പച്ചക്കറികളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് നമുക്ക് തക്കാളി. എന്നാല്‍ പലപ്പോഴായി തക്കാളി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും കൂടുതലായി കഴിയ്ക്കരുതെന്നുമൊക്കെ പറഞ്ഞുകേള്‍ക്കാറുണ്ട്. പലതക്കാളി പ്രിയരും ഇത്തരം പ്രശ്‌നങ്ങളെ ഓര്‍ത്ത് തക്കാളി കഴിയ്ക്കാനുള്ള മോഹം അടയ്ക്കിവയ്ക്കാറാണ് പതിവ്. എന്നാല്‍ തക്കാളിപ്രിയന്മാര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത്. ആവശ്യത്തിന് തക്കാളി കഴിച്ചുകൊള്ളൂ, അത് ശരീരത്തിന് യാതൊരു പ്രശ്‌നവും ഉണ്ടാക്കാന്‍ പോകുന്നില്ല.പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് മാത്രമല്ല വലിയൊരു ഗുണം ഉണ്ടുതാനുംം. ഹൃദയാഘാതം ഒഴിവാക്കാന്‍ തക്കാളിയേക്കാള്‍ നല്ലൊരു മാര്‍ഗമില്ലെന്നാണു ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍.ഹൃദയാഘാതങ്ങള്‍ക്കു കാരണമാകുന്ന രക്തധമനികളിലെ ബ്ലോക്കുകള്‍ ഇല്ലാതാക്കാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ക്കു കഴിയുമെന്നാണ് പറയുന്നത്. തക്കാളിയുടെ അല്ലികളില്‍ അടങ്ങിയിരിക്കുന്ന ജെലാറ്റിനിലെ ഫ്രൂട്ട്ഫ്‌ളോ രക്തധമനികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമത്രേ.
http://thatsmalayalam.oneindia.in/health/food/2010/heart-dtomato-new-way-to-fight-heart-disease.html
No comments:
Post a Comment