നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന തിറ രംഗസാധ്യതയുള്ള ഒരു കലാരൂപമാണ്. തിറയുടെ ചരിത്രത്തില്‍ സ്വയം ലയിച്ചുകൊണ്ടുള്ള തിറയാടല്‍ നടത്താന്‍ കഴിവുള്ള ഒരേയോരു ആളാണ് പാമ്പിരിക്കുന്ന് കുഞ്ഞിരാമന്‍ പണിക്കര്‍.
ശതാഭിഷ്ക്കതനായ അദ്ദേഹം ചിറ്റാരിക്കല്‍ ഗുളികന്‍, കണ്ടാകര്‍ണന്‍, ഭഗവതി, കുട്ടിച്ചാത്തന്‍, വിഷ്ണുമൂര്‍ത്തി തുടങ്ങി മിക്ക വേഷങ്ങളും അനശ്വരമാക്കിയിട്ടുണ്ട്.
പത്ത് വയസ്സില്‍ തുടങ്ങിയ കലാപാരമ്പര്യം ഒട്ടേറെ പരിണാമങ്ങളിലൂടെ കടന്നു പോയി. തിറകൊടിയും ചെണ്ട കൊട്ടിയുമുള്ള അനുഭവങ്ങളിലൂടെയാണ് കലാപാരമ്പര്യത്തിന്‍റെ പടവുകള്‍ കയറിയത്. അക്കാലത്ത് തിറയാടാനുള്ള അവകാശം ചില പ്രത്യേക വിഭാഗക്കാര്‍ക്ക് മാത്രമായിരുന്നു.
മലയന്‍ സമുദായത്തില്‍പ്പെട്ട ഇദ്ദേഹം സ്വന്തം ജാതിയുമായി ബന്ധപ്പെട്ട് വിശ്വസിച്ചു വന്ന നൃത്ത താള വാദ്യങ്ങളുടെ മേഖലയില്‍ സൂഷ്മമായ സംവേദനക്ഷമത നിലനിര്‍ത്തിയിരുന്നു.
ഈശ്വരന്മാര്‍ ആവേശിക്കുന്ന തിറയില്‍ നിണബലി പോലുള്ള സാഹസിക വേഷങ്ങളും കെട്ടിയാടിയിട്ടുണ്ട്.
http://malayalam.webdunia.com/entertainment/artculture/dancedrama/0806/20/1080620024_1.htm
Friday, April 30, 2010
മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത്: പിണറായി
PRO
പി ജെ ജോസഫിനെ മന്ത്രിസഭയില്‍ തുടരാന്‍ ഒരു നിമിഷം പോലും അനുവദിക്കരുത്. ജോസഫിന്‍റെ തീരുമാനം രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ല. കടുത്ത അധാര്‍മ്മികതയാണത്. ജോസഫ് വിഭാഗം ഇടതുമുന്നണി വിടുന്നതിന് രാഷ്ട്രീയമായോ നയപരമായോ എന്തെങ്കിലും കാരണങ്ങള്‍ കാണാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായാണ് മുന്നണി വിടുന്നതെന്നാണ് ജോസഫ് പറയുന്നത്. അതൊക്കെ എന്തെങ്കിലും ഒരു കാരണത്തിനു വേണ്ടി പറയുന്നതാണ്.
സ്വാശ്രയ പ്രശ്നങ്ങളിലും മതന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും ഇടതുമുന്നണി എടുത്ത എല്ലാ നിലപാടുകളോടും യോജിച്ചു നില്‍ക്കുന്ന നടപടിയാണ് ജോസഫ് വിഭാഗത്തില്‍ നിന്നും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അതുതന്നെയായിരുന്നു അവരുടെ രീതിയും. ജോസഫിനെ ഈ മൂന്നു ദശാബ്ദക്കാലവും യു ഡി എഫ് എതിര്‍ത്തുപോരുകയായിരുന്നു. എന്നാല്‍ അതൊക്കെ ഇപ്പോള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങാനാണ് യു ഡി എഫിന്‍റെ വിധി - പിണറായി വിജയന്‍ പരിഹസിച്ചു.
പി ജെ ജോസഫ് മുന്നണി വിടാന്‍ ചില ബാഹ്യശക്തികള്‍ പ്രേരണ ചെലുത്തിയതായി അറിയാന്‍ കഴിയുന്നു. കത്തോലിക്കാ സമുദായത്തിലെ ചില ബിഷപ്പുമാര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായാണ് വിവരം. കോണ്‍ഗ്രസ് രാഷ്ട്രീയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ചില ബിഷപ്പുമാരാണ് ഇതിനു പിന്നിലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്തരം നിലപാടുകള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
എഴുതരുതെന്ന് വിജയന്‍ ആവശ്യപ്പെട്ടെന്ന് മുകുന്ദന്!
PRO
PRO‘ഞാന്‍ എഴുതുന്നതൊക്കെ അത്രമോശമാണോ എന്നു ഞാന്‍ സംശയിച്ചു. അങ്ങനെയല്ല, വേണ്ടതിലേറെ എഴുതിയതുകൊണ്ടാണ് അഞ്ചുവര്‍ഷത്തേക്ക് എഴുതരുതെന്ന് ഒ.വി.വിജയന്‍ പറഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്’ - മുകുന്ദന്‍ പറഞ്ഞു.
അസുഖബാധിതനായ കാക്കനാടനെ കാണാന്‍ കാക്കനാടന്റെ കൊല്ലത്തുള്ള വസതിയായ അര്‍ച്ചനയില്‍ എത്തിയതായിരുന്നു സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് കൂടിയായ മുകുന്ദന്‍. തെല്ലൊരിടവേളയ്‌ക്കുശേഷം വീണ്ടും കണ്ടുമുട്ടിയ ഇരുവരും പഴയകാല സ്‌മരണകള്‍ പങ്കുവെച്ചു. 50 വര്‍ഷത്തെ മലയാള സാഹിത്യംമുതല്‍ വ്യക്തിപരമായ തമാശകള്‍വരെ ഇരുവരും പറഞ്ഞുരസിച്ചു.
ഒ വി വിജയന്‍, വി കെ എന്‍, എം പി നാരായണപിള്ള തുടങ്ങി പഴയ ‘ദല്‍ഹി സര്‍ക്കിളി’ലെ എഴുത്തുകാരായ കൂട്ടുകാരെ മുകുന്ദനും കാക്കനാടനും ഓര്‍മിച്ചെടുത്തു. ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഓരോ അധ്യായവും വിജയന്‍ ദല്‍ഹിയിലെ സാഹിത്യസദസ്സില്‍ വായിച്ചുകേള്‍പ്പിക്കുമായിരുന്നെന്നും ആ നോവല്‍ പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷത്തോളമെടുത്തുവെന്നും കാക്കനാടന്‍ ഓര്‍മിച്ചു. അസൂയതോന്നിയ കൃതിയാണ് ഖസാക്കിന്റെ ഇതിഹാസമെന്ന് മുകുന്ദന്‍ അഭിപ്രായപ്പെട്ടു.
മയ്യഴിയില്‍ വച്ച് മുകുന്ദന്റെ കല്യാണം നടന്നപ്പോള്‍ പഴയ ആചാരപ്രകാരം താനാണ് മുകുന്ദന് കുട പിടിച്ചതെന്ന് പൊട്ടിച്ചിരിയോടെ കാക്കനാടന്‍ പറഞ്ഞു.
‘കുടപിടിക്കുന്ന ആളെ 'ബെസ്റ്റ്‌മാന്‍' എന്നാണു പറയുന്നത്. രക്തബന്ധം ഉള്ളവരാവാന്‍ പാടില്ലതാനും. എന്നാല്‍ അത്ര ആത്മബന്ധം ഉള്ളവര്‍ ആവുകയും വേണം. മുകുന്ദന് കുടപിടിക്കാന്‍ എന്നേക്കാള്‍ അര്‍ഹത ആര്‍ക്ക്?’ - കാക്കനാടന്‍ ചോദിച്ചു.
വൈക്കം മുഹമ്മദ് ബഷീര്‍ കുത്തിയിരുന്ന് മീന്‍ നന്നാക്കുന്ന ഒരു ചിത്രം അടുത്തിടെ കാണുകയുണ്ടായെന്ന് മുകുന്ദന്‍ പറഞ്ഞു. ബഷീറിന് കൂട്ടിന് പട്ടത്തുവിള കരുണാകരനും തിക്കോടിയനും. എഴുത്തുകാരുടെ പണ്ടത്തെ ക്ലേശകരമായ അനുഭവത്തെയും കൂട്ടായ്മയെയും ഈ ചിത്രം ഓര്‍മിപ്പിച്ചെന്നും എന്നാല്‍ ഇന്നത്തെ എഴുത്തുകാരുടെ ജീവിതം മൊത്തം മാറിപ്പോയി എന്നും മുകുന്ദന്‍ നിരീക്ഷിച്ചു.
http://malayalam.webdunia.com/miscellaneous/literature/articles/0908/25/1090825034_1.htm
Thursday, April 29, 2010
മീനെണ്ണ കുട്ടികളില്‍ ബുദ്ധിവികാസമുണ്ടാക്കില്ല
PRO
കുട്ടികളുടെ പഠനത്തില്‍ മീനെണ്ണ കഴിച്ചതുകൊണ്ട് പ്രത്യേകിച്ച് മുന്നേറ്റമൊന്നും കാണാനായില്ല എന്നാണ് പഠനം നയിച്ച വെയില്‍സ് സര്‍വകലാശാലയിലെ പ്രഫസര്‍ അമാന്‍ഡ കിര്‍ബി പറയുന്നത്. കുട്ടികളുടെ വായനയിലും എഴുത്തിലും മറ്റുകാര്യങ്ങളിലും മീനെണ്ണയിലെ ഒമേഗ-3 സപ്ലിമെന്റുകള്‍ക്ക് പ്രത്യേക സ്വാധീനമൊന്നും ചെലുത്താന്‍ കഴിഞ്ഞില്ല എന്നാണ് പഠനം തെളിയിച്ചത്.
നാല് മാസമാണ് പഠനം നീണ്ടു നിന്നത്. 450 വിദ്യാര്‍ത്ഥികളെ പഠനത്തില്‍ നിരീക്ഷണ വിധേയരാക്കി. ന്യൂപോര്‍ട്ടിലെ 17 സ്കൂളുകളില്‍ നിന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 8-10 വയസ്സു പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ പഠനവും മീനെണ്ണ ഉപയോഗവുമാണ് പഠന വിധേയമാക്കിയത്.
വലിയ മാറ്റം വരുത്തിയ കുറിയ മനുഷ്യന്‍
|
നമ്പൂതിരിയെ മനുഷ്യനാക്കി മാറ്റുക, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കെട്ടുപാടുകളില്‍ നിന്ന് മുക്തനാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങി മനുഷ്യനെ നേരും നെറിയുമുള്ളവനാക്കുക, സംസ്കാര സമ്പന്നനാക്കുക എന്ന ബൃ ഹദ് ലക്ഷ്യത്തിലേക്ക് നടന്നു പോയ ജ-്വലിക്കുന്ന തീപ്പന്തമായിരുന്നു വി.ടി.ഭട്ടതിരിപ്പാട്
|
വി.ടി യുടെ നേതൃത്വത്തില്‍ ഒട്ടേറെ പുരോഗമന നടപടികളുണ്ടായി. നമ്പൂതിരിമാര്‍ വിധവാ വിവാഹം നടത്തി, കനിഷ് ഠന്മാര്‍ സ്വസമുദായത്തില്‍ നിന്ന് വേളികഴിച്ചു, മിശ്ര ഭോജ-നം നടത്തി, മിശ്ര വിവാഹത്തിന് മടി കാണിച്ചില്ല, അവര്‍ണ്ണന്‍മാരുടെ ക്ഷേത്ര പ്രവേശനത്തിന് എതിരു നിന്നില്ല, മാത്രമല്ല സ്ത്രീകള്‍ മറക്കുട തല്ലിപ്പൊളിച്ചു, ചെറുപ്പക്കാര്‍ കുടുമ മുറിച്ചെറിഞ്ഞു.
അതോടെ നമ്പൂതിരി സമുദായം സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തി. സ്ത്രീകള്‍ മറക്കുടയ്ക്കുള്ളിലെ മഹാനരകം വിട്ട് അടുക്കളയില്‍ നിന്ന് സമൂഹത്തിന്‍റെ തിരുവരങ്ങിലേക്ക് എത്തി.
http://malayalam.webdunia.com/miscellaneous/literature/remembrance/0803/25/1080325053_1.htm
Tuesday, April 27, 2010
‘ഈ മന്ത്രിമാര്‍ക്കൊന്നും ഉറക്കമില്ലേ?’
“ഇതെന്താണപ്പാ, പാതിരാത്രിക്കാണോ സഹായവുമായി എത്തുന്നത്?” തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തനിക്ക് സഹായധനവുമായി എത്തിയ മന്ത്രി ബേബിയെ കണ്ട് കവി അയ്യപ്പന്‍ ചൊടിച്ചു. കാര്യം ധനസഹായമാണ് എന്നറിയാതെയല്ല. അതൊക്കെ തരുന്നതിന് നേരവും കാലവുമൊക്കെയില്ലേ! മനുഷ്യന്മാര്‍ അസലായി കിടന്നുറങ്ങുന്ന പാതിരാത്രി സമയത്താണോ പണവും കൊണ്ടുവരുന്നത്? എന്തായാലും പരാതി കണക്കിലെടുക്കാതെ വെളുക്കെച്ചിരിച്ച് മന്ത്രി ബേബി കവിയുടെ കയ്യില്‍ സര്‍ക്കാരിന്റെ ധനസഹായമായ പതിനായിരം രൂപ ഏല്‍പ്പിച്ചു.
മന്ത്രി ഇത്രടം വരെ വന്നതല്ലേ, കയ്യില്‍ തന്നതല്ലേ! പതിനായിരം രൂപാ ഉപേക്ഷിക്കുന്നതെങ്ങിനെ? അയ്യപ്പന്‍ അതുവാങ്ങി. കവിയോട് യാത്ര പറഞ്ഞ് മന്ത്രിയിറങ്ങുമ്പോള്‍ അയ്യപ്പന് വീണ്ടും സംശയം, “ഈ മന്ത്രിമാര്‍ക്കൊന്നും ഉറക്കമില്ലേ?” അപ്പോഴാണ് ആശുപത്രി അധികൃതര്‍ അയ്യപ്പനെ തിരുത്തിയത്, “സാറേ, സമയം പാതിരാത്രിയൊന്നുമല്ല. ഇരുട്ടായിട്ടേ ഉള്ളൂ. സമയമിപ്പോള്‍ ഏഴരയാണ്!”
അതുശരി. അയ്യപ്പന് കാര്യം മനസിലായി. താന്‍ തെറ്റിദ്ധരിച്ചതാണ്. അയ്യപ്പന്‍ തര്‍ക്കിക്കാന്‍ പോയില്ല. ഈയിടെയായി അയ്യപ്പന് സമയബോധം മങ്ങിപ്പോകുന്നു. രാത്രിയില്‍ ഉറക്കവുമില്ല. ഒന്നിനും ഒരു ഓര്‍മയുമില്ല. ആരാണ് തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത് എന്നുതന്നെ അയ്യപ്പന് ഓര്‍മയില്ല.
തമ്പാനൂരിലെ വഴിയരുകില്‍ അവശനിലയില്‍ കണ്ടെത്തിയ അയ്യപ്പനെ പൊലീസുകാര്‍ ആശുപത്രിയില്‍ ആക്കുകയായിരുന്നു. പേരും ഊരുമൊന്നും അയ്യപ്പന്‍ ആശുപത്രിയില്‍ വെളിപ്പെടുത്തിയില്ല. അവസാനം, ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരനായ മഹേഷ് കവിയെ തിരിച്ചറിഞ്ഞു. കവിയാണെന്ന് ആര്‍.എം.ഒയ്ക്ക് മനസിലായതോടെ ജനറല്‍ വാര്‍ഡില്‍ നിന്ന് അയ്യപ്പന് പ്രൊമോഷന്‍ ലഭിച്ചു.
ബുധനാഴ്ച രാത്രി എം.എ. ബേബി ആശുപത്രിയിലെത്തി സഹായധനം നല്‍കി മടങ്ങിയപ്പോള്‍ ആരോ അയ്യപ്പനോട് ചോദിച്ചു: "കാശ് കിട്ടിയപ്പോള്‍ എന്തു തോന്നി?" ഉടന്‍ മറുപടി വന്നു, "വീണ്ടും രോഗം വരട്ടെ; മന്ത്രി വന്ന് വീണ്ടും പണം തരട്ടെ..."
ആശുപത്രിയില്‍ കിടക്കുമ്പോഴും അയ്യപ്പന്റെ അരികില്‍ ഒരു പുസ്‌തകമുണ്ട്- സരോജിനി സാഹു എഴുതിയ 'ഇരുണ്ട കൂടാരം.' കണ്ടുനിന്നവര്‍ ചോദിച്ചു, ‘എന്താ അയ്യപ്പാ, ഈ പുസ്‌തകം തെരഞ്ഞെടുത്തത്?’
"ഹോ.. അങ്ങനെയൊന്നുമില്ല. ഇതിന്റെ കവര്‍ ഡിസൈന്‍ വളരെ നന്നായിരിക്കുന്നു. അതു കണ്ട് വാങ്ങിയതാ... ഇത് ഞാന്‍ വായിക്കാന്‍ പോകുന്നില്ല. വെറുതെ വച്ചിരിക്കുന്നതാ.. വായിക്കുന്ന പുസ്‌തകം തലയിണയ്ക്കടിയിലുണ്ട്," അയ്യപ്പന്‍ തലയിണക്കിടയില്‍ നിന്ന് ഒരു പുസ്തകം എടുത്തു.
ആല്‍ബേര്‍ കാമുവിന്റെ ദി ഔട്ട്‌സൈഡര്‍. ‘നേരത്തേ വായിച്ചതാണ്. ഇപ്പോള്‍ വീണ്ടും വായിക്കണമെന്ന് തോന്നി,’ അയ്യപ്പന്‍ വിശദീകരിക്കുന്നു.
“ഔട്ട്‌സൈഡര്‍ ആയെന്നു തോന്നുന്നുണ്ടോ?” വീണ്ടും ആരോ ചോദിക്കുന്നു. ചിരിയോടെയുള്ള അയ്യപ്പന്റെ മറുപടി ഉടന്‍ വന്നു, "ഞാന്‍ പണ്ടേ ഔട്ട്‌സൈഡര്‍ ആയതല്ലേ!"

