Wednesday, March 10, 2010

സംവരണമില്ലാത്തത് ഇനി ഹിജഡകള്‍ക്കു മാത്രം

പൊട്ടക്കുളത്തില്‍
പുളവന്‍ ഫണീന്ദ്രന്‍
തട്ടിന്‍ പുറത്താകു
മൃഗാധിരാജന്‍
കാട്ടാളരില്‍
കാപ്പിരി കാമദേവന്‍
...........................................

എന്നു പറഞ്ഞ പോലെയാണ് എല്ലാ സംവരണങ്ങളും. അര്‍ഹിക്കാത്തവര്‍ക്ക് സൂത്രത്തില്‍ ഉയരങ്ങളിലെത്താനുള്ള ഒരു എളുപ്പവഴി

സംവരണങ്ങളെ തട്ടിത്തടഞ്ഞ് നടക്കാന്‍ വയ്യാതായിട്ടുണ്ട് ഇവിടെ. കാക്കത്തൊള്ളായിരം ജാതികള്‍ക്ക് സംവരണം. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സംവര‍ണം. വികലാംഗകര്‍ക്ക് സംവരണം........ഇതാ ഒടുവില്‍ സ്ത്രീകള്‍ക്കും സംവരണം. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി എല്ലാ പാര്‍ട്ടികളുടെ വനിതാ നേതാക്കളും കൈ കോര്‍ത്ത് ആര്‍പ്പു വിളിക്കുന്നു. തീര്‍ന്നില്ല. ന്യൂനപക്ഷ സമുദായങ്ങളിലെയും പിന്നോക്ക ജാതികളിലെയും അവശയതനുഭവിക്കുന്ന സ്ത്രീ വിഭാഗങ്ങള്‍ക്കും സംവരണം വന്നേക്കാം. മായാവതിയുടെ ശിങ്കിടികള്‍ അതിനാണ് കോപ്പു കൂട്ടുന്നത്. അവര്‍ സ്ത്രീ സംവരണം 50% ആക്കാത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഹായ്.....ഹായ്........എന്തൊരു ജനാധിപത്യം........

ഇനി ഇപ്പോള്‍ സംവരണമില്ലാത്തത് ഹിജഡകള്‍ക്കു മാത്രമാകും. അതും കൂടി ഒന്ന് ആലോചിച്ചാലോ? ഹിജഡകളെ നിങ്ങള്‍ വേഗം അണിയറ നീക്കങ്ങള്‍ തുടങ്ങിക്കോളു..........ഇല്ലെങ്കില്‍ സ്ത്രീ സംവരണം 50% ആകും

ചുരുങ്ങിയ പക്ഷം ഒരു ഹിജഡയെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ ലോക് സഭയിലെത്തുമോ?
(ചിത്രങ്ങള്‍ക്ക് കടപ്പാട് - തേജസ്‌ ഓണ്‍ലൈന്‍ )

