Saturday, May 22, 2010

ഇന്ത്യന്‍ സേനയെ ബഹുമാനിക്കുന്നതായി കാനഡ

ഇന്ത്യന്‍ സായുധ സേനയെ തങ്ങള്‍ അങ്ങേയറ്റം ബഹുമാനിക്കുന്നതായി കാനഡ വ്യക്തമാക്കി. ഇന്ത്യയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനെതിരെ ഒരു കനേഡിയന്‍ നയതന്ത്രജ്ഞന്‍ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിക്കൊണ്ടുള്ള കാനഡയുടെ പ്രതികരണം.

ജനങ്ങള്‍ തമ്മിലുള്ള സഹകരണമാണ് ഇന്ത്യ-കാനഡ ബന്ധത്തിന്‍റെ പ്രധാന കരുത്തെന്നും ഈ ബന്ധം തുടര്‍ന്നും ശക്തമായി തുടരുമെന്നും കാനഡയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് കാഥറിന്‍ ലൂബിയര്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യ സംവിധാനങ്ങളേയും പ്രവര്‍ത്തന രീതികളേയും കാനഡ അങ്ങേയറ്റം ബഹുമാനിക്കുന്നതായും അവര്‍ അറിയിച്ചു.

ബി‌എസ്‌എഫ് ഒരു ആക്രമണ സേനയാണെന്നും കുറ്റവാളികളെന്ന് സംശയിക്കുന്നവരെ അവന്‍ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും ന്യൂഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷണിലെ മുതിര്‍ന്ന സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു. ഒരു റിട്ടയേഡ് ബി‌എസ്‌എഫ് കോണ്‍സ്റ്റബിളിന് വിസ നിഷേധിച്ചുകോണ്ടാണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്. ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ അസ്വാരസ്യങ്ങള്‍ തണുപ്പിക്കുകയെന്ന ലക്‍ഷ്യത്തോടെയാണ് കാനഡയുടെ പുതിയ പ്രസ്താവന

We respect Indian armed forces: Canada | ഇന്ത്യന്‍ സേനയെ ബഹുമാനിക്കുന്നതായി കാനഡ

സീമ - സാധാരണക്കാരുടെ നടി



Seema
WDWD
കന്നിചിത്രത്തില്‍ മറ്റാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ച് അസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് സീമ. എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമാലോകം കൈയടക്കിയ സീമക്ക് മെയ് 22ന് - പിറന്നാള്‍ മധുരം. 

അംഗലാവണ്യം മാത്രമല്ല അഭിനയമികവും തനിക്കുണ്ടെന്ന് തെളിയിച്ച സീമ 1958 മെയ് 22ന് മാധവന്‍ നമ്പ്യാരുടേയും വാസന്തിയുടേയും മകളായി ചെന്നൈയില്‍ ജനിച്ചു. യഥാര്‍ഥ പേര് ശാന്തി എന്നാണ്. നുങ്കംബക്കം ഗവ സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി . പിന്നെ നൃത്തത്തിലായി ശ്രദ്ധ.

1972 ല്‍ തമിഴ് ചിത്രത്തില്‍ നര്‍ത്തകിയായാണ് സിനിമാരംഗത്തേക്ക് സീമ വന്നത്. 73 ല്‍ മലയാളത്തില്‍ ദേവി കന്യാകുമാരി എന്ന ചിത്രത്തില്‍ അപ്രധാനമായ റോളില്‍ സീമ ഉണ്ടായിരുന്നു - ദേവിയുടെ തോഴിമാരില്‍ ഒരാളായി. പിന്ന നാലഞ്ചു കൊല്ലം നര്‍ത്തകിയായി തുടര്‍ന്നു.

1977 ല്‍ ഐ.വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയില്‍ നായികയായാണ് സീമ മലയാളത്തിലെ താര റാണിയായത്. ചൂഷണത്തിന് ഇരയായി സമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് സീമ ഇതില്‍ അവതരിപ്പിച്ചത്.

സീമ - സാധാരണക്കാരുടെ നടി