പിണറായിയെ മമ്മൂട്ടി സ്വാധീനിച്ചു: തിലകന്
PRO
മുംബൈയില്‍ ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തിലകന്‍ മമ്മൂട്ടിക്കും പിണറായിക്കുമെതിരെ രംഗത്തെത്തിയത്.
“പിണറായി വിജയനും കൈരളി ചാനലും എനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ മടിച്ചതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അതിലൊന്ന് കൈരളി ടിവിയുടെ ചെയര്‍മാന്‍റെ സ്വാധീനമായിരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് തൊഴില്‍ പ്രശ്നമുണ്ടായപ്പോള്‍ സാംസ്കാരികമന്ത്രി എം എ ബേബിയെ ഫോണില്‍ വിളിച്ച് ഞാന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. താന്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും പിണറായി വിജയനെ ഇക്കാര്യങ്ങള്‍ ധരിപ്പിക്കാമെന്നും ബേബി എന്നെ അറിയിച്ചു. എന്നാല്‍ പിണറായി എനിക്ക് അനുകൂലമായ ഒരു നടപടിയും സ്വീകരിച്ചില്ല” - തിലകന്‍ പറയുന്നു.
തുണിയുടുക്കാത്തവര്‍ക്ക് സ്വാഗതം!
PRO
ഇംഗ്ലണ്ടിലെ ന്യൂഡിസ്റ്റ് സംഘടനയാണ് ഈ ‘സ്വാതന്ത്ര്യപ്രഖ്യാപന’ത്തിന് പിന്നില്‍. ധാരാളം വിനോദസഞ്ചാരികള്‍ തുണിയുടുക്കാതെ ഈ ദ്വീപില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇനിയും ആയിരക്കണക്കിന് ആളുകള്‍ ഈ ദ്വീപിലേക്ക് എത്തുകയും ചെയ്യും. എന്തായാലും അടുത്ത ഒരാഴ്ചക്കാലം ദ്വീപ് നഗ്നസൌന്ദര്യത്താല്‍ തിളങ്ങുമെന്ന് സാരം.
1897ല്‍ മാര്‍ക്കോണി എന്ന ശാസ്ത്രജ്ഞന്‍ ആദ്യമായി റേഡിയോ സന്ദേശം അയച്ചത് ഈ ദ്വീപില്‍ നിന്നാണ്. 86 ഏക്കര്‍ വിസ്താരമുള്ള ഈ ദ്വീപ് കള്ളക്കടത്തുകാരുടെയും അധോലോക സംഘങ്ങളുടെയും വിഹാരകേന്ദ്രം എന്ന നിലയിലാണ് ഒരുകാലത്ത് കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. എന്നാല്‍ പിന്നീട് ഇത് വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമായി മാറി.
Monday, April 26, 2010
പൂരത്തെ പറ്റി ഫുട്ബോള്‍ താരം പാപ്പച്ചന്
PRO
PRO“പൂരങ്ങളിലെ രാജാവായ തൃശൂര്‍ പൂരമാണ് എനിക്കു മേളങ്ങളെ കുറിച്ചു പറഞ്ഞു തന്നത്. പഞ്ചാരിയും പാണ്ടിയും പഠി്ക്കുന്നതിനു പ്രേരകമായതു തൃശൂര്‍ പൂരമാണ്. തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ സ്വദേശിയായ താന്‍ പൂരം ആദ്യമായി കണ്ടതു 1990-ലാണ്. പാവറട്ടി പെരുന്നാളും തൃശൂര്‍ പൂരവും ഏകദേശം ഒരേ ദിവസങ്ങളിലാണ് നടക്കുക എന്നതിനാല്‍ ആദ്യകാലങ്ങളിലൊന്നും എനിക്ക് പൂരം കാണാന്‍ പറ്റിയിരുന്നില്ല. എന്റേത് ഒരു ക്രിസ്ത്യന്‍ കുടുംബമാണ്. വീട്ടുകാര്‍ പള്ളി പെരുനാളിനു മാത്രമേ പോവാന്‍ അനുവദിച്ചിരുന്നുള്ളു.”
“ഫെഡറേഷന്‍ ക്ലബ്ബ് വിജയത്തിനു ശേഷം പൂരം കാണാനെത്തിയപ്പോള്‍ ലഭിച്ചത് വിഐപി പരിഗണനയായിരുന്നു. വിജയനും കലാഭവന്‍ മണിയുമൊക്കെ മൈതാനത്ത് ഉണ്ടാകും. കുടമാറ്റവും മേളങ്ങളും കൗതുകത്തോടെയാണു കണ്ടിരുന്നത്. തൃശൂര്‍ പൂരം അന്നു മുതല്‍ ഒരു ലഹരിയായിരുന്നു. കേരളത്തില്‍ എവിടെയായിരുന്നാലും തൃശൂര്‍ പൂരത്തിന് എത്തും. തിരുവനന്തപുരത്തായിരുന്ന കാലത്തു പൂരം വെടിക്കെട്ടു കാണാന്‍ പുലര്‍ച്ചെ കണ്ണൂര്‍ എക്സ്പ്രക്സിലാണു പോന്നത്. യാത്രയ്ക്കിടയില്‍ ഉറങ്ങിപ്പോയി.”
“ഏതോ ഒരു സ്റ്റേഷന്‍ എത്തിയപ്പോള്‍ തൃശൂരെത്തിയെന്നു കരുതി ചാടിയിറങ്ങി. ചാലക്കുടി സ്റ്റേഷനിലാണു തെറ്റിയിറങ്ങിയത്. പിന്നീട് അവിടെ നിന്ന് തൃശൂരിലെത്തിയപ്പോഴേക്കും പൂരം വെടിക്കെട്ടു കഴിഞ്ഞിരുന്നു.
പാണ്ടിമേളവും പഞ്ചാരിമേളവും കാണാന്‍ മണിക്കൂറുകളോളം നില്‍ക്കുമായിരുന്നു. അന്നൊന്നും അതിന്റെ താളബോധം മനസിലായിരുന്നില്ല. പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങി മേള പ്രമാണിമാരുടെ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു തുടങ്ങിയാല്‍ പിന്നെ പൂരം വരെ കാത്തിരിപ്പാണ്.”
അരുന്ധതിക്കെതിരെ സികെ ജാനുവും സാറാ ജോസഫും
PRD
PRO“നര്‍മദ മുതല്‍ ചെങ്ങറയും മുത്തങ്ങയും വരെയുള്ള പ്രശ്‌നങ്ങളില്‍ അരുന്ധതിയുടെ ഇടപെടലിനോട് അധഃസ്‌ഥിത കേരളത്തിന് നന്ദിയും സ്‌നേഹവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ മാവോയിസ്‌റ്റുകളുടെ ബ്രാന്‍ഡ് അംബാസഡറാകുന്ന നിലപാടുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല.”
“ഛത്തീസ്‌ഗഡിലെ മാവോയിസ്‌റ്റ് പോരാട്ടം നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അരുന്ധതി ഈയിടെ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു ലേഖനം എഴുതിയിരുന്നു. ആദിവാസി മേഖലകളിലെ ഖനികള്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനെതിരേ ആദിവാസികള്‍ പോരാട്ടത്തിലാണ്. മാവോ ജനിക്കുന്നതിനു മുമ്പ് ആരംഭിച്ച ആദിവാസി പോരാട്ടങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഒറീസയിലും മറ്റും നടക്കുന്നത്. ഈ സമരത്തില്‍ ആദിവാസികള്‍ക്ക് മാവോയിസ്‌റ്റുകളുടെ രക്ഷകര്‍തൃത്വം ആവശ്യമില്ല.”
“കോര്‍പറേറ്റ് ഖനനത്തിനോ അത് പ്രതിനിധീകരിക്കുന്ന നവകൊളോണിയല്‍ വികസനനയത്തിനോ എതിരാണെന്ന് മാവോയിസ്‌റ്റുകള്‍ ഇതുവരെ പറഞ്ഞിട്ടില്ല. ആദിവാസി പ്രശ്‌നത്തില്‍ താത്‌പര്യമുണ്ടെങ്കില്‍ ചെയ്യേണ്ടത് ഖനനം എന്തുവില കൊടുത്തും തടയുകയാണ്. പ്രശ്‌നം സങ്കീര്‍ണമാക്കാതെ ആദിവാസികളുടെ അവകാശങ്ങള്‍ക്ക് അനുകൂലമായി ഇടപെടുകയാണു വേണ്ടത്” - പ്രസ്‌താവന അഭ്യര്‍ഥിക്കുന്നു.
മാവോയിസ്റ്റുകളെ പിന്തുണച്ചുകൊണ്ട് അരുന്ധതി അടുത്തിടെ ഒരു ലേഖനം എഴുതുകയുണ്ടായി. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കിടെ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒറീസ, പശ്ചിമബംഗാള്‍ ഗവണ്‍മെന്റുകള്‍ വിവിധ വ്യവസായ സ്ഥാപനങ്ങളുമായി രഹസ്യ ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് അരുന്ധതി ലേഖനത്തില്‍ ആരോപിച്ചത്. ശതകോടികള്‍ വിലമതിക്കുന്ന ഉരുക്ക്, ഇരുമ്പ്, അലൂമിനിയം ഫാക്ടറികള്‍ക്കും വൈദ്യുതി, അണക്കെട്ട്, പദ്ധതികള്‍ക്കുമായി ഉണ്ടാക്കിയിരിക്കുന്ന ഈ ധാരണാപത്രങ്ങളെ പണമായി പരിഭാഷപ്പെടുത്താന്‍ ആദിവാസികളെ നീക്കം ചെയ്യാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത് എന്നായിരുന്നു അരുന്ധതിയുടെ ആരോപണം.
Friday, April 23, 2010
ഒബാമയും ലാമയും ജനപ്രിയ നേതാക്കള്‍
PRO
77 ശതമാനം പേരാണ് ഒബാമയെ ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒബാമയ്ക്ക് ലഭിച്ച വോട്ടുകളേക്കാള്‍ ഒരു ശതമാനം കൂടുതലാണിത്. 75 ശതമാനം പേരുടെ പിന്തുണയുമായി ദലൈ ലാമ രണ്ടാം സ്ഥാനത്തുണ്ട്. 62 ശതമാനം വോട്ടുകള്‍ നേടിയ യു എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണാണ് മൂന്നാം സ്ഥാനത്ത്.
54 ശതമാനം വോട്ടുകള്‍ നേടി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലെ മോര്‍ക്കല്‍ നാലാമതും ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളസ് സര്‍ക്കോസി അഞ്ചാമതും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആറാമതും പോപ് ബെനഡിക്ട് പതിനാലാമന്‍ ഏഴാമതുമാണ്.
സിനിമ-സീരിയല്‍ നടന്‍ ശ്രീനാഥ് മരിച്ച നിലയില്‍
PRO
മോഹന്‍ലാല്‍ നായകനായ 'ശിക്കാര്‍' എന്ന സിനിമയില്‍ ശ്രീനാഥിനൊരു വേഷമുണ്ടായിരുന്നു. ഇതിന്റെ ചിത്രീകരണത്തിനായാണ് ശ്രീനാഥ് കോതമംഗലത്ത് വന്നത്.
ശാലിനി എന്‍റെ കൂട്ടുകാരി, ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, കുടുംബപുരാണം, ഇതു ഞങ്ങളുടെ കഥ, ദേവാസുരം, കിരീടം, കിലുകിലുക്കം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘കേരള കഫേ’യിലാണ് ശ്രീനാഥ് അവസാനമായി അഭിനയിച്ചത്. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ഒട്ടേറെ അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ശ്രീനാഥിനെ മലയാളികള്‍ സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയാണ് കണ്ടിരുന്നത്. കുടുംബകഥകളില്‍ നിന്ന് വിട്ട് ആക്ഷനും കോമഡിക്കും പ്രാധാന്യമുള്ള വേദിയായി സിനിമ മാറിയപ്പോള്‍ ഇതു രണ്ടും തനിക്ക് പറ്റിയതല്ലെന്ന് തിരിച്ചറിഞ്ഞ് ശ്രീനാഥ് ടെലിവിഷന്‍ പരമ്പരകളിലേക്ക് ചേക്കേറുകയായിരുന്നു.
Thursday, April 22, 2010
കൂടുതല്‍ മധുരം വേണ്ടെന്ന് പറയൂ!
മധുരം ഇല്ലാതൊരു ചായ! ഒരു സ്പൂണ്‍ മധുരമില്ലെങ്കില്‍ പിന്നെ എന്തിനാണെന്ന് നാം ചോദിച്ചു പോവും. അത് സ്വാഭാവികം. എന്നാല്‍, കിട്ടുമ്പോഴെല്ലാം മധുര പലഹാരങ്ങള്‍ നിയന്ത്രണമില്ലാതെ വാരി വലിച്ചു തിന്നാലോ? അത് ഒരു ദുരന്തത്തിലേക്കുള്ള പോക്ക് ആയിരിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.
പഞ്ചസാരയുടെ അളവ് കൂട്ടിയുള്ള ആഹാര ശീലം പ്രമേഹത്തിലേക്ക് മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുമെന്നാണ് ഒരു പുതിയ പഠനത്തില്‍ പറയുന്നത്. ഇമോറി സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
പ്രായ പൂര്‍ത്തിയായ 6,000 പേരുടെ ആഹാര രീതിയാണ് ഗവേഷണ സംഘം പഠന വിധേയമാക്കിയത്. 1996 നും 2006 നും ഇടയിലുള്ള ഏഴ് വര്‍ഷമാണ് പഠനം നീണ്ടത്. അധികം മധുരം ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗത്തിലേക്ക് നയിക്കാവുന്ന ശാരീരിക നിലയുണ്ടാവുമെന്ന് ഗവേഷകര്‍ കണ്ടെത്തി.

