Wednesday, March 10, 2010

ഇവരെക്കൊണ്‌ട്‌ എന്താണു ചെയ്യുക?

ഇവരെക്കൊണ്‌ട്‌ എന്താണു ചെയ്യുക? മുസ്‌ലിംകളെ ഉദ്ദേശിച്ച്‌ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉയര്‍ന്നു ‍കൊണ്‌ടിരിക്കുന്ന , അല്ലെങ്കില്‍ ചിലര്‍ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്‌ടിരിക്കുന്ന ചോദ്യമാണിത്‌. 2000 ല്‍ ആഫ്രിക്കന്‍ വംശജനായ ബ്രിട്ടീഷ്‌ കവി ബെക്തമിന്‍ സഫാനിയ, ഭാര്യ ആമിനയുമൊത്ത്‌ എന്‍റെ അതിഥിയായി കോഴിക്കോട്ടു വന്നപ്പോഴായിരുന്നു ഈ ചോദ്യം ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്‌. കോഴിക്കോട്‌ നഗരത്തില്‍ 40 ശതമാനത്തോളം ‌മുസ്ലീംങ്ങളുടെന്ന് അറിയിച്ചപ്പോള്‍ ജടപിടിച്ച മുടിയും പലകപ്പല്ലുകളുമുള്ള കാപ്പിരി അദ്‌ഭുതത്തോടെ എന്നെ നോക്കി തിരക്കി:"ഒീം റീ ്യീൗ ാമിമഴല ംശവേ വേലലെ ജലീുഹല?- -‘- -‘അത്യാവശ്യം മാപ്ലത്തമുള്ള പൊന്നാനി നായരായ ഞാന്‍, കേട്ട കാര്യം പിടികിട്ടാതെ അമ്പരന്നു പോയി. അഫ്‌ഗാനിസ്‌താനിലെ പുഷ്‌തു വംശജയും മുസ്‌ലിമുമായ ആമിനയും ഭര്‍ത്താവിന്‍റെ ചോദ്യപ്പൊരുളിനെ അനുകൂലിക്കുകയാണു ചെയ്‌തത്‌.മതതീവ്രമായ താലിബാനിസം അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കുന്നതിനാല്‍ ആധുനികരായ മുസ്‌ലിംകള്‍ക്കു പോലും അവിടെ കഴിഞ്ഞുകൂടാന്‍ പ്രയാസമാവുന്നതും തനിക്ക്‌ ബീടരുടെ നാട്‌ സന്ദര്‍ശിക്കാന്‍ വിഷമമാവുന്നതുമെല്ലാമായിരുന്നു ബെക്തമിന്‍ സഫാനിയയുടെ ഇസ്‌ലാം അലര്‍ജിക്കു കാരണം. ഇത്തരം പ്രവണതകള്‍ ലോകത്തിലെ പല മുസ്‌ലിം സമൂഹങ്ങളിലും പടര്‍ന്നുപിടിക്കുന്നുണ്‌ടത്രേ. നൂറ്റാണ്‌ടുകളായി കേരളത്തിലെ ഇതര സമുദായങ്ങള്‍ ആഘോഷിക്കുന്ന മുസ്‌ലിം സഹശയനത്തെക്കുറിച്ചു കാപ്പിരിക്കവിയോടു ഞാന്‍ വാചാലനായെങ്കിലും എന്‍റെ വര്‍ത്തമാനം അദ്ദേഹത്തിനു ബോധിച്ചതായി തോന്നിയില്ല .ഹൂയ്‌...
http://www.thejasnews.com/#5878

No comments: