Friday, May 14, 2010

അടിസ്ഥാന വികസനത്തിന് 250 ദശലക്ഷം ഡോളര്‍

അടിസ്ഥാനസൗകര്യ രംഗത്തെ രംഗത്തെ മുന്‍നിര കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) രാജ്യത്തെ അടിസ്ഥാന സൌകര്യ വികസനത്തിന് 250 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചു. വിദേശ കമ്പനികളുമായി ചേര്‍ന്നായിരിക്കും വികസന പദ്ധതികള്‍ നടപ്പിലാക്കുക. ഇതിനായി വിദേശ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്നും കറാര്‍ സംബന്ധിച്ച് ഉടന്‍ തീരുമാനമാകുമെന്നാണ് കരുതുന്നതെന്നും എല്‍ ആന്‍ഡ് ടി അറിയിച്ചു.

അതേസമയം, എല്‍ ആന്‍ഡ് ടി ഹോസ്പിറ്റാലിറ്റി മേഖലയിലും നിക്ഷേപമിറക്കുന്നു. ബജറ്റ് ഹോട്ടലുകള്‍, ഇടത്തരം ഹോട്ടലുകള്‍, വാണിജ്യ ഹോട്ടലുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, സര്‍വീസ് അപാര്‍ട്‌മെന്റ് എന്നിവയാണ് കമ്പനി തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ മുംബൈ, ചണ്ടിഗഢ്, ബാംഗ്ലൂര്‍, ചെന്നൈ എന്നീ നഗരങ്ങളിലായിരിക്കും ഹോട്ടലുകള്‍ തുടങ്ങുക.

നവി മുംബൈയില്‍ ഹോട്ടല്‍ തുടങ്ങുന്നതിനായി എല്‍ ആന്‍ഡ് ടി സീവുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. സീവുഡ്‌സില്‍ അത്യാധുനിക റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ സമഗ്ര വാണിജ്യ കേന്ദ്രത്തിന്റെ ഭാഗമായാണ് നവി മുംബൈയില്‍ ഹോട്ടലുകള്‍ നിര്‍മിക്കുന്നത്.

L&T to set up $ 250 mn infra fund | അടിസ്ഥാന വികസനത്തിന് 250 ദശലക്ഷം ഡോളര്‍

എസ്ബിഐ അറ്റാദായം 32% ഇടിഞ്ഞു


PRO
PRO
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാലാം പാദ അറ്റാദായം ഇടിഞ്ഞു. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ 32 ശതമാനം ഇടിവാണ് അറ്റാദായത്തിലുണ്ടായത്.

1,866.60 കോടി രൂപയാണ് ബാങ്കിന്‍റെ നാലാം പാദ അറ്റാദായം. മുന്‍ വര്‍ഷം ഇത് 2,742.3 കോടി രൂപയായിരുന്നു. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എസ്ബിഐ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, ബാങ്കിന്റെ മൊത്തവരുമാനം 1.8 ശതമാനം വര്‍ധിച്ച് 22,474.12 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ബാങ്കിന്റെ മൊത്തവരുമാനം 22,060.61 കോടി രൂ‍പയായിരുന്നു.

പലിശ വഴിയുള്ള വരുമാനവും വര്‍ധിച്ചു. പലിശയില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം 17,342.39 കോടി രൂപയായിരുന്നുവെങ്കില്‍ ഈ വര്‍ഷമിത് 17,965.59 രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2009-10 സാമ്പത്തിക വര്‍ഷം ബാങ്ക് 300 ശതമാനത്തിന്‍റെ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്

രാജസ്ഥാന്‍ മന്ത്രിയുടെ വീട്ടില്‍ അധ്യാപികമാരെ തല്ലിച്ചതച്ചു

രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രിയുടെ വീടിനു മുമ്പില്‍ പ്രതിഷേധം നടത്തിയ അധ്യാപികമാരെ പൊലീസ് തല്ലിച്ചതച്ചു. നൂറിലധികം അധ്യാപികമാരാണ് പൊലീസിന്റെ കാട്ടുനീതിക്ക് ഇരയായത്.

നഴ്സറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് (എന്‍ ടി ടി) പാസാകുന്നവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിന് അപേക്ഷിക്കാനുള്ള അംഗീകാരം നല്‍കണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ മന്ത്രി ഭന്‍‌വര്‍ലാല്‍ മേഘ്‌വാലിനെ കാണാനെത്തിയതായിരുന്നു അധ്യാപികമാരുടെ സംഘം. എന്നാല്‍, ഇവരെ കാണാന്‍ മന്ത്രി വിസമ്മതിച്ചു. ഇതെ തുടര്‍ന്ന് മന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായി കുത്തിയിരിപ്പ് നടത്തുമ്പോഴാണ് പൊലീസ് ആക്രമണം നടന്നത്.

അധ്യാപികമാരെ തലമുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരും മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞുവീണു. എന്നാല്‍, പ്രതിഷേധക്കാര്‍ നിലവിട്ട് മുദ്രാവാക്യം വിളിച്ചതാണ് പൊലീസ് ഇടപെടാന്‍ കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം

Female teachers beaten at Rajasthan min's residence | രാജസ്ഥാന്‍ മന്ത്രിയുടെ വീട്ടില്‍ അധ്യാപികമാരെ തല്ലിച്ചതച്ചു

