ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലെത്തിയ മുസ്ലീം തീര്‍ത്ഥാടകര്‍ അഗ്നിബാധയില്‍പെട്ട് വെന്തുമരിച്ചപ്പോള്‍ മൂന്നുലക്ഷം രൂപാ വീതം നഷ്ടപരിഹാരം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായി. അതിന്റെ അടുത്തവര്‍ഷം, 1999ല്‍ പമ്പയില്‍ തിക്കിലും തിരക്കിലുംപെട്ട് 57 അയ്യപ്പന്മാര്‍ ചവിട്ടേറ്റും മാരകമായ പരിക്കേറ്റും മരിച്ച അതിദാരുണമായ സംഭവം മനഃസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. ആ മൃതദേഹങ്ങള്‍ കേരളത്തില്‍നിന്നും കൊണ്ടുപോകാന്‍ വാഹനസൗകര്യംപോലും നല്‍കിയില്ലെന്നുമാത്രമല്ല, നഷ്ടപരിഹാരമായോ ചികിത്സാ സഹായമായോ എന്തെങ്കിലും നല്‍കാനുള്ള മനുഷ്യത്വപരമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. വേളാങ്കണ്ണിയിലും മലയാറ്റൂരും പരുമലയിലും ബീമാപള്ളിയിലും തീര്‍ത്ഥാടനം നടത്തുന്ന ക്രൈസ്തവ-മുസ്ലീം സഹോദരങ്ങള്‍ അപകടത്തില്‍പെട്ടപ്പോഴെല്ലാം സഹായഹസ്തവുമായി സര്‍ക്കാരും മന്ത്രിമാരും മിന്നല്‍വേഗത്തില്‍ സംഭവസ്ഥലത്ത് എത്തുകയും ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ച് നഷ്ടപരിഹാരം നല്‍കുകയും ചെയ്തിട്ടുണ്ട്.
No comments:
Post a Comment