Saturday, May 8, 2010

അമൃതാനന്ദമയീ ദേവിയെ ദൈവം തെരഞ്ഞെടുത്തു: മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത

പാര്‍വതി കൈമള്‍
മാതാ അമൃതാനന്ദമയീ ദേവി ഇന്ന്‌ കോട്ടയം സന്ദര്‍ശിക്കുകയാണ്‌. ഒരുലക്ഷത്തിലധികം പേരാണ്‌ അമ്മയെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നത്‌ അമ്മയുടെ സന്ദര്‍ശന പശ്ചാത്തലത്തില്‍ മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം തിരുമേനി അമ്മയെകുറിച്ചു നടത്തുന്ന സംഭാഷണം വായനക്കാര്‍ക്ക്‌ താല്‍പ്പര്യമുണര്‍ത്തുമെന്നതിനാല്‍ ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്‌- എഡിറ്റര്‍

: അമ്മയുടെ ആശ്രമത്തില്‍ ചെന്നപ്പോള്‍ ആദ്യം തിരുമേനി തിരഞ്ഞതെന്തായിരുന്നു?

തിരുമേനി: മാതാ അമൃതാനന്ദമയി അമ്മയുടെ ആശ്രമത്തില്‍ ആദ്യം തിരിച്ചറിഞ്ഞത്‌ സ്‌നേഹം ആയിരുന്നു. പിന്നെ കരുതലും ഞാന്‍ അമ്മയോടൊപ്പം അവിടുത്തെ പ്രാര്‍ത്ഥനാ ഹാളിലേക്ക്‌ നടക്കുകയായിരുന്നു. ചുറുചുറുക്കോടെ നടന്നുനീങ്ങുന്ന അമ്മയോടൊപ്പം തൊണ്ണൂറ്റിരണ്ട്  വയസ്സുകാരനായ എനിക്ക്‌ നടന്നെത്താന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് കുറച്ചുദൂരം നടന്നിട്ട്‌ അമ്മ നില്‍ക്കും. ഇങ്ങനെ രണ്ട് മൂന്നുപ്രാവശ്യമായപ്പോള്‍ എനിക്കുതന്നെ ചമ്മലും വിഷമവും തോന്നി. അമ്മയെപ്പോലൊരാള്‍ എനിക്കുവേണ്ടി കാത്തുനില്‍ക്കുന്നു. അപ്പോള്‍ ഞാന്‍ അമ്മയോട്‌ പറഞ്ഞു. -   -
‘തൊണ്ണൂറ്‌ വയസ്സാകുമ്പോള്‍ അമ്മ എങ്ങനെ നടക്കണം എന്ന്‌ പഠിപ്പിക്കാന്‍ വന്നതാണ്‌ ഞാന്‍-   -
‘അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. -   -
‘തിരുമേനി വലിയ തമാശക്കാരനാണ്‌ എന്ന്‌ എല്ലാവരും പറഞ്ഞുകേട്ടത്‌ വളരെ ശരിയാണ്‌,-   -
‘ പക്ഷേ എനിക്കുവേണ്ടി കാത്തുനില്‍ക്കാനുള്ള സ്‌നേഹം കരുതല്‍ ഇവയെല്ലാം എന്നെ ആകര്‍ഷിച്ചു.

http://www.britishmalayali.co.uk/index.php?menu=3&fullstory=view&news=News&sub_menu=kerala&id=3792

3 comments:

chithrakaran:ചിത്രകാരന്‍ said...

ആരാണ് ഈ തിരുമേനി ? തിരു തിരു തിരു...തിരുമേനി ??? കക്ഷി മനുഷ്യനായിരിക്കുമെന്ന്
കരുതാമോ ആവോ !!! ഓരോ അവതാരങ്ങള്‍ !

രഘു said...

അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി... ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം!

muralidharan p p said...

ചിത്രകാരാ, ഓരോരുത്തര്‍ക്കും ഓരോ കര്‍മ്മമില്ലേ. അത് അവര്‍ ചെയ്യട്ടെ.

രഘു, ആമേന്‍!!