Tuesday, March 2, 2010

സത്യത്തില്‍ തസ്ലീമ നസ്രീന്‍ എഴുതിയതെന്ത്?

മുസ്ലീങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള ലേഖനം ഒരു കന്നഡ ദിനപത്രം പ്രസിദ്ധീകരിച്ചതിനാണ് കര്‍ണാടകയില്‍ പലയിടത്തും അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ഔട്ട്‌ലുക്ക് മാഗസിനില്‍ തസ്ലീമ നസ്രീന്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷയായിരുന്നു ഈ ലേഖനം. യാഥാസ്ഥിതിക മുസ്ലീം ചിന്താഗതിക്കെതിരെയുള്ള ആഞ്ഞടിക്കലായിരുന്നു ആ ലേഖനത്തിലുടനീളം. 2007-ലാണ് ഔട്ട്‌ലുക്ക് ഈ ലേഖനം പ്രസിദ്ധീകരിച്ചത്. താന്‍ അങ്ങിനെയൊരു ലേഖനം എഴുതിയിട്ടില്ലെന്ന് തസ്‌ലിമ പറയുന്നുണ്ടെങ്കിലും തസ്‌ലിമയുടെ സ്വന്തം വെബ്‌സൈറ്റിലും ഔട്ട്‌ലുക്കിലും ഇപ്പോഴും ഈ ലേഖനം ലഭ്യമാണ്. മുസ്ലീം മതാചാരത്തിന്റെ ഭാഗമായ ബുര്‍ഖയ്ക്കെതിരെയാണ് ലേഖനം നിലകൊള്ളുന്നത്. ബുര്‍ഖകള്‍ എരിച്ചുകളയാന്‍ ആഹ്വാനം ചെയ്യുന്ന ഈ ലേഖനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ

3 comments:

Unknown said...

മതം എന്നും തൊട്ടാല്‍ പൊള്ളുന്ന ഒരു വിഭാഗമാണ്‌. അപ്പോള്‍ എഴുതുക കൂടി ചെയ്താല്‍ പ്രത്യേകിച്ച് ഇന്ത്യ പോലെ മതമൗലികവാദികള്‍ കൂടുതല്‍ ഉള്ള ഒരു സ്ഥലം നിന്ന് കത്തും. ബംഗാള്‍ദേശുകാരിയെങ്കിലും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ഇവിടയല്ലേ.

prachaarakan said...

അക്രമം ഒന്നിനും പരിഹാരമല്ല. എന്തിന്റെ പേരിലായാലും. (ലേഖനം വായിച്ചിട്ടില്ല)

Unknown said...

akramathe apalapikkunnu...