തരൂര്‍ പാര്‍ട്ടിയുടെ സ്വത്തെന്ന് രാഹുല്‍
ഐപിഎല്‍ വിവാദത്തില്‍ അകപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച ശശി തരൂര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച സമയം മുതല്‍ തന്നെ കോണ്‍ഗ്രസില്‍ പല മുതിര്‍ന്ന നേതാക്കളുടെയും കണ്ണിലെ കരടായിരുന്നു.
ഇപ്പോള്‍ വിവാദത്തിലകപ്പെട്ട് അദ്ദേഹം രാജിവച്ചതില്‍ സന്തോഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം ഒട്ടും കുറവല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പരിചയക്കുറവും, രാഷ്ട്രീയ പ്രവര്‍ത്തനം നടത്താതെ നേടിയ മന്ത്രിപദവുമെല്ലാമാണ് ഉത്തരേന്ത്യന്‍ നേതാക്കള്‍ക്ക് തരൂരിനെ അനഭിമതനാക്കിയത്.
എന്നാല്‍ എഐസിസി രാഹുല്‍ ഗാന്ധി ശശി തരൂരിനെ പാര്‍ട്ടിയുടെ ഒരു സമ്പത്തായിത്തന്നെയാണ് കാണുന്നത്. വിവാദത്തികപ്പെടുകുയും രാജിവയ്ക്കുകയും ചെയ്‌തെങ്കിലും കോണ്‍ഗ്രസിന്റെ ഭാവിയില്‍ തരൂരിന് നല്ല റോള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് തന്നെയാണ് രാഹുലിന്റെ വിശ്വാസമത്രേ.
രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐപിഎല്‍ വിവാദത്തിന്റെ പേരില്‍ തരൂരിനെ എഴുതിത്തള്ളാന്‍ എന്തായാലും രാഹുല്‍ തീരുമാനിച്ചിട്ടില്ല. വൈകാതെ തന്നെ തരൂരിനെ സംഘടനാ പദവികളില്‍ ഏതിലെങ്കിലും അവരോധിക്കാനാണ് രാഹുലിന്റെ തീരുമാനമെന്ന് സൂചനയുണ്ട്.
തരൂരിലെ രാഷ്ട്രീയക്കാരനിലേറെ രാഹുലിന് പ്രിയം അദ്ദേഹത്തിലെ നയതന്ത്രജ്ഞനെയാണത്രേ. വിവാദത്തില്‍ തരൂരിന്റെ കൈകള്‍ ശുദ്ധമായിരുന്നുവെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടില്‍ അദ്ദേഹത്തിന് പ്രധാനപ്പെട്ട റോള്‍ തന്നെ ലഭിക്കുമെന്ന കര്യത്തില്‍ സംശയമില്ല.
http://thatsmalayalam.oneindia.in/news/2010/04/22/india-rahul-sees-tharoor-as-an-asset.html

