Monday, March 8, 2010

മൊധേരയിലെ സൂര്യ ക്ഷേത്രം

ഇത്തവണത്തെ തീര്‍ത്ഥാടനം പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് മൊധേരയിലെ പ്രസിദ്ധമായ സൂര്യ ക്ഷേത്രത്തിലേക്കാണ്. അഹമ്മദാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ പുഷ്പാവതി നദിക്കരയിലാണ് ഈ പുരാതന തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.ഭീമദേവ സോളങ്കിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1026 - 1025 ബി സിയിലാണ് ക്ഷേത്രനിര്‍മ്മിതി നടന്നതെന്ന് ക്ഷേത്രച്ചുമരില്‍ പതിച്ചിരിക്കുന്ന ലിഖിതത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. മുഹമ്മദ് ഗസ്നി സോമനാഥും പരിസരവും ആക്രമിച്ചു കീഴടക്കിയ സമയത്തായിരുന്നു മൊധേരയിലെ സൂര്യക്ഷേത്രം പണികഴിപ്പിച്ചത്. ഗസ്നിയുടെ തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് സോളങ്കിമാരുടെ ശക്തിയും സമ്പത്തും ക്ഷയിച്ചു.

സഖാവേ, തിരുത്താന്‍ തെറ്റുകളില്ലെങ്കില്‍ എന്തുചെയ്യണം?



ഇനി വെറും രണ്ടു വര്‍ഷം! സെക്രട്ടറി സഖാവ് ആകെ ബേജാറിലാണ്. എന്നും രാവിലെ ആ കസേരയെ നോക്കി നെടുവീര്‍പ്പിടും. രണ്ടുവര്‍ഷം കൂടി മാത്രമേ ഇനി അതില്‍ ഇരിക്കാനൊക്കൂ. പിന്നില്‍ നിന്ന് കുത്താന്‍ വലിയ ‘എസ്’ കത്തിയും പണിഞ്ഞ് കാത്തിരിക്കുന്ന ഏതെങ്കിലുമൊരുത്തന്‍ രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആ കസേരയില്‍ ആസനമുറപ്പിക്കും. ആലോചിച്ചിട്ട് എത്തുമില്ല പിടിയുമില്ല.

ആരാണപ്പാ ഈ തെറ്റുതിരുത്തല്‍ പരിപാടിയൊക്കെ കണ്ടുപിടിച്ചത്. ചെയ്ത തെറ്റൊക്കെ തിരുത്തിയാല്‍ പിന്നെ പാര്‍ട്ടി തന്നെ കാണില്ല. തെറ്റുകളുടെ പുറത്താണ് ഇപ്പോള്‍ ചവിട്ടി നില്‍ക്കുന്നതു തന്നെ. തിരുത്തുന്നതൊക്കെ കൊള്ളാം, അതില്‍ നിന്ന് പോളിറ്റ് ബ്യൂറോയിലെ പാവങ്ങളെ ഒഴിവാക്കിത്തരണമെന്ന് ആരോടാ ഇനി പറയുക. മനസിലിരിപ്പ് വായിച്ചിട്ടോ എന്തോ, തല്‍ക്കാലം പീബിയന്‍‌മാര്‍ക്ക് തെറ്റൊന്നും തിരുത്തേണ്ട. പകരം മറ്റൊരു കുരിശ്, പാര്‍ട്ടി പദവികളുടെ കാലാവധി കുറയ്ക്കും. പോരേ, ഇടിവെട്ടിയവന്‍റെ തലയില്‍ തന്നെ കാക്ക കാര്യം സാധിച്ചു!

If there is no mistakes to correct, what to do? സഖാവേ, തിരുത്താന്‍ തെറ്റുകളില്ലെങ്കില്‍ എന്തുചെയ്യണം?

റഫീക്ക്‌ അഹമ്മദ്‌- കാഴ്ചപ്പാട്‌ » അഭിമുഖം

ചോ: കവിത വന്ന വഴി?
ഉ: സ്കൂളില്‍ പഠിക്കുമ്പോഴേ കവിത എഴുതിയിരുന്നു. എട്ടാംക്ലാസില്‍ മലയാളം പഠിപ്പിച്ചിരുന്ന നീലകണ്ഠന്‍മാഷ്‌ എന്നെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷെ ഞാനെഴുതിയതൊന്നും ആരെയും കാണിക്കാറില്ല. ആത്മവിശ്വാസക്കുറവും ലജ്ജയും എന്നെ പൂഴ്ത്തിവെപ്പുകാരനാക്കി. ഇന്നും ഞാന്‍ വളരെക്കുറച്ചുപേരെയേ എന്റെ രചനകള്‍ കാണിക്കാറുള്ളൂ. അച്ചടിച്ചുവരുമ്പോഴും എന്തോ ഒരു നാണം ബാക്കിയാവുന്നു. അതുകൊണ്ട്‌ എന്റെ രചന കാര്യമായിട്ടൊന്നും തിരുത്തിയില്ല. ഞാന്‍ ബാലപംക്തിയിലെഴുതിയില്ല. കവിതാക്യാമ്പുകളില്‍ പങ്കെടുത്തില്ല. കോളേജില്‍ പഠിക്കുമ്പോള്‍ 1983ല്‍ 'തോണിയാത്ര' എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതോടെയാണ്‌ എനിക്ക്‌ കുറച്ചെങ്കിലും മാറ്റം വന്നത്‌. കവിത എഴുതാമെന്നും എഴുത്തിനെ ഗൗരവത്തിലെടുക്കണമെന്നും തോന്നലുറച്ചത്‌.