എന്‍ജിനീയറിങ് ഡിസ്റ്റിങ്ഷനോടെ പാസ്സായി. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ 'പ്ലേസ്‌മെന്റ് ടെസ്റ്റു'കള്‍ എഴുതുമ്പോള്‍ ചൈത്ര രണ്ടാമതൊന്ന് ചിന്തിച്ചു. 'ദൈവമേ, ഇതുതന്നെയാണോ എനിക്കു വേണ്ടത്?'. 'അല്ല' എന്നു പറഞ്ഞ മനസ്സിനെ അനുഗമിച്ച ചൈത്രയ്ക്ക് തിരഞ്ഞെടുത്ത വഴിയെക്കുറിച്ച് പിന്നീട് ദുഃഖിക്കേണ്ടിവന്നില്ല. കന്നട ചലച്ചിത്ര ലോകത്ത് വിജയങ്ങള്‍ കൊയ്ത് ഒറിയ, മറാത്തി, തെലുങ്ക് തുടങ്ങി ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും കഴിവു തെളിയിച്ച്, മലയാളത്തിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു യുവഗായിക എച്ച്.ജി. ചൈത്ര.
ഇരട്ട സഹോദരന്‍ ചൈതന്യയോടൊപ്പം നാനൂറിലേറെ വേദികളില്‍ 'ബാംഗ്ലൂര്‍ റ്റ്വിന്‍സ്' എന്ന പേരില്‍ ഭജനുകള്‍ അവതരിപ്പിച്ചിട്ടുമുണ്ട് ചൈത്ര. തൃശ്ശൂരിലെ രവി റെക്കോഡിങ് സ്റ്റുഡിയോയില്‍, പേരിട്ടിട്ടില്ലാത്ത മലയാള ചിത്രത്തിനായി പാടാനെത്തിയതായിരുന്നു അവര്‍.
Mathrubhumi Eves - success,articles,പാടി, പയറ്റി മലയാളത്തിലേക്ക്
No comments:
Post a Comment