നമുക്ക് ഭൂമിയെ പ്രണയിക്കാം
ആഗോള താപനത്തിന്‍റെ പൊള്ളുന്ന ചൂട് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു ഭൗമദിനം കൂടി. കൊടും ചൂടില്‍ മഞ്ഞുരുകി ഭൂമി മുങ്ങാന്‍ ഇനി എത്ര കാലം കൂടിയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഭൌമ ദിനവും. നാല്പതാം ഭൗമദിനമാണ് ഇന്നത്തേത്. 141 രാജ്യങ്ങള്‍ ഒപ്പിട്ട 1997ലെ ക്യോട്ടോ ഉച്ചകോടിയോടെയാണ് ഭൗമദിനം സംഘടിതമായി ആചരിച്ചു തുടങ്ങിയത്.
വ്യവസായവല്‍കൃത രാജ്യങ്ങള്‍ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളും ഓസോണ്‍ പാളിക്ക് നേരിടുന്ന ഭീഷണിയും ആഗോളതാപനത്തിന് വഴിവച്ചിട്ടുണ്ട്. ഇപ്പോള്‍, വികസ്വര രാജ്യങ്ങളും വ്യവസായവല്‍ക്കരണ പാതയില്‍ കുതിച്ചുമുന്നേറുന്നതോടെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ അനിയന്ത്രിതമാം വിധം ഉയരുകയാണ്.
മണ്ണിന്‍റെ സ്വാഭാവികമായ ഘടനയില്‍ മാറ്റവും മലിനീകരണവുമാണ് മൂന്നാം ലോകരാജ്യങ്ങളിലെ കാര്‍ഷിക ഉത്പാദനക്ഷമത കുറയുന്നതിനുള്ള പ്രധാനകാരണമെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റൂട്ടിലെ പഠനങ്ങള്‍ തെളിയിക്കുന്നു.
അവരുടെ പഠനങ്ങളനുസരിച്ച് രണ്ടാം ലോക മഹായുദ്ധനന്തരം ഏകദേശം 120 കോടി ഹെക്ടര്‍ കൃഷിഭൂമി ഉപയോഗരഹിതമായി കണക്കാക്കുന്നു. മേല്‍മണ്ണിന്‍റെ കനത്ത നഷ്ടം മൂലം ഉത്പാദനം കുറയുകയും ലാറ്ററീകരണം എന്ന ഭൗതിക-രാസ പ്രക്രിയയ്ക്ക് വഴി തെളിയിക്കുകയും ചെയ്യുന്നു.
കേരളവും ലാറ്ററീകരണത്തിന് ഇരയായ സംസ്ഥാനമാണെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. ഇത് രൂക്ഷമായ തോതില്‍ കാണുന്നത് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലാണ്. വനനശീകരണം വ്യാപകമായ വയനാട്ടിലും ലാറ്ററീകരണമുണ്ട്.

