Saturday, March 20, 2010

വിസ്മയങ്ങളുടെ കാനനക്കാഴ്ചകളൊരുക്കി വയനാട്‌

കൃത്രിമങ്ങളുടെ കലര്‍പ്പില്ല, വയനാടിന്റെ ഹരിതഭംഗിയെ ഇങ്ങനെ വിശേഷിപ്പിക്കാം. അത് ആസ്വദിക്കാനാണ് ഇങ്ങോട്ട് സഞ്ചാരികള്‍ ഒഴുകുന്നത്. മഴയുടെ ആരവം അടങ്ങിയതോടെ മറുനാടന്‍ വിനോദസഞ്ചാരികളുടെ വയനാടന്‍ യാത്രകള്‍ തുടങ്ങുകയായി. കാനനക്കാഴ്ചകളും വന്യജീവിസങ്കേതങ്ങളും പിന്നിട്ട് ചരിത്രസ്മാരകങ്ങളിലേക്കും ജല ടൂറിസത്തിലേക്കുമാണ് യാത്ര.

ആഭ്യന്തരസഞ്ചാരികള്‍ മുതല്‍ വിദേശ ടൂറിസ്റ്റുകള്‍വരെ വയനാടിന്റെ ഖ്യാതിയറിഞ്ഞ് യാത്ര നിശ്ചയിക്കുന്നു. കേരളത്തിലെ മറ്റിടങ്ങളെക്കാളും ഇരുപത് ശതമാനം വര്‍ധന വിനോദസഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ തവണ വയനാട് രേഖപ്പെടുത്തിയിട്ടുണ്ട്.

കര്‍ണാടകയില്‍നിന്ന് അവധിദിനങ്ങളില്‍ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നു. വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവിസങ്കേതങ്ങള്‍ കാണാനാണ് സഞ്ചാരികളുടെ നീണ്ടനിര. മാന്‍കൂട്ടങ്ങളെയും കാട്ടാനകളെയും അടുത്തുകാണാന്‍ കഴിയുന്ന കാനനയാത്ര സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവം നല്‍കുന്നു.







Mathrubhumi

No comments: