലെ പാലക്കാടന്‍ മണ്ണിലെ പ്രധാന ക്ഷേത്രങ്ങളിലും അവിഭാജ്യസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്നു.ഉത്തരേന്ത്യയില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാ ആനകളെയും പൊതുവെ ബീഹാറികള്‍ എന്ന് പറയാറുണ്ടെങ്കിലും അനന്തന്റെ ജന്മദേശം ശരിക്കും ബീഹാര്‍ തന്നെയാണ്. അവിടെ ഒരു ഗ്രാമമുഖ്യന്റെ മകന്‍ മഹിപാല്‍ യാദവ് ഡിഗ്രി പരീക്ഷയില്‍ റാങ്ക് വാങ്ങിയതിന് അയാള്‍ക്കുള്ള വീട്ടുകാരുടെ സമ്മാനമായിരുന്നു ഈ ആനകുമാരന്‍.ആന മദപ്പാടിലേക്ക് എത്തുകയും, ഒപ്പം ഇത്രയും ഉയരമുള്ള ഒരാനയേയുംകൊണ്ട് ഇലക്ട്രിക്‌ലൈനുകള്‍ വളരെ താഴ്ന്ന് കിടക്കുന്ന ബീഹാറിലെ റോഡുകളിലൂടെ നടക്കുന്നത് അപകടകരമായതുകൊണ്ടുമാണ് അവസാനം മഹിപാലിന്റെ കുടുംബം ഇവനെ, കൊല്ലം പുത്തന്‍കുളംകാരനായ ഷാജിക്ക് വില്‍ക്കുന്നത്. അങ്ങനെയവന്‍ തിരുവിതാംകൂറിന്റെയും ആനകേരളത്തിന്റെയും അഭിമാനമായ പുത്തന്‍കുളം അനന്തപദ്മനായി മാറി.-ഫോട്ടോഗ്യാലറിsreekumararookutty@gmail.com

Mathrubhumi

കുങ്കുമം വില്‍‌ക്കുന്ന സ്ത്രീയെ വരച്ച് നടി ഷീല!



actress Sheela
PRO
PRO
ജയന്റെയും നസീറിന്റെയും നായികയായി മാത്രമല്ല നടി ഷീലയെ ഇനി മലയാളികള്‍ ഓര്‍ക്കുക. അവരൊരു ചിത്രകാരിയും കൂടിയാണ്. മലയാളിയുടെ ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച ഷീല എന്ന നടിയുടെ ഒരു വിഭിന്നഭാവം ആലുവയിലെ പറവൂരിലുള്ള കോമൂസണ്‍സ് ആര്‍ട്ട് ഗാലറിയില്‍ വിരിയുകയാണ്. പ്രശസ്തരായ 55 വനിതകള്‍ വരച്ച ചിത്രങ്ങളോടൊപ്പമാണ് ഷീല വരച്ച ‘കുങ്കുമം വില്‍‌ക്കുന്ന സ്ത്രീ’ മലയാളിക്ക് മുമ്പാകെ എത്തുന്നത്.

“മൂന്നു വര്‍ഷം മുമ്പ് ഊട്ടിയിലെ മാര്‍ക്കറ്റില്‍ വെച്ച് മനസ്സില്‍ പതിഞ്ഞതാണ് കുങ്കുമം വില്‍ക്കുന്ന സ്ത്രീയുടെ ചിത്രം. പിന്നീടിത് എന്‍േറതായ ഭാവനയില്‍ കാന്‍വാസിലേക്ക് പകര്‍ത്തുകയായിരുന്നു.”

“ചിത്രരചന ചെറുപ്പം മുതലേയുണ്ട്. ഇതിനോടകം 45 ചിത്രങ്ങള്‍ വരച്ചു. എന്നാല്‍, സിനിമാ രംഗത്തുള്ളവരോടു പോലും ചിത്രരചനാ വിവരം ഞാന്‍ വെളിപ്പെടുത്തിയിരുന്നില്ല. ഷൂട്ടിങ് സ്ഥലത്തും മറ്റും സമയം കിട്ടുമ്പോള്‍ ഇറങ്ങിനടന്ന് ഫോട്ടോകളെടുക്കും. ഇവയില്‍ ഹൃദയസ്പര്‍ശിയാകുന്നവ പിന്നീട് കാന്‍വാസിലേക്ക് പകര്‍ത്തും. ആദ്യമായാണ് എന്റെ ഒരു ചിത്രം പ്രദര്‍ശനത്തിനു വെക്കുന്നത്. ”