ബിഎസ്എന്‍എല്‍ നഷ്ടത്തിലേക്കെന്നു സൂചന. 2010 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനിയുടെ നഷ്ടം 2,611 കോടിയെന്നു കണക്കുകള്‍. 2008ല്‍ ബിഎസ്എന്‍എല്ലിനു 575 കോടിയായിരുന്നു ലാഭം. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കണക്കുകളനുസരിച്ചു കമ്പനിയുടെ വരുമാത്തില്‍ 7.9% ഇടിവുണ്ടായി. ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
ലാന്‍ഡ് ലൈന്‍ ബിസിനസില്‍ സര്‍ക്കാര്‍ സബ്സിഡിയായ 2,600 കോടിക്കു പുറമേയാണ് ഈ നഷ്ടം. ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിനത്തില്‍ കമ്പനിക്കു 3,080 കോടി ലഭിച്ചതായും കണക്കുകള്‍. നഷ്ടം വര്‍ധിക്കാന്‍ കാരണം 2007ലെ ശമ്പളവര്‍ധനയാണെന്നും സൂചനയുണ്ട്. ശമ്പളവര്‍ധന നിലവില്‍ വന്നതോടെ 3,800 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയാണു കമ്പനിക്കുണ്ടായത്. ഔദ്യോഗിക റിപ്പോര്‍ട്ടു പുറത്തുവിടാന്‍ ടെലികോം മന്ത്രാലയത്തിന്‍റെ അനുമതി വേണമെന്നും അതിനായി കാത്തിരിക്കുകയാണെന്നും ബിഎസ്എല്‍എല്‍ ചെയര്‍മാന്‍ കുല്‍ദീപ് ഗോയല്‍ പറഞ്ഞു.
ഒരു കാലത്ത് ഇന്ത്യന്‍ ടെലികോം മേഖലയുടെ ചുക്കാന്‍പിടിച്ച ബിഎസ്എന്‍എല്‍ ഇന്നു മൊബൈല്‍ ഫോണിന്‍റെ കാര്യത്തില്‍ ആറാം സ്ഥാനത്താണ്. മത്സരക്ഷമത കുറഞ്ഞതും ഉദ്യോഗസ്ഥതലത്തിലെ അഴിമതിയും അഭിപ്രായവ്യത്യാസവുമാണു ബിഎസ്എന്‍എലിനെ നഷ്ടത്തിലേക്കു നയിച്ചതെന്നു വിദഗ്ധര്‍. രാഷ്ട്രീയ ഇടപെടലുകള്‍ കമ്പനിയെ തകര്‍ക്കുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു.
http://www.metrovaartha.com/2010/04/15033503/BUSI-BSNLIN-LOST-20100415.html
No comments:
Post a Comment