''ഐസ്‌ക്രീമിന്റെ മുകളില്‍ ചെറിപ്പഴം വച്ചപോലെ മൂര്‍ദ്ധാവില്‍ ഒരുനുള്ള് അഹങ്കാരവും കൊണ്ടുനടക്കുന്നയാളാണ് ഞാനെന്ന് സുഹൃത്തുക്കള്‍ എപ്പോഴൂം പറയാറുണ്ട്. അഞ്ചു വയസുമുതല്‍ പുസ്തകം വായിച്ചുതുടങ്ങി. കുമാരസംഭവം, രഘുവംശം, മാളവികാഗ്നിമിത്രം, വി്രകമോര്‍വശീയം... പിന്നെ എഴുത്തച്ഛന്‍, ചെറുശ്ശേരി, പി. കുഞ്ഞിരാമന്‍നായര്‍ തുടങ്ങി മഹാപ്രതിഭകളുടെ കൃതികള്‍ വായിച്ചു. കുറച്ച് ആയുര്‍വേദം, ജ്യോതിഷം എന്നിവയും പഠിച്ചു. അമ്മയില്‍ നിന്ന് കുറച്ച് കര്‍ണാടക സംഗീതം കേട്ടിട്ടുണ്ട്.
ഇതൊക്കെയാണ് എന്റെ അടിത്തറയെന്ന് അഹങ്കാരത്തോടെ പറയട്ടെ''- എല്ലാം ജഗദീശ്വരനിലര്‍പ്പിച്ചുകൊണ്ട് വിനയാന്വിതനായി പ്രശംസകളേറ്റുവാങ്ങാന്‍ ഗിരീഷ് പുത്തഞ്ചേരി ഒരിക്കലും തയ്യാറായിരുന്നില്ല. എഴുതുന്ന ഓരോ വരികളിലും തന്റെ പ്രതിഭയുടെ മുദ്ര പതിയണമെന്ന് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്ന ഗിരീഷ് ആര്‍ക്കുമുന്നിലും തല കുനിക്കാനും ഒരുക്കമായിരുന്നില്ല. അതുകൊണ്ടു തന്നെ കലഹപ്രിയനായ ആത്മസുഹൃത്തായിരുന്നു സിനിമാലോകത്തെ പ്രിയപ്പെട്ടവര്‍ക്ക് ഗിരീഷ് പുത്തഞ്ചേരി. 'ദില്‍സേ' സിനിമയ്ക്ക് പാട്ടെഴുതാന്‍ മദ്രാസില്‍ ചെന്നിട്ട് സാക്ഷാല്‍ എ.ആര്‍. റഹ്മാനോടു പരിഭവിച്ച് മടങ്ങിപ്പോന്ന കഥ ഗിരീഷ് പുത്തഞ്ചേരി തന്നെ പറഞ്ഞിട്ടുണ്ട്
http://www.mathrubhumi.com/static/others/newspecial/index.php?id=82655&cat=554
No comments:
Post a Comment