കുട്ടിക്കളിയില്‍ ധോണി വീഴുമോ


PRO
ട്വന്‍റി-20 ലോകകപ്പിലെ ഇന്ത്യ ടീമിന്‍റെ ദയനീയ പ്രകടനത്തോടെ നായകനെന്ന നിലയില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മധുവിധു കാലം കഴിഞ്ഞു. ഇനി മുന്‍പിലുളളത് പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്. സൂപ്പര്‍ താരങ്ങളെ മുട്ടി നടക്കാന്‍ പറ്റാത്ത ഒരു ടീമിനെയും കൊണ്ട് വെസ്റ്റിന്‍ഡീസിലേക്ക് വിമാനം കയറിയപ്പോള്‍ ഇന്നാട്ടിലെ ആരാധകര്‍ പലതും പ്രതീക്ഷിച്ചു. എന്നാല്‍ ഒടുവില്‍ പവനായി ശവമായി എന്ന് പറഞ്ഞതു പോലെ സൂപ്പര്‍ എട്ടില്‍ സമ്പൂര്‍ണ അടിയറവ് പറഞ്ഞ് ടീം ഇന്ത്യ നാട്ടില്‍ തിരിച്ചെത്തി.

സൂപ്പര്‍ എട്ടിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റപ്പോള്‍ തന്നെ ധോണിയുടെ രക്തത്തിനായി മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. ഓസ്ട്രേലിയ നല്‍കിയ ഔദാര്യത്തില്‍ ലങ്കയെ 20 റണ്‍സിന് തോല്‍‌പ്പിച്ചാല്‍ സെമിയില്‍ കടക്കാമെന്നിരിക്കേ അതിനുവേണ്ടി ശ്രമിക്കുക പോലും ചെയ്യാതെ കീഴടങ്ങിയതോടെ മുറുമുറുപ്പ് നിലവിളിയായി. ഇപ്പോള്‍ എല്ലാവര്‍ക്കും വേണ്ടത് ധോണിയുടെ തലയാണ്. 2004ല്‍ നീളന്‍ മുടിയും കാടന്‍ അടിയുമായി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ചുവടെടുത്തുവെച്ച ധോണിയെന്ന നാടന്‍ പയ്യന്‍റെ തലയെ അനുകരിക്കാന്‍ അന്ന് പലരും തയ്യാറായി. ഇന്ന് മുടിയില്ലെങ്കിലും ആ തലയ്ക്ക് വേണ്ടി തന്നെയാണ് പലരും പോരടിക്കുന്നതെന്നത് മറ്റൊരു വിരോധാഭാസമാകാം.

ധോണിയുടെ തന്ത്രങ്ങള്‍ മാത്രമാണോ ഇന്ത്യ വിന്‍ഡീസില്‍ നിന്ന് നേരത്തെ പെട്ടി മടക്കാന്‍ കാരണമെന്ന് ഈ ഘട്ടത്തിലെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കും. ജനങ്ങളോളം നന്നാവാനേ നേതാവിന് കഴിയൂ എന്ന് പറയുന്നത് പോലെ ടീമിനോളം നന്നാവാനല്ലേ ക്യാപ്റ്റന് കഴിയൂ. ധോണിയുടെ പിഴച്ച തീരുമാനങ്ങളില്‍ പ്രധാനമെന്നും നിര്‍ണായകമെന്നും പറയാവുന്നത് ഓസ്ട്രേലിയ അടിച്ച് മനോവീര്യം കളഞ്ഞ രവീന്ദ്ര ജഡേജയെ വെസ്റ്റിന്‍ഡീസിനെതിരെയും കളിപ്പിച്ചു എന്നതാണ്. ഇത് ഇന്ത്യയുടെ വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി എന്നത് സത്യവുമാണ്.

Can dhoni keep his captian post | കുട്ടിക്കളിയില്‍ ധോണി വീഴുമോ

ആന്‍റണിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട്: എളമരം കരീം



PRO
കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്‍റണിയോട് തനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ആണ് ഉള്ളതെന്ന് വ്യവസായമന്ത്രി എളമരം കരീം. കോഴിക്കോട് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന് അനുവദിച്ചു തന്നതില്‍ ആന്‍റണിയുടെ പങ്ക് നിര്‍ണായകമാണ്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വെറും 12 പൊതു മേഖല സ്ഥാപനങ്ങളായിരുന്നു ലാഭത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 42 ആയി ഉയര്‍ന്നിരിക്കുകയാണ്.

ആന്‍റണിയുടെ ഇടപെടല്‍ സംസ്ഥാനത്തെ വ്യവസായ ലോകത്തിന് പുത്തന്‍ ഉണര്‍വ് നല്കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കിനാലൂര്‍ വിഷയത്തില്‍ തനിക്ക് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പൂര്‍ണ പിന്തുണയുണ്ടെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. അതിനാലാണ് കിനാലൂര്‍ വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്തതെന്നും കരീം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

Elamaram Kareem thanks with AK Antony | ആന്‍റണിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട്: എളമരം കരീം

ധോണിയ്ക്കെതിരെ ഗവാസ്കറും


PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ശേഷമുള്ള രാത്രി പാര്‍ട്ടികളാണ് ട്വന്‍റി-20 ലോകകപ്പിലെ ദയനീയ തോല്‍‌വിയ്ക്ക് കാരണമെന്ന ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ അഭിപ്രായത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കറും രംഗത്ത്. ഐ പി എല്ലാണ് തോല്‍‌വിയ്ക്ക് കാരണമെന്ന് പറയുന്നത് വിഢ്ഡിത്തമാണെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്കര്‍ പറഞ്ഞു.

