നാടകവേദിയുടെ ചൈതന്യം ശിരസിലേറ്റിയ ഒരു നാടകകാരനുണ്ട് കാലടിക്കടുത്തു ശ്രീമൂലനഗരത്ത്. മുഖവുരയുടെ ആവശ്യമില്ല. കാവി മുണ്ടും കാവി ജുബ്ബയും ധരിച്ച് സാംസ്കാരിക ലോകത്തു സ്വന്തം ഡ്രസ് കോഡ് നിശ്ചയിച്ച എഴുത്തുകാരന്‍. സന്ധ്യകളേ യാത്ര മുതല്‍ അധികാരി വരെയുള്ള നാടകങ്ങള്‍ എഴുതിയ ശ്രീമൂലനഗരം മോഹന് ഷഷ്ടിപൂര്‍ത്തിയുടെ നിറവ്.
മുപ്പത്തിമൂന്നു നാടകങ്ങള്‍... അഞ്ചു തിരക്കഥകള്‍... പന്ത്രണ്ട് നാടക ട്രൂപ്പുകളിലായി ആയിരത്തഞ്ഞൂറിലേറെ അരങ്ങില്‍, അഭിനയിച്ച വേഷങ്ങള്‍ നിരവധി..എം. ടി. വാസുദേവന്‍ നായരുടെ ഒരു ചെറുപുഞ്ചിരി, തീര്‍ത്ഥാടനം തുടങ്ങിയ മികച്ച ഒരു പിടി ചിത്രങ്ങളുടെ പിന്നണിയില്‍...മോഹന്‍റെ കലാജീവിതത്തിനു രംഗപടങ്ങള്‍ ഏറെ.
No comments:
Post a Comment