ഇന്നത്തെ തിരക്കുകള്‍ക്കിടയില്‍ അടുക്കളയില്‍ കാര്യമായി സമയം ചെലവഴിയ്ക്കുന്നവരെത്രപേരുണ്ട്? ഇത്തരക്കാരുടെ എണ്ണം ആണായാലും പെണ്ണായാലും കുറവായിരിക്കും, കാരണം അത്രയേറെ തിരക്കുപിടിച്ച ഉത്തരവാദിത്തങ്ങള്‍ ഉള്ളപ്പോള്‍ വിശദമായ പാചകം എന്നത് നടക്കാത്ത ഒരു കാര്യം തന്നെയാണ്.ഇത്തരം സാഹചര്യങ്ങളില്‍ പലരും ഹോട്ടല്‍ ഭക്ഷണത്തെയാണ് കൂട്ടുപിടിക്കുന്നത്. അതല്ലെങ്കില്‍ ഒരു ഒഴിവുദിവസം പലതരം സാധനങ്ങള്‍ വേവിച്ച് ഫ്രഡ്ജില്‍ സൂക്ഷിച്ച് പിന്നീട് ഒരാഴ്ച മുഴുവന്‍ അവ മാറി മാറി ചൂടാക്കി ഉപയോഗിക്കും. കുറ്റം പറയാന്‍ പറ്റില്ലെങ്കിലും ഈ രീതി ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിന്റെ വലിയൊരു പങ്ക് നിര്‍ണ്ണയിക്കുന്നത് അതുകൊണ്ടുതന്നെ പാചകം ചെയ്യുന്ന അവസരങ്ങളില്‍ ഓര്‍ത്തിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. പാകം ചെയ്തുകഴിഞ്ഞ ഭക്ഷണം വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് തീര്‍ച്ചയായും നിര്‍ത്തിയേയ്ക്കുക. ആദ്യ തവണ വേവുമ്പോള്‍ത്തന്നെ അതിന്റെ ഗുണങ്ങള്‍ പാതി നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കും. രണ്ടാമതൊരു തവണകൂടി ചൂടാക്കുമ്പോള്‍ ബാക്കിയുള്ളതും നഷ്ടപ്പെടുന്നു
No comments:
Post a Comment