Tuesday, April 20, 2010
ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം!
ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ഫലപ്രദമായി തടയുന്നതിന് കര്‍ശന നടപടികള്‍ എടുക്കാന്‍ കേന്ദ്രം തയ്യാറാകുന്നു. ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവരെ ഇനി കാത്തിരിക്കുക ജീവപര്യന്തവും 10 ലക്ഷം രൂപ പിഴയുമാണ്. കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദാണ് ഈ വിവരം വെളിപ്പെടുത്തിയത്. രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഭക്‌ഷ്യവസ്തുക്കളുടെ സുരക്ഷയും മാനദണ്ഡങ്ങളും എന്ന നിയമം 2006-ല്‍ തന്നെ പാര്‍ലമെന്റില്‍ പാസായതാണ്. ഈ നിയമമാണ് മായം കലര്‍ത്തുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കാവുന്ന രീതിയില്‍ നിയമം പുന:സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. സുരക്ഷിതവും മായം കലരാത്തതുമായ ഭക്‌ഷ്യവസ്‌തുക്കള്‍ ഉറപ്പാക്കുകയാണ് പുതിയ നിയമം ലക്‌ഷ്യമിടുന്നത്. ഈ നിയമം അടുത്ത 3-4 മാസങ്ങളില്‍ നിലവില്‍ വരും” - ഗുലാം നബി ആസാദ് പറഞ്ഞു.
രാജ്യത്ത് ഭക്‌ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ഭീതിദമായ സാഹചര്യത്തില്‍ എത്തിനില്‍ക്കുകയാണ്. പാക്കറ്റുകളിലും കുപ്പികളിലും വില്‍ക്കപ്പെടുന്ന കുടിവെള്ളം പോലും ശുദ്ധമല്ല. ഭക്‌ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നവരും വിതരണം ചെയ്യുന്നവരും മാത്രമല്ല, ഈ ഭക്‌ഷ്യവസ്തുക്കള്‍ പാചകം ചെയ്ത് വിളമ്പുന്ന ഹോട്ടലുകളിലും മായം ചേര്‍ക്കല്‍ നടക്കുന്നു. ഈ സാഹചര്യത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുന്ന ഈ നിയമം ഏറെ സ്വാഗതം ചെയ്യപ്പെടും

നരേന് ചതിക്കപ്പെട്ടു?
മലയാളത്തിലും തമിഴിലും മാറിമാറി ഭാഗ്യം പരീക്ഷിക്കുന്ന നടനാണ് നരേന്‍. ഇടയ്ക്കിടെ ചില വമ്പന്‍ പ്രൊജക്ടുകളുടെ ഭാഗമായി നരേന്‍ അത്ഭുതം സൃഷ്ടിക്കാറുണ്ട്. അഞ്ചാതെ, റോബിന്‍ഹുഡ് തുടങ്ങിയവ ഉദാഹരണം. യുവനിരയിലെ മികച്ച നടനെന്ന പേരുനേടിയിട്ടും വേണ്ടത്ര അവസരങ്ങള്‍ നരേനെ തേടി എത്തിയിട്ടില്ല.
തമ്പിക്കോട്ടൈ, പൂക്കട രവി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് നരേന്‍ ഇപ്പോള്‍. അതിനിടെയിലാണ് ഒരു വമ്പന്‍ മലയാളചിത്രത്തിലേക്ക് നരേന് ക്ഷണം ലഭിച്ചത്. മോഹന്‍ലാലും അമിതാഭ് ബച്ചനും ഒരുമിക്കുന്ന ‘കാണ്ഡഹാര്‍’ എന്ന മേജര്‍ രവി ചിത്രത്തിലേക്കായിരുന്നു ക്ഷണം. തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ പിന്‍മാറിയപ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് മേജര്‍ രവി ഫോണിലൂടെ നരേനെ ക്ഷണിച്ചത്.
ആഹ്ലാദത്തോടെയാണ് നരേന്‍ ആ ക്ഷണം സ്വീകരിച്ചത്. മോഹന്‍ലാലിനോടും അമിതാഭ് ബച്ചനോടുമൊപ്പം ഒരു മലയാള ചിത്രം. അത് തന്‍റെ ഭാഗ്യദോഷമെല്ലാം തീര്‍ക്കുമെന്ന് നരേന്‍ കരുതി. കരാറില്‍ ഒപ്പിടുവിച്ച് അഡ്വാന്‍സ് നല്‍കാന്‍ ഒരാളെ അയയ്ക്കാമെന്ന് നരേനോട് മേജര്‍ പറഞ്ഞു. ജൂണില്‍ കാണ്ഡഹാറിന്‍റെ ഷൂട്ടിംഗിനായി തന്‍റെ മറ്റു ചിത്രങ്ങള്‍ എല്ലാം നരേന്‍ മാറ്റിവച്ചു.

പ്രവാസി വോട്ടവകാശം അപ്രായോഗികം
പ്രവാസികള്‍ക്കു വോട്ടവകാശം നല്‍കുന്നതില്‍ പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ടെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ നവീന്‍ ചൗള. പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച പ്രശ്നങ്ങള്‍ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
സര്‍ക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു നവീന്‍ ചൗള.
പ്രവാസികള്‍ക്കു വോട്ടവകാശം ലഭ്യമാക്കുന്നതിനു നിരവധി തടസങ്ങളുണ്ട്. നിലവിലുള്ള തെരഞ്ഞെടുപ്പു ചട്ടങ്ങളിലെ വ്യവസ്ഥകളാണ് ഇതില്‍ പ്രധാനം. തെരഞ്ഞെടുപ്പു നടക്കുന്നതിനു മുന്‍പ് ആറുമാസം സ്വദേശത്തു വോട്ടര്‍ താമസിച്ചിരിക്കണം
http://www.metrovaartha.com/2010/04/20043946/nris-vote.html

Monday, April 19, 2010
അമ്മമനസ്
പെരിയാറിനു മീതെ മഴയുടെ വെള്ളിനൂലുകള്‍ പെയ്തിറങ്ങുന്നു. പുഴയരികില്‍ ശ്രീപീഠം എന്ന വീടിന്‍റെ ഉമ്മറത്ത് മഴത്തുള്ളികള്‍ക്കൊപ്പം ഓര്‍മകള്‍ പെയ്തിറക്കുകയാണ് അമ്മ. തോരാമഴയുടെ തണുപ്പു പോലെ സ്നേഹം വിതറി, പൂനിലാ വു പോലെ പുഞ്ചിരിച്ച്, വാത്സല്യം പകര്‍ന്ന അമ്മ വലിയ സന്തോഷത്തിലാണ്. മലയാള സിനിമയില്‍ അന്‍പതു വര്‍ഷം നിറദീപമായി തെളിഞ്ഞു നിന്നതിന്‍റെ പ്രഭയുണ്ട് ആ മുഖത്ത്. അരനൂറ്റാണ്ടുകാലത്തെ അഭിനയ ജീവിതം ധന്യം. തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മകളില്‍ സന്തോഷത്തിന്‍റെ ശുഭമുഹൂര്‍ത്തങ്ങള്‍ മാത്രം. മലയാളത്തിന് അന്നും ഇന്നും അമ്മയെന്നു പറഞ്ഞാല്‍ പൊന്നമ്മയല്ലാതെ മറ്റാര്.
അഭ്രപാളിയില്‍ അമ്മയുടെ സഹ ജമായ കരുതലറിയിച്ച പൊന്നമ്മയു ടെ മനസില്‍ അഞ്ചു വയസ് മുതലു ള്ള ഓര്‍മകളുണ്ട്. തൊടിയിലെ പച്ചപ്പിനെ സ്നേഹിച്ച ബാല്യം മുതല്‍ സിനിമാജീവിതത്തിന്‍റെ അന്‍പതാം വാര്‍ഷികം വരെയുള്ള മനോഹരമാ യ ഓര്‍മകള്‍...
http://www.metrovaartha.com/2010/04/07003929/KAVIYOOR-PONNAMMA-FEATURE-2010.html

ദേവാലയത്തിന് അരികില്‍ വീടുവയ്ക്കുമ്പോള്‍
ക്ഷേത്രങ്ങള്‍ക്ക് അരികില്‍ വീട് വയ്ക്കാന്‍ സാധിക്കുമോ? ക്ഷേത്രനരികില്‍ വീട് വയ്ക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെന്തൊക്കെയാണ്? വാസ്തു വിദഗ്ധര്‍ക്ക് മുന്നില്‍ സാധാരണയെത്താറുള്ള ചോദ്യങ്ങളാണിതൊക്കെ. ഇവയ്ക്കുള്ള മറുപടികള്‍ ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയെ അടിസ്ഥാനപ്പെടുത്തി മാത്രമേ കൃത്യമായി നല്‍കാനാവൂ.കാളി, ശിവന്‍, നരംസിംഹം തുടങ്ങിയ ഉഗ്രമൂര്‍ത്തികളുടെ ക്ഷേത്രത്തിന് നേരെ മുന്നിലും വലതുവശത്തും വീട് വയ്ക്കരുത്. അതേസമയം, വിഷ്ണു തുടങ്ങിയ സ്വാത്വിക സംഭൂതരായ മൂര്‍ത്തികളുടെ ക്ഷേത്രത്തിനു പിന്നിലും ഇടതും ആണ് വീട് വയ്ക്കാന്‍ യോഗ്യമല്ലാത്തത്.
When we build homes near temples ദേവാലയത്തിന് അരികില്‍ വീടുവയ്ക്കുമ്പോള്‍
When we build homes near temples ദേവാലയത്തിന് അരികില്‍ വീടുവയ്ക്കുമ്പോള്‍
തടി കുറയ്ക്കണോ? മുട്ട കഴിച്ചാല്‍ മതി!
തടി കുറയ്കാന്‍ മുട്ട കഴിച്ചാല്‍ മതിയെന്നോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം, എന്നാല്‍ സംഗതി സത്യമാണെന്നാണ് ‘ന്യുട്രീഷന്‍ റിസര്‍ച്ചി’ന്റെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പഠനത്തില്‍ പറയുന്നത്.
പ്രാതലിന് മുട്ട ഉള്‍പ്പെടുത്തന്നത് കലോറി നഷ്ടത്തെ കുറയ്ക്കുമെന്നും അതോടൊപ്പം വിശപ്പ് കുറയ്ക്കുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. വിശപ്പ് കുറഞ്ഞാല്‍ ഭാരം കുറയാന്‍ മറ്റൊന്നും വേണ്ടല്ലോ?
മുട്ട ഉള്‍പ്പെടുത്തിയുള്ള പ്രാതല്‍ കഴിക്കുന്ന ആളുകള്‍ക്ക് ‘ബുഫെയ്’ രീതിയിലുള്ള ഉച്ച ഭക്ഷണം നല്‍കിയാണ് ഗവേഷകര്‍ നിരീക്ഷണം നടത്തിയത്. ഇവര്‍ കാര്‍ബോ ഹൈഡ്രേറ്റ് സമ്പുഷ്ടമായ പ്രാതല്‍ കഴിച്ചവരെക്കാള്‍ വളരെ കുറവ് കലോറിയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രമേ ഉച്ചഭക്ഷണമായി തെരഞ്ഞെടുത്തുള്ളൂ.
ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നതു വഴി ഭക്ഷണ ക്രമീകരണത്തിലൂടെ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സാധാരണ രീതിയിലുള്ളതിനെക്കാള്‍ 65 ശതമാനം അധികം ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന ഒരു മുന്‍ ഗവേഷണത്തെ ശരിവയ്ക്കുന്നതായിരുന്നു ഈ പഠനഫലം. മുട്ടയില്‍ ധാരാളമുള്ള ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീനാണ് സഹായമാവുന്നത്. മുട്ടയിലെ പ്രോട്ടിനുകളില്‍ പകുതിയും മഞ്ഞക്കരുവിലായതിനാല്‍ മുട്ട കഴിക്കുമ്പോള്‍ ഒരു ഭാഗവും ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഗവേഷകര്‍ ഉപദേശിക്കുന്നു.