പ്രണയം നഷ്ടപ്പെടുമ്പോള്‍ - വിആര്‍ സുധീഷ്‌

ഞാനെഴുതിയ 'ആകാശക്കൂട്ടുകള്‍' എന്ന കഥ അച്ചടിച്ചുവന്ന സമയം. പൂരങ്ങളുടെ നാട്ടില്‍ നിന്നും ഒരു പെണ്‍കുട്ടി എനിക്കെഴുതി. ഈ കഥ എന്റെ സ്വകാര്യസ്വത്തായി സൂക്ഷിച്ചിരിക്കയാണ്‌. ഇതിലെ അമ്മു ഞാനാണ്‌. ഞാനവള്‍ക്കി മറുപടി എഴുതി കയ്പും മധുരവും മേളിച്ച ഒരു പ്രണയത്തിന്റെ തീവ്ര യാതനയില്‍ നിന്ന്‌ എരിഞ്ഞുണ്ടായ കഥയാണ്‌ ആകാശക്കൂട്ടുകള്‍. പൂരങ്ങളുടെ നാട്ടിലെ പെണ്‍കുട്ടി പിന്നെയും എനിക്കെഴുതി എന്റെ എഴുത്ത്‌ അവളെ ആനന്ദിപ്പിച്ചുവെന്ന്‌. പിന്നെ നാടും വീടും വീട്ടുകാര്‍മെല്ലാം എഴുത്തില്‍ നിറഞ്ഞു നിന്നു. കുനുകുനായുള്ള അക്ഷരങ്ങളില്‍ മറയില്ലാത്ത ഹൃദയത്തിന്റെ തെളിഞ്ഞ ആഴങ്ങള്‍ കാണാമായിരുന്നു. ആ ഹൃദയത്തോടും നിഷ്കളങ്കമായ വാക്കുകളോടുമുള്ള മമതയില്‍ ഞാന്‍ പിന്നെയും അവള്‍ക്കെഴുതി.
http://malayalam.webdunia.com/miscellaneous/romance/articles/0909/07/1090907087_1.htm

അടുക്കള വഴി സുന്ദരിയാകാം


ചുമ്മാ പറയുന്നതല്ല! പാചക പരീക്ഷണങ്ങള്‍ നടത്തുന്നതിനിടയ്‌ക്ക് മുഖത്തും ചില ‘കിച്ചണ്‍ ടിപ്‌സ്’ പയറ്റി നോക്കാവുന്നതേയുള്ളൂ. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എന്നൊക്കെ പറയുന്നത് പോലെ തക്കാളി മുതല്‍ മുട്ട വരെ ഈ സൌന്ദര്യ വര്‍ദ്ധക ടിപ്പുകളില്‍ ഉണ്ട്. ഇനി വെറുതേ ബ്യൂട്ടി പാര്‍ലറില്‍ പോയി ‘ക്യൂ’ നിന്ന് കാശ് കൊടുത്ത് കീശ കാലിയാക്കണ്ട. ആ സമയം കൊണ്ട് നേരെ അടുക്കളയിലിരിക്കുന്ന ‘വെജിറ്റബിള്‍സി’ന്‍റെ അടുത്തും മറ്റും ഒന്നു ചെന്ന് നോക്കാം.

ഇവരെക്കൊണ്‌ട്‌ എന്താണു ചെയ്യുക?

