Friday, March 19, 2010

ഒരു സൂര്യതേജസിന്‍റെ ഓര്‍മ്മയ്ക്ക്

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂര്യതേജസ് മറഞ്ഞിട്ട് ഇന്ന് 12 വര്‍ഷം. 1998 മാര്‍ച്ച് 19നാണ് ഇ എം എസ് ഒരു ഓര്‍മ്മയായി മാറിയത്. തൊഴിലാളിവര്‍ഗത്തിന്‍റെ വിജയത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ലളിതവും ആദര്‍ശനിഷ്ഠവുമായ സ്വന്തം ജീവിതത്തിലൂടെ മലയാളിക്ക് മാതൃകയായി ഇ എം എസ് എന്ന ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് ഏഴ് ദശകത്തോളം നടന്ന വഴികള്‍ കേരളത്തിന്‍റെ തന്നെ ചരിത്രമാണ്. മരിക്കുമ്പോള്‍ സി പി എം പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു.

സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമുന്നതനേതാവും താത്വികാചാര്യനും നവകേരള ശില്പിയും അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായാണ് ഇ എം എസ് കേരളീയരുടെ ജീവിതത്തിന്‍റെ വെളിച്ചമായി മാറിയത്.

1909 ജൂണ്‍ 13ന് പെരിന്തല്‍മണ്ണയില്‍ യാഥാസ്ഥിതിക നമ്പൂതിരി കുടുംബമായ ഏലംകുളം മനയില്‍ ജനിച്ചു. വേദപഠനത്തിനും സ്കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം പാലക്കാട് ഗവ. വിക്ടോറിയ കോളജിലും തൃശൂര്‍ സെന്‍റ് തോമസ് കോളജിലും പഠിച്ചു.

EMS - A remembrance | ഒരു സൂര്യതേജസിന്‍റെ ഓര്‍മ്മയ്ക്ക്

No comments: