ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവെന്ന പദവി യു എസ് പ്രസിഡന്‍റ് ബറാക് ഒബാമയ്ക്ക്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയാണ് രണ്ടാം സ്ഥാനത്ത്. റേഡിയോ ഫ്രാന്‍സ് ഇന്‍റര്‍നാഷണലാണ് ജനപ്രിയ നേതാവിനെ തെരഞ്ഞെടുക്കാനായി ആറു രാജ്യങ്ങളില്‍ സര്‍വെ നടത്തിയത്.
77 ശതമാനം പേരാണ് ഒബാമയെ ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒബാമയ്ക്ക് ലഭിച്ച വോട്ടുകളേക്കാള്‍ ഒരു ശതമാനം കൂടുതലാണിത്. 75 ശതമാനം പേരുടെ പിന്തുണയുമായി ദലൈ ലാമ രണ്ടാം സ്ഥാനത്തുണ്ട്. 62 ശതമാനം വോട്ടുകള്‍ നേടിയ യു എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണാണ് മൂന്നാം സ്ഥാനത്ത്.
54 ശതമാനം വോട്ടുകള്‍ നേടി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലെ മോര്‍ക്കല്‍ നാലാമതും ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളസ് സര്‍ക്കോസി അഞ്ചാമതും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആറാമതും പോപ് ബെനഡിക്ട് പതിനാലാമന്‍ ഏഴാമതുമാണ്.
Dalai Lama|Obama | ഒബാമയും ലാമയും ജനപ്രിയ നേതാക്കള്‍
സിനിമ-സീരിയല്‍ നടന്‍ ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലത്തെ ഒരു ഹോട്ടല്‍ മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മോഹന്‍ലാല്‍ നായകനായ 'ശിക്കാര്‍' എന്ന സിനിമയില്‍ ശ്രീനാഥിനൊരു വേഷമുണ്ടായിരുന്നു. ഇതിന്റെ ചിത്രീകരണത്തിനായാണ് ശ്രീനാഥ് കോതമംഗലത്ത് വന്നത്.
ശാലിനി എന്‍റെ കൂട്ടുകാരി, ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, കുടുംബപുരാണം, ഇതു ഞങ്ങളുടെ കഥ, ദേവാസുരം, കിരീടം, കിലുകിലുക്കം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘കേരള കഫേ’യിലാണ് ശ്രീനാഥ് അവസാനമായി അഭിനയിച്ചത്. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ഒട്ടേറെ അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ശ്രീനാഥിനെ മലയാളികള്‍ സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയാണ് കണ്ടിരുന്നത്. കുടുംബകഥകളില്‍ നിന്ന് വിട്ട് ആക്ഷനും കോമഡിക്കും പ്രാധാന്യമുള്ള വേദിയായി സിനിമ മാറിയപ്പോള്‍ ഇതു രണ്ടും തനിക്ക് പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞ് ശ്രീനാഥ് ടെലിവിഷന്‍ പരമ്പരകളിലേക്ക് ചേക്കേറുകയായിരുന്നു.
Cinema-Serial actor Sreenath commit suicide | സിനിമ-സീരിയല്‍ നടന്‍ ശ്രീനാഥ് മരിച്ച നിലയില്‍