ഐ പി എല്ലാണ് തോല്‍‌വിയ്ക്ക് കാരണമെങ്കില്‍ ശ്രീലങ്ക സെമിയിലെത്തുമായിരുന്നില്ല. ഇംഗ്ലണ്ട് ഫൈനലിലും എത്തുമായിരുന്നില്ല. ഓസ്ട്രേലിയന്‍ ടീമിന്‍റെ കാര്യവും ഇതുപോലെ തന്നെയാണ്. ഈ രാജ്യങ്ങളിലെ ഒട്ടുമിക്ക താരങ്ങളും ഐ പി എല്ലില്‍ കളിച്ചിട്ടുണ്ട്. തങ്ങളുടേതായ ദിവസം മികച്ച കളി പുറത്തെടുക്കുന്നവര്‍ ജയിക്കും. അല്ലാത്തവര്‍ തോല്‍‌ക്കും. യഥാര്‍ത്ഥത്തില്‍ ഐ പി എല്‍ കളിക്കുന്ന താരങ്ങള്‍ക്ക് മറ്റ് താരങ്ങളേക്കാള്‍ കൂടുതല്‍ പരിശീലനം ലഭിക്കുകയാണ് ചെയ്യുന്നത്.


Blaming IPL for T20 WC debacle is foolish: Gavaskar | ധോണിയ്ക്കെതിരെ ഗവാസ്കറും

വന്യജീവികളുടെ പറുദീസയായ മുത്തങ്ങ

കേരളത്തില്‍ വന്യ ജീവി സങ്കേതത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്ന പേരാണ് മുത്തങ്ങ. വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൈസൂറിലേക്കുള്ള വഴിയിലെ ഈ ഗ്രാമം വിവിധ തരത്തിലുള്ള കാട്ടു മൃഗങ്ങളുടെ സ്വര്‍ഗ ഭൂമിയാണ്.

കേരളത്തിന്റെ രണ്ടു അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവെക്കുന്നു എന്ന പ്രത്യേകതയും മുത്തങ്ങയ്ക്കുണ്ട്. കര്‍ണ്ണാടകവും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തെ ട്രയാങ്കിള്‍ പോയന്‍റ് എന്നും വിളിക്കുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 16 കിലോമീറ്റര്‍ കിഴക്കുമാറിയാണിത്.

സ്വതന്ത്രമായി വിഹരിക്കുന്ന ആനകളും കടുവകളും കാട്ടുപോത്തുകളും മാനുകളും ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. പല ഇനങ്ങളിലുള്ള ധാരാളം കുരങ്ങുകളും പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്. ആനകളെ കാണാനുള്ള യാത്രകള്‍ വനം വകുപ്പ് സംവിധാനം ചെയ്തിട്ടുണ്ട്. ഏറെ പ്രശസ്തമായ ആന വളര്‍ത്തല്‍ കേന്ദ്രവും മുത്തങ്ങയുടെ പ്രത്യേകതയാണ്. 

കര്‍ണ്ണാടകത്തിലെ നാഗര്‍ഹോളെ ദേശീയോദ്യാനത്തിന്‍റെയും ബന്ദിപ്പൂര്‍ കടുവസങ്കേതത്തിന്‍റെയും തമിഴ്നാട്ടിലെ മുതുമലയുടെയും സംരക്ഷിതമേഖലയോടു ചേര്‍ന്നാണ് മുത്തങ്ങ വന്യ ജീവി കേന്ദ്രം കിടക്കുന്നത്. 345 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ സ്ഥലം പ്രോജക്ട് എലിഫന്‍റിനു കീഴിലാണ്. 

മുത്തങ്ങയില്‍ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളില്‍ ഏറുമാടങ്ങളും ഉണ്ട്. കാട്ടില്‍ ട്രക്കിംഗിനുള്ള സൗകര്യം ഉണ്ട്. ജൂണ്‍ മുതല്‍ ഓക്ടോബര്‍ വരെയുള്ള കാലമാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. ആദിവാസികളുടെ നിരവധി കുടിലുകള്‍ മുത്തങ്ങയിലും ചുണ്ടയിലും ഉണ്ട്. ആദിവാസി ജീവിതത്തെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനുമായി നിരവധി പേര്‍ ഇവിടെ എത്താറുണ്ട്.

പ്രകൃതി ദത്തമായ ശുദ്ധജല തടാകമായ പൂക്കോട്ടു തടാകം മുത്തങ്ങയ്ക്ക് അടുത്താണ്. സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരെയാണിത്. പലയിനം മത്സ്യങ്ങളുള്ള അക്വേറിയം ഇവിടത്തെ ആകര്‍ഷണമാണ്. ബോട്ടിങ്, കുട്ടികളുടെ പാര്‍ക്ക്, സുഗന്ധ വ്യഞ്ജനങ്ങളും കരകൌശലവസ്തുക്കളും കിട്ടുന്ന ഷോപ്പിങ്ങ് സെന്‍റര്‍ എന്നിവ ഇവിടെയുണ്ട്

http://malayalam.webdunia.com/entertainment/tourism/keralam/0907/20/1090720050_1.htm

‘ആണ്‍ സുഹൃത്തുക്കളുമായി ശാരീരിക ബന്ധം വേണ്ട’



PRO
നമ്മുടെ നാട്ടിലെ പ്രണയങ്ങള്‍ക്ക് അതിരുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ആ‍ണ്‍-പെണ്‍ സൌഹൃദങ്ങള്‍ക്ക് അതിരുകള്‍ കല്‍പ്പിക്കാനാവില്ല എന്ന് മാത്രമല്ല അതിന്റെ പര്യവസാനം എന്താണെന്നും നിശ്ചയിക്കാനാവില്ല. ആണ്‍-പെണ്‍ സൌഹൃദങ്ങള്‍ ജീവനെടുക്കുന്ന കബളിപ്പിക്കലിലേക്ക് നീങ്ങിയപ്പോള്‍ ഒറീസ സംസ്ഥാന അധികൃതര്‍ പെണ്‍കുട്ടികള്‍ക്കായി പുറത്തിറക്കിയ നിര്‍ദ്ദേശമാണ് ‘ആണ്‍ സുഹ്രുത്തുക്കളുമായി ശാരീരിക ബന്ധം വേണ്ട’ എന്നത്.

