മലയാളത്തിലും തമിഴിലും മാറിമാറി ഭാഗ്യം പരീക്ഷിക്കുന്ന നടനാണ് നരേന്‍. ഇടയ്ക്കിടെ ചില വമ്പന്‍ പ്രൊജക്ടുകളുടെ ഭാഗമായി നരേന്‍ അത്ഭുതം സൃഷ്ടിക്കാറുണ്ട്. അഞ്ചാതെ, റോബിന്‍ഹുഡ് തുടങ്ങിയവ ഉദാഹരണം. യുവനിരയിലെ മികച്ച നടനെന്ന പേരുനേടിയിട്ടും വേണ്ടത്ര അവസരങ്ങള്‍ നരേനെ തേടി എത്തിയിട്ടില്ല.
തമ്പിക്കോട്ടൈ, പൂക്കട രവി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് നരേന്‍ ഇപ്പോള്‍. അതിനിടെയിലാണ് ഒരു വമ്പന്‍ മലയാളചിത്രത്തിലേക്ക് നരേന് ക്ഷണം ലഭിച്ചത്. മോഹന്‍ലാലും അമിതാഭ് ബച്ചനും ഒരുമിക്കുന്ന ‘കാണ്ഡഹാര്‍’ എന്ന മേജര്‍ രവി ചിത്രത്തിലേക്കായിരുന്നു ക്ഷണം. തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ പിന്‍മാറിയപ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് മേജര്‍ രവി ഫോണിലൂടെ നരേനെ ക്ഷണിച്ചത്.
ആഹ്ലാദത്തോടെയാണ് നരേന്‍ ആ ക്ഷണം സ്വീകരിച്ചത്. മോഹന്‍ലാലിനോടും അമിതാഭ് ബച്ചനോടുമൊപ്പം ഒരു മലയാള ചിത്രം. അത് തന്‍റെ ഭാഗ്യദോഷമെല്ലാം തീര്‍ക്കുമെന്ന് നരേന്‍ കരുതി. കരാറില്‍ ഒപ്പിടുവിച്ച് അഡ്വാന്‍സ് നല്‍കാന്‍ ഒരാളെ അയയ്ക്കാമെന്ന് നരേനോട് മേജര്‍ പറഞ്ഞു. ജൂണില്‍ കാണ്ഡഹാറിന്‍റെ ഷൂട്ടിംഗിനായി തന്‍റെ മറ്റു ചിത്രങ്ങള്‍ എല്ലാം നരേന്‍ മാറ്റിവച്ചു.

No comments:
Post a Comment