Saturday, April 17, 2010
ലാവ്‌ലിന്‍: പിണറായിയുടെ ഇടപാടുകള്‍ക്ക് തെളിവില്ല
എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ പണം കൈമാറിയതിന് തെളിവില്ലെന്ന് സി ബി ഐ. കൊച്ചി സി ബി ഐ കോടതിയിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.
ജി കാര്‍ത്തികേയനെതിരായ അന്വേഷണം അവസാനഘട്ടത്തിലാണ്. സി ബി ഐ കോടതിയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ പണം കൈമാറിയതിന് തെളിവില്ല. ഇടനിലക്കാരനായ നാസറിനെ ചോദ്യം ചെയ്തതായും ദിലീപ് രാഹുലനെ ചോദ്യം ചെയ്യാന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടിയതായും സി ബി ഐ കോടതിയില്‍ അറിയിച്ചു.

Friday, April 16, 2010
BSNL നഷ്ടത്തിലേക്ക്
ബിഎസ്എന്‍എല്‍ നഷ്ടത്തിലേക്കെന്നു സൂചന. 2010 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനിയുടെ നഷ്ടം 2,611 കോടിയെന്നു കണക്കുകള്‍. 2008ല്‍ ബിഎസ്എന്‍എല്ലിനു 575 കോടിയായിരുന്നു ലാഭം. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കണക്കുകളനുസരിച്ചു കമ്പനിയുടെ വരുമാത്തില്‍ 7.9% ഇടിവുണ്ടായി. ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
ലാന്‍ഡ് ലൈന്‍ ബിസിനസില്‍ സര്‍ക്കാര്‍ സബ്സിഡിയായ 2,600 കോടിക്കു പുറമേയാണ് ഈ നഷ്ടം. ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിനത്തില്‍ കമ്പനിക്കു 3,080 കോടി ലഭിച്ചതായും കണക്കുകള്‍. നഷ്ടം വര്‍ധിക്കാന്‍ കാരണം 2007ലെ ശമ്പളവര്‍ധനയാണെന്നും സൂചനയുണ്ട്. ശമ്പളവര്‍ധന നിലവില്‍ വന്നതോടെ 3,800 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയാണു കമ്പനിക്കുണ്ടായത്. ഔദ്യോഗിക റിപ്പോര്‍ട്ടു പുറത്തുവിടാന്‍ ടെലികോം മന്ത്രാലയത്തിന്‍റെ അനുമതി വേണമെന്നും അതിനായി കാത്തിരിക്കുകയാണെന്നും ബിഎസ്എല്‍എല്‍ ചെയര്‍മാന്‍ കുല്‍ദീപ് ഗോയല്‍ പറഞ്ഞു.
ഒരു കാലത്ത് ഇന്ത്യന്‍ ടെലികോം മേഖലയുടെ ചുക്കാന്‍പിടിച്ച ബിഎസ്എന്‍എല്‍ ഇന്നു മൊബൈല്‍ ഫോണിന്‍റെ കാര്യത്തില്‍ ആറാം സ്ഥാനത്താണ്. മത്സരക്ഷമത കുറഞ്ഞതും ഉദ്യോഗസ്ഥതലത്തിലെ അഴിമതിയും അഭിപ്രായവ്യത്യാസവുമാണു ബിഎസ്എന്‍എലിനെ നഷ്ടത്തിലേക്കു നയിച്ചതെന്നു വിദഗ്ധര്‍. രാഷ്ട്രീയ ഇടപെടലുകള്‍ കമ്പനിയെ തകര്‍ക്കുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു.
http://www.metrovaartha.com/2010/04/15033503/BUSI-BSNLIN-LOST-20100415.html

മൂക്കില്ലാ രാജ്യത്ത് - 2: തിലകന്‍ അഭിനയിച്ചേക്കും
1991ല്‍ പുറത്തിറങ്ങിയ ‘മൂക്കില്ലാ രാജ്യത്ത്’ മലയാളത്തില്‍ കോമഡി തരംഗമുണ്ടാക്കിയ ചിത്രമാണ്. അശോകന്‍ - താഹ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ തമാശകള്‍ ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. മുകേഷ്, സിദ്ദിഖ്, ജഗതി, തിലകന്‍ എന്നിവരായിരുന്നു ആ ചിത്രത്തിലെ പ്രധാന താരങ്ങള്‍. 19 വര്‍ഷത്തിന് ശേഷം മൂക്കില്ലാ രാജ്യത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംവിധായകന്‍ താഹ.
നാലു ഭ്രാന്തന്‍മാര്‍ ഭ്രാന്താശുപത്രിയില്‍ നിന്ന് രക്ഷപെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കില്ലാ രാജ്യത്തിന്‍റെ പ്രമേയം. ഈ നാലു ഭ്രാന്തന്‍മാരെയും പുതിയ ഒരു പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് താഹ മൂക്കില്ലാ രാജ്യത്ത് - 2ലൂടെ ഉദ്ദേശിക്കുന്നത്.
എന്നാല്‍ ഈ ചിത്രത്തിന് ഒരു തടസം എന്നു പറയുന്നത് നടന്‍ തിലകന് ഫെഫ്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും താരസംഘടനയായ ‘അമ്മ’യില്‍ തിലകന് അംഗത്വമില്ല എന്നതുമാണ്. തിലകനെ അഭിനയിപ്പിച്ചാല്‍ ഫെഫ്ക ഈ ചിത്രത്തോട് സഹകരിക്കില്ലെന്നാണ് അറിയുന്നത്. എന്നാല്‍ അമ്മയില്‍ അംഗമല്ലെങ്കിലും തിലകന് അഭിനയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി വീണ്ടും പിടിമുറുക്കി
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വീണ്ടും ഒരു അങ്കത്തിന് തയ്യാറെടുക്കുകയാണ്. അതിന്‍റെ ആദ്യ ചുവടുവയ്പായിരുന്നു സി പി എം ഔദ്യോഗിക പക്ഷത്തിന്‍റെ വിശ്വസ്തനായിരുന്ന കണ്ണൂര്‍ മേഖലാ ഐ ജി ടോമിന്‍ തച്ചങ്കരിക്കെതിരായ നീക്കം. അതില്‍ വി എസ് വിജയം കണ്ടിരിക്കുകയാണ്.
കണ്ണൂര്‍ ഐ ജി സ്ഥാനത്തു നിന്ന് തച്ചങ്കരിയെ നീക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലാണ് തച്ചങ്കരിയുടെ കസേര തെറിക്കാന്‍ ഇടയാക്കിയത്. പിഴവുകളൊന്നുമില്ലാത്ത നീക്കമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയത്. പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന് തച്ചങ്കരിയെ സംരക്ഷിക്കാന്‍ സാധിക്കാത്ത വിധത്തില്‍ പിടിമുറുക്കാന്‍ വി എസിനായി.
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തുന്ന അതേ സമയത്ത് ഐ ജി ടോമിന്‍ തച്ചങ്കരിയും ഗള്‍ഫിലുള്ള വിവരം ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറാണ് ആദ്യം ഉന്നയിച്ചത്. വീരേന്ദ്രകുമാറിന്‍റെ ആരോപണം ശ്രദ്ധയില്‍ പെട്ടയുടന്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ചില ഹവാല ഇടപാടുകാരില്‍ നിന്ന് പണം പിരിക്കാന്‍ പിണറായി വിജയനെ സഹായിക്കുന്നതിനാണ് ടോമിന്‍ തച്ചങ്കരി ഗള്‍ഫില്‍ പോയതെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോര്‍ജ്ജും ആരോപണം ഉന്നയിച്ചിരുന്നു. തച്ചങ്കരി വിവാദം ഉയര്‍ന്നയുടന്‍ എം വി ഗോവിന്ദന്‍ മാസ്റ്ററെ പോലെ ഔദ്യോഗിക പക്ഷത്തെ ചില പ്രമുഖര്‍ ഇക്കാര്യത്തില്‍ തച്ചങ്കരിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാഹചര്യം കൂടുതല്‍ മോശമാകുന്നത് തിരിച്ചറിഞ്ഞ് പിന്‍വാങ്ങുകയായിരുന്നു.

Thursday, April 15, 2010
നാറാസ് നാരായണന്‍ നമ്പൂതിരി അന്തരിച്ചു
പ്രശസ്ത വേദപണ്ഡിതനും ഒട്ടേറെ യാഗങ്ങളിലെ ആചാര്യനുമായ ഋഗ്വേദാചാര്യന്‍ നാറാസ് മനയില്‍ നാറാസ് നാരായണന്‍ നമ്പൂതിരി (78) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹം തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം. യാഗയജ്ഞാദി കാര്യങ്ങളില്‍ അതീവ പാണ്ഡിത്യമുള്ള ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒട്ടേറെ യാഗങ്ങളും യജ്ഞങ്ങളും നടന്നിട്ടുണ്ട്.
1965 മുതല്‍ നിരവധി സോമയാഗങ്ങള്‍ക്കും അതിരാത്രങ്ങള്‍ക്കും ആചാര്യസ്ഥാനം വഹിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. കടവല്ലൂര്‍ അന്യോന്യത്തില്‍ വലിയ കടന്നിരിക്കല്‍ സ്ഥാനം നേടിയ അദ്ദേഹം കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി കടവല്ലൂര്‍ അന്യോന്യത്തിന്റെ ആചാര്യസ്ഥാനം വഹിച്ചുവരികയായിരുന്നു. സന്യാസത്തില്‍ പ്രവേശിക്കുന്നതിനുള്ള ചടങ്ങുകളില്‍ അഗാധ പാണ്ഡിത്യം നേടിയിട്ടുള്ള കേരളത്തിലെ അവസാനത്തെ വ്യക്തിയാണിദ്ദേഹം.

Monday, April 12, 2010
തമ്മിലടിയുടെ സിനിമാരാഷ്ട്രീയം
മലയാളത്തില്‍ നല്ല സിനിമകളുടെ വരവിനായി കാത്തിരിക്കുന്ന ആസ്വാദകര്‍ക്ക് മാപ്പ്. കാരണം പ്രേക്ഷകരുടെ പ്രാര്‍ത്ഥനയും നെഞ്ചത്തടിയും നിലവിളിയുമൊന്നും ശ്രദ്ധിക്കാന്‍ താരദൈവങ്ങള്‍ക്ക് സമയമില്ല. അവര്‍ ഇപ്പോള്‍ സ്വന്തം പല്ലിട കുത്തി നാറ്റിച്ചുകൊണ്ടിരിക്കുകയാണ്. ഷക്കീലയും സില്‍ക്ക് സ്മിതയും ഉള്‍പ്പെടെയുള്ള നടിമാരുടെ അണിയറക്കഥകള്‍ കേള്‍ക്കാനായിരുന്നു ഇന്നലെ വരെ ജനങ്ങള്‍ കാതുകൂര്‍പ്പിച്ചതെങ്കില്‍ ഇനി ഈ ശീലം മാറ്റാം. അതിലും വലിയ ഗോസിപ്പുകളാണ് മലയാള സിനിമയിലെ പുരുഷകേസരികളായ പ്രമാണിയും മാടമ്പിയും കമ്മീഷണറും എച്ച്യൂസ്മീയുമൊക്കെ വിളമ്പിത്തരുന്നത്. പ്രിയനന്ദനെപ്പോലെയുള്ള ഒറ്റപ്പെട്ട പുലിജന്‍മങ്ങളെ ഈ പട്ടികയില്‍ നിന്ന് കദനഹൃദയത്തോടെ നമുക്ക് ഇറക്കിവിടാം.
കൂടെക്കിടക്കുന്നവനെ എങ്ങനെ ചവുട്ടിപ്പുറത്താക്കാം എന്ന ഗവേഷണത്തിലാണ് താരദൈവങ്ങള്‍ ഇപ്പോള്‍. ‘ഒരമ്മ’യുടെ മക്കളാണെന്നൊക്കെ വെറുതെ പറയാം. അല്ലാതെ ഇതിലൊക്കെ എന്തുകാര്യം?. തിലകന്‍ വിഷയത്തിലായിരുന്നു തുടക്കമെന്ന് പറയുന്നുണ്ടെങ്കിലും ഇത് പച്ചക്കള്ളമാണ്. സംഗതി പുറം ലോകത്തെത്തിയത് ഈ വിഷയത്തിലൂടെയാണെന്ന് മാത്രം. സ്റ്റോറി ബോര്‍ഡും ക്ലാപ്പും സ്റ്റാര്‍ട്ടും ആക്ഷനും ഒന്നുമില്ലാതെ നമ്മുടെ താരങ്ങള്‍ അഭിനയിച്ചുതകര്‍ത്തു. പരസ്പരം ചെളി വാരിയെറിഞ്ഞ് സിനിമാലോകം മുഴുവന്‍ അവര്‍ നാറ്റിച്ചു. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു. എന്നിട്ടും പട്ടിക്ക് മുറുമുറുപ്പെന്ന് പറഞ്ഞതുപോലെയായിരുന്നു പിന്നീട് കാര്യങ്ങള്‍.

ബിനീഷിന്‍റെ മുതലാളിക്ക് പാര്‍ട്ടിയുടെ സ്വീകരണം!
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ മുതലാളിക്ക് സിപിഎം ഒത്താശയോടെ സ്വീകരണം. പക്ഷെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഇനിയും കൈവിട്ടിട്ടില്ലാത്ത പ്രവര്‍ത്തകര്‍ പാര്‍ട്ടി ആഹ്വാനം അവഗണിച്ച് സ്വീകരണച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. പത്മശ്രീ ലഭിച്ച പ്രവാസി വ്യവസായി ബി രവിപിള്ളയ്ക്ക് ജന്‍മനാടായ ചവറയില്‍ നല്‍കിയ സ്വീകരണത്തിലൂടെയാണ് സിപിഎം പുതിയ വിവാദത്തില്‍ തലയിട്ടിരിക്കുന്നത്.
രവിപിള്ളയുടെ ദുബായിലെ സ്ഥാപനത്തിന്‍റെ വൈസ് പ്രസിഡന്‍റാണ് ബിനീഷ് കോടിയേരി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ ഒത്താശയോടെയായിരുന്നു സ്വീകരണം കൊഴുപ്പിക്കാന്‍ സിപിഎം ചവറ നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചത്. ഓരോ ഘടകത്തില്‍ നിന്നും എത്തേണ്ട പ്രവര്‍ത്തകരുടെ എണ്ണം കാണിച്ച് ലോക്കല്‍ കമ്മറ്റികള്‍ക്കായി നിയോജക മണ്ഡലം കമ്മറ്റി സര്‍ക്കുലറും പുറത്തിറക്കിയിരുന്നു.

Friday, April 9, 2010
Thursday, April 8, 2010
പിണറായിയെ കളിയാക്കി ചെമ്മനത്തിന്‍റെ കവിത
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സാഹിത്യ സംഗമത്തോടനുബന്ധിച്ച് നടത്തിയ കവിസമ്മേളനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിമര്‍ശിച്ച് ചെമ്മനം ചാക്കോയുടെ കവിത. ഊര്‍ജമന്ത്രിയെന്ന നിലയില്‍ പിണറായി നടത്തിയ വിദേശ പര്യടനവും വിവാദമായ ലാവ്‌ലിന്‍ കരാറും ഉള്‍പ്പെടെ പിണറായി മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപാദിച്ച് 'മാധ്യമസൃഷ്‌ടി' എന്ന കവിതയാണ് സമ്മേളനത്തിന്‍റെ അധ്യക്ഷന്‍ കൂടിയായ ചെമ്മനം സി പി എം അനുഭാവികള്‍ നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചത്.കവിതയില്‍ പറയുന്നത് ആരെയെങ്കിലുമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ എന്റെ കുറ്റമല്ലെന്ന് മുന്‍കൂര്‍ ജാമ്യവുമെടുത്തതിനു ശേഷമായിരുന്നു ചെമ്മനത്തിന്‍റെ കവിതാ പാരായണം. കേട്ട് പലരും ഊറിചിരിച്ചു. ഭാര്യയുടെ അവസാന പ്രസവത്തില്‍ മൂന്നു കുട്ടികളുണ്ടായപ്പോള്‍ 'ഒരു കുട്ടി മന്ത്രി തന്‍ സ്വന്തം; ബാക്കി മാധ്യമ സൃഷ്‌ടിയും' എന്നു പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ കൈയടിയുമുയര്‍ന്നു. ഉദ്‌ഘാടകനായ ഒ എന്‍ വിയെ സ്‌റ്റേജിലിരുത്തിയായിരുന്നു ചെമ്മനം വിവാദ കവിത ചൊല്ലിയത്‍.
Chemmanam Chacko presents poem on Pinarayi പിണറായിയെ കളിയാക്കി ചെമ്മനത്തിന്‍റെ കവിത
Subscribe to:
Posts (Atom)