ഇവരെക്കൊണ്‌ട്‌ എന്താണു ചെയ്യുക? മുസ്‌ലിംകളെ ഉദ്ദേശിച്ച്‌ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉയര്‍ന്നു ‍കൊണ്‌ടിരിക്കുന്ന , അല്ലെങ്കില്‍ ചിലര്‍ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്‌ടിരിക്കുന്ന ചോദ്യമാണിത്‌. 2000 ല്‍ ആഫ്രിക്കന്‍ വംശജനായ ബ്രിട്ടീഷ്‌ കവി ബെക്തമിന്‍ സഫാനിയ, ഭാര്യ ആമിനയുമൊത്ത്‌ എന്‍റെ അതിഥിയായി കോഴിക്കോട്ടു വന്നപ്പോഴായിരുന്നു ഈ ചോദ്യം ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്‌. കോഴിക്കോട്‌ നഗരത്തില്‍ 40 ശതമാനത്തോളം ‌മുസ്ലീംങ്ങളുടെന്ന് അറിയിച്ചപ്പോള്‍ ജടപിടിച്ച മുടിയും പലകപ്പല്ലുകളുമുള്ള കാപ്പിരി അദ്‌ഭുതത്തോടെ എന്നെ നോക്കി തിരക്കി:"ഒീം റീ ്യീൗ ാമിമഴല ംശവേ വേലലെ ജലീുഹല?- -‘- -‘അത്യാവശ്യം മാപ്ലത്തമുള്ള പൊന്നാനി നായരായ ഞാന്‍, കേട്ട കാര്യം പിടികിട്ടാതെ അമ്പരന്നു പോയി. അഫ്‌ഗാനിസ്‌താനിലെ പുഷ്‌തു വംശജയും മുസ്‌ലിമുമായ ആമിനയും ഭര്‍ത്താവിന്‍റെ ചോദ്യപ്പൊരുളിനെ അനുകൂലിക്കുകയാണു ചെയ്‌തത്‌.മതതീവ്രമായ താലിബാനിസം അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കുന്നതിനാല്‍ ആധുനികരായ മുസ്‌ലിംകള്‍ക്കു പോലും അവിടെ കഴിഞ്ഞുകൂടാന്‍ പ്രയാസമാവുന്നതും തനിക്ക്‌ ബീടരുടെ നാട്‌ സന്ദര്‍ശിക്കാന്‍ വിഷമമാവുന്നതുമെല്ലാമായിരുന്നു ബെക്തമിന്‍ സഫാനിയയുടെ ഇസ്‌ലാം അലര്‍ജിക്കു കാരണം. ഇത്തരം പ്രവണതകള്‍ ലോകത്തിലെ പല മുസ്‌ലിം സമൂഹങ്ങളിലും പടര്‍ന്നുപിടിക്കുന്നുണ്‌ടത്രേ. നൂറ്റാണ്‌ടുകളായി കേരളത്തിലെ ഇതര സമുദായങ്ങള്‍ ആഘോഷിക്കുന്ന മുസ്‌ലിം സഹശയനത്തെക്കുറിച്ചു കാപ്പിരിക്കവിയോടു ഞാന്‍ വാചാലനായെങ്കിലും എന്‍റെ വര്‍ത്തമാനം അദ്ദേഹത്തിനു ബോധിച്ചതായി തോന്നിയില്ല .ഹൂയ്‌...
http://www.thejasnews.com/#5878

ചാച്ചാജിയുടെ പ്രണയത്തിന് വിലക്കെന്തിന്?

അനിര്‍വചനീയവും മഹത്തരവുമായ പ്രണയത്തിന് അധികാരകേന്ദ്രങ്ങളില്‍ വിലക്കുകളുണ്ടോ. ഇല്ലെന്നാണ് സത്യവും ചരിത്രവും. എന്നിട്ടും എന്തിനാണ് ചരിത്രസത്യമായ അനശ്വരമായ ആ പ്രണയം വെള്ളിത്തിരയിലെത്തുന്നത് ചിലര്‍ എതിര്‍ക്കുന്നത്. പ്രണയത്തിന് അധികാരകേന്ദ്രങ്ങളില്‍ ദശാബ്‌ദങ്ങള്‍ക്ക് ശേഷം വീണ്ടും കൂച്ചുവിലങ്ങ് വീഴുകയാണ്.നായികാ-നായക കഥാപത്രങ്ങളെക്കുറിച്ച് ഇപ്പോള്‍ തന്നെ മനസ്സിലായിട്ടുണ്ടാകും. നമ്മുടെ പ്രിയപ്പെട്ടെ ചാച്ചാജിയും ഇന്ത്യയിലെ അവസാന വൈസ്രോയി ആയിരുന്ന മൌണ്ട് ബാറ്റന്‍ പ്രഭുവിന്‍റെ ഭാര്യ എഡ്വിന മൌണ്ട് ബാറ്റനും. ചരിത്രത്തിന്‍റെ ഭാഗമായ പ്രണയ രംഗങ്ങള്‍ ‘ഇന്ത്യന്‍ സമ്മര്‍’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിക്കാന്‍ ചില തടസങ്ങള്‍ ഉണ്ടെന്ന് ചിത്രത്തിന്‍റെ സംവിധായകനായ ജോ റൈറ്റ് പറഞ്ഞതോടെയാണ്, ഈ ഗാഢസൌഹൃദം വെള്ളിത്തിരയിലെത്തില്ലെന്ന് ഉറപ്പായത്.

http://malayalam.webdunia.com/miscellaneous/romance/articles/0910/22/1091022074_1.htm