Friday, April 16, 2010

മുഖ്യമന്ത്രി വീണ്ടും പിടിമുറുക്കി


മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വീണ്ടും ഒരു അങ്കത്തിന് തയ്യാറെടുക്കുകയാണ്. അതിന്‍റെ ആദ്യ ചുവടുവയ്പായിരുന്നു സി പി എം ഔദ്യോഗിക പക്ഷത്തിന്‍റെ വിശ്വസ്തനായിരുന്ന കണ്ണൂര്‍ മേഖലാ ഐ ജി ടോമിന്‍ തച്ചങ്കരിക്കെതിരായ നീക്കം. അതില്‍ വി എസ് വിജയം കണ്ടിരിക്കുകയാണ്.

കണ്ണൂര്‍ ഐ ജി സ്ഥാനത്തു നിന്ന് തച്ചങ്കരിയെ നീക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലാണ് തച്ചങ്കരിയുടെ കസേര തെറിക്കാന്‍ ഇടയാക്കിയത്. പിഴവുകളൊന്നുമില്ലാത്ത നീക്കമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയത്. പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന് തച്ചങ്കരിയെ സംരക്ഷിക്കാ‍ന്‍ സാധിക്കാത്ത വിധത്തില്‍ പിടിമുറുക്കാന്‍ വി എസിനായി.

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തുന്ന അതേ സമയത്ത് ഐ ജി ടോമിന്‍ തച്ചങ്കരിയും ഗള്‍ഫിലുള്ള വിവരം ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറാണ് ആദ്യം ഉന്നയിച്ചത്. വീരേന്ദ്രകുമാറിന്‍റെ ആരോപണം ശ്രദ്ധയില്‍ പെട്ടയുടന്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ചില ഹവാല ഇടപാടുകാരില്‍ നിന്ന് പണം പിരിക്കാന്‍ പിണറായി വിജയനെ സഹായിക്കുന്നതിനാണ് ടോമിന്‍ തച്ചങ്കരി ഗള്‍ഫില്‍ പോയതെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോര്‍ജ്ജും ആരോപണം ഉന്നയിച്ചിരുന്നു. തച്ചങ്കരി വിവാദം ഉയര്‍ന്നയുടന്‍ എം വി ഗോവിന്ദന്‍ മാസ്റ്ററെ പോലെ ഔദ്യോഗിക പക്ഷത്തെ ചില പ്രമുഖര്‍ ഇക്കാര്യത്തില്‍ തച്ചങ്കരിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാഹചര്യം കൂടുതല്‍ മോശമാകുന്നത് തിരിച്ചറിഞ്ഞ് പിന്‍‌വാങ്ങുകയായിരുന്നു.

VS's new move! | മുഖ്യമന്ത്രി വീണ്ടും പിടിമുറുക്കി

2 comments:

(റെഫി: ReffY) said...

ഉറങ്ങുന്നവന്റെ വെളിപാടുകളായിപ്പോയി ഇത്.
മുഖ്യമന്ത്രി പിടിമുരുക്കിയത് തച്ചങ്കരിയുടെ കഴുതിളല്ല, സ്വന്തം കൊനകത്തിലായിരിക്കും സഹോദരാ. അസ്മ്ബവ്യം എഴുതുന്നതിനാലായിരിക്കും ആരും താങ്കളുടെ വരികള്‍ക്ക് കമ്മന്റാത്തത്.!

muralidharan p p said...

റെഫി പറഞ്ഞത് സത്യം. പക്ഷെ സഖാവിനുണ്ടോ വല്ല അനക്കവും. എത്രയാന്നിച്ചിട്ടാ ഇതൊക്കെ പറയാ. അല്ലേ?