PRO
ഗെയിംസിന് 10000 കോടിയെങ്കിലും ചെലവാവുമെന്നാണ് ഇപ്പോഴത്തെ ഔദ്യോഗിക ഭാഷ്യം. ഇതാണെങ്കില്‍ പോലും നേരത്തെ കണക്കാക്കിയതില്‍ 575% അധികമാണ്. എന്നാല്‍ ഇത് വെറും ഔദ്യോഗിക കണക്ക് മാത്രമാണെന്നും നേരത്തെ പ്രതീക്ഷിച്ചതിലും 15 ഇരട്ടിയെങ്കിലും ഗെയിംസിനായി ചെലവാക്കേണ്ടി വരുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
2003ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനായി ശ്രമമാരംഭിക്കുമ്പോള്‍ 296 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവായി കണക്കാക്കിയിരുന്നത്. ഗെയിംസിനു വേണ്ട അടിസ്ഥാന സൌകര്യങ്ങളുടെ വികസനം ഒഴിച്ച് നിര്‍ത്തിയായിരുന്നു ഇത്. എന്നാല്‍ ആ വര്‍ഷം ഡിസംബറിഒല്‍ തന്നെ ഗെയിംസ് നടത്താനുള്ള പ്രവര്‍ത്തന ചെലവ് മാത്രം 653 കോടി രൂപയും മറ്റ് ചെലവുകള്‍ക്ക് 1200 കോടി രൂപയും വേണ്ടി വരുമെന്ന് സി എ ജി വിലയിരുത്തി.
2007ല്‍ ഗെയിംസിന്‍റെ ആകെ ചെലവ് 3566 കോടി രൂപയായിരിക്കുമെന്ന് വീണ്ടും പരിഷ്കരിച്ചു. ഇപ്പോഴത് 10000 കോടിയാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ തുക ഇതിന്‍റെ മൂന്നിരട്ടിയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് കോടിക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ 30000 കോടി പൊടിച്ച് ഒരു ഗെയിംസ് നടത്തണമോ എന്നും റിപ്പോര്‍ട്ട് ചോദിക്കുന്നു
No comments:
Post a Comment