ഞാനെഴുതിയ 'ആകാശക്കൂട്ടുകള്‍' എന്ന കഥ അച്ചടിച്ചുവന്ന സമയം. പൂരങ്ങളുടെ നാട്ടില്‍ നിന്നും ഒരു പെണ്‍കുട്ടി എനിക്കെഴുതി. ഈ കഥ എന്റെ സ്വകാര്യസ്വത്തായി സൂക്ഷിച്ചിരിക്കയാണ്. ഇതിലെ അമ്മു ഞാനാണ്. ഞാനവള്‍ക്കി മറുപടി എഴുതി കയ്പും മധുരവും മേളിച്ച ഒരു പ്രണയത്തിന്റെ തീവ്ര യാതനയില്‍ നിന്ന് എരിഞ്ഞുണ്ടായ കഥയാണ് ആകാശക്കൂട്ടുകള്‍. പൂരങ്ങളുടെ നാട്ടിലെ പെണ്‍കുട്ടി പിന്നെയും എനിക്കെഴുതി എന്റെ എഴുത്ത് അവളെ ആനന്ദിപ്പിച്ചുവെന്ന്. പിന്നെ നാടും വീടും വീട്ടുകാര്‍മെല്ലാം എഴുത്തില്‍ നിറഞ്ഞു നിന്നു. കുനുകുനായുള്ള അക്ഷരങ്ങളില്‍ മറയില്ലാത്ത ഹൃദയത്തിന്റെ തെളിഞ്ഞ ആഴങ്ങള്‍ കാണാമായിരുന്നു. ആ ഹൃദയത്തോടും നിഷ്കളങ്കമായ വാക്കുകളോടുമുള്ള മമതയില്‍ ഞാന്‍ പിന്നെയും അവള്‍ക്കെഴുതി.
http://malayalam.webdunia.com/miscellaneous/romance/articles/0909/07/1090907087_1.htm
http://malayalam.webdunia.com/miscellaneous/romance/articles/0909/07/1090907087_1.htm
2 comments:
ennittu enthundaayi??
ലക്ഷ്മി, ലിങ്ക് കൊടുത്തിരിക്കുന്നു - വായിക്കാം
Post a Comment