ഒരു പുഞ്ചിരിയില്‍ തുടങ്ങി കണ്ടുമുട്ടലുകളിലൂടെ വളരുന്ന ആണ്‍-പെണ്‍ സൌഹൃദങ്ങള്‍ ശാരീരിക ബന്ധത്തിലേക്ക് എത്താന്‍ അധിക സമയം വേണ്ടെന്ന വാസ്തവം അധികൃതര്‍ മനസ്സിലാക്കി കഴിഞ്ഞു. ഇത്തരം ബന്ധപ്പെടലുകള്‍ നടന്നാല്‍ പിന്നെ അതിന്റെ വീഡിയോ പുറത്തിറങ്ങുകയും പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് അധികൃതരെ ഇത്തരം ഒരു മുന്നറിയിപ്പ് പുറത്തിറക്കാന്‍ നിര്‍ബന്ധിതരാക്കിയത്.


'we don't want sex with boy friends' | ‘ആണ്‍ സുഹൃത്തുക്കളുമായി ശാരീരിക ബന്ധം വേണ്ട’

സെന്‍സെക്സില്‍ ഇടിവോടെ ക്ലോസിംഗ്

ആഭ്യന്തര ഓഹരി വിപണികള്‍ വീണ്ടും ഇടിവോടെ ക്ലോസ് ചെയ്തു. വെള്ളിയാഴ്ച തുടക്ക വ്യാപാരത്തില്‍ നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണികള്‍ വൈകീട്ടോടെ ഇടിയുകയായിരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 271 പോയിന്റ് നഷ്ടത്തോടെ 16,994 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. തുടര്‍ച്ചായ നാലു ദിവസമ പതിനേഴായിരത്തിന് മുകളിലായിരുന്നു സെന്‍സെക്സ് സൂചിക.

സെന്‍സെക്സിലെ ഇടിവിന് സമാനമായ നഷ്ടം ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും പ്രകടമായി. നിഫ്റ്റി 85 പോയിന്റ് ഇടിവോടെ 5,094 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. മെറ്റല്‍, ബാങ്ക് സൂചികകള്‍ ഇടിഞ്ഞപ്പോള്‍ എഫ് എം സി ജി, ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ നേരിയ മുന്നേറ്റം നടത്തി.

ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എസ് ബി ഐ, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ജയപ്രകാശ് അസോസിയേറ്റ്സ് ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ ഭാരതി എയര്‍ടെല്‍, ഐ ടി സി, എ സി സി, ഗ്രാസിം ഇന്‍ഡസ്ട്രിസ്, ഐ ടി എസ് ഓഹരികള്‍ നേരിയ മുന്നേറ്റം നടത്തി


Sensex slips below 17100; Tata Steel, SBI down | സെന്‍സെക്സില്‍ ഇടിവോടെ ക്ലോസിംഗ്

ഇനിയില്ല ബോണ്ട്


PRO
തീപാറുന്ന പന്തുകള്‍കൊണ്ട് ബാറ്റ്‌സ്മാന്‍റെ ചങ്കിടിപ്പ് കൂട്ടിയ ന്യൂസിലന്‍ഡ് പേസ് ബൌളര്‍ ഷെയിന്‍ ബോണ്ട് ക്രിക്കറ്റിനോട് വിടചൊല്ലി. നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്ന ബോണ്ട് ട്വന്‍റി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് ടീം സെമിയിലെത്താതെ പുറത്തായതൊടെയാണ് ഏകദിനത്തില്‍ നിന്നും ട്വന്‍റി-20യില്‍ നിന്നും വിരമിക്കുകയണെന്ന് പ്രഖ്യാപിച്ചത്.

ഇതാണ് ശരിയായ സമയം. ന്യൂസിലന്‍ഡ് ടീമിലെ എന്‍റെ സഹതാരങ്ങളെ പിരിയുന്നതില്‍ സങ്കടമുണ്ട്. എന്‍റെ 100 ശതമാനവും ന്യൂസിലന്‍ഡിന് വേണ്ടി സമര്‍പ്പിച്ചു കഴിഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്-വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ബോണ്ട് പറഞ്ഞു.

ആറു വയസു മുതല്‍ ന്യൂസിലന്‍ഡിന് കളിക്കുക എന്നത് എന്‍റെ സ്വപ്നമയിരുന്നു. അത് സഫലമായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ബോണ്ട് പറഞ്ഞു. ബോണ്ടിനെ പോലൊരു താരത്തിന്‍റെ നഷ്ടം നികത്തുക എളുപ്പമല്ലെന്ന് ന്യൂസിലന്‍ഡ് നായകന്‍ ഡാനിയല്‍ വെറ്റോറി പറഞ്ഞു. വിടാതെ പിന്തുടരുന്ന പരുക്കാണു ബോണ്ടിന്‍റെ തീരുമാനത്തിനു പിന്നിലെന്നാണ് കരുതുന്നത്‍.

2001ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ബൊണ്ട് ഇതുവരെ കളിച്ചത് 18 ടെസ്റ്റുകള്‍ മാത്രമാണ്. 87 ടെസ്റ്റ് വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. 82 ഏകദിനങ്ങളില്‍ നിന്ന് 147 വിക്കറ്റ് നേടിയ ബോണ്ട് 20 ട്വന്‍റി-20 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റും സ്വന്തമാക്കി. ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിയും ബോണ്ട് പന്തെറിഞ്ഞു. ഇതിനിടെ സമാന്തര ഇന്ത്യന്‍ ക്രിക്കറ്റ് ലീഗായ ഐസിഎല്ലിനു വേണ്ടി കളിച്ചതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തേയ്ക്ക് വിലക്കും നേരിട്ടു

shane bond | ഇനിയില്ല ബോണ്ട്

മാധ്യമങ്ങളും വികസനത്തിന് തടസം: പു ക സ

സംസ്ഥാനത്ത് വ്യാജ ഇടതുപക്ഷവും വലതുപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് വികസനം തടസ്സപ്പെടുത്തുകയാണെന്ന് പുരോഗമന കലാ സഹിത്യ സംഘം. സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പു ക സ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ഉള്ളത്.

എച്ച് എം ടി ഭൂമി ഇടപാട്‌ വിവാദമാക്കിയ മാധ്യമങ്ങള്‍ തന്നെയാണ്‌ കിനാലൂരിലും കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതെന്ന്‌ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ വിമര്‍ശനം ഉണ്ട്. സംസ്ഥാനത്ത് ഇവര്‍ വികസനം തടസ്സപ്പെടുത്തുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

വലതുപക്ഷ മാധ്യമങ്ങള്‍ക്ക്‌ മതമൗലിക വാദികളും ഇടതുപക്ഷമെന്ന വ്യാജ ലേബലില്‍ പ്രവര്‍ത്തിക്കുന്നവരും കൂട്ടുനില്‍ക്കുന്നു. ഇടതു സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ മുഖ്യധാരാ വലതുപക്ഷ മാധ്യമങ്ങള്‍ തമസ്കരിയ്ക്കുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു

Media also a main obstacle to development: Pu Ka Sa | മാധ്യമങ്ങളും വികസനത്തിന് തടസം: പു ക സ

ഇരുചക്രവാഹനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് എച്ച്എംഎസ്ഐ




PRO
PRO
നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ കൂടുതല്‍ ഇരുചക്രവാഹനങ്ങള്‍ വില്‍പ്പന നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഹോണ്ടാ മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ(എച്ച്എംഎസ്ഐ). ഇരുചക്രവാഹനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ജനപ്രീതി ലഭിക്കുന്ന ഇന്ത്യയില്‍ നടപ്പു വര്‍ഷത്തെ വിപണി പിടിച്ചടക്കാനാകുമെന്ന പ്രതീക്ഷയിലാണ് എച്ച്എംഎസ്ഐ. എച്ച്എംഎസ്ഐയുടെ നിരവധി മോട്ടോര്‍സൈക്കിലുകള്‍ ഈ വര്‍ഷം ആദ്യത്തില്‍ തന്നെ വിപണിയിലെത്തിയിരുന്നു. കമ്പനിയുടെ മൊത്തം വരുമാനത്തില്‍ 60 ശതമാനവും സ്കൂട്ടര്‍ വില്‍പ്പനയില്‍ നിന്നാണ് ലഭിക്കുന്നത്.

2009-10 വര്‍ഷത്തില്‍ എച്ച്എംഎസ്ഐ 5.2 ലക്ഷം മോട്ടോര്‍സൈക്കിളും 7.5 ലക്ഷം സ്കൂട്ടറുകളും വില്‍പ്പന നടത്തി. മൊത്തം ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന 12.7 ലക്ഷമായിരുന്നു. നടപ്പു വര്‍ഷം 15.5 ലക്ഷം ഇരുചക്രവാഹനങ്ങള്‍ വില്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് എച്ച്എംഎസ്ഐ. ഇക്കാലളവില്‍ 110 സിസി ട്വിസ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ വന്‍ ജനപ്രീതി നേടുമെന്നാണ് കരുതുന്നത്.

കമ്പനിയുടെ പുതിയ വാഹനം 150സിസി മോട്ടോര്‍ സൈക്കിള്‍ സി ബി യുണികോര്‍ണ്‍ ഡസ്സലര്‍ കഴിഞ്ഞ ദിവസം വിപണിയിലെത്തി. യുവാക്കളെ ലക്‍ഷ്യമിട്ടുള്ള ഈ വാഹനത്തിന് 62,900 രൂ‍പ വിലവരും. നടപ്പ് വര്‍ഷം 120,000 സി ബി യുണികോര്‍ണ്‍, സി ബി യുണികോര്‍ണ്‍ ഡസ്സലര്‍ മോഡലുകള്‍ വില്‍പ്പന നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു

HMSI expects bike sales to catch up with scooters | ഇരുചക്രവാഹനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് എച്ച്എംഎസ്ഐ

ടൊയോട്ട ഫോര്‍ച്യൂണര്‍ ബുക്കിംഗ് നിര്‍ത്തി


PRO
PRO
ടൊയോട്ട ഫോര്‍ച്യൂണറിന്റെ ബുക്കിംഗ് നിര്‍ത്തിവച്ചതായി കമ്പനി അറിയിച്ചു. നിലവില്‍ അയ്യായിരം ഫോര്‍ച്യൂണര്‍ കാറുകള്‍ക്ക് ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് നല്‍കിയിട്ടെ പുതിയ ബുക്കിംഗ് സ്വീകരിക്കൂവെന്നും ടോയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍സ് വക്താക്കള്‍ വ്യക്തമാക്കി.

തുടക്കത്തില്‍ ഫോര്‍ച്യൂണര്‍ മാസത്തില്‍ 400 യൂണിറ്റാണ് നിര്‍മ്മിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആയിരം യൂണിറ്റായി ഉയര്‍ത്തിയിട്ടുണ്ട്. വര്‍ധിച്ച ഡിമാന്‍ഡ് സ്വീകരിക്കാന്‍ നിലവില്‍ സാധ്യമല്ലെന്നാണ് കമ്പനി പറയുന്നത്. ഉല്‍പ്പാദനം കൂട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ട്, പ്ലാന്റ് ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ ബുക്കിംഗ് ഉടന്‍ തന്നെ സ്വീകരിക്കാനാകുമെന്നും ടൊയോട്ട അറിയിച്ചു.

കഴിഞ്ഞ എട്ടു ദിവസത്തിനുള്ളില്‍ ഫോര്‍ച്യൂണറിനായി അയ്യായിരം ഓര്‍ഡറാണ് ലഭിച്ചത്. ഓഗസ്റ്റില്‍ വിപണിയിലെത്തിയ ഫോര്‍ച്യൂണര്‍ ഇതുവരെയായി 6,500 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയതായി ടൊയോട്ട വക്താവ് ഷെട്ടി അറിയിച്ചു.

അതേസമയം, 2015 അവസാനത്തോടു കൂടി ഇന്ത്യന്‍ വാഹനവിപണിയില്‍ പത്ത് ശതമാനം പങ്കാളിത്തമെങ്കിലും നേടണമെന്നാണ് ടൊയോട്ട ലക്‍ഷ്യമിടുന്നത്. നിലവില്‍ ടൊയോട്ടയ്ക്ക് മൂന്നു ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ടൊയോട്ട ഇന്ത്യയില്‍ 55,000 വാഹനങ്ങള്‍ വില്‍പ്പന നടത്തി. നടപ്പു വര്‍ഷം 70,000 വാഹനങ്ങള്‍ വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Toyota not accepting fresh bookings for Fortuner | ടൊയോട്ട ഫോര്‍ച്യൂണര്‍ ബുക്കിംഗ് നിര്‍ത്തി

ഐപാഡ് വില്‍ക്കാന്‍ ചൈന മൊബൈല്‍


PRO
PRO
ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഐപാഡ് വില്‍ക്കാന്‍ ചൈന മൊബൈല്‍ പദ്ധതിയിടുന്നു. ലോകത്തിലെ ഏറ്റവും വലിയ സെല്‍ഫോണ്‍ വിതരണ കമ്പനിയായ ചൈന മൊബൈല്‍ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. നിലവില്‍ ആപ്പിളിന്റെ ഐഫോണ്‍ വില്‍പ്പനയ്ക്കൊപ്പം ഐപാഡും വില്‍ക്കാനാണ് ചൈന മൊബൈല്‍ ലക്‍ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് ഇരുകമ്പനികളും ചര്‍ച്ച നടത്തിവരികയാണ്.

ഇരു കമ്പനികള്‍ക്കിടയിലെ സഹകരണ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈന മൊബൈല്‍ കമ്പനി വക്താവ് റൈനിയെ ലീ പറഞ്ഞു. അതേസമയം, ചൈന മൊബൈല്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഐപാഡും ഐഫോണും വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചൈന മൊബൈല്‍ പുതിയ ഇലക്ട്രോണിക് ബുക്ക് വികസിപ്പിച്ചെടുത്തതായി കമ്പനി മേധാവി അറിയിച്ചു. എന്നാല്‍, അമേരിക്കയിലും യൂറോപ്പിലും പുറത്തിറക്കിറക്കിയ ഐപാഡ് ഏഷ്യന്‍ വിപണിയില്‍ എത്തിയിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരുള്ള ചൈനയില്‍ തന്നെ ആദ്യം ഐപാഡ് എത്തിക്കാനാണ് ആപ്പിള്‍ ലക്‍ഷ്യമിടുന്നത്.

വീഡിയോ ഗെയിം മുതല്‍ ബ്രൌസിംഗിന് വരെ സഹായിക്കുന്ന ഐപാഡ് ഈ വര്‍ഷം ആപ്പിള്‍ സി ഇ ഒ സ്റ്റീവ് ജോബ്സാണ് അനാവരണം ചെയ്‌തത്. പത്ത് ഇഞ്ച്‌ നീളവും അരയിഞ്ച്‌ കനവുമുള്ള ആപ്പിള്‍ ഐ പാഡില്‍ നിരവധി സേവനങ്ങള്‍ ലഭ്യമാകും. കമ്പ്യൂട്ടറിന്റെയും ഐ പോഡിന്റെയും പ്രവര്‍ത്തനങ്ങള്‍ ഐപാഡിലും സാധ്യമാണ്. ആപ്പിളിന്റെ ജനപ്രിയ ഉല്‍പ്പന്നമായ ഐഫോണിലെ നൂതന സാങ്കേതിക വിദ്യകളും ആപ്പിള്‍ ലാപുകളെ പോലെ വലിപ്പക്കുറവും ചേര്‍ത്താണ്‌ ഐ പാഡ്‌ നിര്‍മ്മിച്ചിരിക്കുന്നത്.

ആപ്പിളിന്റെ തന്നെ സഫാരി ബ്രൌസറില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡ് ഉപയോഗിച്ച് ഇ-മെയില്‍, ഫോട്ടോ ആല്‍ബം എന്നിവ എങ്ങിനെ പ്രവര്‍ത്തിപ്പിക്കാമെന്ന് സ്റ്റീവ് ജോബ്സ് പരിചയപ്പെടുത്തി. വീഡിയോ ഗെയിമും നെറ്റ്‌ ബ്രൗസിങ്ങും ഉള്‍പ്പെടെ പുതിയ വിദ്യകളെല്ലാം ഒന്നിപ്പിക്കുന്ന ഐ പാഡ്‌ ടാബ്‌ലറ്റ്‌ 2010 തന്നെ 50 ലക്ഷത്തോളം വിറ്റഴിയുമെന്നാണു കരുതുന്നത്. 500 യുഎസ്‌ ഡോളര്‍ (25,000 രൂപ) ആണു ഐപാഡിന്റെ വില

China Mobile expresses interest in iPad | ഐപാഡ് വില്‍ക്കാന്‍ ചൈന മൊബൈല്‍

ഗെയിംസിന് ചെലവഴിക്കുന്നത് 30000 കോടി !


