ഒരിക്കല്‍ ഒരു ശിവക്ഷേത്രത്തിനു സമീപത്തു കൂടി യാത്രചെയ്യവേ അഷ്‌ടവൈദ്യരില്‍ പ്രമുഖനായ ആലത്തിയൂര്‍ നമ്പിയോടു ആലിനുമുകളിലിരുന്ന രണ്ടു പക്ഷികള്‍ വിളിച്ചു ചോദിച്ചു: 'കോരുക്ക്, കോരുക്ക്'. കോ അരുക്ക് എന്ന സംസ്‌കൃതവാക്കിന് രോഗമില്ലാത്തവനാര് എന്നാണര്‍ത്ഥം. ഈ പക്ഷികള്‍ അസാധാരണത്വമുള്ളവയെന്നു മനസ്സിലാക്കിയ നമ്പി ഇങ്ങിനെ മറുപടി പറഞ്ഞു:
''കാലേ മിതഹിതഭോജീ കൃതചംക്രമണ വാമശയഃ
അവിധൃത മൂത്ര പുരീഷഃ സ്‌ത്രീഷുയതാത്മാ ച യോഃ നരഃ സോരുക്''
(വേണ്ടുന്ന കാലത്ത് ഹിതമായും മിതമായും ഭക്ഷിക്കുന്നവനും ഊണുകഴിഞ്ഞാല്‍ കുറച്ചുനടക്കുകയും ഇടതുവശം ചരിഞ്ഞു കിടക്കുന്നവനും മലമൂത്രങ്ങളെ തടുക്കാതെ വേണ്ടുന്ന കാലത്ത് വിസര്‍ജിക്കുന്നവനും സ്‌ത്രീകളില്‍ അത്യാസക്‌തി ഇല്ലാതെ ഇരിക്കുന്നവനും ആരോ, ആ മനുഷ്യന്‍ അരോഗിയായിരിക്കും).
തമ്പിയുടെ മറുപടി കേട്ട പക്ഷികള്‍ ഉടന്‍ അപ്രത്യക്ഷരായി. വേഷംമാറിയെത്തിയ അശ്വിനിദേവകളായിരുന്നു അവ എന്നാണ് ഐതിഹ്യം.
ആയൂര്‍വേദാചാര്യന്‍ പത്മഭൂഷന്‍ ഇ.ടി.നാരായണന്‍ മൂസ്സ് പറയുകയാണ്, മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ച്, അതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച്.....
ആരോഗ്യ പരിപാലനത്തെക്കുറിച്ച് പുലര്‍ത്തുന്ന നിഷ്‌കര്‍ഷ അദ്ദേഹത്തിന്റെ വാക്കിലും നോക്കിലും നടപ്പിലുമുണ്ട്.'ആയൂര്‍വേദമെന്നാല്‍ രോഗചികിത്സയല്ല.രോഗം എങ്ങനെ തടയാം എന്നനുശാസിക്കുന്ന ശാസ്‌ത്രമാണ്'.
അഷ്‌ടവൈദ്യന്‍മാരായ തൈക്കാട്ട് മൂസുമാരുടെ മഹാപാരമ്പര്യത്തില്‍ ഇന്നും ചികിത്സാ നൈപുണ്യത്തിന്റെ അളവില്ലാത്ത അനുഗ്രഹം നിറഞ്ഞു നില്‍ക്കുന്നു. കേരളം സൃഷ്‌ടിച്ച പരശുരാമന്റെ കാലത്തോളം പഴക്കമുള്ള പാരമ്പര്യമാണ് എളേടത്ത് തൈക്കാട്ടു മനക്കാര്‍ക്കുള്ളത്‌്. ആയൂര്‍വേദത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി പരശുരാമന്‍ നിശ്‌ചയിച്ച പതിനെട്ടര വൈദ്യന്‍മാരിലൊന്നാണ് തൈക്കാട്ടു മൂസ്സുമാര്‍. തൈക്കാട്ടുമന മഹാപ്രതാപത്തിലേക്കുയര്‍ന്നത് 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നാരായണന്‍ മൂസ്സിന്റെയും ഇട്ടിരവിമൂസ്സിന്റെയും കാലത്താണ്. രാജകുടുംബങ്ങളും ആഢ്യകുടുംബങ്ങളും ഇവരുടെ ചികിത്സാ സഹായം തേടിയിരുന്നു. ഇട്ടിരവി മൂസ്സിന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ, മരണം മുന്‍കൂട്ടി അറിയാനുള്ള സിദ്ധി ഉണ്ടായിരുന്നുവെന്നാണ് ഐതിഹ്യം. വൈസ്രോയി ആയിരുന്ന ലോര്‍ഡ് റീഡിംഗ് ആണ് 'വൈദ്യരത്നം' എന്ന സ്‌ഥാനം നാരായണന്‍ മൂസ്സിന് നല്‍കിയത്.ഏറ്റവും ഒടുവില്‍ പത്മഭൂഷണ്‍ ബഹുമതിയും മൂസിനെ തേടിയെത്തി.
*** ***
ഉച്ചകഴിഞ്ഞാണ് ഒല്ലൂരിലെ തൈക്കാട്ടു മനയിലെത്തുന്നത്. പഴമയുടെ ഗാംഭീര്യം വെടിയാത്ത മനയിലേക്ക് കയറുമ്പോള്‍ ഉച്ചച്ചൂട് ഒട്ടും അനുഭവപ്പെട്ടില്ല. തൂവെള്ള വസ്‌ത്രം ധരിച്ച് ആചാര്യന്‍ അകത്തളത്തില്‍ കാത്തിരുന്നിരുന്നു. പത്മഭൂഷണ്‍ ബഹുമതിയില്‍ നിന്നു തന്നെ തുടങ്ങി:
http://mangalam.com/index.php?page=detail&nid=281031&lang=malayalam
No comments:
Post a Comment