Wednesday, March 31, 2010

വിജയസ്മൃതി

ഒരു ശാന്തിമന്ത്രം


സി.ജി. ചന്ദ്രമോഹന്‍

ഖസാക്കിന്റെ ഇതിഹാസകാരന്‍. എക്സിസ്റ്റന്‍ഷ്യലിസത്തിന്റെ നോവുകള്‍ അടുത്തറിഞ്ഞ കഥാകാരന്‍. അതിന്റെ ചിത്രങ്ങള്‍, അനുഭവങ്ങളിലൂടെ വ്യക്തമായി പറഞ്ഞുതന്ന നോവലിസ്റ്റ്‌. ധര്‍മ്മപുരാണത്തിലൂടെ, നിലനിന്നിരുന്ന അഴിമതിക്കും അധര്‍മ്മങ്ങള്‍ക്കും അന്യായങ്ങള്‍ക്കുമെതിരെ സന്ധിയില്ലാതെ, തന്റെ തൂലികകൊണ്ട്‌ സമരം ചെയ്തവന്‍, പിന്നീട്‌ ഗുരുസാഗരത്തിലൂടെ, പ്രവാചകന്റെ വഴിയിലൂടെ, തലമുറകളിലൂടെ നമുക്ക്‌ ഭാരതസംസ്കാര മൂല്യങ്ങളും ചൈതന്യങ്ങളും പകര്‍ന്നുതന്ന വിശ്വപ്രസിദ്ധനായ ചിന്തകന്‍... ഒ.വി. വിജയന്‍. ഇദ്ദേഹത്തിന്റെ അവസാനനാളുകളില്‍ ചുരുക്കം ചിലരെപ്പോലെ സി.ജി. ചന്ദ്രമോഹനും ചില സന്ദര്‍ഭങ്ങളില്‍ അടുത്തുണ്ടായിരുന്നു.


അദ്ദേഹത്തിന്‌ തപസ്യയുടെ സഞ്ജയന്‍ പുരസ്കാരം നല്‍കാനായി മഹാകവി അക്കിത്തവും സുഹൃത്തുക്കളും നാട്ടില്‍നിന്ന്‌ സെക്കന്തരാബാദില്‍ എത്തിയിരുന്നു. വെസ്റ്റ്‌ മാരേഡ്‌ പള്ളിയിലെ തിരക്ക്‌ പിടിച്ച റോഡിലെ, തെരേസാ വിജയന്റെ വീട്‌. ഇവിടെയാണ്‌ ഒ.വി. വിജയന്‍ തന്റെ അവസാന നാളുകള്‍ ചെലവഴിച്ചത്‌. തെരേസാ വിജയന്റെ സഹോദരിയുടെ പുത്രന്‍ ഡോ. ഉദയ്‌ കൂടെയുള്ളതിനാല്‍, വിജയന്റെ മോശമായിക്കൊണ്ടിരുന്ന ആരോഗ്യനില പരിശോധിക്കാനും, കഴിയാവുന്നത്ര ചികിത്സകള്‍ നല്‍കാനും കഴിഞ്ഞത്‌ തെരേസക്കൊരാശ്വാസമായിരുന്നു.

മഹാകവി അക്കിത്തമെത്തുമ്പോള്‍ ഒ.വി. വിജയന്റെ സഹോദരി പ്രശസ്ത കവിയത്രി ഒ.വി. ഉഷയും ഞാനും തെരേസയുടെ വസതിയിലുണ്ടായിരുന്നു. മഹാകവി അക്കിത്തത്തെ കണ്ടയുടനെ വിജയന്റെ ക്ഷീണിച്ച കണ്ണുകളില്‍ തിളക്കം. ആരാധന നിറഞ്ഞ മുഖഭാവം. സംസാരിക്കാന്‍ കഴിയില്ല. എഴുതി അറിയിക്കാനും വയ്യ. എങ്കിലും ഭാര്യ തെരേസയെയും സഹോദരി ഉഷയെയും വിളിച്ച്‌ തനിക്ക്‌ അക്കിത്തത്തില്‍നിന്ന്‌ "ശാന്തിമന്ത്രം" കേള്‍ക്കണമെന്നായി.

ഉടനെ നിലവിളക്ക്‌ കൊളുത്തി. ലോകോത്തര കഥാകാരനെ ഒരുവിധത്തില്‍ കസേരയിലിരുത്തി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, ഹൃദയത്തിന്റെ ഭാഷയില്‍ അക്കിത്തവും എല്ലാവരും ചേര്‍ന്ന്‌ 'ശാന്തിമന്ത്രം' ചൊല്ലി. വിജയന്റെ മുഖത്ത്‌ വിവരിക്കാനാവാത്ത അനുഭൂതി. എന്തൊക്കെയോ ഓര്‍മ്മകള്‍ മിന്നിമറയുന്നുണ്ടായിരുന്നു. തൊഴുകൈകളുമായി, ചിന്താധീനനായി, മറ്റേതോ ലോകത്തുകൂടി അദ്ദേഹം സഞ്ചരിക്കുന്നുണ്ടായിരുന്നു. ഉഷ പൊട്ടിക്കരഞ്ഞുപോയി. അക്കിത്തം സാന്ത്വനപ്പെടുത്തി. നിര്‍ന്നിമേഷമായ ചില നിമിഷങ്ങള്‍. ആ 'ശാന്തിമന്ത്രം' വിജയന്റെ മനസ്സിന്‌ ശാന്തി നല്‍കിയിരിക്കണം. പിന്നീട്‌ അധികനാള്‍ അദ്ദേഹം ജീവിച്ചിരുന്നില്ല. ഒരു വിശ്വകഥാകാരന്റെ മനസ്സിനെ അവസാനകാലത്ത്‌ സമാശ്വസിപ്പിച്ചത്‌ അക്കിത്തത്തിന്റെ ശാന്തിമന്ത്രം.

സ്നേഹത്തിന്റെ ഒരു അടയാളം

ഗണേശ്‌ പന്നിയത്ത്‌

വായനയെ ഉത്സവമാക്കിയ ഒരു കാലഘട്ടത്തില്‍ ചില എഴുത്തുകാരുടെ വിരലുകളെ സ്പര്‍ശിക്കണമെന്ന്‌ വല്ലാതെ ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. അച്ചടിച്ചെത്തിയ വാക്കുകളത്രയും ഊര്‍ന്നിറങ്ങിയ വിരലുകളില്‍ സ്നേഹനിര്‍ഭരമായൊരു സ്പര്‍ശം. ഒ.വി. വിജയന്റെ വിരലുകളെ സ്പര്‍ശിക്കണമെന്നായിരുന്നു ഏറെ മോഹിച്ചത്‌. 'ഖസാക്കിന്റെ ഇതിഹാസം'
http://www.janmabhumidaily.com/detailed-story?newsID=50875