PRO
ഈ വര്‍ഷം ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന് കോമണ്‍‌വെല്‍‌ത്ത് ഗെയിംസിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് 30000 കോടി രൂപ. 2003ല്‍ ഡല്‍ഹിയ്ക്ക് ഗെയിംസ് അനുവദിച്ചു കിട്ടിയപ്പോള്‍ 1899 കോടി രൂപ ഗെയിംസിന് ചെലവ് വരുമെന്ന് പ്രതീക്ഷിച്ചതെങ്കില്‍ ഇപ്പോഴത് 1575 ശതമാനം ഉയര്‍ന്ന് 30000 കോടിയിലെത്തിയെന്ന് ഹൌസിംഗ് ആന്‍ഡ് ലാന്‍ഡ് റൈറ്റ്സ് നെറ്റ്‌വര്‍ക്സ് എന്ന സ്വതന്ത്ര സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗെയിംസിന് 10000 കോടിയെങ്കിലും ചെലവാവുമെന്നാണ് ഇപ്പോഴത്തെ ഔദ്യോഗിക ഭാഷ്യം. ഇതാണെങ്കില്‍ പോലും നേരത്തെ കണക്കാക്കിയതില്‍ 575% അധികമാണ്. എന്നാല്‍ ഇത് വെറും ഔദ്യോഗിക കണക്ക് മാത്രമാണെന്നും നേരത്തെ പ്രതീക്ഷിച്ചതിലും 15 ഇരട്ടിയെങ്കിലും ഗെയിംസിനായി ചെലവാക്കേണ്ടി വരുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

2003ല്‍ കോമണ്‍‌വെല്‍ത്ത് ഗെയിംസിനായി ശ്രമമാരംഭിക്കുമ്പോള്‍ 296 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവായി കണക്കാക്കിയിരുന്നത്. ഗെയിംസിനു വേണ്ട അടിസ്ഥാന സൌകര്യങ്ങളുടെ വികസനം ഒഴിച്ച് നിര്‍ത്തിയായിരുന്നു ഇത്. എന്നാല്‍ ആ‍ വര്‍ഷം ഡിസംബറിഒല്‍ തന്നെ ഗെയിംസ് നടത്താനുള്ള പ്രവര്‍ത്തന ചെലവ് മാത്രം 653 കോടി രൂപയും മറ്റ് ചെലവുകള്‍ക്ക് 1200 കോടി രൂപയും വേണ്ടി വരുമെന്ന് സി എ ജി വിലയിരുത്തി.

2007ല്‍ ഗെയിംസിന്‍റെ ആകെ ചെലവ് 3566 കോടി രൂപയായിരിക്കുമെന്ന് വീണ്ടും പരിഷ്കരിച്ചു. ഇപ്പോഴത് 10000 കോടിയാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ തുക ഇതിന്‍റെ മൂന്നിരട്ടിയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് കോടിക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ 30000 കോടി പൊടിച്ച് ഒരു ഗെയിംസ് നടത്തണമോ എന്നും റിപ്പോര്‍ട്ട് ചോദിക്കുന്നു

Commonwealth Games cost up 1575% since bid: NGO audit | ഗെയിംസിന് ചെലവഴിക്കുന്നത് 30000 കോടി !

ഈ എടി‌എമ്മില്‍ ലഭിക്കുന്നത് പണമല്ല സ്വര്‍ണം!

അബുദബിയിലെ ഒരു പ്രശസ്ത ഹോട്ടലില്‍ സ്ഥാപിച്ചിരിക്കുന്ന ഗോള്‍ഡ് വെന്‍ഡിംഗ് മെഷീന്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. ‘ഗോള്‍ഡ് ടു ഗോ’ എന്ന പേരിലുള്ള ഈ മെഷീനില്‍ നിന്ന് എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നതു പോലെ ആവശ്യക്കാര്‍ക്ക് സ്വര്‍ണ നാണയവും സ്വര്‍ണക്കട്ടികളും ലഭ്യമാക്കാന്‍ സാധിക്കും.

ഏഷ്യക്കാര്‍ക്ക് മഞ്ഞ ലോഹത്തോടുള്ള മമത മനസ്സിലാക്കിയാണ് പുതിയ ഗോള്‍ഡ് വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് ഒന്ന്, അഞ്ച്, പത്ത് ഗ്രാമുകളുടെ സ്വര്‍ണ്ണക്കട്ടികളും സ്വര്‍ണ നാണയങ്ങളും എടുക്കാന്‍ സാധിക്കും. അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ‘സ്വര്‍ണ മെഷീന്റെ’ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്.

‘ഗോള്‍ഡന്‍ സര്‍വീസ്’ എന്നാണ് ഹോട്ടല്‍ അധികൃതര്‍ ഈ സേവനത്തെ വിശേഷിപ്പിക്കുന്നത്. മെഷീനില്‍ നിന്ന് ആറ് വ്യത്യസ്ത തൂക്കങ്ങളിലുള്ള സ്വര്‍ണ നാണയങ്ങളാണ് ലഭിക്കുന്നത്. മെഷീനില്‍ ഉള്ള വെബ്സൈറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വില മെഷീന്റെ ഉപയോക്താക്കളെ അറിയിക്കുന്നതിനൊപ്പം മെഷീനിലെ വില അപ്ഡേറ്റാക്കുകയും ചെയ്യും. ജര്‍മ്മന്‍ സാങ്കേതികവിദ്യയാണ് മെഷീന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

എല്ലാ 10 സെക്കന്‍ഡിലുമാണ് വില സംബന്ധിച്ച അപ്ഡേറ്റ് ഉപയോക്താക്കളില്‍ എത്തിക്കുന്നത്. അതേസമയം, മെഷീനിലെ വില എല്ലാ 10 മിനിറ്റിലും മാറിക്കൊണ്ടിരിക്കും

This ATM dispenses gold | ഈ എടി‌എമ്മില്‍ ലഭിക്കുന്നത് പണമല്ല സ്വര്‍ണം!

രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്


യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്. വെള്ളിയാഴ്ച മൂന്നു പൈസയുടെ ഇടിവാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ ഇടിവ് വന്നേക്കുമെന്ന ആശങ്കയാണ് രൂപയെ സമ്മര്‍ദ്ദത്തിലാക്കിയത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.11 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ മൂന്നു പൈസയുടെ നേട്ടത്തോടെ 45.08/09 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

ഏഷ്യന്‍ വിപണികളില്‍ പൊതുവെ ആലസ്യം അനുഭവപ്പെടുന്നത് രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ആഭ്യന്തര വിപണിയിലും നേരിയ നഷ്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്. സെന്‍സെക്സ് 61.54 പോയിന്റും നിഫ്റ്റി എട്ടും പോയിന്റും ഇടിഞ്ഞിട്ടുണ്ട്

Rupee weakens by 3 paise against dollar in early trade | രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ്

സ്വര്‍ഗ്ഗ ഗോപുര നര്‍ത്തകീ ശില്‍പം

കലാപം നടത്താന്‍ മുത്താലിക്കിന് കൂലി 60 ലക്ഷം!

മംഗലാപുരത്തോ ബാംഗ്ലൂരിലോ എവിടെ വേണമെങ്കിലും കലാപം നടത്താന്‍ ശ്രീരാമസേന തലവന്‍ പ്രമോദ് മുത്താലിക് തയ്യാറാണ്. പക്ഷേ കൂലി വേണം! മുത്താലിക് ഒരു കലാപം നടത്താന്‍ അറുപത് ലക്ഷം രൂപ ആവശ്യപ്പെടുന്നതിന്റെയും അഡ്വാന്‍സ് തുക വാങ്ങുന്നതിന്റെയും റിപ്പോര്‍ട്ട് ഒരു ദേശീയ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടു.

എം എഫ് ഹുസൈനെ പോലെ പ്രശസ്തിയിലേക്ക് ഉയരണമെന്ന് ആവശ്യപ്പെട്ട് ഒരു ചിത്രകാരന്റെ ഭാവത്തില്‍ മുത്താലിക്കിനെയും ശിഷ്യന്‍‌മാരെയും സമീപിച്ച ടെഹല്‍ക്ക റിപ്പോര്‍ട്ടറാണ് ശ്രീരാമസേനയുടെ കള്ളി വെളിച്ചത്താക്കിയത്.

ചാനല്‍ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങളില്‍, മുസ്ലീം പ്രാതിനിധ്യമുള്ള സ്ഥലത്ത് ഒരു ചിത്ര പ്രദര്‍ശനം നടത്താന്‍ മുത്താലിക്കും സഹായികളും ചിത്രകാരനെന്ന ഭാവേന എത്തിയ ടെഹല്‍ക്ക റിപ്പോര്‍ട്ടറോട് പറയുന്നുണ്ട്. തന്റെ അനുയായികള്‍ പ്രദര്‍ശനം തടസ്സപ്പെടുത്തുമെന്നും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് വഴി ചിത്രകാരനെ പ്രശസ്തിയിലെത്തിക്കാമെന്നുമാണ് ശ്രീരാമസേന ഉറപ്പ് നല്‍കുന്നത്.

ഇതിനായി അറുപത് ലക്ഷം രൂപയാണ് മുത്താലിക് ആവശ്യപ്പെട്ടത്. ഇതില്‍ പതിനായിരം രൂപ അഡ്വാന്‍സായി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തിനായി ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മുംതാസ് അലി ഖാനെ തന്നെ ക്ഷണിക്കണമെന്ന് മുത്താലിക്കിന്റെ ശിഷ്യനും സംഘടനയുടെ ബാംഗ്ലൂര്‍ തലവനുമായ വസന്ത് കുമാര്‍ ഭവാനി പറയുന്നതും ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്.

ആറ് മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിനായി, രാമസേന ഉപാധ്യക്ഷന്‍ പ്രസാദ് അട്ടാവരുമായും റിപ്പോര്‍ട്ടര്‍-ചിത്രകാരന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചിത്രപ്രദര്‍ശനം തടസ്സപ്പെടുത്തുന്നതിനായി അമ്പത് ‘കുട്ടികളെ’ വിട്ടുകൊടുക്കാമെന്നാണ് രാമസേന നേതാക്കള്‍ ഉറപ്പ് നല്‍കിയത്. നേരത്തെ, മംഗലാപുരത്ത് പബ്ബുകളില്‍ എത്തിയ സ്ത്രീകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്നാണ് ശ്രീരാമസേന മാധ്യമങ്ങളിലൂടെ പ്രശസ്തി നേടിയത്

Muthalik needs 60 lakh for a riot! | കലാപം നടത്താന്‍ മുത്താലിക്കിന് കൂലി 60 ലക്ഷം!